വെള്ളിയാഴ്ച ഉച്ചസമയം .
ഇന്റര്‍വെല്‍ - സമയം
വെള്ളിയാഴ്ചയായതിനാല്‍ ഇന്റര്‍വെല്‍ ഒട്ടേറെ
ഫിസിക്സ് മാഷ് , പതിവുപോലെ സ്റ്റാഫ് റൂമില്‍ വാചകമടിച്ചിരിക്കയായിരുന്നു.
അന്നേരമാണ് ഒരു പറ്റം കുട്ടികള്‍ എത്തിയത്
ഓടി കിതച്ചൂകൊണ്ടാണ് വരവ്
വന്നപാടെ കൂട്ടത്തിലൊരുത്തന്‍ ചോദിച്ചു
“മാഷേ , മഴവില്ലിന്റെ പുറം വക്കിലല്ലേ ചുവപ്പ് ?”
മാഷിന് ഉത്തരം പറയുവാന്‍ തുടങ്ങുന്നതിനുമുന്‍പേ വേറെ ഒരു വന്‍
“മാഷേ , മഴവില്ലിന്റെ അകത്ത് ചുവപ്പ് ?”
അവന്‍ പറഞ്ഞു നിറുത്തിയില്ല ‘ അപ്പോഴേക്കും വേറെ കമന്റ്
“നട്ടുച്ചക്ക് മഴവില്ല് “
മാഷ് എന്തായാലും സ്റ്റാഫ് റൂമിന് പുറത്തിറങ്ങി
ഗ്രൌണ്ടിലെത്തി .
പലകുട്ടികളും ആകാശ നിരീക്ഷണം നടത്തുന്നുണ്ട് .
മാഷും മുകളിലേക്കു നോക്കി .
ഉച്ച സമയമായതിനാല്‍ ...............
ഏറെ കഷ്ടപ്പെടേണ്ടിവന്നു, മുകളിലേക്കു നോക്കാന്‍
അങ്ങനെ നോക്കിയപ്പോള്‍ ..............
അതാ കാണുന്നു കുട്ടികള്‍ പറഞ്ഞ മഴവില്ല്
അതും വൃത്താകൃതിയില്‍ ...
ഉള്‍ഭാഗത്ത് മങ്ങിയ ചുവപ്പ് കാണാം
മാഷ് കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് ഫോട്ടാ എടുത്തു.
“ഇത് വല്ല സുനാമിയുടേയും തുടക്കമാണൊ മാഷേ “
“കര്‍ക്കിടകമാസത്തില്‍ മഴ കിട്ടാത്തോണ്ട് പള്ളിയില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന്‍ ഉണ്ടായിരുന്നു”
“മഴ , റഷ്യക്ക് പോയതാണോ മാഷേ , അവിടെ ഭയങ്കര മഴയായിരുന്നുവെന്ന് പത്രത്തില്‍ ഉണ്ടായിരുന്നു”
ചുറ്റും നിന്ന കുട്ടികള്‍ ഓരോ കമന്റ് പറഞ്ഞു കൊണ്ടിരുന്നു.
മാഷ് ഗ്രൌണ്ടില്‍ നിന്ന് വരാന്തയിലെത്തി .
പല അദ്ധ്യാപകരും ഈ ദൃശ്യം കാണുവാന്‍ പുറത്തെത്തിയിട്ടുണ്ട് .
ഫിസിക്സ് മാഷ് ആയതിനാല്‍ ഇതിനൊക്കെ ഉത്തരം പറയേണ്ട ധാര്‍മ്മിക ബാദ്ധ്യത മാഷിനുണ്ടെന്ന് മാഷിനു തോന്നി .
എങ്കില്‍ അതിനെക്കുറിച്ച് കാര്യമായി പഠിക്കതന്നെ
മാഷ് ഐ ടി ലാബില്‍ പോയി നെറ്റ് സെര്‍ച്ച് ചെയ്തു
ഫുള്‍ സര്‍ക്കിള്‍ റെയിന്‍ബോ എന്ന കീ വേഡ് പല രൂപത്തിലും ഭാവത്തിലും കൊടുത്തെങ്കിലും രക്ഷയില്ല.
വിക്കിപ്പീഡിയയും രക്ഷിന്നില്ല.
അതിനാല്‍ ...............
അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ
പണ്ടെങ്ങോ ഇതിനെക്കുറിച്ച് വായിച്ച ഓര്‍മ്മ മാഷിനു വന്നു
.............................
.........................
വൈകീട്ട് വീട്ടിലെത്തി
പണ്ട് പഠിച്ച A Text Book of Optics ( Subrahmaniyam Brijlal ) എന്ന പുസ്തകമെടുത്തു.
പരതി .
അതാ കിടക്കുന്നു
സത്യം സത്യമായി ...
