മാഷ് എക് ട്രാവര്‍ക്കിനു ക്ലാസില്‍ ചെന്നപ്പോള്‍ ..............


മാഷ് ഒരു എക് സ്ട്രാ വര്‍ക്കിനായി ക്ലാസില്‍ ചെന്നതായിരുന്നു.
മാഷ് അവിടെ ക്ലാസ് എടുക്കുന്നില്ലായിരുന്നു.
അപ്പോള്‍ ഈ ഒഴിവ് പിരിഡ് എന്തു ചെയ്യണം എന്ന് മാഷ് ക്ലാസിലാകെ ചോദിച്ചു.
കുട്ടികള്‍ മാഷിനെ തന്നെ നോക്കുന്നു.
പുതുമയിലാര്‍ന്ന നിശ്ശബ്ദത .
അല്ലെങ്കില്‍ ക്ലാസ് അടി പൊളി ആയേനെ!
നിങ്ങളോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചാലോ ?
ക്ലാസിലാകെ ഒരു പുഞ്ചിരി നടമാടി
മാഷ് ഏത് പസിലാണ് ചോദിക്കേണ്ടത് എന്ന് ആലോചിക്കുമ്പോള്‍
പെട്ടെന്ന് മുന്‍ബെഞ്ചിലിരുന്ന ആണ്‍കുട്ടി എണീറ്റുനിന്നു.
മാഷേ ഞങ്ങള്‍ മാഷിനോട് ഒരു ചോദ്യം ചോദിച്ചാലോ ?
മാഷ് ഞെട്ടിപ്പോയി !!
മാഷന്മാര്‍ക്കല്ലേ ചോദ്യം ചോദിക്കാന്‍ അവകാശം ?
എന്നിട്ട് ഇപ്പോള്‍ .....................
കുട്ടികള്‍ മാഷന്മാരോട് ചോദ്യം ചോദിക്കുകയോ ?
തോക്ക് അല്ലേ വെടിവെടിവെക്കേണ്ടത് ?
കാലം പോണപോക്കേ ?
ഒന്നുകില്‍ സമ്മതിക്കുക ; അല്ലെങ്കില്‍ കുട്ടിയെ അടിച്ചിരുത്തുക
അടിച്ചിരുത്തിയാല്‍ ....
സംഗതി നാട്ടില്‍ പാട്ടാകും
അതല്ലെ സമ്മതിച്ചാല്‍
മാഷിന് ഉത്തരം കിട്ടിയില്ലെങ്കില്‍ ....
അതും നാട്ടില്‍ പാട്ടാകും
മാഷ് കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഓര്‍ത്തു
“ചോദ്യം ചോദിക്കന്‍ എന്തെളുപ്പം
ഉത്തരം പറയാനോ ?”
മാഷ് സംഗതി തമാശയാക്കാന്‍ തീരുമാനിച്ചു
കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഉറക്കെ പാടി
ക്ലാസ് തമാശാ മൂഡിലായി .
മുന്‍‌ബെഞ്ചിലെ വിരുതനോട് ചോദ്യം ചോദിക്കാന്‍ പറഞ്ഞു
അവന്‍ ചോദ്യം അവതരിപ്പിച്ചു.
ഈ ചോദ്യം ക്ലാസില്‍ മറ്റാരെങ്കിലും മുന്‍പ് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചൂ
കുട്ടികള്‍ ഇല്ല എന്ന് തലയാട്ടി.
എങ്കില്‍ നിങ്ങള്‍ ഉത്തരം കണ്ടു പിടിക്കൂ എന്ന് മാഷ് പറഞ്ഞു .
അവര്‍ ഉത്തരം കണ്ടുപിടിക്കുന്ന ശ്രമത്തില്‍ മുഴുകി ; മാഷും

വാല്‍ക്കഷണം
നിങ്ങള്‍ക്ക് മൂന്ന് ബീക്കറുകള്‍ നല്‍കിയിട്ടുണ്ട് .ഒന്നാമത്തെ ബീക്കര്‍ 10 ലിറ്ററിന്റേതും രണ്ടാമത്തെ ബീക്കര്‍ 7 ലിറ്ററിന്റേതും മൂന്നാമത്തേത് 3 ലിറ്ററിന്റേതുമാണ് . 10 ലിറ്ററിന്റേതില്‍ മാത്രം നിറയെ വെളിച്ചെണ്ണ ഒഴിച്ചിട്ടുണ്ട് . ബാക്കി രണ്ടും ഒഴിഞ്ഞു കിടക്കുന്നു.
മറ്റു പാത്രങ്ങളുടേയോ , അളവുപാത്രങ്ങളുടേയോ സഹായമില്ലാതെ ഈ മൂന്ന് ബീക്കറുകള്‍ ഉപയോഗിച്ച്  എങ്ങനെ നിങ്ങള്‍ 5 ലിറ്റര്‍ വെളിച്ചെണ്ണ അളന്നു നല്‍കും ?

ഉത്തരത്തിനായി താഴോട്ട് സ്കോള്‍ ചെയ്യുക
















““






““






““






“ 
“ 
“ 
“ 
“ 
“  ““ 
“ 
“ 
“  ““ 
“ 
“ 
“ 
“ 
“  ““ 
“ 
“ 
“  ““ 
“ 
“ 
“ 
“ 
“  ““ 
“ 
“ 
“ 


““






““






““






““






““






““






““






““






““






““






““






““






““






““






““






““







ഉത്തരം

10 7 3
10 0 0
0 7 3
3 7 0
3 4 3
6 4 0
6 1 3
9 1 3
9 0 1
2 7 1
2 5 3
ഇനിയും വേണ്ടവിധത്തില്‍ അറേഞ്ച് ചെയ്താല്‍ സ്റ്റെപ്പുകള്‍ കുറക്കാം
അത് നിങ്ങള്‍ ചെയ്യൂ

2 comments:

CK Biju Paravur said...

ഇപ്പോള്‍ മേളകളുടെ കാലമായതിനാല്‍ സ്ക്കുളില്‍ ഉള്ളവര്‍ക്കെല്ലാം എക്സ്ട്രാ പിരീയഡിന്റെ മേളം.മാഷിനോടാണ് കുട്ടി ചോദ്യം ചോദിച്ചതെങ്കിലും, എല്ലാ ടീച്ചര്‍മാര്‍ക്കും പറ്റിയചോദ്യം....

Unknown said...

6 1 3 ഈ സ്റെപ്പിനു ശേഷം വിശദീകരിക്കാമോ?
9 1 3 എങ്ങനെ വന്നു? ബാകിയുള്ള സ്റെപ്പുകള്‍ എങ്ങനെ വന്നു?