ഞായറാഴ്ച സൂപ്പര്‍ മൂണ്‍


The full moon is seen as it rises near the Lincoln Memorial, 19 March 2011, in Washington D.C. This type of full moon is called a "Super Perigee Moon" since it is at it's closest to Earth.

കേരളകൌമുദി വാര്‍ത്ത

ന്യൂഡൽഹി:  ഭ്രമണപഥത്തിൽ ഭൂമിയോട് അടുത്തു വരുന്ന ചന്ദ്രനെ ഞായറാഴ്ച  പൂർണ പ്രഭയിൽ കാണാനാകും. ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സമയത്തായിരിക്കും സൂപ്പർമൂൺ എന്ന പേരിൽ ചാന്ദ്രപ്രകാശം ഉച്ചസ്ഥായിയിലാകുന്നത്. എന്നാലും ഉദയ ചന്ദ്രനും അസ്തമയ ചന്ദ്രനും പ്രതാപികളായിരിക്കുമെന്ന് ശാസ്ത്രജ്‍ഞർ പറയുന്നു.

ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ലൂണാർ പെരിജി എന്ന പോയ്ന്റിൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,​63,​104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലായിരിക്കും ഈ സമയം. സൂപ്പർമൂണിന്റെ സമയത്ത് ചന്ദ്രൻ 14 ശതമാനം കണ്ട് വലുതും ചാന്ദ്രപ്രകാശം 30 ശതമാനം കണ്ട് ശക്തവുമായിരിക്കും.
ചന്ദ്രൻ ഭൂമിയോട് അടുക്കുന്പോൾ ജീവജാലങ്ങളുടെ സ്വഭാവത്തിൽ വ്യത്യാസം കാണുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രജ്‍ഞർ പറയുന്നത്.  ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.

അതേസമയം ഈ പ്രതിഭാസത്തോടടുത്ത ദിനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല രാജ്യങ്ങളിലുമുണ്ട്. വേലിയേറ്റം അല്പം ശക്തമാകുമെന്നതൊഴിച്ചാൽ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നു. ഇനി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്നത് അടുത്ത വർഷം ഓഗസ്റ്റ് പത്തിനായിരിക്കും. 
വാല്‍ക്കഷണം 
1.സൂപ്പര്‍ മൂണ്‍ പ്രതിഭാസവും സുനാമിയും 
2.ടൈറ്റാനിക്കിനെ മുക്കിയത് "സൂപ്പര്‍ മൂണ്‍"

No comments: