Capsule -5 പ്രകാശം


പ്രകാശ പ്രകീര്‍ണ്ണനം = പ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്നത്.


വൈദ്യുതകാന്തികസ്പെക്ട്രം = വൈദ്യുതകാന്തികവികിരണങ്ങളുടെ സമൂഹം
തരംഗദൈര്‍ഘ്യം കൂടുതല്‍ = ചുവപ്പ്,
തരംഗദൈര്‍ഘ്യം കുറവ് = വയലറ്റ്

മഴവില്ല് = അന്തരീക്ഷത്തിലെ ജലകണികകളില്‍ സൂര്യപ്രകാശത്തിനുസംഭവിക്കുന്ന പ്രകീര്‍ണ്ണനം
ഓരോവര്‍ണ്ണവും ദൃഷ്ടിരേഖയുമായി ഒരു കോണ്‍ ഉണ്ടാക്കുന്നു. ചുവപ്പ്-42.7, വയലറ്റ് -40.8
മഴവില്ല് വില്ലുപോലെ വളഞ്ഞുകാണുന്നു.
അതാര്യവസ്തുക്കള്‍ - അതിന്റെ വര്‍ണ്ണത്തെയും അതിന്റെ ഘടകവര്‍ണ്ണങ്ങളെയും മാത്രം പ്രതിഫലിപ്പിക്കുന്നു .
സുതാര്യ വസ്തുക്കള്‍ - അതിന്റെ വര്‍ണ്ണത്തെയും ഘടകവര്‍ണ്ണങ്ങളെയും മാത്രം കടത്തിവിടുന്നു.
രണ്ടു പ്രിസങ്ങളുപയോഗിച്ച് വര്‍ണ്ണങ്ങളുടെ പുനര്‍സംയോജനം


ന്യൂട്ടന്റെ വര്‍ണ്ണപമ്പരം-
വീക്ഷണസ്ഥിരത = നാം കാണുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് നേരം റെറ്റിനയില്‍ നില്‍ക്കുന്നത്.
ഉദാഹരണങ്ങള്‍......

പ്രാഥമിക വര്‍ണ്ണങ്ങള്‍ -->പച്ച+നീല + ചുവപ്പ് = വെളുപ്പ്
ദ്വിതീയവര്‍ണ്ണങ്ങള്‍ --> മഞ്ഞ= പച്ച+ചുവപ്പ്,
മജന്ത = ചുവപ്പ്+ നീല , സയന്‍= പച്ച+നീല
പൂരകവര്‍ണ്ണജോടികള്‍ -- പച്ച + മജന്ത = മഞ്ഞ + നീല = സയന്‍+ചുവപ്പ് = വെളുപ്പ്

വിസരണം = ക്രമരഹിതവും ആവര്‍ത്തിച്ചുള്ളതുമായ പ്രതിപതനം-
ആകാശത്തിന്റെ നീലനിറം, ഉദയസൂര്യന്റെ ചുവപ്പ് നിറം
തരംഗദൈര്‍ഘ്യം കുറഞ്ഞവര്‍ണ്ണങ്ങള്‍ നീല, വയലറ്റ് എന്നിവ എളുപ്പത്തില്‍ വിസരണം സംഭവിക്കുന്നു.
വൈദ്യുതകാന്തികസ്പെക്ട്രത്തിലെ അദ‍ശ്യവികിരണങ്ങള്‍....
ഇന്‍ഫ്രാറെഡ് = തരംഗദൈര്‍ഘ്യം കൂടിയ വികിരണങ്ങള്‍, വിദൂരഫോട്ടോ ​ടുക്കാന്‍, ടി. വി. റിമോട്ട് കണ്‍ട്രോളില്‍, റിമോട്ട് സെന്‍സിംഗ്, താപവികിരണങ്ങള്‍...
അള്‍ട്രാവയലറ്റ് = തരംഗദൈര്‍ഘ്യം കുറവ്, സില്‍വര്‍ബ്രോമൈഡില്‍ രാസമാറ്റം ഉണ്ടാക്കുന്നു., വിറ്റാമിന്‍ D ഉണ്ടാക്കുന്നു., സ്കിന്‍ കാന്‍സര്‍, ഫ്ളുറസെന്‍സുണ്ടാക്കുന്നു.

അപായസൂചന നല്‍കുന്നതിന് ചുവന്ന വര്‍ണ്ണം = തരംഗദൈര്‍ഘ്യം കൂടുതല്‍...വിസരണം കുറവ്

Capsule - 4 ശബ്ദം

ശബ്ദം

സ്വാഭാവിക ആവൃത്തി - കമ്പനം ചെയ്യുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തി
സ്വാധീനിക്കുന്ന ഘടകങ്ങള്‍ - പദാര്‍ത്ഥത്തിന്റെ സ്വഭാവം , നീളം, ഛേദതല വിസ്തീര്‍ണ്ണം, വസ്തുവിന്റെ വലിവ്...

ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണ്.- പരീക്ഷണം.....- ഉദാഹരണങ്ങള്‍....
വിവിധമാധ്യമങ്ങളിലൂടെ ശബ്ദം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗത്തിലാണ്.

ശബ്ദം അനുദൈര്‍ഘ്യതരംഗമാണ്.
പ്രവേഗം v = f x l (f = ആവൃത്തി, l = തരംഗദൈര്‍ഘ്യം)

ശബ്ദത്തിന്റെ സവിശേഷതകള്‍ - ശബ്ദ തീവ്രത, ഉച്ചത, ശ്രുതി, ഗുണം



ശബ്ദതീവ്രത < a2 (ആയതിയുടെ വര്‍ഗ്ഗം) - യൂണിറ്റ് = W/m2
ഉച്ചത = ശബ്ദം ഉണ്ടാക്കുന്ന കേള്‍വി അനുഭവത്തിന്റെ അളവ്, യൂണിറ്റ് = dB
ഉച്ചതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ - ആയതി, പ്രതലവിസ്തീര്‍ണ്ണം, സ്രോതസ്സും ശ്രോതാവും തമ്മിലുള്ള അകലം, മാധ്യമത്തിന്റെ സാന്ദ്രത, വായുപ്രവാഹ ദിശ.


ശ്രുതി = ശബ്ദകൂര്‍മ്മത = ആവൃത്തികൂടുമ്പോള്‍ ശ്രുതി കൂടുന്നു.
ഉയര്‍ന്ന ശ്രുതി = സ്ത്രീകളൂടെ ശബ്ദം, കിളികളുടെ ശബ്ദം, ഗ്ലാസ് വീഴുന്ന ശബ്ദം.....
താഴ്ന്ന ശ്രുതി = പുരുഷശബ്ദം, പശുവിന്റെ ശബ്ദം, താറാവിന്റെ ശബ്ദം, ഇടിമുഴക്കം.....
ബേസ് = താഴ്ന്ന ശ്രുതികളുടെ കൂട്ടം,
ട്രബ്ള്‍ = ഉയര്‍ന്ന ശ്രുതികളുടെ കൂട്ടം,

ഗുണം - ഒരേ ഉച്ചതയും ആവൃത്തിയും ഉള്ള ശബ്ദം വേര്‍തിരിച്ചറിയുന്നതിനുള്ള സവിശേഷത

ഡോപ്ലര്‍ ഇഫക്ട് -
ശബ്ദസ്രോതസ്സ് ശ്രോതാവിന്റെ അടുത്തേക്ക് ചലിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ആവൃത്തി കൂടുന്നു.
ശബ്ദസ്രോതസ്സ് അകലുമ്പോള്‍, ആവൃത്തി കുറയുന്നു.
(ഒരു സെക്കന്റില്‍ ലഭിക്കുന്ന സൈക്കിളുകളുടെ എണ്ണം വ്യത്യാസപ്പെടുന്നത്.....)
ഉദാഹരണങ്ങള്‍.....

പ്രണോദിത കമ്പനം = ഒരു വസ്തുവിന്റെ കമ്പനം കൊണ്ട് അതേ ആവൃത്തിയില്‍ മറ്റൊരു വസ്തുകമ്പനം ചെയ്യുന്നത്....
അനുനാദം = പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും, പ്രേരണം ചെയ്യുന്ന വയ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമാകുമ്പോള്‍ ആയതി കൂടുന്നു.
സോണോമീറ്റര്‍, ജലത്തില്‍ താഴ്ത്തിയ പൈപ്പിലെ ശബ്ദ വ്യതിയാനങ്ങള്‍.....

ബീറ്റുകള്‍
ആവൃത്തിയില്‍ നേരിയ വ്യത്യാസമുള്ള രണ്ടുവസ്തുക്കള്‍ കമ്പനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവ്യതിയാനം

ശ്രവണപരിധി = മനുഷ്യന് കേള്‍ക്കാള്‍ കഴിയുന്നത് = 20 Hz മുതല്‍ 20kHz വരെ

20 Hzല്‍ താഴെ = ഇന്‍ഫ്രാസോണിക് = തിമിംഗലം, ആന, കണ്ടാമൃഗം, ഭൂമികുലുക്കം.....
20kHz ല്‍ കൂടുതല്‍ = അള്‍ട്രാസോണിക് = നായ്, വവ്വാല്‍, ഡോള്‍ഫിന്‍, സോണാര്‍, ഗാള്‍ട്ടണ്‍ വിസില്‍, ECG, US Scan.....

ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം....സന്ദര്‍ഭങ്ങള്‍....
ശ്രവണസ്ഥിരത = ശ്രവണാനുഭവം 1/10 സെക്കന്റ് നേരം നില്‍ക്കുന്നത്....

പ്രതിധ്വനി = 1/10 സെക്കന്റിനുശേഷം മാത്രം പ്രതിപതിച്ച ശബ്ദം കേള്‍ക്കുന്നത്.....34 mനു ശേഷം

കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം.....ക്രമീകരണങ്ങള്‍.......
ശബ്ദമലിനീകരണം........കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.....

   


Capsule-3

വൈദ്യുത പവര്‍ ഉത്പാദനവും വിതരണവും


പവര്‍ സ്റ്റേഷന്‍ വിവിധതരം
ഹൈഡ്രോഇലക്ട്രിക്- യാന്ത്രികോര്‍ജം->വൈദ്യുതോര്‍ജം
തെര്‍മല്‍-താപോര്‍ജം->യാന്ത്രികോര്‍ജം-> വൈദ്യുതോര്‍ജം
ന്യൂക്ലിയര്‍-ആണവോര്‍ജം-‍>താപോര്‍ജം-> യാന്ത്രികോര്‍ജം-> വൈദ്യുതോര്‍ജം

പവര്‍ജനറേറ്റര്‍-
സ്റ്റേറ്റര്‍ = നിശ്ചലഭാഗം(ആര്‍മേച്ചര്‍),
റോട്ടര്‍= കറങ്ങുന്ന ഭാഗം (ഫീല്‍ഡ്കാന്തം)
എക്സൈറ്റര്‍ =സഹായക dc ജനറേറ്റര്‍ = ഫീല്‍ഡ്കാന്തത്തിനാവശ്യമായ വൈദ്യുതി നല്‍കുന്നതിന്

ത്രീഫേസ് ജനറേറ്റര്‍, സിംഗിള്‍ഫേസ് ജനറേറ്റര്‍

ഉത്പാദനം - 11kVവോള്‍ട്ടേജ് ഉയര്‍ത്തി പ്രേഷണം ചെയ്യുന്നു.പിന്നീട് വോള്‍ട്ടേജ് താഴ്ത്തുന്നു

പവര്‍വിതരണം ACയിലാണ്....ഊര്‍ജനഷ്ടവും വോള്‍ട്ടേജ് താഴ്ചയും പരിഹരിക്കുന്നതിന്....
സ്റ്റാര്‍ കണക്ഷന്‍






ഗൃഹവൈദ്യുതീകരണം 
സമാന്തരരീതിയില്‍- പ്രത്യേകം, പ്രത്യേകം നിയന്ത്രിക്കുന്നതിന്-ഒരേ വോള്‍ട്ടത ലഭ്യമാക്കുന്നതിന്.

ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസില്‍

ഫേസും ന്യൂട്രലും ഉപകരണത്തിന് ലഭിക്കണം

എര്‍ത്ത് ലൈന്‍ ഉറപ്പാക്കണം

മെയിന്‍ ഫ്യൂസ്, മെയിന്‍സ്വിച്ചിനും, kWh- മീറ്ററിനു മിടയില്‍



ത്രീ പിന്‍ പ്ലഗ് - ഫേസ് = ചുവപ്പ്, കറുപ്പ് = ന്യൂട്രല്‍, പച്ച = എര്‍ത്ത്
എര്‍ത്ത് പിന്നിന് വണ്ണം കൂടുതലാണ്, നീളം കൂടുതലാണ്.

വൈദ്യുതിയുടെ വ്യവസായിക യൂണിറ്റ് - kWh = വാട്ടിലുള്ള പവര്‍‍X മണിക്കൂര്‍/ 1000



Capsule-2 വൈദ്യുതകാന്തികപ്രേരണം


ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ളക്സിന്റെ വ്യതിയാന നിരക്കിന് ആനുപാതികമായി emf.യാന്ത്രികോര്‍ജം ->വൈദ്യുതോര്‍ജം


മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കോയിലില്‍നിന്ന് മറ്റൊരു കോയിലിലേക്ക്
പ്രൈമറി കോയിലില്‍ AC ആയാല്‍ സെക്കന്ററിയില്‍തുടര്‍ച്ചയായി വൈദ്യുതി ലഭിക്കും
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്- ട്രാന്‍സ്ഫോമറില്‍

ട്രാന്‍സ്ഫോമര്‍ 2 തരം

സ്റ്റെപ്പ് അപ്പ്-വോള്‍ട്ടത ഉയര്‍ത്തുന്നു., സെക്കന്ററിയില്‍കൂടുതല്‍ചുറ്റുകള്‍, പ്രൈമറിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍

സ്റ്റെപ്പ് ഡൗണ്‍‍-വോള്‍ട്ടത താഴ്ത്തുന്നു., പ്രൈമറിയില്‍കൂടുതല്‍ചുറ്റുകള്‍, സെക്കന്ററിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍

പ്രൈമറിയിലും സെക്കന്ററിയിലും പവര്‍തുല്യം
Vs/Vp = Ns/Np
Vp x Ip = Vs x Is 


സെല്‍ഫ് ഇന്റക്ഷന്‍- AC കടന്നുപോകുന്ന അതേകോയിലില്‍ തന്നെ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.ഈ വൈദ്യുതി നല്‍കുന്ന emf ന്റെ വിപരീത ദിശയിലാണ് (Back emf)
ഫ്ളമിംഗിന്റെ ഇടതുകൈനിയമം
പരസ്പരം ലംബമായിരിക്കുന്ന ചൂണ്ടുവിരല്‍-കാന്തികമണ്ഡലം, നടുവിരല്‍-വൈദ്യുതപ്രവാഹം, എന്നിവയായാല്‍ തള്ളവിരല്‍-ബലത്തിന്റെ ദിശയായിരിക്കും



ൈദ്യുതമോട്ടോര്‍ =   വൈദ്യുതോര്‍ജം ->യാന്ത്രികോര്‍ജം 
മൈക്രോഫോണ്‍=ശബ്ദോര്‍ജം->വൈദ്യുതോര്‍ജം(ജനറേറ്ററിന്റെ തത്വം)
ലൗഡ്സ്പീക്കര്‍=വൈദ്യുതോര്‍ജം ->ശബ്ദോര്‍ജം(മോട്ടോറിന്റെ തത്വം)
രണ്ടിലും ഭാഗങ്ങള്‍ ഒരുപോലെ....