പേജ് 120 നിവര്‍ത്തി
ഹാലോസ് എന്ന ഹെഡ്ഡീംഗ് കണ്ടു
പിന്നെ സന്തോഷമായി .
അതിനെക്കുറിച്ച് വിവരണം കൃത്യമായി നല്‍കിയിരിക്കുന്നു.
മാഷിന് സന്തോഷമായി .
സംഗതി മഴവില്ല് അല്ല ഹാലോ ആണെന്ന് വ്യക്തമായി
പിന്നീട് ഹാലോയെക്കുറിച്ച് നെറ്റില്‍ സെര്‍ച്ച് ചെയ്തു .
അങ്ങനെ കൂടുതല്‍ അറിവ് ആ വിഷയത്തില്‍ ലഭിച്ചൂ
വാല്‍ക്കഷണം 1 ( ഹാലോയെക്കുറിച്ച് )
ഹാലോസ് ( haloes) എന്നത് പ്രകാശത്തിന്റെ ഒരു പ്രതിഭാസമാണ് . സൂര്യനോ ചന്ദ്രനോ നേരിയ മേഘാവരണത്തില്‍ക്കൂടി ദൃശ്യമാകുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത് .സാധാരണയായി കാണപ്പെടുന്ന ഹാലോയെ 22 ഡിഗ്രി ഹാലോ എന്നാണ് പറയുക.
അതായത് ഹാലോ വളയത്തിന്റെ ആരം നേത്രവുമായി 22 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു എന്നര്‍ത്ഥം ; മാത്രമല്ല ഇതിന്റെ കേന്ദ്രത്തില്‍ സൂര്യനോ ചന്ദ്രനോ ഉണ്ടാകുകയും ചെയ്യും.
ഹെക്സഗണല്‍( ((55(5( 5 വശങ്ങളുള്ള ) പ്രിസത്തിന്റെ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകള്‍ ഉള്ള മേഘത്തില്‍ക്കൂടി സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഹാലോ എന്ന പ്രതിഭാസം ദൃശ്യമാകുന്നത് . ഇത്തരത്തിലുള്ള അനേകം ഐസ് ക്രിസ്റ്റലുകള്‍ മേഘത്തിലുണ്ടായാല്‍ നിശ്ചയമായും ഹാലോ ഉണ്ടാകും . ഇതിന്റെ ഉള്‍ഭാഗം ചുവപ്പും പുറം ഭാഗം നീലയുമായിരിക്കും . പക്ഷെ , മഴവില്ലില്‍ കാണുന്ന വര്‍ണ്ണങ്ങളേക്കാള്‍ മങ്ങിയിട്ടാണ് ഹോലോ യിലെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുക.
Sun Halo appeared in Padang, Indonesia two days after The 7,6 Magnitude Earthquake, captured on October 02nd, 2009 |
RAINBOW |
A circular rainbow seen while skydiving |
4 comments:
നന്ദി സുനില്‍മാഷ്
ഈ പുതിയ വിവരം വളരെനല്ലരീതിയില്‍ അവതരിപ്പിച്ചതിന്........
പുതിയ വിവരത്തിന് നന്ദി
അടുത്ത കാലത്ത് ഒരു ദിവസം രാത്രിയിൽ ടെറസ്സിൽ നടക്കനിറങ്ങിയപ്പോൾ ചന്ദ്രനു ചുറ്റും ഒരു വൃത്തം. മകനെ വിളിച്ച് കാണിച്ചു , പക്ഷേ അവന്റെ ചോദ്യത്തിനു ഉത്തരം നൽകാനായില്ല. പത്രമോഫീസിൽ വിളിച്ച് വിവരം പറഞ്ഞു അവരന്വേഷിച്ച് അറിയിക്കാമെന്നു പറഞ്ഞു. ഒരു മറുപടിയും കിട്ടില്ല.
ഇപ്പോൾ കാര്യം വ്യക്തം
നന്ദി.
ഹലോ ഹാലോ....
കുറച്ച് കാലം മുമ്പ് രാത്രി ചന്ദ്രനു ചുറ്റും ഇത് കണ്ട് സ്കൂളിലെ ഒരു ടീച്ചറിന്റെ മോന്‍ എന്ന വിളിച്ച് ചോദിച്ചിരുന്നു. നെറ്റില്‍ തപ്പി അവന്‍ അന്ന് ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ഞാന്‍ ഒപ്റിക്സില്‍ ഇതിനെ പറ്റി പഠിച്ചതായി ഓര്‍ക്കുന്നില്ല!!
പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഇത്. രസകരമായി ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. പുതിയ പോസ്റ്റുകള്‍ എല്ലാെ FB യില്‍ ഷെയര്‍ ചെയ്യണം ടോ....
Post a Comment