ചില ഊര്‍ജ ചിന്തകള്‍.......


പ്രവൃത്തിചെയ്യാനുള്ള കഴിവാണ് ഊര്‍ജം. ഭക്ഷണത്തില്‍ നിന്ന് നമുക്ക് ഊര്‍ജം ലഭിക്കുന്നു.
ഊര്‍ജത്തിന് വിവിധരൂപങ്ങളുണ്ട്.....
ഊര്‍ജത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല.....ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാന്‍ മാത്രമേ കഴിയൂ...

ഒരാളെ പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ നാം പ്രവൃത്തിചെയ്യുന്നു.....ഈ പ്രവൃത്തിയുടെ ഫലം എന്നത്
അയാള്‍ എഴുന്നേല്‍ക്കുക എന്നതാണ്....
അധികാരസ്ഥാനത്തിരിക്കുന്ന മറ്റൊരാള്‍ ആജ്ഞാപിച്ചാലും ഒരാള്‍ എഴുന്നേല്‍ക്കും....
എഴുന്നേല്‍ക്കുക എന്ന പ്രവൃത്തി ചെയ്യുന്നതിന് ഇവിടെ രണ്ടുരീതിയില്‍ ഊര്‍ജം ചിലവഴിച്ചു.
- പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും, ആജ്ഞാപിക്കുന്നതും.....
ഈ രണ്ടുപ്രവുത്തികളും ഊര്‍ജത്തിന്റെ രൂപങ്ങളാണോ....?
എങ്കില്‍ അവ തുല്യമാണോ...?
വ്യത്യസ്ത ആജ്ഞകള്‍ക്കനുസരിച്ച് (അധികാരത്തിനനുസരിച്ച്...)ഊര്‍ജത്തിന്റെ അളവ് വ്യത്യാസപ്പെടുമോ...?
ഭക്ഷണത്തിനുപകരം ഇങ്ങനെയുള്ള ഊര്‍ജം ഉപയോഗപ്പെടുത്താമോ...?

2 comments:

JOHN P A said...

ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ടുവസ്തുക്കളുണ്ട്.രണ്ടിനും ഒരെ ആക്കമാണെങ്കില്‍ ഏതിനായിരിക്കും കൂടുതല്‍ ഗതികോര്‍ജ്ജം?രണ്ടിനും ഒരെ ഗതികോര്‍ജ്ജമാണെങ്കില്‍ഏതിനായിരിക്കും കൂടുതല്‍ ആക്കം?. ഗണിതപരമായി സമര്‍ഥിക്കാമോ?

ഫിസിക്സ് അദ്ധ്യാപകന്‍ said...

കൂടിയ മാസ് Mഉം കുറ‌ഞ്ഞ മാസ് m ഉം ആണെന്ന് കരുതുക.
ആക്കം തുല്യമാണെങ്കില്‍ മാസ് കുറവുള്ളതിന് കൂടിയ പ്രവേഗം Vഉണ്ടാകും
അതേപോലെ മാസ് കൂടുതലുള്ളതിന് കുറഞ്ഞ പ്രവേഗം v ഉണ്ടാകും
അതായത് P= m V = M v

മാസ് കുറഞ്ഞ വസ്തുവിന്റെ ഗതികോര്‍ജം KE = 1/2 mV2
= 1/2 mV V = 1/2 P V

മാസ് കൂടിയ വസ്തുവിന്റെ ഗതികോര്‍ജം KE = 1/2 Mv2
= 1/2 Mv v = 1/2 P v

അതായത് പ്രവേഗം കൂടിയ വസ്തുവിന് (മാസ് കുറഞ്ഞ വസ്കുവിന്) ആയിരിക്കും ഗതികോര്‍ജം കൂടുതല്‍

ഇനി ഗതികോര്‍ജം തുല്യമായാല്‍

E = 1/2 mV2 = 1/2 Mv2

മാസ് കുറഞ്ഞ വസ്തുവിന്റെ ആക്കം = mV = 2E / V

മാസ് കൂടിയ വസ്തുവിന്റെ ആക്കം = M v = 2E / v


ഇവിടെ പ്രവേഗം കുറഞ്ഞ വസ്തുവിന് (മാസ് കൂടിയ വസ്കുവിന്) ആയിരിക്കും ആക്കം കൂടുതല്‍