220,000 വോള്‍ട്ട് ഏറ്റാല്‍ എന്തുസംഭവിക്കും ??



ഒരു ഒഴിവു ദിവസത്തിലെ സുപ്രഭാതം
മാഷ് പതിവുപോലെ പൂമുഖത്തിരുന്ന് ചായകുടിച്ച് പത്രപാരായണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കയായിരുന്നു
അപ്പോള്‍ ....................
മുറ്റത്ത് ഒരു മുരടനക്കം കേട്ടു
നോക്കിയപ്പോ‍ള്‍............
മാഷിന്റെ ശിഷ്യനായ  കുസൃതിക്കുട്ടനും നാട്ടിലെ പ്രശസ്തനുമായ  ട്യുഷന്‍ മാസ്റ്ററും നില്‍ക്കുന്നു
മാഷ്   സ്നേഹവും ആദരവും കലര്‍ന്ന വികാരത്തോടെ ഇരുവരേയും പൂമുഖത്തിരിക്കുവാന്‍ ക്ഷണിച്ചു
ഇരുന്നു കഴിഞ്ഞ ശേഷം ..............
എന്തിനാ വന്നത് എന്ന മട്ടില്‍ മാഷ് ഒരു ചോദ്യ ചിഹ്നം മുഖത്തുവരുത്തി ഇരുവരേയും നോക്കി
അപ്പോള്‍ ...........
കുസൃതിക്കുട്ടന്‍ പറഞ്ഞു തുടങ്ങി
അതായത് ..............
" നീ അങ്ങനെയൊന്നും മുഖവുര ഉണ്ടാക്കി പറയേണ്ട " എന്ന് പറഞ്ഞ് ട്യൂഷന്‍ മാഷ് തുടങ്ങി
വീണ്ടും മാഷിന്റെ മുഖത്ത് ചോദ്യചിഹ്നം
ട്യൂഷന്‍ മാഷ് തുടങ്ങി
"പോലീസ് മര്‍ദ്ദനം എന്നുവെച്ചാല്‍ എന്താണ് അര്‍ത്ഥം "
മാഷ് ഒന്നും മിണ്ടാതെ ചിരിച്ചു
"ഞാന്‍ ഫിസിക്സ് മാഷ് ആണ് . ഇത് മലയാളം മാഷിനോട് ചോദിച്ചാല്‍ ശരിയായ ഉത്തരം കിട്ടും
"അങ്ങനെ ഒഴിഞ്ഞുമാറാതെ  ... അര്‍ഥം പറയൂ ""
ട്യൂഷന്‍ മാഷ് കോപാക്രാന്തനായി
മാഷ് സംയമനം പാലിച്ച് ഉത്തരം പറഞ്ഞു
"അതായത് പോലീസുകാര്‍ മര്‍ദ്ദിക്കുന്നതിനെ പോലീസ് മര്‍ദ്ദനം എന്നു പറയുന്നു "
ട്യൂഷന്‍ മാഷ് വീണ്ടും പറഞ്ഞു
"എന്നാല്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനമോ ??? "
മാഷ് വാ പോളിച്ചിരുന്നു
"ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എങ്ങന്യാ ഉത്തരം പറയാ ""
എന്നായി ഫിസിക്സ് മാഷ്
"അതന്ന്യാം ഞാന്‍ പറഞ്ഞേ , നിങ്ങള് മാഷന്മാര്‍ക്ക് ഉത്തരം പറയാന്‍ പറ്റാത്തത് എങ്ങന്യാ കുട്ടികള്‍ക്ക് ഉത്തരം എഴുതാന്‍ പറ്റുക ??? ""
വീണ്ടും ട്യൂഷന്‍ മാഷ് തുടര്‍ന്നു
"പോലീസ് മര്‍ദ്ദനമായാലും വിദ്യാര്‍ത്ഥിമര്‍ദ്ദനമായാലും മലയാളം സംസാരിക്കുന്നവര്‍ സന്ദര്‍ഭവും സാഹചര്യവും വെച്ച് അര്‍ത്ഥം മനസ്സിലാക്കിക്കോളും . അതുപോലെ

തന്നെയാ കുട്ടികളും "
ട്യൂഷന്‍ മാഷ് ഒന്നു നിര്‍ത്തിയതിനുശേഷം തുടര്‍ന്നു
" പണ്ട് സാഹിത്യവാരഫലത്തില്‍ ശ്രീ എം കൃഷ്ണന്‍ നായര്‍ അന്തര്‍ദേശീയം -  രാഷ്ട്രാന്തരം എന്നീവാക്കുകളെ ക്കുറിച്ച് വായനക്കാരനും ശ്രോതാവിനും ഉണ്ടാകുന്ന

തെറ്റിദ്ധാരണകളെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ളതാണ് . ഇത്തരത്തിലുള്ള പദാവലി ഉളവാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സൂചിപ്പിച്ചീട്ടുണ്ട് ."
മാഷ് ഇതൊക്കെ ഇവിടെ എന്തിനാ പറയുന്നത് എന്ന മട്ടിലിരുന്നു
"ഫിസിക്സ് മാഷായ എനിക്ക് ഇതിനെക്കുറിച്ചൊന്നും ഒരു വിവരവുമില്ല "
മാഷ് കുമ്പസരിച്ചു
ട്യൂഷന്‍ മാഷ് അത് വകവെക്കാതെ പറഞ്ഞു
" നിങ്ങള്‍ അറിയണം എന്നാലേ ഈ നാട് ചൊവ്വാവൂ "
ട്യൂഷന്‍ മാഷ് അലറുകയാണ്
"എന്നാല്‍ ഗാര്‍ഹിക പവര്‍വിതരണം , സിസ്റ്റം , നാട്ടിലെ പ്രസരണം എന്നൊക്കെ പറഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവുമോ ?? "
ഇപ്പോള്‍ ഫിസിക്സ് മാഷിന് ഗുട്ടന്‍സ് പിടി കിട്ടി
ഇനി എന്തുവാന്നാലും മിണ്ടില്ല എന്ന് മാഷ് ഉറപ്പിച്ചു
ട്യൂഷന്‍ മാഷ് വീണ്ടും തുടര്‍ന്നു
" ഞാന്‍ ഈ ചോദ്യം ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്സ് അദ്ധ്യാപകരോട് ചോദിച്ചു .. എന്നീട്ടോ ഉത്തരമില്ല . നാട്ടിലെ  മികച്ച ഡി ആര്‍ ജി മാരോട് ചോദിച്ചു .

അപ്പോള്‍ അങ്ങനെയുമാവാം ഇങ്ങനെയുമാവാം എന്ന് ഉത്തരം . കെ എസ് ഇ ബി യിലെ എഞ്ചിനീയറോടു ചോദിച്ചു . അദ്ദേഹം പുച്ഛിച്ചു ചിരിച്ചു ""
മാഷ് അതിപ്പോള്‍ എന്തു പറയാനാ എന്ന മട്ടില്‍ ഇരുന്നു
ട്യൂഷന്‍ മാഷ് തുടര്‍ന്നു
" നാട്ടിലെ ഒരു ഇലക് ട്രീഷ്യന്റെ കമന്റ് കേള്‍ക്കണോ .. സിങ്കിള്‍ ഫേസില്‍ രണ്ടു വയറും മൂന്നുവയറും ഉപയോഗിച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം അതുപോലെ

ത്രീഫേസില്‍ മൂന്നു വയറും നാലു വയറും ഉപയോഗിച്ച് മോട്ടോറും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം . അപ്പോഴോ .........""
"" നാട്ടിലെ ഇലക് ട്രീഷ്യന്റെ വാക്ക് കേട്ട് ചൂടാവണ്ട "
മാഷ് കടുപ്പിച്ചു പറഞ്ഞു
" ഹേ സാറെ ..... ഇപ്പോള്‍ നാട്ടിലെ ഒരു ഇലക് ട്രീഷ്യന്‍ എന്നു പറഞ്ഞാല്‍ എം ബി ബി എസ് . എം ഡി എടുത്ത ഡോക്ടറേക്കാളും ഡിമാന്‍ഡാ . അക്കാര്യം നിങ്ങള്‍

മാഷന്മാര്‍ മനസ്സിലാക്കുന്നില്ല എന്നേ ഉള്ളു ""
മാഷ് ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ നിന്നില്ല
ട്യൂഷന്‍ മാഷ് വീണ്ടും കസര്‍ത്തു
" അതും തുടക്കത്തില്‍  തന്നെയല്ലെ ഈ ഗാര്‍ഹികവും സിസ്റ്റവും 220 കിലോ വോള്‍ട്ടുമൊക്കെ കൊടുത്തിരിക്കുന്നത് . അതുകൊണ്ടുതന്നെ കുട്ടി ഷോക്കേറ്റപോലെയാവും .

ത്രീ പിന്‍ എന്നു പറഞൊരു ചിത്രമുണ്ട്  അതില്‍ എര്‍ത്ത് പിന്‍ ഏതെന്നാണ് കുട്ടികള്‍ ചോദിക്കുന്നത് ."
മാഷ് വീണ്ടും മിണ്ടാതിരുന്നു
"അടുത്തകൊല്ലമെങ്കിലും നിങ്ങള്‍ ഫിസിക്സ് മാഷന്മാര്‍ ഇതൊക്കെ .  ഈ ഭാഷാപ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം . അല്ലെങ്കില്‍ ഞങ്ങള്‍

ട്യൂഷന്മാഷന്മാര്‍ക്ക പ്രശ്നം . അതോടെ അച്ചടി ഭാഷാ എന്നു പറയുന്നതുപോലെ പരീക്ഷാ ഭാഷാ  എന്നൊരു ഭാഷാ വിഭാഗം  ഉടലെടുക്കും  "
അപ്പോഴേക്കും മാഷിന്റെ ഭാര്യ അതിഥികള്‍ക്ക് ചായയുമായി എത്തി
ട്യൂഷന്‍ മാഷും കുസൃതിക്കുട്ടനും ചായകുടിച്ചു കഴിഞ്ഞശേഷം യാത്രപറഞ്ഞിറങ്ങി
അപ്പോള്‍ മാഷിന്റെ ഭാര്യ ബാങ്ക് ജീവനക്കായി ഒരു കമന്റ് പാസ്സാക്കി
" വെറുതെയല്ലെ , ഇപ്പോള്‍ ഇലക് ട്രിക്കല്‍ എഞ്ചിനീയേഴ്‌സൊക്കെ ബാങ്ക് ജോലിക്കായി വരുന്നത് "
അപ്പോഴും ഫിസിക്സ് മാഷൊന്നും മിണ്ടിയില്ല

2 comments:

CK Biju Paravur said...

സുനില്‍ മാഷേ.... തകര്‍പ്പന്‍ .....!

ഒരോ പരീക്ഷയും കുസൃതിക്കുട്ടന് നല്ല അവസരങ്ങളാണല്ലോ ഉണ്ടാക്കുന്നത്.....

ghss pallickal said...

നന്നായി........"വേറിട്ട ചിന്തകൾ" എന്നൊരു പംക്തി കൂടി എക്സാമിനു ശേഷം നല്കാവുന്നതാണ് .....