കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം VIDEO

ഒട്ടുമിക്ക സ്കൂളിലും പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ നടക്കുന്ന സമയമാണല്ലോ .
പത്താംക്ലാസ് ഫിസിക്സിലെ ആദ്യ അധ്യായമാണ് വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ . അതില്‍ ആദ്യമായി തന്നെ വരുന്ന  ചില പരീക്ഷണങ്ങള്‍ ഉണ്ട് .
മലപ്പുറം ജില്ല്ലയിലെ GBHSS TIRUR നിര്‍മ്മിച്ച ഈ വീഡിയോ ഏറെ പ്രോത്സാഹജനകമാണ് .
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുവാനും  പഠനം എളുപ്പമാക്കുവാനും  ഇത് സഹായിക്കും .
വിവരണം കൊടുത്തിരിക്കുന്നത് മലയാളത്തിലാണ് .
ഇത് നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുത്ത അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍
ഇവയുടെ യു ട്യൂബ് വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

1.കാര്‍ബണ്‍ ഇലക് ട്രോഡ് ഉപയോഗിച്ചുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം


2. കോപ്പര്‍ ഇലക് ട്രോഡ് ഉപയോഗിച്ചുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം 


3.ജൂള്‍ നിയമം 

വാല്‍ക്കഷണം

1.വൈദ്യുത ലേപനം നടത്തുമ്പൊള്‍ ഇലക് ട്രോഡുകള്‍ പൂര്‍ണ്ണമായും ഇലക് ട്രോലൈറ്റില്‍ മുങ്ങിയിരിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ? ഭാഗികമായി ഇലക് ട്രോലൈറ്റില്‍ മുങ്ങിയ ഒരു ഇരുമ്പാണിയില്‍ വെള്ളി പൂശിയാല്‍ എന്തായിരിക്കും ഫലം ?
2.ഏത് സര്‍ക്യൂട്ട് നിര്‍മ്മിക്കുമ്പോഴും സ്വിച്ച് ആവശ്യമാണെന്ന് പറയുന്നതെന്തുകൊണ്ട് ? പാഠപുസ്തകത്തിലെ പേജ് 69 ചിത്രം 5.3 നെ അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്താമോ ?
3. വൈദ്യുതോര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുത്തശേഷം ജോ മോള്‍ വീട്ടില്‍ ചെന്ന് 5 വാട്ടിന്റെ സി എഫ് ലാമ്പിന്‍ ചുവട്ടിലിരുന്ന് രാത്രിയില്‍ പഠനം ആരംഭിച്ചു . കുട്ടികളുടെ ഇത്തരത്തിലുള്ള പ്രവണതകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? വാട്ട്സ് കുറഞ്ഞ സി എഫ് ലാമ്പുകള്‍ രാത്രിയിലെ വായനക്ക് അനുയോജ്യമല്ല എന്ന അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്ത് ?

1 comment:

CK Biju Paravur said...

thank you sir,
It is very useful