Easy A+ Physics


-->




പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി നിരവധി അനിമേഷനുകള്‍, വീഡിയോകള്‍ എന്നിവ യു ട്യൂബിലും മറ്റ് വിദ്യാഭ്യാസ വെബ്സൈറ്റുകളിലും ബ്ലോഗിലും ലഭ്യമാണ്. എന്നാല്‍ പത്താം ക്ലാസ്സ് പാഠഭാഗങ്ങള്‍ എല്ലാം വിശദമാക്കുന്ന ഒരു ഇന്ററാക്ടീവ് സി. ഡി. യെ കുറിച്ചാണ് ഇവിടെ പറയുന്നത്. സി.ഡി തയ്യാറാക്കിയിരിക്കുന്നത് ശ്രീ. ജിതേഷ്.
സി.‍ഡി.യെക്കുറിച്ച് ടെക് നിക്കല്‍ ഹൈസ്ക്കൂള്‍ ഫിസിക്സ് അദ്ധ്യാപകന്‍ ശ്രീ.നസീര്‍ സാറിന്റെ അഭിപ്രായവും ഇതോടൊപ്പം നല്‍കുന്നു.   Easy A+ Physics


3 comments:

CK Biju Paravur said...

സി.ഡി.ഉപയോഗിച്ചു നോക്കി, വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.
ഫിസിക്സ് ക്ലാസ്സുകള്‍ സ്വാഭാവികമായി നടക്കേണ്ടതാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളിലൂടെയും രൂപപ്പെടേണ്ടത്.
സി.ഡി.നോക്കിയിരിക്കലല്ല.
പക്ഷേ, സാധാരണ ഇത്തരം ക്ലാസ്സ് റും പരീക്ഷണങ്ങളില്‍ ആശയരൂപീകരണം ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
ഉദാഹരണത്തിന് ഇലക്ട്രോപ്ലേറ്റിംഗ് പരീക്ഷണത്തില്‍ ഇരുമ്പാണി ചെമ്പു പൂശുന്നത് പരീക്ഷിച്ചുബോധ്യപ്പെടുന്ന കുട്ടിക്ക് അയോണുകള്‍ എങ്ങോട്ടാണ് പോകുന്നത് എന്നത് വ്യക്തമാകണമെന്നില്ല. ഇവിടെയാണ് ഈ സി.ഡി. പ്രയോജനം ചെയ്യുന്നത്. പാഠപുസ്തകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളുടെയും ഇത്തരം അനിമേഷനുകള്‍ നല്‍കിയിരിക്കുന്നത് ആശയവ്യക്തതയ്ക്ക് ഗുണകരമാണ്. പാഠപുസ്തകം മുഴുവന്‍ ഇത്തരത്തിലാക്കാന്‍ ശ്രീ. ജിതേഷ് നടത്തിയിരിക്കുന്ന കഠിനപ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നു.
റിവിഷന്‍ സമയത്താണ് ഈ സി.ഡി. കൂടുതല്‍ ഫലം ചെയ്യുക എന്ന് തോന്നുന്നു.
പോരായ്മ ഇത് സ്വതന്ത്ര സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതു മാത്രമാണ്.

നന്ദി നസീര്‍സാര്‍ , ഇതു പരിചയപ്പെടുത്തിയതിന്.
.

Unknown said...

അഭിനനന്ദനത്തിന് നന്ദി. ആറുമാസത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ സിഡികൾ. മറ്റ് സിലബസിലുള്ള കുട്ടികൾക്ക്‌ ലഭിക്കുന്ന study aids സ്റെററ്റ് സിലബസിലുള്ള കുട്ടികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദെശത്തിലാണ് ഈ സിഡികൾ തയ്യാറാക്കിയിട്ടുള്ളത്.ഏറ്റവും മികച്ച സിലബസ് സ്റ്റേറ്റ് സിലബസാണ്.So promote state syllabus

nazeer said...

ഓരോ ചാപ്റ്ററിലും വിശദീകരണങ്ങൾ , ആനിമേഷനുകൾ , ഇന്റരാക്ടീവ് എക്സെർസൈസുകൾ , സോൾവ്ഡ് ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ‘easy A+ Physics’, ‘easy A+ Chemistry’ സിഡികൾ ഉപയോഗിച്ചാണ് ഞാൻ ക്ളാസ്സെടുക്കുന്നത് .വളരെ മികച്ച ഒരു റിസൽട്ട് ആണ്‍ ഇത് ഉണ്ടാക്കിയിടുള്ളത് .

മുപ്പത് ടെക്നിക്കൽ സ്ക്കൂളിൽ നിന്നുള്ള അധ്യാപകരുടെ ട്രെയിനിങ്ങിൽ ഞാൻ ഈ സിഡികൾ അവതരിപ്പിച്ചപ്പോൾ കിട്ടിയ ഫീഡ് ബാക്കും മികച്ചതായിരുന്നു .ഇപ്പോൾ അവരും ഇവ ഉപയോഗിച്ചാണ്‌ ക്ളാസ്സെടുക്കുന്നത് .
Nazeer.V.A
Government Technical school
Kulathupuzha