ഒരു പ്രവര്‍ത്തിദിനത്തിലെ ഉച്ചഭക്ഷണ സമയം
സ്ഥലം സ്റ്റാഫ് റൂം
ഫിസിക്സ് മാഷ് ഉച്ചഭക്ഷണത്തിനുശേഷമുള്ള മയക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു
അന്നേരമാണ് മലയാളം മാഷ് ആ വെടി പൊട്ടിച്ചത് .
“ ഇത്തരത്തില്‍ പരീക്ഷണം നടത്തിയാല്‍ എന്താ സ്ഥിതി “
അങ്ങനെ അന്നത്തെ ചര്‍ച്ചക്ക് മലയാളം മാഷ് തുടക്കമിട്ടു
“ കവിത എഴുതുന്നതുപോലെയല്ല പരീക്ഷണം “
കണക്ക് മാഷ് പരിഹസിച്ചു.
“ എന്താ പ്രശ്നം “
അപ്പോള്‍ എത്തിച്ചേര്‍ന്ന സംസ്കൃതം മാഷ് ചോദിച്ചു
“ന്യൂട്രിനോ പരീക്ഷണം തന്നെ“
“ രണ്ടായിരത്തിച്ചില്ലാനം മീറ്റര്‍ തുരങ്കം ഉണ്ടാക്കുന്നുണ്ടത്രെ”
“ഇതില്‍ 700 മീറ്റര്‍ തുരങ്കം കേരളത്തിലാണത്രെ, ബാക്കി തമിഴ്‌നാട്ടിലും “
“ ഇടുക്കിയിലെ അണക്കെട്ടിനു വല്ല കുഴപ്പോം ഉണ്ടാകുമോ “
“ഡ്രോയിംഗ് മാഷ് ആശങ്കപ്പെട്ടു
“അമേരിക്കേന്നാ ഈ ന്യൂട്രോണുകളെ അയക്കുന്നത് “
സാമൂഹ്യം മാഷ് ആണ് ഈ കമന്റ് നടത്തിയത്
“ അത് ശരിയാ അമേരിക്കേന്ന് നേരെ ഒരു കുഴി കുഴിച്ചാല്‍ ഇന്ത്യയിലെത്തുമെന്ന് പണ്ട് പഠിച്ചിട്ടുണ്ട് “
ഡ്രോയ്യിംഗ് മാഷ് തന്റെ വിജ്ഞാനം വെളിപ്പെടുത്തി.
“ ഈ അമേരിക്കക്കാരെന്തിനാ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് ?”
സംസ്കൃതം മാഷ് തന്റെ രോഷം പ്രകടിപ്പിച്ചു
“അതല്ല കാരണം , ഭൂമിയുടെ കോര്‍വഴി പരീക്ഷണം നടത്തണമെങ്കില്‍ ഇന്ത്യ അല്ലെങ്കില്‍ ശ്രീലങ്ക മാത്രമേ സാദ്ധ്യമാകുകയുള്ളൂ”
“എന്തിനാ ഇങ്ങനത്തെ പരീക്ഷണം നടത്തുന്നത് “
കണക്കുമാഷ് പ്രതികരിച്ചു
“ അതോ , ഭൂമിയുടെ കോര്‍ വഴി ന്യൂട്രിനോയെ അയക്കുമ്പോള്‍ അതിനുണ്ടാകുന്ന മാറ്റം കണ്ടെത്തുവാനാണ് ശ്രമിക്കുന്നത് .”
“ ഇതോണ്ട് എന്താ ഉപയോഗം ?”
“ ഇത് വഴി - ന്യൂട്രിനോ- അയച്ചാല്‍ ഭൂമിയില്‍ എവിടെയാണെങ്കിലും അണുബോംബ് സ്ഫോടനം നടത്താം “
“ നമ്മള്‍ ഇത്രയൊക്കെ പറഞ്ഞീട്ടും ഫിസിക്സ് മാഷ് എന്താ ഒന്നും മിണ്ടാതിരിക്കുന്നത് ? ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ “
അത് അവിടെ കൂട്ടച്ചിരി പരത്തി
“ ഞാന്‍ വിശദമായി ഒന്നു പഠിച്ചിട്ടു പറയാം “
ഫിസിക്സ് മാഷ് അതും പറഞ്ഞ് ഇന്റര്‍നെറ്റ് തപ്പുവാന്‍ ഐ ടി ലാബില്‍ പോയി
വാല്‍ക്കഷണം
1. ന്യൂട്രിനോ വൈദ്യുതപരമായി ചാര്‍ജ്ജില്ലാത്ത കണമാണ്
2. ഈ പദത്തിന്റെ അര്‍ഥം "small neutral one" എന്നാണ്
3. കൃത്യമായി ന്യൂട്രിനോയുടെ മാസ് അളക്കുവാന്‍ സാധിച്ചിട്ടില്ല.
4.ന്യൂട്രിനോയെ വൈദ്യുത കാന്തിക ബലം സ്വാധീനിക്കുന്നില്ല.
5.ന്യൂട്രിനോയെ weak sub-atomic force മാത്രമേ സ്വാധീനിക്കുന്നുള്ളൂ
6. കോസ്മിക് രശ്മികള്‍ ആറ്റങ്ങളില്‍ പതിക്കുമ്പോള്‍ ന്യൂട്രിനോ ഉണ്ടാകുന്നുണ്ട്
7.റേഡിയോ ആക്ടീവ് ഡീക്കേ നടക്കുമ്പോള്‍ ന്യൂട്രിനോ ഉണ്ടാകുന്നു.
8.സൂര്യനിലും ന്യൂക്ലിയാര്‍ റിയാക്ടറിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ വഴി ന്യൂട്രിനോ ഉണ്ടാകുന്നു.
9. ന്യൂട്രിനോ അത് കടന്നുപോകുന്ന മാദ്ധ്യമത്തെ അയണീകരിക്കുന്നില്ല.അതിനാല്‍ അതിന്റെ സാനിദ്ധ്യം കണ്ടെത്തുവാന്‍ പ്രയാസമാണ്.
10.കോസ്മിക് വികിരണങ്ങളില്‍ നിന്നും മറ്റ് വികിരണങ്ങളില്‍നിന്നും ഉള്ള സ്വാധീനം ഒഴിവാക്കുന്നതിനാണ് ന്യൂട്രിനോ ഡിറ്റക്ടറുകള്‍ ഭൂമിക്കടിയില്‍
സ്ഥാപിക്കുന്നത് .
വാല്‍ക്കഷണം : 2
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
2 comments:
ന്യൂട്രിനോകള്‍ കുഴപ്പമുണ്ടാക്കിയില്ലെങ്കിലും, തുരങ്കം പ്രശ്നമാകില്ലേ.....?
BIO-VISION ID http://bio-vision-s.blogspot.in/
Post a Comment