ഇടിമിന്നലില്‍ പശു ചത്തു ( Mathrubhumi News)
അതിരപ്പിള്ളി: വെറ്റിലപ്പാറയില്‍ ഇടിമിന്നലേറ്റ് പശു ചത്തു. വെറ്റിലപ്പാറ 14 സ്വദേശി പാലകപ്പറമ്പില്‍ കെ.കെ. സോമന്റെ പശുവാണ് ചത്തത്. പശുവിനെ കെട്ടിയിട്ട റബ്ബര്‍മരം മിന്നലേറ്റ് ഒടിഞ്ഞുവീണു. കനത്ത കാറ്റും ഇടിമിന്നലും ഉണ്ടായപ്പോള്‍ പശുക്കളെ തൊഴുത്തിലേക്ക് അഴിച്ചുകെട്ടുകയായിരുന്നു സോമന്‍. ഒരു പശുവിനെ തൊഴുത്തിലേക്ക് കെട്ടി മറ്റേ പശുവിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് മിന്നലേറ്റത്. ഞായറാഴ്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം.
വാല്‍ക്കഷണം:

  1. . ഒരു വൃക്ഷത്തിന് മിന്നലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ എന്തെല്ലാം?
  2.  പ്രസ്തുത വൃക്ഷത്തിനു കീഴെ സ്ഥിതി ചെയ്യുന്ന ജീവിക്ക് മിന്നലേല്‍ക്കുന്നതെന്തുകൊണ്ട് ?
  3. മിന്നലേറ്റ വൃക്ഷം ഒടിഞ്ഞതിനു കാരണമെന്തായിരിക്കാം ?
  4. .തെങ്ങിനു മിന്നലേറ്റാല്‍ അത് ഒടിയാറില്ല. കാരണമെന്തായിരിക്കാം ?
  5. .മിന്നലുള്ളപ്പോള്‍ ഒറ്റക്കുനില്‍ക്കുന്ന വൃക്ഷത്തിനു ചുവട്ടില്‍ അഭയം പ്രാപിക്കുന്നത് നല്ലതല്ല എന്ന് പറയുന്നതെന്തുകൊണ്ട് ?


No comments: