പ്രിസം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ !




ഒരു ക്രിസ്തുമസ് അവധിക്കാലത്തെ സുപ്രഭാതം .
മാഷ് പതിവുപോലെ , പ്രഭാതത്തിലെ കുളിരും നുകര്‍ന്ന് ഒരു കയ്യില്‍ ചായയും മറു കയ്യില്‍

പത്രവുമായി പൂമുഖത്തിരിക്കുകയായിരുന്നു.
ഈ തണുപ്പത്തെ ചുടുചായ പാനവും പത്രപാരായണവും മാഷിനിഷ്ടപ്പെട്ട കോമ്പിനേഷനാണ്.
അങ്ങനെ പത്രപാരായണം ഈ ത്രി ഡി ലെവലില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ...........
മുറ്റത്തൊരു മുരടനക്കം മാഷ് കേട്ടു .
തലയുയര്‍ത്തിനോക്കിയപ്പോള്‍ .............
...................
പതിവുപോലെ ....
കുസൃതിക്കുട്ടനും ആ‍പ്പിളുകുട്ടനും പിന്നെ ഒന്നു രണ്ടു തരാതരക്കാരും ;
മാഷ് ആ നാല്‍‌വര്‍ സംഘത്തെ പൂമുഖത്തിരിക്കുവാന്‍ ക്ഷണിച്ചൂ.
അവര്‍ പൂമുഖത്തെ തിണ്ണയിലിരുന്നു.
മാഷ് പത്രം മടക്കിവെച്ചു.
കുശലപ്രശ്നത്തിലേക്കു കടന്നു.
“ പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ “ എന്ന മുഖവുരയോടെ മാഷ് തുടങ്ങി.
അപ്പോഴും അവിടെ മൌനം തന്നെ .
മാഷ് തുടര്‍ന്നു.
“ പരീക്ഷയൊക്കെ എങ്ങനെ ?”
വീണ്ടും മൌനം
“ എത്ര മാര്‍ക്ക് നിങ്ങള്‍ക്ക് കിട്ടും ?”
ഉടന്‍ കുസൃതിക്കുട്ടന്‍ വായ് തുറന്നു.
“ മാഷെ , സ്ത്രീകളോട് വയസ്സ് , പുരുഷന്മാരോട് ശമ്പളം , വിദ്യാര്‍ത്ഥികളോട് മാര്‍ക്ക്  ...

എന്നിവ ചോദിക്കാന്‍ പാടില്ല എന്ന കാര്യം മാഷിനറിയില്ലേ “
“ അതില്‍ ആദ്യത്തെ രണ്ടെണ്ണം കേട്ടീട്ടുണ്ട് , പക്ഷെ , മൂന്നാമത്തെ ......”
“ കാലാ കാലങ്ങളില്‍ നാം അനുയോജ്യമായവ ചേര്‍ത്തുകൊള്ളണം “ കുസൃതിക്കുട്ടന്‍

മൊഴിഞ്ഞു.
“ അപ്പോള്‍ മാര്‍ക്കിന്റെ കാര്യം കഷ്ടി അല്ലേ “
മാഷ് കാര്യം മനസ്സിലാക്കിയ മട്ടില്‍ മൊഴിഞ്ഞു.
“ അതുപിന്നെ , മിക്ക കുട്ടികള്‍ക്കുകും അങ്ങനെ തന്ന്യാ “
“ അതെന്താ അത് ?”
മാഷ് ആപ്പിള്‍ കുട്ടനോട് ചോദിച്ചു.
“ അതുപിന്നെ .............” ആപ്പിളുകുട്ടന്‍ സംശയിച്ചൂ നിന്നു
എന്നാല്‍ കുസൃതിക്കുട്ടന്‍ തുടര്‍ന്നു.
“ കുറേ ചോദ്യങ്ങള്‍ ആദ്യഭാഗത്തു നിന്നു വന്നിരുന്നു”
“ അത് പിന്നെ എന്നും  അങ്ങനെ തന്നെയല്ലേ . അര്‍ദ്ധവാര്‍ഷീകപ്പരീക്ഷക്ക് പാദവാര്‍ഷിക

പ്പരീക്ഷയുടെ പാഠഭാഗങ്ങളില്‍ നിന്ന് ഇരുപതുശതമാനം മാര്‍ക്കിന് ചോദ്യങ്ങള്‍

വരാറുണ്ടല്ലോ”
“ പക്ഷെ , എന്റെ ചേട്ടന്‍ പറഞ്ഞത് അങ്ങനെയൊന്നുമല്ലെന്നാണ് .പണ്ട്  പത്ത ശതമാനം

മാര്‍ക്കിനേ വരൂ എന്നാണ് . അതും വളരെ എളുപ്പമുള്ള ചോദ്യങ്ങളാണെത്രെ വരിക “
“ ഉത്തരമെഴുതാന്‍ പറ്റാതായപ്പോള്‍ അതുമിതും പറഞ്ഞിട്ടെന്താ കാര്യം , പിള്ളേരേ “
മാഷ് അവഗണനയോടെ പറഞ്ഞു.
“ ഞങ്ങള്‍ക്ക് റിവിഷനൊന്നും സമയം കിട്ടിയില്ലെ “
“ഉം , അതെന്താ ?”
“ എക്സിബിഷന്‍ ,  യൂത്ത് ഫെസ്റ്റിവെല്‍ ............ എന്നിവയുടെ പ്രാക്ടീസ് ................”
ആപ്പിളുകുട്ടന്‍ പറഞ്ഞു
"പാദ വാര്‍ഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷക്ക് ചോദ്യം വരുന്നുണ്ടെങ്കില്‍

ആ ഭാഗങ്ങള്‍ അദ്ധ്യാപകര്‍ ക്ല്ലാസില്‍ റിവിഷന്‍ നടത്തണം “
“ മാര്‍ക്ക് കുറയും എന്നു കണ്ടപ്പോള്‍ , അതും ഇതം പറയാ ..”
മാഷ് ചൂടായി .
“ എന്റെ സ്കൂളില്‍ മാത്രമല്ല , ഇവന്റെ സ്കൂളിലും സ്ഥിതി ഇങ്ങനെ തന്ന്യാ “ ശാന്ത

പ്രകൃതിയുള്ള മെലിഞ്ഞ പയ്യനെ ചൂണ്ടി ആ‍പ്പിളുകുട്ടന്‍ മൊഴിഞ്ഞു.
“ പാദ വാര്‍ഷീക പ്പരീക്ഷയില്‍ നിന്നുള്ള ഇരുപതു ശതമാനം ഞങ്ങളെ ചിറ്റിച്ചു”
മാഷിന്റെ ഭാര്യ കുട്ടികള്‍ക്കുള്ള ചായയുമായി എത്തി .
“ഞങ്ങളുടെ ബാങ്കില്‍ ഇതിന് കൂട്ടു പലിശ എന്നാണ് പറയുക” അവള്‍ കുട്ടികളെ സപ്പോര്‍ട്ട്

ചെയ്ത് സംസാരിച്ചത് പിള്ളേര്‍ക്ക് വല്ലാതെ ബോധിച്ചു.
“ ആന്റിയെപ്പോലെയുള്ളവരാ സ്കൂളില്‍ ടീച്ചര്‍മാരായി വരേണ്ടത് . പക്ഷെ എന്തുചെയ്യാം

ജോലി ബാങ്കിലായിപ്പോയില്ലെ  “
കുസൃതിക്കുട്ടന്‍ ഒന്നു സോപ്പിട്ടു.
“ പോടാ , പോടാ,  ഇത് നീ വിചാരിക്കുന്ന വിസ്കോസിറ്റിയല്ല ” എന്നു പറഞ്ഞ് മാഷിന്റെ ഭാര്യ  വീട്ടിനകത്തേക്ക് പോയി
“മാഷെ കഴിഞ്ഞ ദിവസം ഞങ്ങള്‍ , രാത്രിയില്‍ ചന്ദ്രനും ചുറ്റും മഴവില്ലു കണ്ടു “ ഒന്നു

സംശയിച്ചു നിറുത്തി ആപ്പിളുകുട്ടന്‍ തുടര്‍ന്നു. “ മഴവില്ലല്ലാ മാഷേ ഹാലോ ... അങ്ങനെയല്ലെ

മാഷ് പറഞ്ഞു തന്നത് , നല്ല ഭംഗിയുണ്ടായിരുന്നു വൃത്താകൃതിയില്‍ അതിനെ കാണുവാന്‍ ”
 കുട്ടികളില്‍ നിരീക്ഷണശേഷി വളരുന്നതുകണ്ട്  മാഷിന് സന്തോഷമായി .
“ ചന്ദ്രനില്‍ മഴവില്ലുണ്ടാകുമോ മാഷേ “ ശാന്ത പ്രകൃതിയുള്ള കുട്ടി ചോദിച്ചു
“അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ എങ്ങന്യാടാ മഴവില്ലുണ്ടാകുക “ ആപ്പിളുകുട്ടന്‍ മറുപടി നല്‍കി.
“ മാഷേ , ഒരു പ്രിസത്തില്‍ക്കൂടി മഞ്ഞ പ്രകാശം കടത്തിവിട്ടാല്‍ എന്തു സംഭവിക്കും “
ആപ്പിളുകുട്ടന്‍ ചോദിച്ചു
“അതിനെന്താ സംശയം; ചുവപ്പും പച്ചയും തന്നെ “ മാഷ് ചിരിച്ചൂകൊണ്ട് ഉത്തരം പറഞ്ഞു
“എങ്കില്‍ പ്രിസത്തില്‍ക്കൂടി നീല പ്രകാശം കടന്നുപോയാലോ ?” ഇപ്പോള്‍ ചോദ്യകര്‍ത്താവ്

കുസൃതിക്കുട്ടനായി .
മാഷ് ഉത്തരം പറയുവാന്‍ സംശയിച്ചു നിന്നു
മാഷിന്റെ മൌനം കുട്ടികളില്‍ ആവേശം നല്‍കി.
ഉടന്‍ കുസൃതിക്കുട്ടന്‍ വീണ്ടും ചോദിച്ചു
“നീല , പച്ച , ചുവപ്പ് എന്നീവര്‍ണ്ണങ്ങള്‍ സംയോചിച്ചുണ്ടായ ധവളപ്രകാശം പ്രിസത്തിലൂടെ

കടത്തിവിട്ടാലോ ?”
മാഷിന് സംഗതി പിടികിട്ടി .ഈ ഡിസംബറിലെ തണുപ്പത്ത് ഇവര്‍ താനുമായി

ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വന്നതല്ല എന്ന സത്യം മാഷിനുമുന്നില്‍ വ്യക്തമായി .
“ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട് ചോദിച്ചപ്പോള്‍ ടീച്ചര്‍ ആദ്യം പറഞ്ഞു നീല പച്ച ചുവപ്പ് എന്നീ

വര്‍ണ്ണങ്ങള്‍ ലഭിക്കുമെന്ന് . മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറയുകയാ

അതല്ല ശരിയുത്തരം VIBGYOR ആണ് ശരിയുത്തരമെന്ന് “
“ അതെന്താ അങ്ങനെ മാഷേ ?” ആപ്പിളുകുട്ടന്‍ ചോദിച്ചു
“ അത് ശാസ്ത്രത്തിന്റെ പ്രത്യേകതയാ . അത് വളരുന്തോറും വസ്തുതകള്‍ക്ക് മാറ്റമുണ്ടാകും “

കുസൃതിക്കുട്ടന്‍  കളിയാക്കിപ്പറഞ്ഞു
“ പ്രാഥമിക വര്‍ണ്ണരശ്മികള്‍ സംയോജിച്ചുണ്ടായ ഈ വെളുത്ത പ്രകാശം പ്രിസത്തില്‍ക്കൂടി

കടത്തിവിട്ടാല്‍ സ്‌പെക്ട്രത്തിന്റെ മുകളിലും താഴെയുമായി ഇന്‍ഫ്രാറെഡും അള്‍ട്രാവയലറ്റും

ഉണ്ടാകുമോ മാഷേ “  ആപ്പിളുകുട്ടന്‍ ചോദിച്ചു
മാഷ് ദേഷ്യത്തോടെ അവനെ തറപ്പിച്ചു നോക്കി .
“ഇന്‍‌കാന്‍ഡസെന്റ് ലാമ്പിന്റെ പ്രകാശത്തില്‍  ഇന്‍ഫ്രാറേഡും അള്‍ട്രാവയലറ്റും ഉണ്ടോ

മാഷേ . “ വീണ്ടും ആപ്പിളുകുട്ടന്‍ ചോദിച്ചൂ
മാഷ് വീണ്ടും അവനെ തറപ്പിച്ചു നോക്കി
“അല്ല , ഫോട്ടോഗ്രാഫിക് ഫിലിം ആ വെളിച്ചത്ത് വെച്ചാല്‍ എന്തെങ്കിലും സംഭവിക്കുമോ

