ExpEYES


ഫീനിക്സ് (ഫീനിക്സ് വിത്ത് ഹോം-മേഡ് എക്വിപ്മെന്റ് & ഇന്നൊവേറ്റീവ് എക്സ്പിരിമെന്റ്സ് പ്രോജക്ട്, ഭാരത സര്‍വ്വകലാശാലകളിലെ ശാസ്ത്രപഠനത്തിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് 2004 - ല്‍ ആരംഭിച്ചു. ഈ പ്രോജക്ടിനു കീഴിലുള്ള രണ്ട് പ്രധാന പ്രവര്‍ത്തനങ്ങള്‍ ചെലവ് കുറഞ്ഞ ലബോറട്ടറി ഉപകരണങ്ങള്‍ നിര്‍മ്മിക്കലും അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കലുമാണ്.

മുന്‍പ് പുറത്തിറക്കിയ എസ്പ് ഐസിന്റെ ഒരു പുതിയ മാതൃകയാണ് എക്സ്പ് ഐസ് ജുനിയര്‍. ഹൈസ്ക്കുള്‍ ക്ല്ലാസുകള്‍ക്കും അതിനു മുകളിലുമുള്ളവര്‍ക്ക് അനുയോജ്യമായ രീതിയില്‍ സൂക്ഷ്മ പഠനത്തിലൂടെ അറിവ് ലഭിക്കുന്നതിനുള്ള ഒരു ഉപകരണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന്റെ ഡിസൈന്‍ ലളിതവും വഴക്കമുള്ളതും പരുക്കനായതും ചെലവ് കുറഞ്ഞതുമായി ഉത്തമമാക്കുന്നതിന് ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് ഇതിന്റെ കുറഞ്ഞ വില താങ്ങാനാവുന്നതാണ്. ബെല്ലടിക്കുമ്പോള്‍ അടയ്ക്കുന്ന നാല് ചുവരുകളുള്ള ലബോറട്ടറിയിലല്ലാതെ പുറത്ത് വിദ്യാര്‍ത്ഥികള്‍ പരീക്ഷണം നടത്താന്‍ കിയുന്നു എന്നതാണ് വലിയ നേട്ടം.

ഹാര്‍ഡ് വെയര്‍ ഡിസൈന്‍ സ്വതന്ത്രവും റോയല്‍റ്റി മുക്തവുമാണ്. ജി.എന്‍.യു ജനറല്‍ പബ്ല്ലിക് ലൈസന്‍സിനു കീഴിലാണ് ഈ സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ പ്രോജക്ടിന്റെ പുരോഗതി, ഉപയോകത്യ സമൂഹത്തിന്റെയും ഐ.യു..സി - യുടെ പുറമെയുള്ള മറ്റനേകം വ്യക്തികളുടെയും സജീവ പങ്കാളിത്തവും സംഭാവനയും കൊണ്ട് ഉണ്ടായിട്ടുള്ളതാണ്,



കൂടുതല്‍ വിവരങ്ങള്‍ക്ക്

htp://expeyes.in

ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററിന്റെ ഫീനിക്സ് പ്രോജക്ടില്‍ നിന്നുള്ളത്.
(യു.ജി.സി - യുടെ ഒരു റിസര്‍ച്ച് സെന്റര്‍)
ന്യൂ ഡല്‍ഹി 110067


അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രത്തിന്റെ (.സി.ഫോസ്) സഹായത്തോടു കൂടിയത്.
.സി.ഫോസ്
8- നില, തേജസ്വിനി, ടെക്നോപാര്‍ക്ക്,
തിരുവനന്തപുരം - 698851


No comments: