ക്ലസ്റ്റര്‍ - ഹെല്‍പ് ഡെസ്ക്

AC or DC ?
ഇത്തവണത്തെ ക്ലസ്റ്ററിലെ ഒരു പരീക്ഷണത്തിന്റെ വീഡിയോ (ശ്രീ.ജെയിംസ് സാര്‍ തയ്യാറാക്കിയത്) ആണ് ഇവിടെ നല്‍കിയിരിക്കുന്നത്. പരീക്ഷണം ചെയ്യുന്നതിനുള്ള ഒരു മുന്നൊരുക്കത്തിന് ഇത് സഹായകരമാകുമെന്ന് കരുതുന്നു.


http://youtu.be/m2gtP209Fbw



12 comments:

Nidhin Jose said...

100% AC ആയിരുക്കും സെക്കന്ററിയിലെ ഔട്ട്പുട്ട്. DC ഹാഫ് സൈക്കിളുകള്‍ കടന്നുപോകുമ്പോള്‍ 0 to 12V ഉം 12V to 0 യും വെരിയേഷന്‍ പ്രൈമറിയില്‍ ഉണ്ടാകും. അതായത് മാഗ്നെറ്റിക് ഫ്ലക്സ് കുടുകയും കുറയുകയും ചെയ്യും. മാഗ്നറ്റിക്ക് ഫീല്‍ഡ് കുടുമ്പോള്‍ ഒരു ദിശയിലേക്കും കുറയുമ്പോള്‍ എതിര്‍ ദിശയിലേക്കും സെക്കന്ററിയില്‍ വൈദ്യുതി പ്രേരണം ചെയ്യും. അങ്ങനെ AC ഉണ്ടാകും. LED ഫോര്‍വേഡ് ബയസില്‍ വരുമ്പോള്‍ മാത്രമേ തെളിയുന്നുള്ളു നെഗറ്റിവ് ഹാഫ്സൈക്കിളില്‍ ഒഫായിരിക്കും. അതാണ് LED ഫ്ലിക്കര്‍ ചെയ്യുന്നത്.

Nidhin Jose said...

ഫിനിക്സ് കിറ്റിലെ ഒസിലോസ്കോപ്പ് ഉപയോഗിച്ച് ഇന്‍പുട്ടും ഔട്ട് പുട്ടും കാണിക്കുകൂടി ചെയ്യണം കേട്ടോ ക്ലസ്റ്ററില്‍.....

CK Biju Paravur said...

@നിധിന്‍ ജോസ്
കമന്റിനു നന്ദി.
AC ആയിരിക്കുമെന്നതിനു കൂടുതല്‍ വിശദീകരണം നല്‍കിയാല്‍ നന്നായിരുന്നു.
പിന്നെ, ഫിനിക്സ് കിറ്റ് കണ്ടിട്ടുള്ളവരും ഉപയോഗിച്ചിട്ടുള്ളവരും വളരെ കുറവാണ്. ക്ലസ്റ്ററുകളില്‍ ലഭ്യമാക്കാന്‍ കഴിയുമോ ​എന്നറിയില്ല.

Nidhin Jose said...

AC ആണെന്നുള്ളതിനായുള്ള വിശദീകരണം പ്രാക്ടിക്കലായി നല്‍കാന്‍ പെട്ടന്ന് ഞാനൊരു വീഡിയോ ഉണ്ടാക്കി. അത് ഇവിടെ കാണുക.
ഇവിടെ ഞാന്‍ ഉപയോഗിച്ചിരിക്കുന്നത് 12-0-12 സ്റ്റെപ്പ് ഡൗണ്‍ ട്രാന്സ്ഫോര്‍മറാണ്. അതിന്റെ പ്രൈമറിയും സംക്കന്ററിയും ഇന്റര്‍ ചെയിഞ്ച് ചെയ്ത് സ്റ്റെപ്പ് അപ്പ് ആക്കയിരിക്കുന്നു.(ചെയ്യുമ്പോള്‍ ഷോക്കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം കെട്ടോ)

ഇനി സെക്കന്ററിയില്‍ രണ്ട് LED കള്‍ കണക്ട് ചെയ്യുക. വിപരീത ദിശകളില്‍ ഫോര്‍വേഡ് ബയസ് ചെയ്യത്തക്ക വിധത്തിലാവണം LED കള്‍ വയ്ക്കേണ്ടത്.
ഇനി പ്രൈമറിയില്‍ ഒരു DC ബാറ്ററി കണക്ട് ചെയ്യുക. ഒരു LED മാത്രം മിന്നും. കാരണം കണക്ട് ചെയ്യുമ്പോള്‍ പ്രൈമറി കറണ്ട് 0 ല്‍ നിന്ന് മാക്സിമത്തിലെത്തും.ഒപ്പം ഫ്ലെക്സും. അപ്പോള് ഫാരഡെ നിയമപ്രകാരം ഇ എം എഫ് ഉണ്ടാകും അത് ഫ്ലെക്സ് ചെയിഞ്ചിന്റെ ദിശക്ക്(0 ല്‍ നിന്ന് മാക്സിമത്തിലേക്കായതിനാല്‍ dΦ/dt +ve ആയിരിക്കും) വിപരീതമായിരിക്കും.
ഇനി ബാറ്ററി ഡിസ്കണക്ട് ചെയ്യുക. ഇപ്പോള്‍ ഫ്ലക്സ് ചെയിഞ്ച് മാക്സിമത്തില്‍ നിന്ന് 0 യിലേക്ക് ആയതിനാല്‍ dΦ/dt -ve ആയിരിക്കും. അങ്ങനെ ആദ്യത്തേതിന്റെ വിപരീത ദിശയില്‍ ഇഎംഎഫ് ഉണ്ടാകുകയും രണ്ടാമത്തെ LED തെളിയുകയും ചെയ്യും.