എന്നറിയാനാ ?”
മാഷ് ഒന്നും മിണ്ടിയില്ല .
“ മൂണ്‍ ലൈറ്റില്‍  അള്‍ട്രാവയലടും ഇന്‍ഫ്രാറെഡും ഉണ്ടോ മാഷേ ?” ശാന്ത പ്രകൃതിയുള്ള

പയ്യനാണ് ഇപ്പോള്‍ ചോദ്യവുമായി എത്തിയത്
“ മൂണ്‍ലൈറ്റിനെ പ്രിസത്തില്‍ക്കൂടി കടത്തിവിട്ടാലോ മാഷേ “
“ ഇനി എന്തൊക്കെ നിങ്ങള്‍ക്ക് പ്രിസത്തില്‍ക്കൂടി കടത്തിവിടണം ?” മാഷ് ദേഷ്യത്തോടെ

ചോദിച്ചൂ.
പക്ഷെ അവര്‍ മാഷിന്റെ ദേഷ്യത്തെ അവഗണിച്ച് പൊട്ടിച്ചിരിച്ചു.
“ മാഷേ , ചന്ദ്രന്‍ എന്താ സ്വര്‍ണ്ണ നിറത്തില്‍ കാണുന്നത് ?”
“ പണ്ട് ചന്ദ്രനിലേക്ക് പോകാനുള്ള ഗവേഷണം തുടങ്ങിയത് അവിടെ സ്വര്‍ണ്ണം ഉണ്ടോ എന്ന്

വിചാരിച്ചാണോ
?”
“ സ്വര്‍ണ്ണം ചെലവുകുറഞ്ഞ രീതിയില്‍ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചാല്‍ എന്താകും മാഷേ

സ്ഥിതി ?”
മെഷിന്‍ ഗണ്‍ പോലെ കുട്ടികള്‍ ചോദ്യങ്ങള്‍ വര്‍ഷിച്ചു
അന്നേരം , കുട്ടികള്‍ കുടിച്ചുകഴിഞ്ഞ ചായഗ്ലാസെടുക്കുവാനായി മാഷിന്റെ ഭാര്യ

പൂമുഖത്തെത്തി. അവര്‍ കുട്ടികള്‍ ചോദിച്ച ചോദ്യം കേട്ടുകൊണ്ടായിരുന്നു വരവ്
“അങ്ങനെയൊക്കെ സംഭവിക്കുമോ ?” മാഷിന്റെ ഭാര്യ ചോദിച്ചു
“ അല്ല ; എങ്ങാനും ഒരു സുപ്രഭാതത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ സ്വര്‍ണ്ണം

ഉണ്ടാക്കാമെന്ന് കണ്ടെത്തിയാല്‍...............”
മാഷിന്റെ ഭാര്യയുടെ മുഖത്ത് ഭീതിയുടെ വേലിയേറ്റം ദൃശ്യമായി .
“ഈശ്വരാ അങ്ങനെ വന്നാല്‍ ബാങ്ക് പൂട്ടുമല്ലോ . അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ

“ അവര്‍ ഈശ്വരനെ വിളിച്ചൂ പറഞ്ഞു
കുട്ടികള്‍ക്ക് അത് തമാശയായി തോന്നി.
അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.
അന്നേരം മാഷിന്റെ ഭാര്യ മാഷിനോട് ചോദിച്ചു
“ കുട്ടികള്‍ പറഞ്ഞപോലെ സംഭവിക്കുമോ “
“ അങ്ങനെ കണ്ടുപിടിച്ചാലും അത് നടപ്പിലാക്കുവാന്‍ പോകുന്നില്ല “ മാഷ് സമാധാനപ്പെടുത്തി

Worksheets

                   -->
1. ചിത്രം നിരീക്ഷിക്കുക





a. ചിത്രത്തിലെ A, B എന്നീ ഉപകരണങ്ങളുടെ പേരെഴുതുക. (1)
b. ചിത്രം A യിലെ ഊര്‍ജമാറ്റം എന്ത്? ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനതത്ത്വം എന്ത്? (1)
    c. ആംപ്ലിഫയറിലെ പ്രധാന ഇലക്ട്രോണിക് ഘടകം ഏത്? ഇതിന്റെ ഉപയോഗം എന്ത്? (1)


2.ഘടകവര്‍ണ്ണങ്ങള്‍ ചേര്‍ന്നുള്ള ഒരു മജന്ത പ്രകാശസ്രോതസ്സ് ഇരുട്ടുമുറിയില്‍ക്രമീകരിച്ചിരിക്കുന്നു. പ്രകാശം ഒരു മഞ്ഞ ഫില്‍ട്ടറില്‍കൂടി കടന്ന് ഒരു വെളുത്ത പൂഷ്പത്തില്‍പതിക്കുന്നു.





