റോക്കറ്റിന്റെ പ്രവര്‍ത്തനവും പ്രതിപ്രവര്തനവും ഉത്തരത്തിലേക്ക്........


ഒരു റോക്കറ്റ് മുകളിലേക്ക് ഉയരുമ്പോള്‍, പ്രവര്‍ത്തനം ഏതു?  പ്രതിപ്രവര്‍ത്തനം  ഏതു .....?

റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനം കത്തുമ്പോള്‍ അത്യധികം മര്‍ദ്ദത്തില്‍ വാതകം സൃഷ്ടിക്കപ്പെടുന്നു. ഈ വാതക തന്മാത്രകള്‍ ജ്വലന അറയുടെ ഭിത്തിയില്‍ ചെന്നിടിക്കുന്നു. ഇതാണ് പ്രവര്‍ത്തനം. വശങ്ങളില്‍ ഇതുമൂലമുള്ള പരിണതബലം പൂജ്യമായിരിക്കും. കാരണം ഇടതുവശത്തു ചെന്നിടിക്കുന്ന തന്മാത്രകള്‍ വലതു വശത്തും ചെന്നിടിക്കുന്നു. ജ്വലന അറയുടെ അടിഭാഗം തുറന്നതായതുകൊണ്ട് മുകളില്‍ ചെന്നിടിക്കുന്ന തന്മാത്രകളുടെ ബലം അവശേഷിക്കുന്നു. ഈ പ്രവര്‍ത്തനമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത്. ജ്വലന അറയുടെ മുകള്‍ഭാഗം പ്രയോഗിക്കുന്ന പ്രതിപ്രവര്‍ത്തനം മൂലം ഈ വാതകതന്മാത്രകള്‍ തിരിച്ച് താഴേക്കുപോരുകയും നോസിലില്‍കൂടി പുറന്തള്ളുകയും ചെയ്യുന്നു. ഇവിടെ ഉന്നതമര്‍ദ്ദം കാരണം വാതകങ്ങള്‍ പുറത്തേക്കു ചീറ്റുന്നത് പ്രതിപ്രവര്‍ത്തനവും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രവര്‍ത്തനഫലവുമാണ്.......

6 comments:

Biju said...

ഇന്ധനം ജ്വലിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വാതകത്തെ റോക്കറ്റ് നോസിലിലുടെ പുറത്തേക്ക് തള്ളുന്നു.അപ്പോള്‍ വാതകം റോക്കറ്റിനെ മുകളിലേക്ക് തള്ളുന്നു.
പ്രവര്‍ത്തനം:റോക്കറ്റ് വാതകത്തെ പുറത്തേക്ക് തള്ളുന്നു.
പ്രതിപ്രവര്‍ത്തനം:വാതകം റോക്കറ്റിനെ മുകളിലേക്ക് തള്ളുന്നു.

Anonymous said...

@biju
it is not right....please refer standard 9 handbook

unni

Biju said...

To UNNI
What is given in hand book,hb is not avalaible with me.

Anonymous said...

http://www.braeunig.us/space/propuls.htm
Isaac Newton stated in his third law of motion that "for every action there is an equal and opposite reaction." It is upon this principle that a rocket operates. Propellants are combined in a combustion chamber where they chemically react to form hot gases which are then accelerated and ejected at high velocity through a nozzle, thereby imparting momentum to the engine. The thrust force of a rocket motor is the reaction experienced by the motor structure due to ejection of the high velocity matter. This is the same phenomenon which pushes a garden hose backward as water flows from the nozzle, or makes a gun recoil when fired.

Chethukaran Vasu said...

ഈ ബ്ലോഗിന് അഭിനന്ദനങ്ങള്‍ . ശാസ്ത്രം ഇനിയും മനുഷ്യനെ പുരോഗതിയിലേക്കും സുബോധത്തിലെക്കും നയിക്കട്ടെ എന്നഗ്രഹിക്കുകയും ആശസിക്കുകയും ചെയ്തു കൊള്ളുന്നു .
അതെ സമയം ഇവിടെയുള്ള വിവരണത്തില്‍ അല്പം പിശക് പറ്റിയില്ലേ എന്ന് സംശയിക്കുന്നു .

വാതക തന്മാത്രകള്‍ റോക്കറ്റിന്റെ കംബസ്ടിന്‍ ചേംബറിന്റെ മുകഭാഗത്ത് ഇടിക്കുന്നതാണ് പ്രവര്‍ത്തനം , അതിന്റെ ഫലമായി ആ തന്മാത്രകള്‍ അവിടെ നിന്നും ഒരു റബ്ബര്‍ ബോള്‍ പോലെ തിരിച്ചു വരുന്നതാണ് പ്രതിപ്രവര്‍ത്തനം . (ഒരു റബ്ബര്‍ ബോള്‍ ഒരു തറയിലേക്കു എറിയുമ്പോള്‍ അത് പ്രവര്‍ത്തനവും, ആ തറ ബാള്ളിന്മേല്‍ പ്രയോഗിക്കുന്ന പ്രതി പ്രവര്‍ത്തനംമൂലം അത് തിരിച്ചു ബൌണ്‍സ് ചെയ്യുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന തത്വം തന്നെ ആണ് ഇവിടെയും )

അത് കൊണ്ട് , തന്മ്ത്രകള്‍ റോക്കറ്റിന്റെ ഭിത്തിയില്‍ പ്രയോഗിക്കുന്നത് പ്രവര്‍ത്തനവും , റോക്കറ്റ് ഭിത്തി തിരിച്ചു തന്മാത്രകളില്‍ പ്രയോഗിക്കുന്നത് പ്രതി പ്രവര്തനവുമാകുന്നു .

എല്ലാ ആശംസകളും

Biju said...

കൊള്ളാം ചര്‍ച്ച പുരോഗമിക്കട്ടേ........
റോക്കറ്റ് മുകളിലേക്ക് പോകുന്നത് പ്രവര്‍ത്തനമോ പ്രതിപ്രവര്‍ത്തനമോയെന്ന് വ്യക്തമാക്കിയില്ലല്ലോ.
ന്യൂട്ടന്റെ മൂന്നാം ചലന നിയമമാണ് റോക്കറ്റിന്റെ വിക്ഷേപണത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന തത്വം. അതനുസരിച്ച് ഒരു പ്രവര്‍ത്തിനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് റോക്കറ്റ് മുകളിലേക്ക് പോകുന്നത്.(അല്ലങ്കില്‍ റോക്കറ്റ് വിക്ഷേപണത്തില്‍ മൂന്നാം ചലനനിയമത്തിന്റെ പ്രസക്തിയെന്താണ്.) അപ്പോള്‍ റോക്കറ്റ് മുകളിലേക്ക് പോകുന്നതല്ലേ പ്രതിപ്രവര്‍ത്തനം. പ്രവര്‍ത്തനം വാതകം പുറത്തേക്ക് തള്ളുന്നതും. മേല്‍ ഉദാഹരണത്തിലെ ബോള്‍ ബൗണ്‍സ് ചെയ്യുന്നതുപോലെയല്ലെ റോക്കറ്റ് മുകളിലേക്ക് പോകുന്നത്.