8 . ഊര്‍ജ പരിപാലനം


ആശയങ്ങള്‍
ആധുനിക സമൂഹത്തില്‍ ഊര്‍ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത
  • ജ്വലനം - പദാര്‍ത്ഥങ്ങള്‍ ഓക്സിജനുമായി സംയോജിച്ച് താപവും പ്രകാശവും പുറത്തുവിടുന്ന രാസപ്രവര്‍ത്തനം
  • പൂര്‍ണ്ണജ്വലനം - ആവശ്യത്തിന് ഓക്സിജന്‍ ലഭിച്ചാല്‍ ഇന്ധനം മുഴുവനായും കത്തുന്നു. മലിനീകരണം കുറവ് (C, CO എന്നിവ കാര്യമായി ഉണ്ടാകുന്നില്ല. )
  • ഭാഗികജ്വലനം - ജ്വലനത്തിനാവശ്യമായ ഓക്സിജന്‍ ആവശ്യമായ അളവില്‍ ലഭിക്കുന്നില്ല. മലിനീകരണം കൂടുതല്‍ (C, CO എന്നിവ ഉണ്ടാകുന്നു.)
  • ഇന്ധനങ്ങള്‍ - ജ്വലിച്ചുകൊണ്ട് ഊര്‍ജം ലഭ്യമാക്കുന്ന പദാര്‍ത്ഥങ്ങള്‍
  • ഫോസില്‍ ഇന്ധനങ്ങള്‍ -ജൈവവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ പെട്ട് അനേക വര്‍ഷങ്ങ ളിലെ മാറ്റങ്ങളിലൂടെ രുപം കൊണ്ട ഇന്ധനങ്ങള്‍.(കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകം )
  • പുന:സ്ഥാപിക്കാന്‍ കഴിയാത്ത ഇന്ധനങ്ങള്‍ -
  • കലോറിഫിക് മൂല്യം -1kg ഇന്ധനം പൂര്‍ണ്ണജ്വലനത്തിന് വിധേയമാകുമ്പോള്‍ ലഭ്യമാ കുന്ന ഊര്‍ജത്തിന്റെ അളവ്.

  • ബയോമാസ് -ജൈവാവശിഷ്ടങ്ങളാണ് ബയോമാസ്. ഇവ കത്തുമ്പോള്‍ പുക, കരി, കാര്‍ബണ്‍മോണോക്സയിഡ് എന്നിവ ഉണ്ടാകുന്നത് മൂലം അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നു.
  • ബയോഗ്യാസ് - ബയോമാസിനെ പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ ഓക്സിജന്റെ അഭാവത്തില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ബയോഗ്യാസ് ഉണ്ടാകുന്നു.
  • സൗരോര്‍ജം - ഭൂമിയിലെ എല്ലാ ഊര്‍ജത്തിന്റെയും ഉറവിടം സൂര്യനാണ്.
  • സൗരോര്‍ജത്തെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍
    1. സോളാര്‍ പാനല്‍ - സൗരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കുന്നു.
    2. സോളാര്‍ വാട്ടര്‍ ഹീറ്റര്‍ - സൂര്യതാപം ഉപയോഗിച്ച് ജലം ചൂടാക്കുന്നു.
    3. സോളാര്‍ കുക്കര്‍ - സൂര്യതാപം ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്നു.
    4. സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് - സൂര്യതാപം ഉപയോഗിച്ച് ജലം നീരാവിയാക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. -സൗരോര്‍ജം വൈദ്യുതോര്‍ജമായി മാറുന്നു.

