ഒരു ക്രിസ്തുമസ് അവധിക്കാലത്തെ സുപ്രഭാതം .
മാഷ് പതിവുപോലെ , പ്രഭാതത്തിലെ കുളിരും നുകര്‍ന്ന് ഒരു കയ്യില്‍ ചായയും മറു കയ്യില്‍
പത്രവുമായി പൂമുഖത്തിരിക്കുകയായിരുന്നു.
ഈ തണുപ്പത്തെ ചുടുചായ പാനവും പത്രപാരായണവും മാഷിനിഷ്ടപ്പെട്ട കോമ്പിനേഷനാണ്.
അങ്ങനെ പത്രപാരായണം ഈ ത്രി ഡി ലെവലില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ...........
മുറ്റത്തൊരു മുരടനക്കം മാഷ് കേട്ടു .
തലയുയര്‍ത്തിനോക്കിയപ്പോള്‍ .............
...................
പതിവുപോലെ ....
കുസൃതിക്കുട്ടനും ആപ്പിളുകുട്ടനും പിന്നെ ഒന്നു രണ്ടു തരാതരക്കാരും ;
മാഷ് ആ നാല്‍വര്‍ സംഘത്തെ പൂമുഖത്തിരിക്കുവാന്‍ ക്ഷണിച്ചൂ.
അവര്‍ പൂമുഖത്തെ തിണ്ണയിലിരുന്നു.
മാഷ് പത്രം മടക്കിവെച്ചു.
കുശലപ്രശ്നത്തിലേക്കു കടന്നു.
“ പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ “ എന്ന മുഖവുരയോടെ മാഷ് തുടങ്ങി.
അപ്പോഴും അവിടെ മൌനം തന്നെ .
മാഷ് തുടര്‍ന്നു.
“ പരീക്ഷയൊക്കെ എങ്ങനെ ?”
വീണ്ടും മൌനം
“ എത്ര മാര്‍ക്ക് നിങ്ങള്‍ക്ക് കിട്ടും ?”
ഉടന്‍ കുസൃതിക്കുട്ടന്‍ വായ് തുറന്നു.
“ മാഷെ , സ്ത്രീകളോട് വയസ്സ് , പുരുഷന്മാരോട് ശമ്പളം , വിദ്യാര്‍ത്ഥികളോട് മാര്‍ക്ക് ...
എന്നിവ ചോദിക്കാന്‍ പാടില്ല എന്ന കാര്യം മാഷിനറിയില്ലേ “
“ അതില്‍ ആദ്യത്തെ രണ്ടെണ്ണം കേട്ടീട്ടുണ്ട് , പക്ഷെ , മൂന്നാമത്തെ ......”
“ കാലാ കാലങ്ങളില്‍ നാം അനുയോജ്യമായവ ചേര്‍ത്തുകൊള്ളണം “ കുസൃതിക്കുട്ടന്‍
മൊഴിഞ്ഞു.
“ അപ്പോള്‍ മാര്‍ക്കിന്റെ കാര്യം കഷ്ടി അല്ലേ “
മാഷ് കാര്യം മനസ്സിലാക്കിയ മട്ടില്‍ മൊഴിഞ്ഞു.
“ അതുപിന്നെ , മിക്ക കുട്ടികള്‍ക്കുകും അങ്ങനെ തന്ന്യാ “
“ അതെന്താ അത് ?”
മാഷ് ആപ്പിള്‍ കുട്ടനോട് ചോദിച്ചു.
“ അതുപിന്നെ .............” ആപ്പിളുകുട്ടന്‍ സംശയിച്ചൂ നിന്നു
എന്നാല്‍ കുസൃതിക്കുട്ടന്‍ തുടര്‍ന്നു.
