പറഞ്ഞുവരുന്നത് റെസിസ്റ്റിവിറ്റിയെ കുറിച്ചാണ്......പ്രതിരോധത്തെക്കുറിച്ചല്ല....!
ഫ്യൂസ് വയറിന്റെ പ്രതിരോധവും റെസിസ്റ്റിവിറ്റിയും കുറവാണെന്ന് ഇബ്രാഹിം സാര്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.
പ്രതിരോധം കുറവാണ്......പക്ഷേ റെസിസ്റ്റിവിറ്റിയോ.....?
ഓരോ ലോഹത്തെ അല്ലെങ്കില്‍ ലോഹസങ്കരത്തെ സംബന്ധിച്ച് റെസിസ്റ്റിവിറ്റി സ്ഥിരമാണ്.
ഇവിടെ തന്നിരിക്കുന്ന റെസിസ്റ്റിവിറ്റി കളുടെ പട്ടിക നിരീക്ഷിക്കുക.
സാധാരണ ലോഹങ്ങളേക്കാള്‍ അതുള്‍പ്പെടുന്ന ലോഹസങ്കരത്തിന് റെസിസ്റ്റിവിറ്റി കൂടുതലായിരിക്കും.
ലെഡിനും ടിന്നിനും റെസിസ്റ്റിവിറ്റി വളരെ കൂടുതല്‍ തന്നെയാണ് (പട്ടിക നോക്കുക).
അപ്പോള്‍ അതിനേക്കാള്‍ കൂടുതലായിരിക്കും അവയുടെ ലോഹസങ്കരമായ ഫ്യൂസ് വയറിന്.
ഇനി മറ്റൊരു കാര്യം കൂടി.... കഴിഞ്ഞ SSLC പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു, ഏറ്റവും കൂടുതല്‍ റെസിസ്റ്റിവിറ്റിയുള്ള ലോഹം ഏത് എന്നത്.
ടങ്സറ്റണെന്ന് എല്ലാവര്‍ക്കും ഉത്തരം അറിയാമായിരുന്നു.
പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തെറ്റിച്ചില്ല....
പക്ഷേ പട്ടിക പ്രകാരം ടങ്സ്റ്റണേക്കാള്‍ റെസിസ്റ്റിവിറ്റി കൂടിയ ലോഹങ്ങള്‍ ധാരാളം.....
നിക്കല്‍, അയേണ്‍, മെര്‍ക്കുറി......
ഇനി ഈ പട്ടികകള്‍ എവിടെ നിന്നല്ലേ......
NCERT text Book
http://ncert.nic.in/NCERTS/textbook/textbook.htm?jesc1=12-16
(പിന്നെ വിക്കിപിഡിയയില്‍ നിന്നും......
http://en.wikipedia.org/wiki/Electrical_resistivity_and_conductivity
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
പവര്‍ കൂടിയ ബള്‍ബിലെ ചുരുള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറവോ കൂടുതലോ ?
കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്തുനടന്ന ഫിസിക്സ് അദ്ധ്യാപക പരിശീലനത്തില്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് താഴെ കൊടുക്കുന്നത് .
എങ്കില്‍ ............................
ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിക്കുമ്പോള്‍ നീളം കൂടുമല്ലോ .അപ്പോള്‍ ബള്‍ഫിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുമല്ലോ . പക്ഷെ ചുരുള്‍ ഫിലമെന്റ് ഉപയോഗിക്കുന്ന ഇന്‍കാഡന്‍സെന്റ് ലാമ്പുകളുടേയെല്ലാം പവര്‍ കൂടൂതലാണ്
എന്താണ് ഇതിനു കാരണം ?
ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത് Abraham Memorial Higher Secondary School ,Thirumala ലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ കെ സുരേഷ് കുമാര്‍ സാര്‍ ആണ്.
ചോദ്യം :
ഒരു ചാലകത്തിന്റെ നീളം കൂടുന്തോറും പ്രതിരോധം കൂടുന്നു എന്ന നമുക്ക് അറിവുള്ളതാണ്. അതുപോലെ ഒരു വൈദ്യുത ബള്‍ബിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുന്തോറും പവര്‍ കുറയുന്നു എന്ന കാര്യവും നമുക്ക് അറിവുള്ളതാണ് .എങ്കില്‍ ............................
ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിക്കുമ്പോള്‍ നീളം കൂടുമല്ലോ .അപ്പോള്‍ ബള്‍ഫിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുമല്ലോ . പക്ഷെ ചുരുള്‍ ഫിലമെന്റ് ഉപയോഗിക്കുന്ന ഇന്‍കാഡന്‍സെന്റ് ലാമ്പുകളുടേയെല്ലാം പവര്‍ കൂടൂതലാണ്
എന്താണ് ഇതിനു കാരണം ?
ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത് Abraham Memorial Higher Secondary School ,Thirumala ലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ കെ സുരേഷ് കുമാര്‍ സാര്‍ ആണ്.
ഉത്തരം :
ചുരുളാക്കിയ ഫിലമെന്റിന്റെ കാര്യത്തില്‍ നീളം കൂടുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഫിലമെന്റിന്റെ വണ്ണവും കൂട്ടുന്നു . വണ്ണം കൂടുമ്പോള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറയുന്നു എന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണല്ലോ . അതുകൊണ്ടുതന്നെ പ്രതിരോധം കുറയുകയും ബള്‍ബിന്റെ പവര്‍ കൂടുകയും ചെയ്യുന്നു .ചരല്‍ശിലാ ഘടനകളുടെ രഹസ്യം 'ഗുരുത്വബല'മെന്ന് ഗവേഷകര്‍
Mathrubhumi News
ഭൂമുഖത്ത് പലയിടത്തും വിചിത്രാകൃതിയുള്ള വലിയ ചരല്‍ശിലാ ഘടനകളുണ്ട്; അമേരിക്കയില്‍ ഉത്തായിലെ 'റെയിന്‍ബോ ബ്രിഡ്ജ്' പോലുള്ളവ. ഇത്തരം ഭീമന്‍ഘടനകളുടെ വിചിത്രാകൃതിയുടെ കാരണം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, സംഭവം 'ഗുരുത്വബലം' ( gravity ) ആണ്!
ചരല്‍ക്കട്ടകള്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍വെച്ച് നടത്തിയ പഠനത്തിലാണ്, കുത്തനെ താഴേക്കുള്ള ആക്കം ഏല്‍ക്കുന്ന ചരല്‍ക്കല്ല് ഭാഗം കാറ്റും വെള്ളവും കൊണ്ട് ഒലിച്ചുപോകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടത്.
ലക്ഷക്കണക്കിന് വര്‍ഷംകൊണ്ടാണ് പ്രകൃതിയില്‍ ഇത്തരം ചരല്‍ശിലാ സ്മാരകങ്ങള്‍ ( sandstone monuments ) രൂപപ്പെടാറ്. കാലങ്ങളായുള്ള കാറ്റിലും മഴയിലും നീരൊഴുക്കിലും രൂപപ്പെടുന്ന ഇവയെ ലാബില്‍വെച്ച് പഠിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണ്.
അത്തരമൊരു ശ്രമമാണ്, പ്രാഗില്‍ ചാള്‍സ് സര്‍വകലാശാലയിലെ ഡോ.ജിറി ബ്രുതാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. കണ്ടെത്തലിന്റെ വിവരം പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധമായ ചില ചരല്‍ശിലാ ഘടനകള്‍ക്ക് പിന്നിലെ 'മൈക്കലാഞ്ചലോ' ആരാണെന്ന് വ്യക്തമാക്കുന്ന പഠനമായിരുന്നു തങ്ങളുടേതെന്ന്, ഡോ.ബ്രുതാന്‍സ് പറഞ്ഞു. ഗുരുത്വബലം മൂലം താഴേക്ക് അനുഭവപ്പെടുന്ന ആക്കം ( stress ) ആണ് ആ മഹാശില്പി - അദ്ദേഹം പറഞ്ഞു.
ഗുരുത്വബലം മൂലം ചരല്‍ശിലയുടെ ആന്തരഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദം, കാറ്റിനോടും നീരൊഴുക്കിനോടും എന്താണ് ശിലാപ്രതലത്തില്‍നിന്ന് നീക്കംചെയ്യേണ്ടതെന്ന് നിര്‍ദേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. (കടപ്പാട് : ബിബിസി ന്യൂസ്)
പത്താം ക്ലാസ്സ് ഫിസിക്സ് - ആദ്യ രണ്ട് അധ്യായങ്ങള്‍ - Class Test
വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ്സ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
A,B എന്നീ സീരീസുകളിലായി രണ്ട് സെറ്റ് വീതം ചോദ്യങ്ങള്‍ ഇംഗ്ലീഷ് - മലയാളം മീഡിയനുകളില്‍ പ്രത്യേകം തന്നിരിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫിസിക്സ് -ക്ലാസ് ടെസ്റ്റ്- 1,2-മലയാളം മീഡിയം
Physics-Class Test-1,2-English Medium
A,B എന്നീ സീരീസുകളിലായി രണ്ട് സെറ്റ് വീതം ചോദ്യങ്ങള്‍ ഇംഗ്ലീഷ് - മലയാളം മീഡിയനുകളില്‍ പ്രത്യേകം തന്നിരിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫിസിക്സ് -ക്ലാസ് ടെസ്റ്റ്- 1,2-മലയാളം മീഡിയം
Physics-Class Test-1,2-English Medium
Subscribe to:
Posts (Atom)