സമ്പൂര്‍ണ്ണയിലെ വിശദാംശങ്ങള്‍ പരിശോധിക്കണം




2014-15 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം എന്നിവ ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.in വെബ്‌സൈറ്റില്‍

വേനലവധിക്ക് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി

Mathrubhumi News


കൊച്ചി: പാലക്കാട് ചിന്മയ സ്‌കൂള്‍ വേനലവധിക്ക് പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി. വേനല്‍ച്ചൂട് 42 ഡിഗ്രി വരെ ഉയരുന്ന പാലക്കാട് ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് എതിര്‍കക്ഷികളായ പാലക്കാട് ചിന്മയാ മിഷന്‍ ട്രസ്റ്റിക്കും പല്ലാവൂര്‍ ചിന്മയ വിദ്യാലയ പ്രിന്‍സിപ്പലിനും കോടതിയുടെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാറും, പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ. റീജിയണല്‍ ഡയറക്ടറും ഉള്‍പ്പെടെ മറ്റ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടിട്ടുമുണ്ട്.

നെന്മാറ സ്വദേശികളായ കെ. ഗണേശന്‍, കെ. രാമനാഥന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. പാലക്കാട് ചിന്‍മയ മിഷനു കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളാണ് ഹര്‍ജിക്കാര്‍. വേനല്‍ച്ചൂടില്‍ കുട്ടികള്‍ക്ക് ക്ലാസ് ആരംഭിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എം. സജ്ജാദ് ബോധിപ്പിച്ചു.

വേനലവധിക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് 2005-ലും 2007-ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ട്. 2012-ല്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും ഉണ്ട്. ചിന്മയ സ്‌കൂള്‍ വേനലവധിക്ക് പ്രവര്‍ത്തിക്കുന്നത് പ്രസ്തുത ഉത്തരവുകളുടെ ലംഘനമാണ്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.സ്‌കൂളുകള്‍ക്ക് ഡി.പി.ഐ.യുടെ ഉത്തരവ് ബാധകമാണെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

വാല്‍ക്കഷണം :

1. നിങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
2.പ്രസ്തുത സ്ഥലത്ത് എത്ര വൃക്ഷങ്ങള്‍ ഉണ്ട് ?
3. അതില്‍ തണല്‍ വൃക്ഷങ്ങള്‍ എത്ര ?
4. വേനല്‍ക്കാലങ്ങളിലെ ഉച്ചസമയത്ത് മണ്ണ് ചൂടുപിടിച്ച് `ചൂട് ` ക്ലാസ് റൂമുകളില്‍ എത്താറുണ്ടോ ?
5. തണല്‍ വൃക്ഷങ്ങള്‍ ഇല്ലെങ്കില്‍ അത് വെച്ചു പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെ നിങ്ങള്‍ ചെയ്തു ?
6. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ രക്ഷിതാക്കളോ ബോധവാന്മാരാണോ?
7.ഓരോ സ്കൂളിലും ഓരോ നീന്തല്‍ക്കുളം എന്ന ആശയത്തോട് നിങ്ങളുടെ പ്രതികരണം എന്താണ് ?
8.സ്കൂളില്‍ കുട്ടികള്‍ക്ക് ശുദ്ധജലം ലഭിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടോ ?
9.ഓരോ സ്കൂളിലും ഓരോ മഴവെള്ള സംഭരണി വേണമെന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ?
10. സ്കൂളുകളില്‍ ബയോ ഗ്യാസ് പ്ലാന്റുകള്‍ നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ?

SSLC-2014 RESULT


 എസ്. എസ്.എല്‍.സി പരീക്ഷാഫലം 2014
ഇവിടെ ക്ലിക്കുചെയ്യുക.
1.CLICK HERE
2.CLICK HERE
 
എസ്. എസ്.എല്‍.സി പരീക്ഷാഫലം 2014 വിശകലനത്തിനായി
 ഇവിടെ ക്ലിക്കുചെയ്യുക.
SSLC- Result Analysis

മാഷ് ഇലക്ഷന്‍ ഡ്യുട്ടിക്ക് പോയപ്പോള്‍ ...



വാല്യുവേഷന്‍ ക്യാമ്പിന്റെ അവസാന ദിവസം .
സമയം രാവിലെ  ഒന്‍പതേ മുപ്പത് .
പതിനഞ്ചാം നമ്പര്‍ മുറിയില്‍ ,  ഒരു മാഷ് ,  ഇതേവരേക്കും എത്തിയിട്ടില്ല
എന്തുപറ്റിയോ ആവോ ?
മാഷിന് ഇലക്ഷന്‍ ഡ്യൂട്ടി ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാം .
പക്ഷെ , അങ്ങനെയുള്ള പല മാഷന്മാരും കൃത്യസമയത്ത്  വാല്യുവേഷന്‍ ഡ്യൂട്ടിക്ക് എത്തിച്ചേര്‍ന്നീട്ടുണ്ട് .
അങ്ങനെ മാഷിന്റെ ആബ്‌സന്‍സ് ക്യാമ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനായി `ചീഫ്` എണിക്കുമ്പോള്‍ .....
അതാ പ്രസ്തുത മാഷ് ഓടിക്കിതച്ചു വരുന്നു .
“ എന്തുപറ്റി ?  “ - കോറസ്സോ‍ടെ ക്ലാസില്‍ ആരവം .
മാഷ് സ്വന്തം സീറ്റില്‍ ചെന്നിരുന്നു .
ഒന്നു ആശ്വസിച്ച ശേഷം പറഞ്ഞു ,
 “ ഇലക്ഷന്‍ മെറ്റീരിയല്‍സ്  റിസീവ് ചെയ്യുന്നിടത്ത് ഒരു കവര്‍ കൊടുക്കുവാന്‍ മറന്നു ,
അതാ പ്രശ്നം “
അപ്പോള്‍ എല്ലാവരും മാഷിനെ ദയനീയമായി നോക്കി .
“ ഏതുകവറാണ് , പ്രധാനപ്പെട്ട വല്ലതുമാണോ ?” ചീഫ് തിരക്കി
“ അതെ ഏറ്റവും പ്രധാനപ്പെട്ടതുതന്നെ “ മാഷ്  ഗൌരവത്തില്‍ ഉത്തരം പറഞ്ഞു .
 “ ഏതാണ് ആ കവര്‍ ? “
ക്ലാസില്‍ എല്ലാവരും പേപ്പര്‍ നോട്ടം നിറുത്തി ഉത്തരം കേള്‍ക്കാന്‍  കാത്തിരുന്നു .
മാഷ്  പറഞ്ഞു ,
“ ദി കവര്‍ കണ്ടെയിനിംഗ് ഡാമേജ്‌ഡ് പോളിംഗ് ഓഫീസേഴ്സ് “
ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം ക്ലാസില്‍  കൂട്ടച്ചിരി മുഴങ്ങി

എന്തു പറ്റി എന്നറിയാന്‍ അപ്പുറത്തെയും ഇപ്പുറത്തേയും ഹാളിലെ ചീഫുമാര്‍ ഓടിയെത്തി .
അവരും കാര്യം അറിഞ്ഞു .
അങ്ങനെ കൂട്ടച്ചിരി അവിടെയും മുഴങ്ങി  .
തുടര്‍ന്ന് കൊലപ്പടക്കം കണക്കെ കൂട്ടച്ചിരി  മറ്റു റൂമുകളിലേക്കും വ്യാപിച്ചു .
ലഹള കേട്ട് ദേഷ്യം കൊണ്ട് ഓടിയെത്തിയ ക്യാമ്പ് ഓഫീസറും കാര്യം അറിഞ്ഞപ്പോള്‍ കൃത്രിമമായി മേക്കപ്പിട്ടു നിറുത്തിയ ഗൌരവം പെട്ടെന്ന് ഹാസ്യത്തിന്റെ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി .

വാല്‍ക്കഷണം 

കടപ്പാട് : മുരളിമാഷ് ,  കൊടുങ്ങല്ലൂര്‍