“ കുറേ ചോദ്യങ്ങള്‍ ആദ്യഭാഗത്തു നിന്നു വന്നിരുന്നു”
“ അത് പിന്നെ എന്നും അങ്ങനെ തന്നെയല്ലേ . അര്‍ദ്ധവാര്‍ഷീകപ്പരീക്ഷക്ക് പാദവാര്‍ഷിക
പ്പരീക്ഷയുടെ പാഠഭാഗങ്ങളില്‍ നിന്ന് ഇരുപതുശതമാനം മാര്‍ക്കിന് ചോദ്യങ്ങള്‍
വരാറുണ്ടല്ലോ”
“ പക്ഷെ , എന്റെ ചേട്ടന്‍ പറഞ്ഞത് അങ്ങനെയൊന്നുമല്ലെന്നാണ് .പണ്ട് പത്ത ശതമാനം
മാര്‍ക്കിനേ വരൂ എന്നാണ് . അതും വളരെ എളുപ്പമുള്ള ചോദ്യങ്ങളാണെത്രെ വരിക “
“ ഉത്തരമെഴുതാന്‍ പറ്റാതായപ്പോള്‍ അതുമിതും പറഞ്ഞിട്ടെന്താ കാര്യം , പിള്ളേരേ “
മാഷ് അവഗണനയോടെ പറഞ്ഞു.
“ ഞങ്ങള്‍ക്ക് റിവിഷനൊന്നും സമയം കിട്ടിയില്ലെ “
“ഉം , അതെന്താ ?”
“ എക്സിബിഷന്‍ , യൂത്ത് ഫെസ്റ്റിവെല്‍ ............ എന്നിവയുടെ പ്രാക്ടീസ് ................”
ആപ്പിളുകുട്ടന്‍ പറഞ്ഞു
"പാദ വാര്‍ഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷക്ക് ചോദ്യം വരുന്നുണ്ടെങ്കില്‍
ആ ഭാഗങ്ങള്‍ അദ്ധ്യാപകര്‍ ക്ല്ലാസില്‍ റിവിഷന്‍ നടത്തണം “
“ മാര്‍ക്ക് കുറയും എന്നു കണ്ടപ്പോള്‍ , അതും ഇതം പറയാ ..”
മാഷ് ചൂടായി .
“ എന്റെ സ്കൂളില്‍ മാത്രമല്ല , ഇവന്റെ സ്കൂളിലും സ്ഥിതി ഇങ്ങനെ തന്ന്യാ “ ശാന്ത
പ്രകൃതിയുള്ള മെലിഞ്ഞ പയ്യനെ ചൂണ്ടി ആപ്പിളുകുട്ടന്‍ മൊഴിഞ്ഞു.
“ പാദ വാര്‍ഷീക പ്പരീക്ഷയില്‍ നിന്നുള്ള ഇരുപതു ശതമാനം ഞങ്ങളെ ചിറ്റിച്ചു”
മാഷിന്റെ ഭാര്യ കുട്ടികള്‍ക്കുള്ള ചായയുമായി എത്തി .
“ഞങ്ങളുടെ ബാങ്കില്‍ ഇതിന് കൂട്ടു പലിശ എന്നാണ് പറയുക” അവള്‍ കുട്ടികളെ സപ്പോര്‍ട്ട്
ചെയ്ത് സംസാരിച്ചത് പിള്ളേര്‍ക്ക് വല്ലാതെ ബോധിച്ചു.
“ ആന്റിയെപ്പോലെയുള്ളവരാ സ്കൂളില്‍ ടീച്ചര്‍മാരായി വരേണ്ടത് . പക്ഷെ എന്തുചെയ്യാം
ജോലി ബാങ്കിലായിപ്പോയില്ലെ “
കുസൃതിക്കുട്ടന്‍ ഒന്നു സോപ്പിട്ടു.
“ പോടാ , പോടാ, ഇത് നീ വിചാരിക്കുന്ന വിസ്കോസിറ്റിയല്ല ” എന്നു പറഞ്ഞ് മാഷിന്റെ ഭാര്യ വീട്ടിനകത്തേക്ക് പോയി
“മാഷെ കഴിഞ്ഞ ദിവസം ഞങ്ങള്‍ , രാത്രിയില്‍ ചന്ദ്രനും ചുറ്റും മഴവില്ലു കണ്ടു “ ഒന്നു
സംശയിച്ചു നിറുത്തി ആപ്പിളുകുട്ടന്‍ തുടര്‍ന്നു. “ മഴവില്ലല്ലാ മാഷേ ഹാലോ ... അങ്ങനെയല്ലെ
മാഷ് പറഞ്ഞു തന്നത് , നല്ല ഭംഗിയുണ്ടായിരുന്നു വൃത്താകൃതിയില്‍ അതിനെ കാണുവാന്‍ ”
കുട്ടികളില്‍ നിരീക്ഷണശേഷി വളരുന്നതുകണ്ട് മാഷിന് സന്തോഷമായി .
