-->
First
Terminal Examination -2012
PHYSICS –
ANSWER KEY - Std 9
- kgm/s
- വ്യത്യസ്ത വസ്തുക്കളിലാണ്.
- AO
- ആവൃത്തി കൂടുമ്പോള്‍ തരംഗദൈര്‍ഘ്യം കുറയുന്നു. ആവൃത്തി കുറയുമ്പോള്‍ തരംഗദൈര്‍ഘ്യം കൂടുന്നു.v = f l
- a. ടാര്‍ നിറച്ച വീപ്പയെb. ആക്കവ്യതിയാനത്തിന്റെ നിരക്ക് അസന്തുലിത ബലത്തിന് നേര്‍അനുപാതത്തിലായിരിക്കും.മാസ് കൂടുമ്പേള്‍ ആക്കം കൂടുന്നു.
- a. Y-ദിശയില്‍ ചലിക്കുംb. ന്യുട്ടന്റെ മൂന്നാം ചലനനിയമം -ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും.
- a. 3 x 5 = 15 ദോലനംb. സിമ്പില്‍ പെന്റുലത്തിന്റെ നീളം കൂട്ടുക. (പിരിയഡ് കൂട്ടുക)
- അനുപ്രസ്ഥ തരംഗം- റേഡിയോ തരംഗം, പ്രകാശം, ജലോപരിതലത്തിലെ തരംഗംഅനുദൈര്ഘ്യതരംഗം - ശബ്ദ തരംഗം
- a) u=40m/s, v = 0 , a = -5 m/s2a = v-u / tt = v-u / a = (0-40)/(-5) = 8 secondsb) s = ut + ½ a t2= 40 x 8 + ½ x-5 x8x 8 = 160 m
- a. 15 m/sb. ആദ്യവും, 11-മത്തെ സെക്കന്റിലുംc. ചതുരത്തിന്റെ വിസ്തീര്‍ണ്ണം = 15 x 6 = 90 m
- a C=മര്‍ദ്ദം കൂടിയമേഖലകള്‍(Compressions)R= മര്‍ദ്ദം കുറഞ്ഞമേഖലകള്‍(Rarefactions)b അനുദൈര്‍ഘ്യ തരംഗംc. തരംഗദൈര്‍ഘ്യം
- a. സാര്‍വിക ഗുരുത്വാകര്‍ഷണ നിയമംb. F= GMm/d2=G 60 x50 / 5 x 5 = (120 G) N
- a. 3,4,5 ബോളുകള്‍ അതേ പ്രവേഗത്തോടെ ചലിക്കുന്നു.b. പൂജ്യംc. ആക്ക സംരക്ഷണ നിയമം - ബാഹ്യബലം പ്രയോഗിക്കപ്പെടുന്നില്ലെങ്കില്‍ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം എപ്പോഴും സ്ഥിരമായിരിക്കും.ORa. ആക്കവ്യതിയാനം = m(v-u) = .6(0-40) = 24 kg m/sb. ആക്കവ്യതിയാനത്തിന്റെ നിരക്ക് = 24 /2 = 12 Nc. 4 സെക്കന്റാണെങ്കില്‍ ആക്കവ്യതിയാനനിരക്ക് = 24/4 = 6 Nd. സമയം കൂടുതല്‍ ആകുമ്പോള്‍ ആക്കവ്യതിയാനനിരക്ക് കുറയുന്നു.
- a. 1mb. 4mc. 4/.2 = 20 Hz
- a. ഒരു ദോലത്തിനെടുത്ത സമയംb. A യും C യുംc. Bd. മാസ്
- a. നെഗറ്റീവ്b. B മുതല്‍ C വരെ (4 മുതല്‍ 10 സെക്കന്റ് വരെ)c. പൂജ്യംd. Bമുതല്‍ C വരെ (4 മുതല്‍ 10 സെക്കന്റ് വരെ)
___________________________________________________________________________________
10- ക്ലാസ്സിലെ ഉത്തര സൂചികയിലെ ചില തിരുത്തുകള്‍ ചര്‍ച്ചയിലുള്ളത്......
15 ചോയ്സ് ചോദ്യത്തിലെ b ചോദ്യം - ബള്‍ബ് പ്രകാശിക്കും.കാരണം dc ജനറേറ്ററില്‍ നിന്നുള്ള dc കാന്തികഫ്ലക്സില്‍ വ്യതിയാനം ഉണ്ടാക്കും.
11-ാെ ചോദ്യം a. താഴോട്ട് എന്നതിനുപകരം Q ദിശയിലേക്ക് എന്നെഴുതിയാലും......
8,9,10 പരീക്ഷകളുടെ ഉത്തരങ്ങളുടെ കൂടുതല്‍ ചര്‍ച്ചകള്‍ കഷണിക്കുന്നു.
6 comments:
@ജയദേവന്‍ സര്‍ & ഫിസിക്സ് അദ്ധ്യാപകന്‍
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി പറയുന്നു.സത്യത്തില്‍ ഞാന്‍ ഉത്തരം തയാറാക്കുമ്പോള്‍ രണ്ടു പേരും പറഞ്ഞ കാര്യം ചിന്തിച്ചിരുന്നു.
"ഫാരഡെയുടെ വൈദ്യുത കാന്തിക പ്രേരണ നിയമ പ്രകാരം,ഒരു ചാലകവുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തിക മണ്ഡലത്തില്‍ ഉണ്ടാകുന്ന വ്യതിയാനം ചാലകത്തില്‍ ഒരു ഈ. എം.എഫ് പ്രേണം ചെയുന്നതിന് കാരണം ആകുന്നു"
ഒരു ഡിസി ജനറേറ്ററിലുണ്ടാകുന്ന വൈദ്യുതി സ്പന്ദന സ്വഭാവം ഉള്ളതാണ് അതിനാല്‍ തന്നെ ആ വൈദ്യുതി കടന്നുപോകുന്ന പ്രൈമറി സര്‍ക്യൂട്ടിന് ചുറ്റും പള്‍സേറ്റിംഗായ ഒരു കാന്തിക മണ്ഡലം ഉണ്ടാകും. അതായത് കാന്തികമണ്ഡലത്തിന് വ്യതിയാനം വന്നുകൊണ്ടിരിക്കും. അതിനാല്‍ തന്നെ സെക്കന്ററി സര്‍ക്യൂട്ടില്‍ ഇ.എം.എഫ് ഉണ്ടാകുമെന്ന് തിയററ്റിക്കലായി പറയാം."
എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് ശരിയാണോ എന്ന് സംശയം ഉണ്ട്
നമ്മുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പോലെ ഒരു ആര്‍മെച്ചര്‍ കോയില്‍ മാത്രം ഉള്ള ഡിസി ജനറേറ്റര്‍ പരിഗണിച്ചാല്‍ ഇത് ശരിയുമാണ്
എന്നാല്‍ പ്രായോഗിക തലത്തില്‍ multiple coil armature ആണല്ലോ ഉപയോഗിക്കുന്നത് അപ്പോള്‍ ഔട്ട് പുട്ട് Repeated half cycle കിട്ടുക ഇല്ല എന്നും തുടക്കത്തില്‍ മാത്രമേ കിട്ടുകയുള്ളൂ തുടര്‍ന്ന് ഏകദേശം ബാറ്ററിയില്‍ നിന്നും ലഭിക്കുന്ന പോലെ നേര്‍ രേഖയില്‍ ആയിരിക്കുമെന്നുമാണ് എന്റെ നിഗമനം.
അതുകൊണ്ട് തുടക്കത്തില്‍ മാത്രം കാന്തികമണ്ഡലത്തിന് വ്യതിയാനം ഉണ്ടാകും തുടര്‍ന്നു വ്യതിയാനം ഉണ്ടാവില്ല അത് കൊണ്ട് ബള്‍ബ് തുടര്‍ച്ചയായി പ്രകാശിക്കില്ല എന്ന തോന്നലുമാണ് ഈ ഉത്തരം കൊടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
എന്തായാലും നമ്മുടെ പുസ്തകത്തിലെ ചിന്ത വച്ച് നോക്കുമ്പോള്‍ ജയദേവന്‍ സാറും ഫിസിക്സ് മാഷും പറഞ്ഞത് തന്നെ ആണ് ശരി.ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുന്നു.ക്ഷമ പറയുന്നു.
