പ്യാരിലാല്‍ സാര്‍ അമേരിക്കയിലേക്ക്.....




ഒരു സന്തോഷവാര്‍ത്ത.....

നമ്മുടെ ഫിസിക്സ്അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവും, ഫിസിക്സിന്റെ സ്റ്റേറ്റ് കോര്‍ റിസോഴ്സ്ഗ്രൂപ്പംഗവുമായ, 

പൂഞ്ഞാര്‍ എസ്.എം.വി.സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ.വി.ആര്‍.പ്യാരിലാല്‍, ഇന്ത്യ- അമേരിക്ക എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ (United States- India Education Foundation)
2012-2013 വര്‍ഷത്തെ ടീച്ചര്‍ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കും മികച്ച അധ്യാപകരെ കൈമാറ്റം ചെയ്യുന്ന ഒരു പരിപാടിയാണിത്.
ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് ഒരു ടീച്ചര്‍ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ഒത്തിരി കടമ്പകളുണ്ട്.
ടീച്ചീംഗ് അഭിരുചി, വൈവിധ്യമാര്‍ന്ന രീതിയില്‍ ക്ലാസ് കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇംഗ്ലീഷ് ഭാഷ
എന്നിവയിലെ പ്രാവീണ്യം അഭിമുഖത്തിലൂടെയും ടെസ്റ്റുകളിലൂടെയും അളന്നതിനുശേഷമേ ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളൂ.
സാധാരണയായി ഇന്ത്യയിലെ ഇന്‍റര്‍നാഷണല്‍ സ്കൂളുകളിലെയും സ്വകാര്യസ്ക്കൂളിലെയും  അധ്യാപകര്‍ മാത്രമേ ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ.
ഈ പരിപാടിയുടെ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ പൊതുവിദ്യാലയത്തില്‍ നിന്നും ഒരധ്യാപകന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അതും സയന്‍സില്‍.
സെലക്ട്ചെയ്യപ്പെട്ട 11 പേരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (www.usief.org.in/.../List%20of%202012%20TEA%20nominated%20candidates%20for%20USI...). തെരെഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ കേരളത്തിലെ നാല് ഹയര്‍സെക്കന്ററി അദ്ധ്യാപകരുമുണ്ട്( 2 സോഷ്യല്‍ സയന്‍സും 2 ഇംഗ്ലീഷും). 

എങ്കിലും ഡി.പി.ഐ യുടെ കീഴില്‍ നിന്നും ഒരാള്‍മാത്രം.
ഇവിടെ നിന്നും അയയ്ക്കുന്ന ലിസ്റ്റ് അമേരിക്കയില്‍ നിന്നും അംഗീകരിച്ചുവരികമാത്രമേ ഇനിയുള്ളൂ. സെപ്ററംബറില്‍ സാര്‍ അമേരിക്കയിലേക്കു തിരിക്കും.
പ്യാരിലാല്‍സാറിന് എല്ലാവിധ ആശംസകളും നേരുന്നു.


പ്യാരിലാല്‍ സാറിനെകുറിച്ച്.........
പ്യാരിലാല്‍ സാര്‍ ഫിസിക്സ്  മാത്രമല്ല. ഇംഗ്ലീഷ് ഭാഷാ ക്ലാസ്സുകളും നന്നായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്.
നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസിലും,  നാഷണല്‍ സയന്‍സ് ഫെയറിലും നിരവധി തവണ സാറിന്റെകുട്ടികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
അനവധി നാഷണല്‍ ട്രയിനിംഗുകളിലും വര്‍ക്ക്ഷോപ്പുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ആസ്ട്രോണമിയില്‍ പ്രത്യേക താല്പര്യമുള്ള അദ്ദേഹത്തിന് നാസയില്‍ നിന്നും ബഹിരാകാശ അറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന പഠന-ബോധന തന്ത്രങ്ങള്‍ അധ്യാപക പരിശീലനകളരില്‍ ആവിഷ്കരിക്കുന്നതില്‍ അസാമാന്യമായ കഴിവും അദ്ദേഹത്തിനുണ്ട്.
..............................
പ്യാരിലാല്‍സാറിന് എല്ലാവിധ ആശംസകളും നേരുന്നു.

3 comments:

Arunbabu said...

All the best. Wish you a happy journey Ptarilal sir

Muraly said...

congratulations pyarilal sir..

കരിപ്പാറ സുനില്‍ said...

പ്യാരീലാല്‍ സാറിന് അഭിനന്ദനങ്ങള്‍ . അമേരിക്കന്‍ വിശേഷങ്ങള്‍ ഇവിടെ പങ്കുവെക്കുമെന്ന് പ്രത്യാശിക്കുന്നു