ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
രാമന്റെ ദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്.
പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍, രാമന്‍പ്രഭാവം കണ്ടുപിടിച്ചദിനമാണ് ഫെബ്രുവരി 28.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം പകരുക. ശാസ്ത്രകൗതുകം ഉണ്ടാക്കുക.
ശാസ്ത്രീയമായി ചിന്തിക്കാന്‍ ശീലിപ്പിക്കുക. സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുക എന്നിവ
ശാസ്ത്രദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.
ആകാശനീലിമയുടെയും സമുദ്രനീലിമയുടെയും രഹസ്യം അനാവരണം ചെയ്യുന്ന
പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നതാണ് രാമന്‍പ്രഭാവം.
വിസരണം- പ്രകാശം ഒരുമാധ്യമത്തിലൂടെ കടന്നുപോകുമ്പോഴുള്ള ക്രമരഹിതവും ഭാഗികവുമായുള്ള പ്രതിഫലനം
വര്‍ക്ക് ഷീറ്റ് - ഡൈനാമോ
ഒരു DC ഡൈനാമോയുടെ ചിത്രം നല്‍കിയിരിക്കുന്നു.
*ഇതിന്റെ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക
*ഇതില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ഗ്രാഫ് വരയ്ക്കുക
*ഇതിന്റെ ആര്‍മേച്ചര്‍ നിശ്ചലമാക്കി വച്ചുകൊണ്ട് ഫീല്‍ഡ്കാന്തം കറക്കിയാലും ഫീല്‍ഡ്കാന്തം നിശ്ചലമാക്കി വച്ചുകൊണ്ട് ആര്‍മേച്ചര്‍ കറക്കിയാലും ഒരേ രീതിയിലുള്ള വൈദ്യുതിയാണോ ലഭിക്കുക ? എന്തുകൊണ്ട് ?
*ഈ ഡൈനാമോ ഒരു മോട്ടോറായി ഉപയോഗിക്കാന്‍ കഴിയുമോ? എങ്ങിനെ?
-------
Labels:
electricity,
Worksheet
വര്‍ക്ക് ഷീറ്റ്
1. സര്‍ക്കീട്ടിലെ സഫലപ്രതിരോധം എത്ര?
2.. സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹ തീവ്രത എത്ര?
3. AB യ്ക്ക കുറുകെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?
4. BC യ്ക്ക കുറുകെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?
5. CD യ്ക്ക കുറുകെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?
6. Q എന്ന പ്രതിരോധകത്തിലൂടെയുള്ള വൈദ്യുതപ്രവാഹ തീവ്രത എത്ര?
Labels:
electricity,
Worksheet
മണ്ടന്‍ ചോദ്യം.........!!!
ഉയരം കൂടുന്തോറും സ്ഥിതികോര്‍ജ്ജം(potential energy)കൂടുന്നു.
വളരെ ഉയരത്തിലിരിക്കുന്ന(ഉദാ-എവറസ്റ്റ് കൊടുമുടി) ഒരാള്‍ക്ക് സ്ഥികോര്‍ജം കൂടുതലായിരിക്കും.
അയാള്‍ മുകളില്‍ വച്ച് മരിക്കുന്നു എന്നിരിക്കട്ടെ.....അവിടെ വച്ച് അയാളെ ദഹിപ്പിക്കണമെങ്കില്‍,
അയാള്‍ താഴത്തായിരുന്നതിനേക്കാളും കുറവ് ഇന്ധനം മതിയാകുമോ...?
S.S.L.C. 2010- മാതൃകാ ചോദ്യങ്ങള്‍
S.S.L.C. 2010 ഫിസിക്സ് മാതൃകാ ചോദ്യങ്ങള്‍ക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ......
Subscribe to:
Posts (Atom)