IGNOU-UNESCO SCIENCE OLYMPIAD-2010

SCIENCE OLYMPIAD-2010-ല് രജിസ്ററര് ചെയ്യുന്നതിനായി ഇവിടെ CLICK ചെയ്യുക.

അവസാന തീയതി: 25-7-2010

2 comments:

vasanthalathika said...

ഞാന്‍ ആദ്യമേതന്നെ ഈ ബ്ലോഗിനെ പിന്തുടരുന്ന ആളാണ്‌.സയന്‍സ് വളരെ ഇഷ്ടപ്പെടുന്നു.കുട്ടികളെ ശാസ്ത്രീയബോധമുള്ള വരും വിവേകികളും പ്രക്രുതിസ്നെഹികളും ആക്കാന്‍ സയന്‍സ് അധ്യാപകര്‍ക്ക് കഴിയും.ഈ ബ്ലോഗു അഭിനന്ദനം അര്‍ഹിക്കുന്നു.
‍ ഒരു നിര്‍ദേശം വെക്കട്ടെ..ഞാന്‍ ബ്ലോഗില്‍ മുന്‍പ് എഴുതിയിരുന്നു..ഇപ്പോള്‍ ടീ.വി.യില്‍ കാണാറുള്ള ചില അന്ധവിശ്വസപരിപാടികളെ കുറിച്ച്.നാഗമാനിക്യം,ഗജമുത്ത്,കുബെര്‍കുഞ്ജി ,ഏലസ്സുകള്‍...അങ്ങനെ നിരവധി..കുട്ടികള്‍ ഇതൊക്കെ വിശ്വസിക്കാന്‍ നില്‍ക്കില്ല എന്നായിരുന്നു എന്റെ വിശ്വാസം.പക്ഷെ അത് തെറ്റാണ്. ചിലരെങ്കിലും അത് അപ്പാടെ വിശ്വസിക്കുന്നു.ഞാന്‍ കോളേജിലാണ് പഠിപ്പിക്കുന്നത്.കുഞ്ച ന്‍ നമ്പ്യാരുടെ ഒരു കവിതയില്‍ ''കൂടോത്രം''എന്ന ഒരു വാക്ക് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു.അതില്‍ വിശ്വാസമുണ്ടോ എന്ന്.ഒരു കുട്ടി വീറോടെ വാദിച്ചു.അത് സത്യമാണെന്നും വിശ്വാസമുന്റെന്നും.ഞാന്‍ ശാസ്ത്രീയയുക്തികള്‍ കൊണ്ടു ആവുന്നതും വാദങ്ങള്‍ നിരത്തി.അവസാനം എന്നോടുള്ള ഇഷ്ടം കൊണ്ടു അത് സമ്മതിക്കുന്നതായി കാണിച്ചു.അല്ലെങ്കില്‍ ടീച്ചറെ അനുസരിക്കുന്നില്ല എന്ന് തോന്നിയാലോ..
എനിക്കുള്ള നിര്‍ദേശം സ്കൂള്‍ തലത്തില്‍ തന്നെ ഇത്തരം വേണ്ടാത്ത വിശ്വാസങ്ങളുടെ അപകടത്തെ കുറിച്ചു കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തണം.സയന്‍സ് പഠിക്കുന്ന ഒരു വിദ്യാര്‍ഥി പരിസ്ഥിതിയെ സ്നേഹിക്കുന്ന മനുഷ്യനായി , സസ്യജന്തു ജീവകുലങ്ങളെ ആദരിക്കുന്നവനായി ,ആത്മീയതയുടെ അന്തസ്സത്ത ഉള്ളവനായി തീരണം.സാഹിത്യം മാത്രമല്ല അവനില്‍ സ്നേഹവും കാരുണ്യവും ഉള്ളവരാക്കുന്നത്.ക്ലാസുകളില്‍ അന്ധവിശ്വാസത്തിനെതിരെ ചര്‍ച്ചകള്‍ നടത്തണം.കതിരില്‍ കൊണ്ടു വളം വെച്ചിട്ട് കാര്യമില്ലല്ലോ.

ഫിസിക്സ് അദ്ധ്യാപകന്‍ said...

തീര്‍ച്ചയായും....
ടീച്ചറുടെ അഭീപ്രായം വളരെ ശരിയാണ്.......
സ്ക്കൂള്‍ തലത്തില്‍ അതിനായി പ്രവര്‍ത്തനങ്ങള്‍ നടത്താം.....