സന്തോഷം‌കൊണ്ട് ഇരിക്കാന്‍ വയ്യേ !!!പത്താംക്ല്ലാസിലെ പരീക്ഷ കഴിഞ്ഞ മാഷ് വീട്ടിലെത്തി പൂമുഖത്തിരുന്ന് ചായകുടിക്കുകയായിരുന്നു.
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തത് .
മാഷ് ഫോണെടുത്തു
“മാഷേ “ ശബ്ദത്തിന്റെ `ഗുണ` ത്തില്‍ നിന്ന് മാഷിന് ആളെ മനസ്സിലായി .
 കുസൃതിക്കുട്ടന്‍ തന്നെ !
“ ഉം “ മാഷൊന്ന് ഇരുത്തിമൂളി .
മാഷിനറിയാം കുസൃതിക്കുട്ടന്‍ എന്തിനാണ് തന്നെ ഈ നേരത്ത് വിളിക്കുന്നതെന്ന് . ഇന്നത്തെ ഫിസിക്സ് പരീക്ഷയുടെ പ്രതികരണമായിരിക്കും മൊബൈല്‍ ഫോണിലൂടെ വരിക
കുസൃതിക്കുട്ടന്‍ പറഞ്ഞു “ മാഷേ , സന്തോഷം കൊണ്ട്  ഇരിക്കാന്‍ വയ്യ ”
“എന്തുപറ്റി ” മാഷ് ഒന്നും അറിയാത്തപോലെ ചോദിച്ചു
“അത്ര എളുപ്പം ; അത് തന്നെ .ചോദ്യപേപ്പറിന് പ്രതിരോധം തീരെ ഇല്ല ” കുസൃതിക്കുട്ടന്‍ ഉത്തരം പറഞ്ഞു
അപ്പോള്‍ മാഷും ഒന്നു ചുഴിഞ്ഞു നോക്കാന്‍ തീരുമാനിച്ചു
“ഹീറ്ററിനാണോ ,ടങ്‌സ്റ്റണ്‍ ബള്‍ബിനാണോ കൂടുതല്‍ പ്രതിരോധം ” മാഷ് ചോദിച്ചൂ
“ അതിനെന്താ സംശയം മാഷേ , പി സമം വി സ്ക്വയര്‍ ബൈ ആര്‍ അല്ലേ ...” അവന്‍ പൂര്‍ത്തിയാക്കും മുന്‍പേ മാഷ് അടുത്ത ചോദ്യത്തിലേക്കു കടന്നു.
“റസിസ്റ്റിവിറ്റിക്കെന്തു സംഭവിച്ചു കുസൃതിക്കുട്ടാ”
“അതിന് മാറ്റമില്ലല്ലോ മാഷേ ” അതേ ടോണില്‍ കുസൃതിക്കുട്ടന്റെ മറുപടി .
“അപ്പോള്‍ റസിസ്റ്റന്‍സിനോ ?”
“ നീളം കുറഞ്ഞാല്‍ പ്രതിരോധം കുറയില്ലേ മാഷേ ”
“അപ്പോള്‍ താപത്തിനോ ”
“ എച്ച് സമം ഐ സ്ക്വയര്‍ ആര്‍ ട്ടി അല്ലേ മാഷേ അതിനാല്‍ പ്രതിരോധം കുറഞ്ഞാല്‍ കറന്റ് കൂടുമ്പോള്‍ .....”
“ശരി കുസൃതിക്കുട്ടാ ”
മാഷ് മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അടുത്ത കമന്റിലേക്കു കടന്നു
“ ശരി കുസൃതിക്കുട്ടാ , അടുത്ത രണ്ട് പരീക്ഷകളും കഴിഞ്ഞ്  സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കോ  ”
മാഷ് ഫോണ്‍വെച്ച സമയത്തുതന്നെ മാഷിന്റെ ഭാ‍ര്യ  പൂമുഖത്തെത്തി.
“ എന്താ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കാര്യമൊക്കെ പറയുന്നേ “
മാഷ് കുസൃതിക്കുട്ടന്റെ കാര്യം പറഞ്ഞു
അപ്പോള്‍ മാഷിന്റെ ഭാര്യ ആത്മഗതമെന്നോണം പറഞ്ഞു.
“ എനിക്കും ഇന്നു സന്തോഷത്തിന്റെ ദിവസമാ . ഇന്ന് ബാങ്കില്‍ ............ രൂപയുടെ ഫിക്സഡ് ഡപ്പോസിറ്റ് കിട്ടി ”
അപ്പോഴും മാഷിന് ചിരിക്കാനാണ് തോന്നിയത് ; കാരണം ചോദ്യപേപ്പറിന്റെ എളുപ്പവും ബാങ്കിലെ ഫിക്സഡ് ഡപ്പോസിറ്റിന്റെ  കനവും തമ്മിലുള്ള താരതമ്മ്യം  ഓര്‍ത്ത്

3 comments:

Arunbabu said...

തീര്ച്ചയായും കുസൃതി കുട്ടന് സന്തോഷിക്കാം. ഈ വർഷം എ പ്ലുസ്സ്കാർ കൂടുതലായിരിക്കും . വളഞ്ഞു പുളഞ്ഞ ചോദ്യങ്ങൾ ഒഴിവാക്കി എല്ലാ നിലവാരക്കാരെയും ആശ്വസിപ്പിച്ച ചോദ്യങ്ങൽ. കുസൃതികുട്ടാ ഇനി കളി തുടങ്ങിക്കോളൂ ...............

Anjana wilfred.s said...

രചനാശൈലി നന്നായിട്ടുണ്ട്..ലളിതമായ രീതിയില്‍ ഇത്തിരിയെങ്കിലും കുഴപ്പിച്ചെന്നു പറയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരവും അവയ്ക്കുള്ള വിശധീകരണങ്ങളും..

Computer Tricks said...

പത്താം ക്ലാസ്സിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക
www.10thblogkerala.blogspot.com