SSLC Capsule - താപം ( Heat )




താപനിലയില്‍ മാറ്റം ഉണ്ടാകാന്‍ താപം സ്വീകരിക്കണം/താപം പുറത്തുവിടണം
ഈ താപം മാസ്, വിശിഷ്ടതാപധാരിത, താപനിലയിലുള്ള വ്യത്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.


വിശിഷ്ടതാപധാരിത –
ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്റെ താപനില 10 C ഉയര്‍ത്താനാവശ്യമായ  താപത്തിന്റെ അളവ്
താപപരിമാണം Q=mcq( m=മാസ്, c= വിശിഷ്ടതാപധാരിത, q= താപനില വ്യത്യാസം)


നിത്യ ജീവിതത്തില്‍ -ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത...
റേഡിയേറ്ററില്‍ജലം ഒഴിക്കുന്നു


മിശ്രണതത്വം -
വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കള്‍കൂടിച്ചേരുമ്പോള്‍താപനില കൂടിയതില്‍നിന്ന് കുറഞ്ഞതിലേക്ക് താപം പ്രവഹിക്കും,  താപനഷ്ടം = താപലാഭം


താപനിലയില്‍ മാറ്റം ഇല്ലാതെയും താപം സ്വീകരിക്കാം.-
ദ്രവീകരണം നടക്കുമ്പോഴും, ബാഷ്പീകരണം നടക്കുമ്പോഴും(അവസ്ഥാപരിവര്‍ത്തന സമയത്ത്)


ദ്രവീകരിക്കുന്നതിനാവശ്യമായ താപം Q=m x Lf 
( m=മാസ്സ്, Lf= ദ്രവീകരണലീനതാപം )


ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം Q= m x Lv 
(m=മാസ്സ്, Lv= ബാഷ്പീകരണ ലീനതാപം )


ഐസിന്റെ ഉയര്‍ന്ന ദ്രവീകരണ ലീനതാപം-നിത്യജീവിതത്തില്‍...
ഐസ്ക്രീം പെട്ടെന്ന് ഉരുകില്ല


ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണ ലീനതാപം-നിത്യജീവിതത്തില്‍...
ആവിയില്‍ആഹാരസാധനങ്ങള്‍എളുപ്പം വേവുന്നു.


മര്‍ദ്ദത്തിന്റെ സ്വാധീനം-


മര്‍ദ്ദം കൂടുമ്പോള്‍ദ്രവണാങ്കം കുറയുന്നു.- ഐസ് ഉരുകുന്നു. മര്‍ദ്ദം നീങ്ങുമ്പോള്‍ഐസ് കൂടിച്ചേരുന്നു.(പുനര്‍ഹിമായനം)


മര്‍ദ്ദം കൂടുമ്പോള്‍തിളനില കൂടുന്നു.(പ്രഷര്‍കുക്കറിന്റെ തത്വം). മര്‍ദ്ദം കുറയുമ്പോള്‍തിളനില കുറയുന്നു.


ഏത് താപനിലയിലും ദ്രാവകം വാതകമാകുന്നത്-ബാഷ്പീകരണം -
ബാഷ്പീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍........


ബാഷ്പീകരിക്കുമ്പോള്‍ തണുപ്പനുഭവപ്പെടുന്നു (റഫ്രിജറേറ്ററിന്റെ തത്വം..)


ഖരം നേരിട്ട് വാതകമാകുന്നത്- ഉത്പതനം...പാറ്റഗുളിക ഇല്ലാതാകുന്നത്...


ആപേക്ഷിക ആര്‍ദ്രത = 1m3  അന്തരീക്ഷത്തിലുള്ള ജലബാഷ്പം / 1m3പൂരിതമാകാന്‍ആവശ്യമായ ജലബാഷ്പം


ആപേക്ഷിക ആര്‍ദ്രത അളക്കുന്നതിന്- ഹൈഗ്രോമീറ്റര്‍





1 comment:

ICE said...

good sslc capsule