    •  കാറ്റാടികള്‍ - കാറ്റിന്റെ ഊര്‍ജം പ്രയോജനപ്പെടുത്തുന്ന സംവിധാനം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും, ജലം പമ്പു ചെയ്യുന്നതു പോലെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇത് ഉപയോഗിക്കാം.
      • സമുദ്രം ഒരു ഊര്‍ജസ്രോതസ്സ് -
        *തിരമാലയില്‍ നിന്ന് വൈദ്യുതി - തിരമാലകളുടെ ഗതികോര്‍ജം ഉപയോഗിച്ച് ടര്‍ബൈന്‍ കറക്കിവൈദ്യുതി നിര്‍മ്മിക്കാം.
        *വേലിയോര്‍ജം - വേലിയേറ്റം, വേലിയിറക്കം മൂലമുണ്ടാകുന്ന ജലപ്രവാഹത്തിന്റെ ഗതികോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം.
      • ജിയോതെര്‍മല്‍ എനര്‍ജി - ഹോട്ട് സ്പോട്ടുകള്‍ക്കടുത്തുള്ള നീരാവി പ്രയോജനപ്പെ ടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനം.
      • ന്യൂക്ലിയസ്സില്‍ നിന്നുള്ള ഊര്‍ജം - ന്യൂക്ലിയര്‍ ഫിഷന്‍, ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്നീ രീതികളില്‍ ന്യൂക്ലിയസ്സില്‍ നിന്നും ഊര്‍ജം സ്വതന്ത്രമാക്കാം.
        * ന്യൂക്ലിയര്‍ ഫിഷന്‍ - ഭാരം കൂടിയ ന്യൂക്ലിയസ്സുകളെ വിഘടിപ്പിക്കുന്നു.
        * ന്യൂക്ലിയര്‍ ഫ്യൂഷന്‍ - ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളെ സംയോജിപ്പിക്കുന്നു.
      • E = mc2 E= ഊര്‍ജം m = മാസ് c = പ്രകാശത്തിന്റെ പ്രവേഗം
      • പാരമ്പര്യ ഊര്‍ജസ്രോതസ്സുകള്‍ - പരമ്പരാഗതമായി ഉപയോഗിക്കുന്ന ഊര്‍ജ സ്രോതസ്സുകള്‍
      • പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ - പരമ്പരാഗതമായി അല്ലാതെ അടുത്ത കാല ത്തായി ഉപയോഗിക്കാന്‍ തുടങ്ങിയ ഊര്‍ജസ്രോതസ്സുകളാണിവ.
      • ഊര്‍ജപ്രതിസന്ധി -ഊര്‍ജത്തിന്റെ വര്‍ദ്ധിച്ച ആവശ്യകതയും ലഭ്യതയിലുള്ള കുറവും. - കാരണങ്ങളും - പരിഹാര മാര്‍ഗ്ഗങ്ങളും.

      പ്രവര്‍ത്തനം1
      1. ചുരുട്ടിയ കടലാസ് കത്തിക്കുമ്പോഴും നിവര്‍ത്തിയ കടലാസ് കത്തിക്കുമ്പോഴും എന്തെല്ലാം വ്യത്യാസങ്ങളാണ് ജ്വലനത്തില്‍ നിരീക്ഷിക്കാന്‍ കഴിയുക ?
      2. ഭാഗികജ്വലനത്തിന്റെ ദൂഷ്യഫലങ്ങള്‍ ലിസ്റ്റ് ചെയ്യുക.
      3. വൈദ്യുതബള്‍ബ് പ്രകാശിക്കുന്നു. ഇത് ജ്വലനത്തിന് ഒരു ഉദാഹരണമായി പറയാമോ? എന്തുകൊണ്ട്?
      4. ലിസ്റ്റില്‍ നല്‍കിയ ഇന്ധനങ്ങളെ പുന:സ്ഥാപിക്കാന്‍ കഴിയുന്നവ, പുന:സ്ഥാപിക്കാന്‍ കഴിയാത്തവ എന്നിങ്ങനെ തരം തിരിക്കുക.
        (വിറക്, പെട്രോള്‍, ബയോഗ്യാസ്, കല്‍ക്കരി, ഹൈഡ്രജന്‍, LPG, CNG, ഉമി )
      5. താഴെ നല്‍കിയ ഇന്ധനങ്ങളുടെ പ്രധാന ഉള്ളടക്കം എന്തെന്ന് എഴുതുക.
        * LPG
        * ബയോഗ്യാസ്
        * LNG
        * CNG
      6. പെട്രോളിയം, പെട്രോള്‍ എന്നീ പദങ്ങളുടെ അര്‍ത്ഥത്തിലുള്ള വ്യത്യാസം വ്യക്തമാക്കൂ
      7. പെട്രോളിയം, കല്‍ക്കരി ഇവ സ്വേദനം ചെയ്യുമ്പോള്‍ ഓരോന്നിലും ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക.
      8. കലോറിഫിക് മൂല്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
      9. ഒരു ഇന്ധനം എന്ന നിലയില്‍ ഹൈഡ്രജന്റെ സവിശേഷതകള്‍ എന്തെല്ലാം ?
      10. LPG യില്‍ ഈഥൈല്‍ മെര്‍ക്യാപ്റ്റന്‍ കലര്‍ത്തുന്നത് എന്തിനാണ് ?
      11. മികച്ച ഇന്ധനങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാം ?