SSLC - Capsule


വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍
രാസഫലം -
അയോണിക ചാലനം -ഇലക്ട്രോലൈറ്റില്‍ സ്വതന്ത്ര ഇലക്ട്രോണുകളുടെ ചാലനം
ലോഹീയചാലനം - സ്വതന്ത്ര ഇലക്ട്രോണുകളുടെ ചാലനം മൂലമുള്ള വൈദ്യുതപ്രവാഹം.
Cu SO4 , H2O--> Cu+, SO4-, H+, OH-
+ve ഇലക്ട്രോഡിലേക്ക്, -ve അയോണ്‍‍‍
-ve ഇലക്ട്രോഡിലേക്ക്, +ve അയോണ്‍‍‍
വൈദ്യുതലേപനം = ഒരു ലോഹത്തിനുമേല്‍ മറ്റൊരു ലോഹം പൂശുന്നത്
+ve ഇലക്ട്രോഡ് = ലോഹം
-ve ഇലക്ട്രോഡ് = വള/സ്പൂണ്‍
ഇലക്ട്രോലൈറ്റ് = സില്‍വര്‍നൈട്രേറ്റ് /സോഡിയം സയനൈഡ്+ഗോള്‍ഡ് സയനൈഡ് / ക്രോമിക് ആസിഡ്
വൈദ്യുതവിശ്ലേഷണനിയമം --> m = സ്ഥിരാങ്കം x Q (m-മാസ്, Q=വൈദ്യുതചാര്‍ജ്)

താപഫലം
ജൂള്‍നിയമം --> H = I2Rt = V2t/R =VIt
ഓംനിയമം --> V = IR (V-വോള്‍ട്ടത, I-കറണ്ട്, R-പ്രതിരോധം, t = സമയം)
നിക്രോം = ഹീറ്റിംഗ് കോയില്‍ = ഉയര്‍ന്ന ദ്രവണാങ്കം, ഉയര്‍ന്ന പ്രതിരോധം, ചുട്ടുപഴുത്തു നില്‍ക്കാനുള്ള കഴിവ്
വൈദ്യുത പവര്‍ = H/t =I2R = V2/R = VI പവറിന്റെ യൂണിറ്റ് - വാട്ട് (W)
സുരക്ഷാഫ്യൂസ് = ഫ്യൂസ് വയര്‍ = ലെഡ് + ടിന്‍ = താഴ്ന്ന ദ്രവണാങ്കം
പ്രകാശഫലം
ഇന്‍കാഡസെന്റ് ലാമ്പ് = ഫിലമെന്റ് = ടങ്സ്റ്റണ്‍ = ഉയര്‍ന്ന റസിസ്റ്റിവിറ്റി, ഉയര്‍ന്ന ദ്രവണാങ്കം, വെളുത്തപ്രകാശമുണ്ടാക്കാനുള്ള കഴിവ്
റസിസ്റ്റിവിറ്റി p = AR/l ( A=വിസ്തീര്‍ണ്ണം, l=നീളം, R=പ്രതിരോധം )
ഡിസ്ചാര്‍ജ് ലാമ്പ് = ഇലക്ട്രോഡുകള്‍ വഴി വാതകത്തിലൂടെയുള്ള ഡിസ്ചാര്‍ജ് മൂലം പ്രകാശം
വാതകവും നിറവും Ne-O, N-R, Na-Y, Hg-W, Cl-G, H-B
ഫ്ളൂറസെന്റ് ലാമ്പ് - CFL – ഫ്ളുറസെന്റ് പദാര്‍ഥം, അള്‍ട്രാവയലറ്റ്, - മേന്‍മകള്‍‍
LED- നേട്ടങ്ങള്‍


ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു



2012 ലെ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ (കെ.എസ്.സി.എസ്.ടി.ഇ) അപേക്ഷ ക്ഷണിച്ചു. നിര്‍മ്മലമായ ഊര്‍ജ്ജസ്രോതസ്സുകളും ന്യൂക്ളിയര്‍ സൂരക്ഷയും എന്നതാണ് ഇപ്രാവശ്യത്തെ മുഖ്യ വിഷയം. കേരളത്തിലെ സ്കൂളുകള്‍, ഐ.ടി.ഐ.കള്‍ പോളിടെക്നിക്കുകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, മുതലായ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദവിവരം www.kscste.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16.

