ശബ്ദം പഠിക്കാന്‍ ഒഡാസിറ്റി

ഇത്തവണത്തെ അധ്യാപക പരിശീലനപരിപാടിയില്‍ ICT പ്രയോഗത്തിന്റെ സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ യൂണിറ്റ് റിസോഴ്സസും ഒരു ഫോള്‍ഡറില്‍ ശേഖരിച്ച് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഐ.ടി.ടൂള്‍ സംവിധാനം പരിചയപ്പെടലാണ് ഇത്.
ഇതോടൊപ്പം പത്താം ക്ലാസിലെ ശബ്ദം എന്ന പാ​ഠഭാഗം കൈകാര്യം ചെയ്യാന്‍ Audacity എന്ന sound editing tool എങ്ങിനെ ഉപയോഗിക്കാം എന്നു നോക്കാം.
Audacity ജാലകം തുറക്കുക
Applications --> Sound & Video --> Audacity
ഇങ്ങനെ തുറന്നു വരുന്ന ജാലകത്തില്‍ ഒരു ശബ്ദ ഫയല്‍ Import ചെയ്യുകയോ ഏതെങ്കിലും ഒരു ശബ്ദ ഫയല്‍ Audacity ഉപയോഗിച്ച് തുറക്കുകയോ ചെയ്യുക.
File --> Open അല്ലെങ്കില്‍ File --> Import
എന്ന ക്രമത്തില്‍ ശബ്ദം/സംഗീതം ചേര്‍ക്കുക. (കുട്ടികളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തതായാലും മതി.)
ഇനി Menu bar ലെ Effect ല്‍ ഉള്ള ടൂളുകള്‍ ഉപയോഗിച്ച് ശബ്ദത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുക.
ഉദാഹരണമായി Change pitchഎന്ന ടൂളില്‍ ആവൃത്തി( Frequency) വ്യത്യാസപ്പെടുത്തുമ്പോള്‍ ശബ്ദത്തിലുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.
Amplify എന്ന ടൂള്‍ ഉപയോഗിച്ച് ശബ്ദതീവ്രത Decibel ക്രമത്തില്‍ മാറുന്നത് നിരീക്ഷിക്കാം.
Echo എന്ന ടൂള്‍ ഉപയോഗിച്ച് പ്രതിധ്വനി യുടെ സമയം നീട്ടാം.
മറ്റു ടൂളുകള്‍ സ്വയം പരീക്ഷിച്ചു നോക്കൂ......
4 comments:

നിധിന്‍ ജോസ് said...

ഏഴാം ക്ലാസിലെ ശബ്ദവുമായി ബന്ധപ്പെട്ട പാഠത്തില്‍ ഒരു പഠനോപകരണമായി ഒഡാസിറ്റി 2 കൊല്ലം മുമ്പ് ഞാന്‍ ഉപയോഗിച്ചു നോക്കയിട്ടുണ്ട്. നല്ലൊരു ടൂളായിരുന്നു അത്. കൂടാതെ സ്കൂളില്‍ കിട്ടിയ ഫിനിക്സ് കിറ്റിലെ ഓസിലോസ്കോപ്പ് ഉപയോഗിച്ചും ബൃശബ്ദത്തെ ചിത്രീകരിച്ചിരുന്നു അന്ന്. ഫിനിക്സ് കിറ്റു് പല സ്കൂളുകളിലും വെറുതെയിരുപ്പാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. (പുതിയ USB കണക്ടിവിറ്റിയുള്ള കിറ്റ് ഇറങ്ങിയിട്ടുണ്ട്. സ്കൂളിലിരിക്കുന്നത് RS-232 ഇന്റര്‍ ഫേസിലാണ് കണക്ട് ചെയ്യുന്നത്) അത് ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.....
ഇപ്പോ ഞാന്‍ നാലാം ക്ലാസിലാണ് പഠിപ്പിക്കുന്നത്... അതിനൊന്നും ഒരു സ്കോപ്പുമില്ല... ങ്ഹ... എന്താ ചെയ്യാ.....?

ck biju said...

@ നിധിന്‍ ജോസ്,
IT enabled education വളരെ നേരത്തെ ആരംഭിച്ച താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു. 9-ം ക്ലാസില്‍ IT യില്‍ ഇപ്പോള്‍ ഒഡാസിറ്റിയും, പത്താം ക്ലാസില്‍ ഫിസിക്സില്‍ ശബ്ദം എന്ന പാഠവുമുണ്ട്. എന്നാല്‍ ഇതുരണ്ടും ബന്ധിപ്പിച്ചുകൊണ്ട് ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. അതിനാലാണ് ഈ പോസ്റ്റ് ഇട്ടത്.

നിധിന്‍ ജോസ് said...
This comment has been removed by the author.
നിധിന്‍ ജോസ് said...
This comment has been removed by the author.