        പ്രവര്‍ത്തനം 2
        ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു
      12. ചപ്പുചവറുകള്‍ പോലുള്ള ജൈവാവശിഷ്ടങ്ങളെ എന്തുവിളിക്കുന്നു ?
      13. ഇവ കൂട്ടിയിട്ട് കത്തിച്ചാല്‍ എന്തൊക്കെയാണ് ഉണ്ടാകുന്നത് ?
      14. ജൈവാവശിഷ്ടങ്ങള്‍ മൂലം ഉണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
      15. ഇത്തരം ജൈവാവശിഷ്ടങ്ങളെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം ?
      16. സാമൂഹ്യ ബയോഗ്യാസ് പ്ലാന്റുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്ത് ?
      പ്രവര്‍ത്തനം 3
      ഭൂമിയില്‍ ലഭിക്കുന്ന ഊര്‍ജത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് സൂര്യന്‍. സൂര്യനില്‍ നിന്നുള്ള ഊര്‍ജം നാം പലരീതിയിലും പ്രയോജനപ്പെടുത്തുന്നു.
      1. സൂര്യനില്‍ ഊര്‍ജം ഉണ്ടാകുന്നത് എങ്ങിനെയാണ് ?
      2. സൗരോര്‍ജം സസ്യങ്ങളും ജന്തുക്കളും എങ്ങിനെയാണ് പ്രയോജനപ്പെടുത്തുന്നത് ?
      3. സൗരോര്‍ജം ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനുള്ള സംവിധാനം എപ്രകാര മാണ് പ്രവര്‍ത്തിക്കുന്നത് ?
      4. സോളാര്‍ വാട്ടര്‍ഹീറ്ററിന്റെ പ്രവര്‍ത്തനം എന്ത് ?
      5. സൗരോര്‍ജത്തെ ഏതൊക്കെ രീതിയില്‍ വൈദ്യുതോര്‍ജമാക്കി മാറ്റാം ?
      പ്രവര്‍ത്തനം 4
      ഊര്‍ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ഊര്‍ജ ഉത്പാദന ത്തിന് പുതു മാര്‍ഗങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്. അതുപോലെ തന്നെ ഊര്‍ജം സംരക്ഷിക്കപ്പെടുന്നത് ഊര്‍ജം ഉത്പാദിപ്പിക്കുന്നതിന് തുല്യമാണ്.
      1. പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജത്തെ നമുക്ക് ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെ ടുത്താന്‍ സാധിക്കും ?
      2. കാറ്റാടികള്‍ എങ്ങിനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ?
      3. കാറ്റാടിപ്പാടം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
      4. തിരമാലയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതെങ്ങിനെ ?
      5. വേലിയേറ്റം, വേലിയിറക്കം എന്ന പ്രതിഭാസങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യത ചര്‍ച്ച ചെയ്യുക.
      6. ഹോട്ട്സ്പോട്ടുകള്‍ എന്നാല്‍ എന്താണ് ?
      7. ജിയോതെര്‍മല്‍ എനര്‍ജി എങ്ങിനെ ഉപയോഗപ്പെടുത്താം ?
      8. ന്യൂക്ലിയസ്സില്‍ നിന്ന് ഊര്‍ജം സ്വതന്ത്രമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ?
      9. ഊര്‍ജ പ്രതിസന്ധി എന്നാല്‍ എന്താണ് ? അതിന്റെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുക.
      മാതൃകാചോദ്യങ്ങള്‍

