ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു2012 ലെ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ (കെ.എസ്.സി.എസ്.ടി.ഇ) അപേക്ഷ ക്ഷണിച്ചു. നിര്‍മ്മലമായ ഊര്‍ജ്ജസ്രോതസ്സുകളും ന്യൂക്ളിയര്‍ സൂരക്ഷയും എന്നതാണ് ഇപ്രാവശ്യത്തെ മുഖ്യ വിഷയം. കേരളത്തിലെ സ്കൂളുകള്‍, ഐ.ടി.ഐ.കള്‍ പോളിടെക്നിക്കുകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, മുതലായ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദവിവരം www.kscste.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16.

No comments: