ചന്ദ്രന് ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാന്‍ 27 ദിവസം വേണം. ഓരോ ദിവസവും ചന്ദ്രനു സമീപം കാണുന്ന നക്ഷത്രമാണ് ആദിവസത്തെ നാള്‍ അഥവാ നക്ഷത്രം.
സൂര്യന്‍ ഒരോ മുപ്പതു ദിവസവും ഏതേത് നക്ഷത്ര ഗണത്തിനുസമീപമാണോ അതാണ് ആ മലയാളമാസം.
~ഒരു നാളിനോടൊപ്പം സൂര്യന്‍ കാണപ്പെടുന്ന കാലയളവാണ് ഞാറ്റുവേല.
സൗരമണ്ഡലങ്ങള്‍ - പ്രഭാമണ്ഡലം(Photosphere), വര്‍ണമണ്ഡലം(Chromosphere), കൊറോണ(Corona)
പ്രഭാമണ്ഡലത്തിലെ തീവ്രമായ പ്രകാശം കാരണം, വര്‍ണമണ്ഡലവും, കൊറോണയും സാധാരണദൃശ്യമാവാറില്ല.
നക്ഷത്രങ്ങളുടെ താപനിലയും കളറും
താപനില- ചുവപ്പ്< മഞ്ഞ < വെളുപ്പ് < നീല -താപനില കൂടുതല്‍
സൂര്യനില്‍ ഊര്‍ജമുണ്ടാകുന്നത്.......- ന്യൂക്ലിയര്‍ഫ്യൂഷന്‍ - E = mc2
ഗ്യാലക്സി - ഗുരുത്വാകര്‍ഷണബലം കൊണ്ട് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങളും നക്ഷത്രാന്തരദ്രവ്യവും ചേര്‍ന്നത്.
ആസ്ട്രോണമിക്കല്‍ യൂണിറ്റ് - സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള ദൂരം.
പ്രകാശവര്‍ഷം - പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിക്കുന്നദൂരം.
മഹാസ്ഫോടനസിദ്ധാന്തം - സങ്കല്‍പ്പാതീതമായ സാന്ദ്രതയും താപനിലയുമുള്ള ഒരവസ്ഥയില്‍നിന്ന് മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായി എന്ന സിദ്ധാന്തം.
ബഹിരാകാശപര്യവേക്ഷണത്തിന്റെ നേട്ടങ്ങള്‍..
ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം....
ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങള്‍- ഭൂമദ്ധ്യരേഖയ്ക്ക് മുകളില്‍പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങള്‍- ഇതിന്റെ പരിക്രമണകാലം ഭൂമിയുടെ ഭ്രമണത്തിനു തുല്യമായാല്‍ അതിനെ ഭൂസ്ഥിര ഉപഗ്രഹം എന്നുപറയുന്നു.
പോളാര്‍ ഉപഗ്രഹങ്ങള്‍ - ഉത്തരദക്ഷിണ ധ്രുവങ്ങള്‍ക്കു മുകളിലൂടെ ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രങ്ങള്‍.
No comments:
Post a Comment