(a). വെളുത്ത പൂഷ്പം ഏതു വര്‍ണ്ണത്തില്‍കാണപ്പെടും? (1)
(b). വെളുത്ത പൂഷ്പത്തിനുപകരം മഞ്ഞ പുഷ്പമായിരുന്നുവെങ്കിലോ? (1)


3.
--> 
 a. കേരളത്തിലെ പവര്‍സ്റ്റേഷനില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രവോള്‍ട്ടിലുള്ളതാണ്? (1)
b. വൈദ്യുത പവര്‍പ്രേഷണത്തില്‍സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍, സ്റ്റെപ് ഡൗണ്‍ട്രാന്‍സ്ഫോര്‍മര്‍
എന്നിവ എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത്? (1)
    c. നിങ്ങളുടെ വീടിനടുത്തുള്ള പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നേരിട്ടപ്പോള്‍ KSEB ഒരു
    ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഏത് തരം ട്രാന്‍സ്ഫോമറായിരിക്കും ഇത്? (1)

10-ാം ക്ലാസ്സ് ഫിസിക്സ് ഉത്തരസൂചിക


-->
1) B (മ‌‌‌ഞ്ഞ+നീല= വെള്ള) 1
2) b 1
3) 400V 1
  1. ശബ്ദ പ്രവേഗം 1
5) ഇന്‍കാന്‍ഡസെന്റ് ലാമ്പ് ഫ്ലൂറസെന്റ് ലാമ്പ് 2
താപ രൂപത്തിലുള്ള ഊര്‍ജ നഷ്ടം കൂടതല്‍ നിഴല്‍ മൂലമുള്ള അസൗകര്യം കുറവ്
ടങ്സ്ററണ്‍ ഫിലെമന്റ് ഉപോയാഗിചിരിക്കുന്നു അള്ട്രാവയലറ് കിരണങ്ങള്‍ മൂലം പ്രകാശംഉണ്ടാകുന്നു.

6) a) താപം മൂലമുള്ള ഊര്‍ജനഷ്ടം കുറയ്ക്കുന്നതിന് 1
b) AC വോള്‍ട്ടത ഉയര്‍ത്തുനതിനും താഴ്ത്തുന്നതിനം 1
7)അനുയോജ്യമായ സെര്‍ക്കീട്ട്             2

8) a) ഉച്ചത കൂടുന്നു, കാരണം പ്രണോദിത കമ്പനം 1
b) 512 Hz 1

9) a)വാട്ട് അവര്‍ മീറ്റര്‍ 1
b) 60W X 5 X 3=900W h
40W X 6 X 5=1200W h
ആകെ =2100W h
30 ദിവസെത വൈദ്യുതോര്‍ജത്തിന്റെ അളവ് = 2100/1000 x30 =63 kWh 2

10) I) 1st graph -------------ആയതി--------1cm 1
ii) 2nd graph -------------ആവൃത്തി------1Hz 1
    1. 3rd graph---------തരംഗ ദൈര്‍ഘ്യം-----8m 1 1
11) a) X= നീല Y= മജന്ത 1
b) സയന്‍ 1
    1. ഇരുണ്ട നിറത്തില്‍ 1
12) a) കപ്പാസിറ്റര്‍ 1
b) വൈദ്യുത ചാര്‍ജ് സംഭരിച്ചുവയ്ക്കുക 1
  1. ഇല ക്ട്രോലൈറ്റിക് കപ്പാസിറ്റര്‍ 1

13)a) S 1
b) സെല്‍ഫ് ഇന്റക്ഷന്‍ മൂലം ബാക്ക് emf ഉണ്ടാകുന്നു. പച്ചിരുമ്പ് കോര്‍
ഉള്ളതിനാല്‍ back e.m.f അളവ് കൂടുന്നു. 2
  1. S,R 1

14) a) ശബ്ദത്തിന്റെ പ്രതിപതനം മൂലമുള്ള പതിധ്വനി, അനരണനം 1
b) ചുമരുകള പരുക്കനാക്കുക, കട്ടിയുളള കര്‍ട്ടനുകള്‍ ഉപോയാഗികക,
സീറ്റുകളില്‍ കുഷ്യനിടുക, നിറെയ ശ്രോതാക്കള്‍ ഉണ്ടായിരിക്കുക. 2
  1. ACOUSTICS OF BUILDING 1
15)A
a) അപവര്‍ത്തനം, പൂര്‍ണ്ണ ആന്തര പ്രതിപതനം 1
b) P= വയലറ് Q= ചുവപ് 1
  1. ചുവപ്പ് മുകളിലും വയലറ്റ് താഴെയും 1
d) പ്രകീര്‍ണനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഓരാ വര്‍ണവം ദൃഷ്ടി രേഖയമായി ഒര
നിശ്ചിത കോണ്‍ ഉണ്ടാകുന്നു. നിറത്തില്‍ കാണപ്പെടുന്ന എലാ ജലകണികകളം ദൃഷ്ടി
രേഖയമായി ഓരോ കോണ്‍ ഉണാകുന്നു. 1


15)B
a) 








b) നീല 1
c)പ്രകീര്‍ണനം 1


16)
a) A=ഇന്‍ഫ്രാ റെഡ്
B=അള്‍ട്രാ വയലറ്റ് 1
b)ഫോട്ടോ ഗ്രാഫിക് ഫിലിമകളില രാസമാറ്റം വരുത്തന്നത് 1
c) വിറ്റാമിന്‍ D ഉണ്ടാക്കുന്നു. 1
d) ഇന്‍ഫ്രാറെഡ് വികിരണം, വിസരണ നിരക്ക് കറവ് 1

മാതാപിതാക്കള്‍ക്ക് കുട്ടികളെ ശിക്ഷിക്കാന്‍ അധികാ‍രമുണ്ടോ ?





ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം   മാഷ് പതിവുപോലെ , പൂമുഖത്തിരുന്ന് ഡിസംബറിന്റെ തണുപ്പില്‍ ചായയും നുണഞ്ഞ് പത്രം വായിച്ചൂകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് .
തലയുയര്‍ത്തിനോക്കിയപ്പോള്‍ ............
കുസൃതിക്കുട്ടനും രക്ഷിതാവും മുന്നില്‍ നില്‍ക്കുന്നു.
മാഷ് , അവരെ പൂമുഖത്തെ തിണ്ണയിലിരിക്കുവാന്‍ ക്ഷണിച്ചൂ.
“ എന്താ ഇത്ര കാലത്തുതന്നെ ?:“
മാഷ് ലോഹ്യം ചോദിച്ചു
രംഗത്തില്‍ കുറച്ചൂനേരം മൌനത്തിന്റെ താണ്ഡവം നടന്നു.
കുസൃതിക്കുട്ടന്‍ തന്റെ മുഖം ഗൌരവത്തില്‍ പിടിച്ചിരിപ്പാണ്
രക്ഷിതാവ് രൂക്ഷമായ മുഖഭാവത്തില്‍ .........
അവസാനം ; രക്ഷിതാവ് പറഞ്ഞു
“ മാഷെ , മാതാപിതാക്കള്‍ക്ക് കുട്ടികളെ ശിക്ഷിക്കാന്‍  അധികാ‍രമുണ്ടോ ? ”
ഇതാണോ ഇത്ര വലിയ പ്രശ്നമെന്ന മട്ടില്‍ മാഷിരുന്നു
പിതാവ്  , മാഷിന്റെ തണുപ്പന്‍ മട്ട് കണ്ടിട്ടവാം വീണ്ടും ചൂടായി ചോദിച്ചു
“മാഷെ , അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ അധികാരമുണ്ടോ ?”
മാഷിന് ഇപ്പോള്‍ സംശയമായി
തന്റെ കയ്യില്‍ നിന്നെങ്ങാനും ................
വല്ല പാകപ്പിഴ പറ്റിയോ ?
അതോ ............
തന്റെ മറ്റു സഹപ്രവര്‍ത്തകരില്‍നിന്നോ
മാഷ് , പണ്ടത്തെ ശിക്ഷാവിധികളെക്കുറിച്ചാലോചിച്ചു
തുടയില്‍ അടി . ചെവിയില്‍ ചോക്കുവെച്ച് തിരുമ്മി ചെവി പൊന്നാക്കല്‍ , തലയില്‍ കിഴുക്ക് , ഡസ്കില്‍ കയറ്റി  നിറുത്തല്‍ ,,,,,,,,,,,,,, ഇത്യാധികള്‍ എത്രതരം
പക്ഷെ , ഇപ്പോള്‍ ................
ഇതൊക്കെ കാടത്തമായല്ലേ കണക്കാക്കൂ .
എന്തിന് മൃഗങ്ങളോടു പോലും ക്രുരത കാണിക്കാന്‍ പാടില്ലല്ലോ .
കുട്ടികളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന ഉത്തമ ബോധ്യവും മാഷിനുണ്ട്
എന്നിട്ടും ഇപ്പോള്‍ കുസൃതിക്കുട്ടന്റെ രക്ഷിതാവ് വന്നിരിക്കുന്നത് എന്തിനാണാവോ ?
“ സുഹൃത്തേ , “ മാഷ് പറഞ്ഞു  “ താങ്കള്‍ കാര്യം പറയൂ”
രക്ഷിതാവ് പറഞ്ഞു
“ കഴിഞ്ഞ ദിവസം മുതല്‍ ഇവന്‍ പറയുകയാ , ഇനിമുതല്‍ എന്നോട് മര്യാദക്ക് പെരുമാറണം എന്ന് . അല്ലെങ്കില്‍ എന്നു പറഞ്ഞ് ഒരു ഭീഷണിയും . കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞതിനാ ഈ മറുപടി . ഇപ്പോഴാകട്ടെ വീട്ടില്‍ എന്തു പണി ചെയ്യുവാന്‍ പറഞ്ഞാലും ബാല വേല എന്ന് പറഞ്ഞ് ഭീഷണിയും . എനിക്ക് കലികയറി നടും പുറത്ത് നാലു ചവിട്ടുവെച്ചുകൊടുക്കുവാന്‍ തോന്നി “
രക്ഷിതാവ് കുസൃതിക്കുട്ടനെ ചൂണ്ടി പറഞ്ഞു
മാഷ് കുസൃതിക്കുട്ടനെ നോക്കി .
അവന്‍ ഗൌരവത്തില്‍ തന്നെ .
തുടര്‍ന്ന് രക്ഷിതാവ് കയ്യിലിരുന്ന ഒരു പത്രമെടുത്ത് കാണിച്ചൂ .
“ ഈ വാര്‍ത്ത കാണീച്ചാ ഇവന്‍ എന്നെ ഭീഷണിപ്പെടുത്തിയത് ? നോര്‍വെയില്‍ ഇങ്ങനെയാണെത്രെ . അവിടെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്രെ ! “
“ കുസൃതിക്കുട്ടന്‍ പറഞ്ഞു “ ഇപ്പോള്‍ ഇത് നോര്‍വെയില്‍ ; ഇനി ഈ നിയമം എല്ലാ രാജ്യങ്ങളിലും വ്യാപിക്കും . രക്ഷിതാക്കളുടെ കുത്തകമുതലാളിത്ത - ഏകാതിപത്യ ഭരണത്തിനെതിരെ ഇത് കൊടുങ്കാറ്റായി ആഞ്ഞടിക്കും . അതില്‍ രക്ഷിതാക്കളാകുന്ന മുതലാളിത്ത കല്‍മണ്ഡപങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും . അങ്ങനെ കുട്ടികള്‍കൂടി ഉള്‍പ്പെടുന്ന ജനാ‍ധിപത്യ ഭരണസംവിധാനം കുടുബങ്ങളില്‍ നിലവില്‍ വരും  . വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ കാഞ്ചനക്കൂട്ടിലെ പക്ഷികളല്ലെ   . ബന്ധുര കാഞ്ചനക്കുട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ . “
മാഷിന് കാര്യം മനസ്സിലായി .
സാമൂഹ്യം മാഷ്  പത്താം ക്ലാസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍  പഠിപ്പിച്ച എല്ലാ വസ്തുതകളും അവന്‍  പ്രയോഗത്തില്‍ വരുത്തിയതായി മാഷ് ദുഃഖത്തോടെ മനസ്സിലാക്കി. അത് അവന്റെ വീട്ടിലെ അധികാരി വര്‍ഗ്ഗത്തിനെതിരെ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
പിന്നെ കഴിഞ്ഞ ദിവസത്തിലെ പത്രവാര്‍ത്ത ; അത് കുസൃതിക്കുട്ടന്റെ ഈ ത്വരയെ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു

നോര്‍വെയില്‍ ചെറിയ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് മാതാപിതാക്കളായ ഇന്ത്യന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കുസൃതികുട്ടന്‍ എടുത്തിരിക്കുന്നത് ഈ നമ്പറാണ് ?രക്ഷിതാവ് ചൂടാകാതിരിക്കുമോ ? മാഷിന് ചിരിവന്നു
മാഷ് ചിരിച്ചു
അതുകണ്ടപ്പോള്‍ രക്ഷിതാവ് കോപം കൊണ്ടു തിളച്ചൂ
“ ഞാനിതു പറഞ്ഞപ്പോള്‍ മാഷിനു ചിരി . മാ‍ഷ് ഇത്തരം കാര്യങ്ങള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊടുത്തതുകൊണ്ടാ ഈ പ്രശ്നമൊക്കെ ഉണ്ടായത്  “
മാഷ് ഒന്നും മിണ്ടാതെ തന്റെ താടി ഉഴിഞ്ഞു
അന്നേരം മാഷിന്റെ ഭാര്യം ഇരുവര്‍ക്കുമുള്ള ചായയുമായി രംഗപ്രവേശനം ചെയ്തു.
പ്രഭാതത്തിലെ ആ തണുപ്പില്‍ ഇരുവരും ചായ കുടിച്ചൂ .
തല്‍ക്കാലം മാഷ് അവരെ അനുനയിപ്പിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചു. കുസൃതിക്കുട്ടനോട് തല്‍ക്കാലം സമരമുഖത്തിന് ഒരു സ്റ്റേ നടപ്പില്‍ വരുത്തുവാനും ആവശ്യപ്പെട്ടു. അവന്‍ വൈമനസ്യത്തോടെ വഴങ്ങി.
പോകാന്‍ നേരം രക്ഷിതാവ് മാഷിനോട് പറഞ്ഞു
“ ഒരു കാര്യം മാഷ് പറഞ്ഞു തരണം ; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുവാന്‍ അധികാരമുണ്ടോ ?”
കുസൃതിക്കുട്ടന്റെ മുഖം കനത്തു
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാഷിന്റെ  ഭാര്യ മാഷിനോട് ചോദിച്ചു
“ഭര്‍ത്താവിന് ഭാര്യയെ ശിക്ഷിക്കാന്‍ അധികാരമുണ്ടോ ?
ഉടനെ മാഷ് പ്രതികരിച്ചു
“ഭാര്യക്ക് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുവാന്‍ അധികാരമുണ്ടോ ?”

വാല്‍ക്കഷണം : 1 പത്രവാര്‍ത്ത വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യൂ

മകനെ ശകാരിച്ച ഇന്ത്യന്‍ ദമ്പതികളെ തടവിലിടണമെന്ന് നോര്‍വെ




വാല്‍ക്കഷണം : 2 
നോര്‍വെയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം

വാല്‍ക്കഷണം :3
എന്താണ് നോര്‍വെ ശിശുസംരക്ഷണ സമിതി ?

വാല്‍ക്കഷണം : 4                                                                                                                                       നോര്‍വെയെക്കുറിച്ച് വിക്കിപ്പീഡിയ പറയുന്നതിപ്രകാരം

നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.
നോർവേയിൽ വാതക പാടങ്ങൾ, ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവയുടെ സമ്പുഷ്ട സ്രോതസ്സുകളുണ്ട്. 2006-ൽ ഏറ്റവുമധികം മത്സ്യ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമായിരുന്നു നോർവേ. ഭക്ഷ്യ സംസ്കരണം, കപ്പൽ നിർമ്മാണം, ലോഹങ്ങൾ, രാസവസ്തുക്കൾ, ഖനനം, പേപ്പർ ഉത്പന്നങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ.
2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.

Child Welfare Services (Norway)
ഈ പ്രസ്ഥാനമാണ് കുട്ടികളുടെ അവകാശങ്ങളേയും താല്പര്യങ്ങളേയും സംരക്ഷിക്കുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഈ പ്രസ്ഥാനം മുഖ്യപകുവഹിക്കുന്നു. കുട്ടികള്‍ അവരുടെ മാതാപിതാക്കളോടൊപ്പം വളരണമെന്നകാര്യത്തില്‍ ഈ പ്രസ്ഥാനം നിഷ്കര്‍ഷ പുലര്‍ത്തുന്നു.
ചുമതലകള്‍
കുട്ടികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കുടുംബം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നടപടികളെടുക്കുവാന്‍ അധികാരമുണ്ട് .