Nidhin Jose said...

സമാനമായ കാര്യമാണ് സാര്‍ ചെയ്ത പരീക്ഷണത്തിലും സംഭവിക്കുന്നത്. ആദ്യത്തെ ഹാഫ് സൈക്കിളിന്റെ പകുതിവരെ dΦ/dt +ve ആയിരുക്കും ബാക്കി പകുതിയില്‍ dΦ/dt -ve ആയിരിക്കും.(ആകെ വ്യത്യാസം ഞാന്‍ ചെയ്തത് സ്കോയര്‍ പള്‍സ് ഉപയോഗിച്ചും സാര്‍ ചെയ്തത് സിനുസോയിഡല്‍ പള്‍സ് ഉപയോഗിച്ചുമാണെന്നു മാത്രം). ഞാന്‍ ഉപയോഗിച്ച ക്രമത്തില്‍ 2 LED കള്‍ കണ്ട് ചെയ്തുനോക്കൂ. രണ്ടും തെളിയുന്നത് കാണാം. ഒരേ സമയമല്ല അവ തെളിയുന്നത്. +ഹാഫ് സൈക്കിളില്‍ ആദ്യത്തേതും -ഹാഫ് സൈക്കിളില്‍ രണ്ടാമത്തേതും. ഫ്രീക്വന്സി കൂടുതലായതിനാല്‍ കണ്ണുകള്‍ക്ക് അവ ഒന്നിച്ച് തെളിയുന്നതായി തോന്നും.

ഒരു കാര്യം കൂടി. ഞാന്‍ പറഞ്ഞ രീതിയില്‍ വേവ്ഫോം വരച്ചു നോക്കൂ...
ഇങ്ങനെ.
ഫൈനല്‍ ഔട്ട്പുട്ട് ഇന്‍പുട്ടില്‍ നിന്ന് 90 ഡിഗ്രി ഔട്ട് ഓഫ് ഫേയിസായിരിക്കും. (ഇന്‍ പുട്ടിന്റെ ഒരോ പോയിന്റിലും ടാഞ്ചന്റ് വരച്ച് dΦ/dt കണ്ടു നോക്കൂ. ഇങ്ങനെ തന്ന ആയിരിക്കുമെന്നാ എനിക്ക് തോന്നുന്നത് അതാ വേവ് ഫോമിന്റെ ഷേപ്പറിയാനാണ് ഒസിലോസ്കോപ്പ് ഉപയോഗിച്ച് നോക്കാന്‍ പറഞ്ഞത്.)
(മറ്റ് ചില സാങ്കേതിക പ്രശങ്ങള്‍ വേവ് ഫോമിന്റെ കാര്യത്തില്‍ തോന്നുന്നുണ്ട്. ചെയ്തു നോക്കണം എന്നാലേ കണ്‍ഫേം ചെയ്യാന് പറ്റൂ...)
ഇതോക്കെ എന്റെ ചിന്തകളാണ് വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ടേ ഉറപ്പാവൂ.... തെറ്റുകള്‍ കമന്റ് ചെയ്യാന്‍ മറക്കരുത് കേട്ടോ....

ഫിസിക്സ് അദ്ധ്യാപകന്‍ said...

നിധിന്‍ സാര്‍,
വിശദീകരണത്തിന് വളരെയധികം നന്ദി....ക്ലസ്റ്ററുകളിലും തുടര്‍ന്നും ഉള്ള ചര്‍ച്ചയ്ക്ക് ഇത് സഹായകരമാകുമെന്ന് കരുതുന്നു. താങ്കളുടെ സേവനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Nidhin Jose said...

ഞാന്‍ പറഞ്ഞതിനെ പറ്റി ആരോടേലും ച്ചര്‍ച്ച ചെയ്ത് നോക്യോ?

തറ്റുണ്ടെങ്കില്‍ അറിയാനാ....

നാളെ ക്ലസ്റ്ററല്ലേ... പ്രതികരണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ ആകാഷ തോന്നുന്നുണ്ട്.....

Nidhin Jose said...

"ചില സാങ്കേതിക പ്രശങ്ങള്‍ വേവ് ഫോമിന്റെ കാര്യത്തില്‍ തോന്നുന്നുണ്ട്"

എന്നൊരു സംശയം ഞാന്‍ മുമ്പു പറഞ്ഞിരുന്നു.

ഇപ്പോ കണ്‍ഫ്യുഷന്‍ കുറഞ്ഞു. വേവ് ഫോമിന്റെ പടം മാറ്റി വരച്ചു. ഇതായിരിക്കും ശരി എന്ന് തോന്നുന്നു. പടം ദാ ഇവിടെ

nazeer said...

Thanks a lot....Nithin sir

physicscare said...

Sir i watch this video, helpful to us. Sir please give proper links to the site addresses typed in the link page. This leads the blog to reach the teachers effectively.

G.N.Sudheer KKMHSS Vandithavalm, Palakkad

TRAVEL BLOG 009 said...

മിസ്റ്റര്‍ ഫിസിക്സ്‌ അദ്ധ്യാപകന്‍ ,
ട്രാന്‍സ് ഫോര്‍മര്‍ പരീക്ഷണം നന്നായി,
ഇതുപോലെ ഉള്ള പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു

TRAVEL BLOG 009 said...

ആആആ......
അറിയാതെ എന്റര്‍ നെങ്ങിപോയി ടയോട് എന്തിനാണ് ഉപയോഗിക്കുന്നത്?

പറഞ്ഞു തന്നാല്‍ വളരെ ഉപയോഗം ആവുമായിരുന്നു