തിരുവാതിരയും പത്തിലെ അല്പം ഫിസിക്സും പിന്നെ നിങ്ങളും


7 പി എം ന് എടുത്ത ഫോട്ടോസ് ( 8 -1 -2012 ഞായര്‍ )



കെ സ്റ്റാറില്‍ 7 പി എം ന് കണ്ട രംഗം ( ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
ഇപ്പോള്‍ .......................
   നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഗ്രഹം ഏതൊക്കെയാണ് ?

തലക്കുമുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
യുറാനസ് എവിടെ സ്ഥിതിചെയ്യൂന്നു ?
ഇന്ന് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത് ഏത് നക്ഷത്രത്തിനടുത്താണ് ?

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള സുവനീറിലേക്ക് ലേഖനങ്ങള്‍ ക്ഷണിച്ചു





ജനുവരി എട്ട് മുതല്‍ 12 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ നിന്നും ലേഖനങ്ങള്‍ ക്ഷണിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങള്‍/നൂതന പ്രവണതകളെ അടിസ്ഥാനമാക്കി മൂന്ന് പേജില്‍ കവിയാത്ത ലേഖനം, ഹെഡ്മാസ്റര്‍/പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടെ ഫോട്ടോസഹിതം ജനുവരി 20 നകം ലഭിക്കത്തക്കവിധം കെ.കേശവനുണ്ണി, കണ്‍വീനര്‍ - സുവനീര്‍ കമ്മിറ്റി, കേരള സ്കൂള്‍ ശാസ്ത്രോത്സവം - 2011-12, കെ.എച്ച്.എസ്. മൂത്താന്തറ, പാലക്കാട് (പി.ഒ.) എന്ന വിലാസത്തില്‍ അയയ്ക്കണം. ഏറ്റവും നല്ല ലേഖനങ്ങള്‍ക്ക് പുരസ്കാരം ഉണ്ടാവും.

നിങ്ങള്‍ക്ക് ഒരു Unit Conversion Software Free ആയി Download ചെയ്യാം .



Convert is a free and easy to use unit conversion program that will convert the most popular units of distance, temperature, volume, time, speed, mass, power, density, pressure, energy and many others, including the ability to create custom conversions!

ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് യൂണിറ്റുകള്‍ തമ്മിലുള്ള കണ്‍‌വെര്‍ഷന്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ സാധാരണമാണല്ലോ . അത്തരമൊരു Software ആ‍ണ്  CONVERT FOR WINDOWS എന്നത് .
ഇത് Free ആയി Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

( ഇത് zip ഫയല്‍ ആയി മാത്രമേ Download ചെയ്യുകയുള്ളൂ .
അതിനാല്‍ അത് Unzip ചെയ്യണം .
അതിനായി Right Click the zip ഫയല്‍ ---> Extract Files Here എന്ന രീതിയില്‍ ക്ലിക്ക് ചെയ്യണം .
അപ്പോള്‍ നമുക്ക് രണ്ട് ഫയല്‍ ലഭിക്കും .
അതില്‍ ഒരെണ്ണം നോട്ട് പാഡ് ഫയലാണ്.അത് തുറക്കേണ്ട
മറ്റേ ഫയല്‍  ( രണ്ട് ആരോ ചിഹ്നമുള്ള ഫയല്‍ )  തുറക്കുക.
അപ്പോള്‍ ഒരു വിന്‍ഡോ വരും .
അതില്‍ നമുക്ക് കണ്‍‌വെര്‍ഷന്‍ നടത്താം .)
ഈ സൈറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക