മാതാപിതാക്കള്‍ക്ക് കുട്ടികളെ ശിക്ഷിക്കാന്‍ അധികാ‍രമുണ്ടോ ?





ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം   മാഷ് പതിവുപോലെ , പൂമുഖത്തിരുന്ന് ഡിസംബറിന്റെ തണുപ്പില്‍ ചായയും നുണഞ്ഞ് പത്രം വായിച്ചൂകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് .
തലയുയര്‍ത്തിനോക്കിയപ്പോള്‍ ............
കുസൃതിക്കുട്ടനും രക്ഷിതാവും മുന്നില്‍ നില്‍ക്കുന്നു.
മാഷ് , അവരെ പൂമുഖത്തെ തിണ്ണയിലിരിക്കുവാന്‍ ക്ഷണിച്ചൂ.
“ എന്താ ഇത്ര കാലത്തുതന്നെ ?:“
മാഷ് ലോഹ്യം ചോദിച്ചു
രംഗത്തില്‍ കുറച്ചൂനേരം മൌനത്തിന്റെ താണ്ഡവം നടന്നു.
കുസൃതിക്കുട്ടന്‍ തന്റെ മുഖം ഗൌരവത്തില്‍ പിടിച്ചിരിപ്പാണ്
രക്ഷിതാവ് രൂക്ഷമായ മുഖഭാവത്തില്‍ .........
അവസാനം ; രക്ഷിതാവ് പറഞ്ഞു
“ മാഷെ , മാതാപിതാക്കള്‍ക്ക് കുട്ടികളെ ശിക്ഷിക്കാന്‍  അധികാ‍രമുണ്ടോ ? ”
ഇതാണോ ഇത്ര വലിയ പ്രശ്നമെന്ന മട്ടില്‍ മാഷിരുന്നു
പിതാവ്  , മാഷിന്റെ തണുപ്പന്‍ മട്ട് കണ്ടിട്ടവാം വീണ്ടും ചൂടായി ചോദിച്ചു
“മാഷെ , അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ അധികാരമുണ്ടോ ?”
മാഷിന് ഇപ്പോള്‍ സംശയമായി
തന്റെ കയ്യില്‍ നിന്നെങ്ങാനും ................
വല്ല പാകപ്പിഴ പറ്റിയോ ?
അതോ ............
തന്റെ മറ്റു സഹപ്രവര്‍ത്തകരില്‍നിന്നോ
മാഷ് , പണ്ടത്തെ ശിക്ഷാവിധികളെക്കുറിച്ചാലോചിച്ചു
തുടയില്‍ അടി . ചെവിയില്‍ ചോക്കുവെച്ച് തിരുമ്മി ചെവി പൊന്നാക്കല്‍ , തലയില്‍ കിഴുക്ക് , ഡസ്കില്‍ കയറ്റി  നിറുത്തല്‍ ,,,,,,,,,,,,,, ഇത്യാധികള്‍ എത്രതരം
പക്ഷെ , ഇപ്പോള്‍ ................
ഇതൊക്കെ കാടത്തമായല്ലേ കണക്കാക്കൂ .
എന്തിന് മൃഗങ്ങളോടു പോലും ക്രുരത കാണിക്കാന്‍ പാടില്ലല്ലോ .
കുട്ടികളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന ഉത്തമ ബോധ്യവും മാഷിനുണ്ട്
എന്നിട്ടും ഇപ്പോള്‍ കുസൃതിക്കുട്ടന്റെ രക്ഷിതാവ് വന്നിരിക്കുന്നത് എന്തിനാണാവോ ?
“ സുഹൃത്തേ , “ മാഷ് പറഞ്ഞു  “ താങ്കള്‍ കാര്യം പറയൂ”
രക്ഷിതാവ് പറഞ്ഞു
“ കഴിഞ്ഞ ദിവസം മുതല്‍ ഇവന്‍ പറയുകയാ , ഇനിമുതല്‍ എന്നോട് മര്യാദക്ക് പെരുമാറണം എന്ന് . അല്ലെങ്കില്‍ എന്നു പറഞ്ഞ് ഒരു ഭീഷണിയും . കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞതിനാ ഈ മറുപടി . ഇപ്പോഴാകട്ടെ വീട്ടില്‍ എന്തു പണി ചെയ്യുവാന്‍ പറഞ്ഞാലും ബാല വേല എന്ന് പറഞ്ഞ് ഭീഷണിയും . എനിക്ക് കലികയറി നടും പുറത്ത് നാലു ചവിട്ടുവെച്ചുകൊടുക്കുവാന്‍ തോന്നി “
രക്ഷിതാവ് കുസൃതിക്കുട്ടനെ ചൂണ്ടി പറഞ്ഞു
മാഷ് കുസൃതിക്കുട്ടനെ നോക്കി .
അവന്‍ ഗൌരവത്തില്‍ തന്നെ .
തുടര്‍ന്ന് രക്ഷിതാവ് കയ്യിലിരുന്ന ഒരു പത്രമെടുത്ത് കാണിച്ചൂ .
“ ഈ വാര്‍ത്ത കാണീച്ചാ ഇവന്‍ എന്നെ ഭീഷണിപ്പെടുത്തിയത് ? നോര്‍വെയില്‍ ഇങ്ങനെയാണെത്രെ . അവിടെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്രെ ! “
“ കുസൃതിക്കുട്ടന്‍ പറഞ്ഞു “ ഇപ്പോള്‍ ഇത് നോര്‍വെയില്‍ ; ഇനി ഈ നിയമം എല്ലാ രാജ്യങ്ങളിലും വ്യാപിക്കും . രക്ഷിതാക്കളുടെ കുത്തകമുതലാളിത്ത - ഏകാതിപത്യ ഭരണത്തിനെതിരെ ഇത് കൊടുങ്കാറ്റായി ആഞ്ഞടിക്കും . അതില്‍ രക്ഷിതാക്കളാകുന്ന മുതലാളിത്ത കല്‍മണ്ഡപങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും . അങ്ങനെ കുട്ടികള്‍കൂടി ഉള്‍പ്പെടുന്ന ജനാ‍ധിപത്യ ഭരണസംവിധാനം കുടുബങ്ങളില്‍ നിലവില്‍ വരും  . വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ കാഞ്ചനക്കൂട്ടിലെ പക്ഷികളല്ലെ   . ബന്ധുര കാഞ്ചനക്കുട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ . “
മാഷിന് കാര്യം മനസ്സിലായി .
സാമൂഹ്യം മാഷ്  പത്താം ക്ലാസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍  പഠിപ്പിച്ച എല്ലാ വസ്തുതകളും അവന്‍  പ്രയോഗത്തില്‍ വരുത്തിയതായി മാഷ് ദുഃഖത്തോടെ മനസ്സിലാക്കി. അത് അവന്റെ വീട്ടിലെ അധികാരി വര്‍ഗ്ഗത്തിനെതിരെ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
പിന്നെ കഴിഞ്ഞ ദിവസത്തിലെ പത്രവാര്‍ത്ത ; അത് കുസൃതിക്കുട്ടന്റെ ഈ ത്വരയെ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു

നോര്‍വെയില്‍ ചെറിയ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് മാതാപിതാക്കളായ ഇന്ത്യന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കുസൃതികുട്ടന്‍ എടുത്തിരിക്കുന്നത് ഈ നമ്പറാണ് ?രക്ഷിതാവ് ചൂടാകാതിരിക്കുമോ ? മാഷിന് ചിരിവന്നു
മാഷ് ചിരിച്ചു
അതുകണ്ടപ്പോള്‍ രക്ഷിതാവ് കോപം കൊണ്ടു തിളച്ചൂ
“ ഞാനിതു പറഞ്ഞപ്പോള്‍ മാഷിനു ചിരി . മാ‍ഷ് ഇത്തരം കാര്യങ്ങള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊടുത്തതുകൊണ്ടാ ഈ പ്രശ്നമൊക്കെ ഉണ്ടായത്  “
മാഷ് ഒന്നും മിണ്ടാതെ തന്റെ താടി ഉഴിഞ്ഞു
അന്നേരം മാഷിന്റെ ഭാര്യം ഇരുവര്‍ക്കുമുള്ള ചായയുമായി രംഗപ്രവേശനം ചെയ്തു.
പ്രഭാതത്തിലെ ആ തണുപ്പില്‍ ഇരുവരും ചായ കുടിച്ചൂ .
തല്‍ക്കാലം മാഷ് അവരെ അനുനയിപ്പിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചു. കുസൃതിക്കുട്ടനോട് തല്‍ക്കാലം സമരമുഖത്തിന് ഒരു സ്റ്റേ നടപ്പില്‍ വരുത്തുവാനും ആവശ്യപ്പെട്ടു. അവന്‍ വൈമനസ്യത്തോടെ വഴങ്ങി.
പോകാന്‍ നേരം രക്ഷിതാവ് മാഷിനോട് പറഞ്ഞു
“ ഒരു കാര്യം മാഷ് പറഞ്ഞു തരണം ; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുവാന്‍ അധികാരമുണ്ടോ ?”
കുസൃതിക്കുട്ടന്റെ മുഖം കനത്തു
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാഷിന്റെ  ഭാര്യ മാഷിനോട് ചോദിച്ചു
“ഭര്‍ത്താവിന് ഭാര്യയെ ശിക്ഷിക്കാന്‍ അധികാരമുണ്ടോ ?
ഉടനെ മാഷ് പ്രതികരിച്ചു
“ഭാര്യക്ക് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുവാന്‍ അധികാരമുണ്ടോ ?”

വാല്‍ക്കഷണം : 1 പത്രവാര്‍ത്ത വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ

മകനെ ശകാരിച്ച ഇന്ത്യന്‍ ദമ്പതികളെ തടവിലിടണമെന്ന് നോര്‍വെ




വാല്‍ക്കഷണം : 2 
നോര്‍വെയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം

വാല്‍ക്കഷണം :3
എന്താണ് നോര്‍വെ ശിശുസംരക്ഷണ സമിതി ?

വാല്‍ക്കഷണം : 4                                                                                                                                       നോര്‍വെയെക്കുറിച്ച് വിക്കിപ്പീഡിയ പറയുന്നതിപ്രകാരം

നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.
നോർവേയിൽ വാതക പാടങ്ങൾ, ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവയുടെ സമ്പുഷ്ട സ്രോതസ്സുകളുണ്ട്. 2006-ൽ ഏറ്റവുമധികം മത്സ്യ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമായിരുന്നു നോർവേ. ഭക്ഷ്യ സംസ്കരണം, കപ്പൽ നിർമ്മാണം, ലോഹങ്ങൾ, രാസവസ്തുക്കൾ, ഖനനം, പേപ്പർ ഉത്പന്നങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ.
2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.

Child Welfare Services (Norway)
ഈ പ്രസ്ഥാനമാണ് കുട്ടികളുടെ അവകാശങ്ങളേയും താല്പര്യങ്ങളേയും സംരക്ഷിക്കുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഈ പ്രസ്ഥാനം മുഖ്യപകുവഹിക്കുന്നു. കുട്ടികള്‍ അവരുടെ മാതാപിതാക്കളോടൊപ്പം വളരണമെന്നകാര്യത്തില്‍ ഈ പ്രസ്ഥാനം നിഷ്കര്‍ഷ പുലര്‍ത്തുന്നു.
ചുമതലകള്‍
കുട്ടികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കുടുംബം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നടപടികളെടുക്കുവാന്‍ അധികാരമുണ്ട് .

4 comments:

CK Biju Paravur said...

എന്നാലും എന്റെ കുസൃതിക്കുട്ടാ അച്ഛനോടിങ്ങനെയൊക്കെ പറയാമോ......?

Unknown said...

നല്ല പോസ്റ്റ്.ഒപ്പം ഒരറിയിപ്പും..അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ദേവധാര്‍ ഹിന്ദിവേദി പ്രസിദ്ധീകരിച്ചിരിക്കുന്നു.വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.
http://www.devadharhindivedhi.blogspot.in/2012/11/blog-post_30.html

MANOMUKURAM said...

നിയമങ്ങള് ഉണ്ടാക്കുന്നവര്ക്ക് ബോധമില്ലങ്കില് പലതും സംഭവിക്കും.

Rajeev said...

It is discussions like these that should happen in our society today.

Through a story you have drawn the attention of the parents to a problem that they are going to face in the near future.... (Teachers are already prey to it...)

Congrats

Rajeev
English Blog