“ ചന്ദ്രനില്‍ മഴവില്ലുണ്ടാകുമോ മാഷേ “ ശാന്ത പ്രകൃതിയുള്ള കുട്ടി ചോദിച്ചു
“അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ എങ്ങന്യാടാ മഴവില്ലുണ്ടാകുക “ ആപ്പിളുകുട്ടന്‍ മറുപടി നല്‍കി.
“ മാഷേ , ഒരു പ്രിസത്തില്‍ക്കൂടി മഞ്ഞ പ്രകാശം കടത്തിവിട്ടാല്‍ എന്തു സംഭവിക്കും “
ആപ്പിളുകുട്ടന്‍ ചോദിച്ചു
“അതിനെന്താ സംശയം; ചുവപ്പും പച്ചയും തന്നെ “ മാഷ് ചിരിച്ചൂകൊണ്ട് ഉത്തരം പറഞ്ഞു
“എങ്കില്‍ പ്രിസത്തില്‍ക്കൂടി നീല പ്രകാശം കടന്നുപോയാലോ ?” ഇപ്പോള്‍ ചോദ്യകര്‍ത്താവ്
കുസൃതിക്കുട്ടനായി .
മാഷ് ഉത്തരം പറയുവാന്‍ സംശയിച്ചു നിന്നു
മാഷിന്റെ മൌനം കുട്ടികളില്‍ ആവേശം നല്‍കി.
ഉടന്‍ കുസൃതിക്കുട്ടന്‍ വീണ്ടും ചോദിച്ചു
“നീല , പച്ച , ചുവപ്പ് എന്നീവര്‍ണ്ണങ്ങള്‍ സംയോചിച്ചുണ്ടായ ധവളപ്രകാശം പ്രിസത്തിലൂടെ
കടത്തിവിട്ടാലോ ?”
മാഷിന് സംഗതി പിടികിട്ടി .ഈ ഡിസംബറിലെ തണുപ്പത്ത് ഇവര്‍ താനുമായി
ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വന്നതല്ല എന്ന സത്യം മാഷിനുമുന്നില്‍ വ്യക്തമായി .
“ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട് ചോദിച്ചപ്പോള്‍ ടീച്ചര്‍ ആദ്യം പറഞ്ഞു നീല പച്ച ചുവപ്പ് എന്നീ
വര്‍ണ്ണങ്ങള്‍ ലഭിക്കുമെന്ന് . മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറയുകയാ
അതല്ല ശരിയുത്തരം VIBGYOR ആണ് ശരിയുത്തരമെന്ന് “
“ അതെന്താ അങ്ങനെ മാഷേ ?” ആപ്പിളുകുട്ടന്‍ ചോദിച്ചു
“ അത് ശാസ്ത്രത്തിന്റെ പ്രത്യേകതയാ . അത് വളരുന്തോറും വസ്തുതകള്‍ക്ക് മാറ്റമുണ്ടാകും “
കുസൃതിക്കുട്ടന്‍ കളിയാക്കിപ്പറഞ്ഞു
“ പ്രാഥമിക വര്‍ണ്ണരശ്മികള്‍ സംയോജിച്ചുണ്ടായ ഈ വെളുത്ത പ്രകാശം പ്രിസത്തില്‍ക്കൂടി
കടത്തിവിട്ടാല്‍ സ്‌പെക്ട്രത്തിന്റെ മുകളിലും താഴെയുമായി ഇന്‍ഫ്രാറെഡും അള്‍ട്രാവയലറ്റും
ഉണ്ടാകുമോ മാഷേ “ ആപ്പിളുകുട്ടന്‍ ചോദിച്ചു
മാഷ് ദേഷ്യത്തോടെ അവനെ തറപ്പിച്ചു നോക്കി .
“ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെ പ്രകാശത്തില്‍ ഇന്‍ഫ്രാറേഡും അള്‍ട്രാവയലറ്റും ഉണ്ടോ
മാഷേ . “ വീണ്ടും ആപ്പിളുകുട്ടന്‍ ചോദിച്ചൂ
മാഷ് വീണ്ടും അവനെ തറപ്പിച്ചു നോക്കി
“അല്ല , ഫോട്ടോഗ്രാഫിക് ഫിലിം ആ വെളിച്ചത്ത് വെച്ചാല്‍ എന്തെങ്കിലും സംഭവിക്കുമോ
എന്നറിയാനാ ?”
മാഷ് ഒന്നും മിണ്ടിയില്ല .
“ മൂണ്‍ ലൈറ്റില്‍ അള്‍ട്രാവയലടും ഇന്‍ഫ്രാറെഡും ഉണ്ടോ മാഷേ ?” ശാന്ത പ്രകൃതിയുള്ള
പയ്യനാണ് ഇപ്പോള്‍ ചോദ്യവുമായി എത്തിയത്
“ മൂണ്‍ലൈറ്റിനെ പ്രിസത്തില്‍ക്കൂടി കടത്തിവിട്ടാലോ മാഷേ “
“ ഇനി എന്തൊക്കെ നിങ്ങള്‍ക്ക് പ്രിസത്തില്‍ക്കൂടി കടത്തിവിടണം ?” മാഷ് ദേഷ്യത്തോടെ
ചോദിച്ചൂ.
പക്ഷെ അവര്‍ മാഷിന്റെ ദേഷ്യത്തെ അവഗണിച്ച് പൊട്ടിച്ചിരിച്ചു.
“ മാഷേ , ചന്ദ്രന്‍ എന്താ സ്വര്‍ണ്ണ നിറത്തില്‍ കാണുന്നത് ?”
“ പണ്ട് ചന്ദ്രനിലേക്ക് പോകാനുള്ള ഗവേഷണം തുടങ്ങിയത് അവിടെ സ്വര്‍ണ്ണം ഉണ്ടോ എന്ന്
വിചാരിച്ചാണോ
?”
“ സ്വര്‍ണ്ണം ചെലവുകുറഞ്ഞ രീതിയില്‍ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചാല്‍ എന്താകും മാഷേ
സ്ഥിതി ?”
മെഷിന്‍ ഗണ്‍ പോലെ കുട്ടികള്‍ ചോദ്യങ്ങള്‍ വര്‍ഷിച്ചു
അന്നേരം , കുട്ടികള്‍ കുടിച്ചുകഴിഞ്ഞ ചായഗ്ലാസെടുക്കുവാനായി മാഷിന്റെ ഭാര്യ
പൂമുഖത്തെത്തി. അവര്‍ കുട്ടികള്‍ ചോദിച്ച ചോദ്യം കേട്ടുകൊണ്ടായിരുന്നു വരവ്
“അങ്ങനെയൊക്കെ സംഭവിക്കുമോ ?” മാഷിന്റെ ഭാര്യ ചോദിച്ചു
“ അല്ല ; എങ്ങാനും ഒരു സുപ്രഭാതത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ സ്വര്‍ണ്ണം
ഉണ്ടാക്കാമെന്ന് കണ്ടെത്തിയാല്‍...............”
മാഷിന്റെ ഭാര്യയുടെ മുഖത്ത് ഭീതിയുടെ വേലിയേറ്റം ദൃശ്യമായി .
“ഈശ്വരാ അങ്ങനെ വന്നാല്‍ ബാങ്ക് പൂട്ടുമല്ലോ . അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ
“ അവര്‍ ഈശ്വരനെ വിളിച്ചൂ പറഞ്ഞു
കുട്ടികള്‍ക്ക് അത് തമാശയായി തോന്നി.
അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.
അന്നേരം മാഷിന്റെ ഭാര്യ മാഷിനോട് ചോദിച്ചു
“ കുട്ടികള്‍ പറഞ്ഞപോലെ സംഭവിക്കുമോ “
“ അങ്ങനെ കണ്ടുപിടിച്ചാലും അത് നടപ്പിലാക്കുവാന്‍ പോകുന്നില്ല “ മാഷ് സമാധാനപ്പെടുത്തി
1 comment:
നന്നായി....മാഷും കുസൃതിക്കുട്ടനും കൂട്ടരും കൃത്യസമയത്ത് തന്നെ പ്രതികരിച്ചു.
Post a Comment