ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
ചീര്‍പ്പും പ്രകാശവും
ഒരു കാര്ഡ്ബോര്ഡിന്റെയോ, തെര്‍മോകോളിന്റെയോ അരികില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ചീര്‍പ്പ് ഘടിപ്പിക്കുക.
സൂര്യപ്രകാശമോ,അല്ലെങ്കില്‍ ടോര്ച്ചില് നിന്നുള്ള പ്രകാശമോ ചീര്‍പ്പിലൂടെ വീഴാനനുവദിച്ചാല്‍ സമാന്തരമായ പ്രകാശരശ്മികളുണ്ടാക്കാം.
ഇവ വിവിധതരം ദര്‍പ്പണത്തിലൂടെ കടത്തിവിട്ട് പ്രതിഫലനരശ്മികളുടെ പ്രത്യേകതളറിയാം
Subscribe to:
Post Comments (Atom)
1 comment:
this found very interesting...
plse keep on giving such tips
Post a Comment