ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
എസ് എസ് എല്‍ സി മൂല്യനിര്‍ണ്ണയം
ഫിസിക്സ് പരീക്ഷ കുട്ടികളെ ഇരുത്തി എഴുതിപ്പിച്ചതുപോലെ തന്നെ വാല്യൂവേഷന്‍ ക്യാമ്പ് അദ്ധ്യാപകരെയും വലയ്ക്കുകയാണ്. ചോദ്യങ്ങളുടെ എണ്ണം കൂടിയതും, കുട്ടികള്‍ക്ക് കൂടുതല്‍ എഴുതാനുണ്ടായതും പേപ്പര്‍ നോട്ടവും വൈകിപ്പിക്കുന്നു. സാധാരണ പരീക്ഷാപേപ്പര്‍ കെട്ടുകള്‍ പെട്ടെന്ന് നോക്കിത്തീര്‍ത്ത് കുശലം പറഞ്ഞിരുന്നവര്‍ക്ക് ഇത്തവണ പേപ്പറില്‍നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല. പേപ്പര്‍ നോക്കിത്തീരുന്നതിനുമുമ്പ് തന്നെ സ്കോര്‍ ഷീറ്റുകള്‍ എത്തുന്നു.(പണ്ട് സ്കോര്‍ ഷീറ്റിനായി കാത്തിരിപ്പായിരുന്നു. ) സ്കോര്‍ ഷീറ്റുകള്‍ എഴുതിക്കഴിഞ്ഞ് ഭക്ഷണം കഴിച്ചുകഴിയുമ്പോഴേക്കും പുതിയകെട്ടു വരികയായി. ഇതു നോക്കിത്തീരുമ്പോഴേക്കും പോകേണ്ടസമയവുമാകും. ഇതിനിടയില്‍ മൂന്നുകെട്ട് പേപ്പര്‍ നോക്കുക എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഏതായാലും പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടായി(പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിവിധ അധ്യാപകസംഘടനകള്‍ക്ക് അഭിവാദ്യങ്ങള്‍).
ക്യാമ്പ് ദീര്‍ഘിപ്പിച്ചതും, ദിവസവും രണ്ട് കെട്ട് മതിഎന്നതും ആശ്വാസം തന്നെ......
ചില നിര്‍ദ്ദേശങ്ങള്‍ കൂടി.....
ഓരോ സെന്ററിലെയും പരീക്ഷ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് ക്യാമ്പ് ദീര്‍പ്പിക്കുക.
എല്ലാ ക്യാമ്പുകളും ഒരേദിവസം തന്നെ തീരണമെന്നില്ല.
ഒരോ സോണിലും ഒരേ വിഷയത്തിന്റെ തന്നെ ഒന്നിലധികം സെന്ററുകള്‍ അനുവദിക്കുക
താല്പര്യമുള്ളവരെ മാത്രം മൂല്യനിര്‍ണ്ണയത്തിന് വിളിക്കുക.
(സമീപ പ്രദേശത്ത് ക്യാമ്പുണ്ടെങ്കില്‍ പങ്കെടുക്കാന്‍ ആളുണ്ടാകും. )
...............
.............
ഓരോക്യാമ്പിലെയും അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു....
Subscribe to:
Post Comments (Atom)
1 comment:
വർക്കല ഞെക്കാട് സ്കൂളിലെ ക്യാമ്പ് ആദ്യ ദിനം മുതൽ സംഘർഷം നിറഞ്ഞതായിരുന്നു . അധ്യാപകരെ ശത്രുക്കളെപ്പോലെ കാണുന്ന ക്യാമ്പ് ഓഫീസറുടെ ചെയ്തികൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി . അവസാനം ക്യാമ്പ് 16 വരെ നീണ്ടു .അധികദിനത്തിനു ഡി എ കിട്ടിയില്ല എന്ന് മാത്രമല്ല ഡ്യൂട്ടി സർറ്റിഫിക്കട്ടിൽ 13 ദിവസത്തെ ഡ്യൂട്ടി മാത്രം നൽകുകയും ചെയ്തു .അതെ സമയം മുൻ നിശ്ചയ പ്രകാരം കഴിഞ്ഞ സാമൂഹ്യപാഠം ക്യാമ്പിൽ ദിവസത്തെ ഡ്യൂട്ടി നൽകി .ഇതൊക്കെ ആരോട് പറയാൻ ??????
Post a Comment