പത്താം ക്ലാസ്സില്‍ ഇനി റിവിഷന്റെ നാളുകളാണ്.....
എസ്.എസ്.എല്‍. സി പരീക്ഷയ്ക്ക് ഫിസിക്സില്‍ മുഴുവന്‍ സ്കോറും കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
ഫിസിക്സ് അധ്യാപകന്‍ ചെയ്യാനുദ്ദേശിക്കുന്നു. മാതൃകാ ചോദ്യങ്ങള്‍, വര്‍ക്ക്ഷീറ്റുകള്‍, തുടങ്ങി റിവിഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുണ്ടാകേണ്ടതുണ്ട്. ഫിസിക്സില്‍ താല്‍പര്യമുള്ള എല്ലാവരുടെയും(അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫിസിക്സ് അധ്യാപകന് അയച്ചുതന്ന് ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍തഥിക്കുന്നു.
ആദ്യത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യമാതൃകകള്‍ അയച്ചുതന്നിരിക്കുന്നത് ശ്രീ. അരുണ്‍ബാബു മുതുവറയാണ്. എല്ലാവരുടെയും വിശദമായ വിലയിരുത്തലും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
അരുണ്‍ബാബു തയ്യാറാക്കിയ ഒന്നാം പാഠഭാഗവുമായി ബന്ധപ്പെട്ട ലിങ്ക് താഴെ ക്ലിക്കുക.
ഫിസിക്സ് ഒന്നാം പാഠം
7 comments:
ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നിരാസരാകേണ്ട.ഒന്നാം പാഠം ഇംഗ്ലീഷ് മീഡിയം ഉടന്‍ പ്രസിദ്ധീകരിക്കും.എല്ലാവരും ഈ ചോദ്യങ്ങള്‍ വിലയിരുത്തി അഭിപ്രായം അറിയിക്കുമല്ലോ
സര്‍,
ഇംഗ്ലിഷ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി english4keralasyllabus.com എന്നൊരു ബ്ലോഗ് നിലവില്‍ ഉണ്ട്. ഒരു ലിങ്ക് വിദ്യാഭ്യാസ ബ്ലോഗുകള്‍ക്കിടയില്‍ കൊടുത്താല്‍ നന്നായിരുന്നു.
ഫിസിക്സ് കുടുംബത്തിന് ആശംസകള്‍...
നന്നായിട്ടുണ്ട് . അടുത്ത അദ്ധ്യായങ്ങളുടേതും പ്രതീക്ഷിക്കുന്നു.പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഉത്തരസൂചകങ്ങള്‍ ഗുണം ചെയ്യുമെന്ന് കരുതുന്നു. ആശംസകളോടെ
ഇംഗ്ലീഷ് മീഡിയം കൂടി ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്.....അഭിപ്രായം അറിയിക്കുമല്ലോ....?
അരുണ്‍ബാബു നന്നായിട്ടുണ്ട്....രണ്ട് മീഡിയവും....
പിന്നെ ചോദ്യങ്ങള്‍ കൂടുതലും ഡയറക്ടുപോലെ തോന്നി....
നമ്മുടെ ഫിസിക്സ് പരീക്ഷയ്ക്ക് സാധാരണ വളഞ്ഞചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ കുഴപ്പത്തിലാക്കലാണല്ലോ പതിവ്......
അതുകൊണ്ട് അത്തരത്തിലുള്ള ചോദ്യങ്ങളും ആകാം....കുട്ടികളുടെ പേടി മാറട്ടെ....!
SIR fuse prevarthana thathum entha
@ Shilpa Jacob
വൈദ്യുതിയുടെ താപ ഫലം ആണ് ഫ്യൂസിന്റെ പ്രവര്‍ത്തന തത്ത്വം.ഇവിടെ നോക്കൂ . http://resource.itschool.gov.in/physics-web/html/page2.html
Post a Comment