Question Number 11
Q എന്ന് എഴുതിയാലും മതി പക്ഷെ സര്‍
Q എന്ന് രണ്ടു ദിശയില്‍ തെറ്റി കാണിച്ചിട്ടുണ്ട് ചിത്രത്തില്‍ അത് കൊണ്ട് ആണ് താഴോട്ടു എന്ന് എഴുതിയത് . വായിക്കുന്ന കുട്ടികളില്‍ ഒരു സംശയം വേണ്ട എന്ന് കരുതി
ഫിസിക്സ് മാഷ്
സര്‍ ഒന്പതാം തരത്തിലെ ചോദ്യത്തില്‍ സിമ്പിള്‍ പെന്‍ഡുലത്തിന്റെ പിരിയഡിനെ സ്വാധീനികാത്ത ഘടകം ഏത് എന്ന ചോദ്യത്തില്‍
പെന്‍ഡുലത്തിന്റെ ബോബിന്റെ മാസ് കൂടുതല്‍ ആകിയാല്‍ വായുവിന്റെ പ്രതിരോധം കാരണം ഒരു ദോലത്തിനെടുത്ത സമയം കൂടുന്നു അത് കൊണ്ട് പിരിയഡ് കൂടുന്നു. എന്ന വാദം പരിഗണിക്കാമോ
മാസ് കൂടുന്നത് വായുവിന്റെ പ്രതിരോധത്തെ സ്വാധീനിക്കുകയില്ലല്ലോ.......വലിപ്പം കൂടിയാലല്ലേ വായുപ്രതിരോധം പരിഗണിക്കേണ്ടതുള്ളു. ഒരേ വലിപ്പത്തിലുള്ള വ്യത്യസ്ത മാസുള്ള(വിവിധ തരം ലോഹങ്ങള്‍ കൊണ്ടുള്ള ബോബുകള്‍) ഉപയോഗിച്ച് പരീക്ഷണം ചെയ്യുന്നതല്ലേ.....
പിന്നെ
"എന്തായാലും നമ്മുടെ പുസ്തകത്തിലെ ചിന്ത വച്ച് നോക്കുമ്പോള്‍ ജയദേവന്‍ സാറും ഫിസിക്സ് മാഷും പറഞ്ഞത് തന്നെ ആണ് ശരി.ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുന്നു.ക്ഷമ പറയുന്നു."
അതിന്റെ ആവശ്യമില്ല. എല്ലാവര്‍ക്കും സംശയമുള്ള ഒരു പ്രശ്നം തന്നെയാണിത്....കഴിഞ്ഞ വര്‍ഷം നടന്ന രണ്ടു ക്ലസ്റ്ററുകളിലെ ചര്‍ച്ചയിലുടെയും പരീക്ഷണത്തിലൂടെയുമാണ് ഇതിന്റെ നിഗമനത്തിലെത്താന്‍ കഴിഞ്ഞത്......
അത്തരത്തില്‍ ഉന്നതനിലവാരത്തിലുള്ള ചോദ്യം പരിചയപ്പെടട്ടേ എന്നുകരുതിയായിരിക്കും ചോദ്യകര്‍ത്താക്കള്‍ ഇതിട്ടത്......
@ Hitha
ക്ഷമയുടെ ആവശ്യമൊന്നുമില്ല.
dc ജനറേറ്റരില്‍ നിന്നുള്ള വൈദ്യുതി ബാറ്ററിയില്‍ നിന്നുള്ള dc എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക മാത്രമാണ് ആ ചോദ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് തോന്നുന്നത്.
9 Physics
"പെന്‍ഡുലത്തിന്റെ ബോബിന്റെ മാസ് കൂടുതല്‍ ആകിയാല്‍ വായുവിന്റെ പ്രതിരോധം കാരണം ഒരു ദോലത്തിനെടുത്ത സമയം കൂടുന്നു അത് കൊണ്ട് പിരിയഡ് കൂടുന്നു. എന്ന വാദം പരിഗണിക്കാമോ"
CK Biju Paravoor പറഞ്ഞതാണ് ശരി.
ഒരു തിരുത്തു കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ
Qn.13 a. 3,4,5 ബോളുകള്‍ ചലിക്കും. ചെയ്തു നോക്കിയാല്‍ മനസ്സിലാകും.
ബിജു മാഷ് & ജയദേവന്‍ മാഷ്
എനിക്ക് എന്റെ തെറ്റുകള്‍ പൂര്‍ണമായും മനസ്സിലായി നന്ദി.
Post a Comment