      1. കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക. (1 Score)
      (മണ്ണെണ്ണ, നാഫ്ത, കോള്‍ഗ്യാസ്, LPG )
      1. ഹൈഡ്രജന്റെ കലോറിഫിക് മൂല്യം 1,50,000 kJ/ kg ആണ്.
        a). കലോറിഫിക് മൂല്യം എന്നാല്‍ എന്ത് ? (1 Score)
        b). 5 kg ഹൈഡ്രജന്‍ പൂര്‍ണ്ണജ്വലനത്തിന് വിധേയമാക്കിയാല്‍ എത്ര ഊര്‍ജം ലഭിക്കും
      (1 Score)
        c). ഒരു ഇന്ധനം എന്ന നിലയില്‍ ഹൈഡ്രജന്റെ സവിശേഷതകള്‍ എഴുതുക. (2 Score)
      1. a). ജ്വലനം നടക്കുമ്പോള്‍ പലപ്പോഴും പുകയും കരിയും ഉണ്ടാകാന്‍ കാരണമെന്ത് ?
        b). പൂര്‍ണ്ണജ്വലനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ എഴുതുക. (2 Score)
      2. അനുയോജ്യമായി പൂരിപ്പിക്കുക (1 Score)
        * ബയോഗ്യോസ് : മീഥേന്‍
        * L P G : …............
        * C N G : …............
      3. പാരമ്പര്യേതര ഊര്‍ജസ്രോതസ്സ് എന്ന നിലയില്‍ സൊരോര്‍ജം ഉപയോഗപ്പെടുത്തുന്ന രണ്ട് സംവിധാനങ്ങളുടെ പേര് എഴുതുക. (1 Score)
      4. a). ജിയോതെര്‍മല്‍ പവര്‍പ്ലാന്റില്‍ ഏത് ഊര്‍ജമാണ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്? (1 Score)
        b). ജിയോതെര്‍മല്‍ സ്ഥാപിക്കാന്‍ അനുകൂലമായ പ്രധാനസാഹചര്യം എന്തെന്ന് എഴുതുക ? (1 Score)
      5. a). ഊര്‍ജപ്രതിസന്ധി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? (1 Score)
        b). ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ 2നിര്‍ദ്ദേശങ്ങള്‍ എഴുതുക. (2 Score)

      7. നമ്മുടെ പ്രപഞ്ചം


      ആശയങ്ങള്‍
        • നാളുകള്‍ - -ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ 27 ദിവസമെടുക്കുന്നു.
          - ഒരു ദിവസം കൊണ്ട് 13 1/3 ഡിഗ്രി നീങ്ങിയിരിക്കും
          - 13 ½ ഡിഗ്രി വീതമുള്ള 27 ഭാഗങ്ങള്‍ക്കും അവിടെ കാണപ്പെടുന്ന നക്ഷത്രത്തിന്റെ /നക്ഷത്രക്കൂട്ടത്തിന്റെ പേര് നല്‍കിയിരിക്കുന്നു.
          - ചന്ദ്രന്‍ ഏത് നക്ഷത്രത്തിന്റെ അടുത്താണോ ഉള്ളത് അതാണ് അന്നത്തെ നാള്‍.
          - അശ്വതി മുതല്‍ രേവതി വരെയാണ് 27 നാളുകള്‍.
        • മലയാളമാസം -
          - ഭൂമി സൂര്യനെ 365 ദിവസം കൊണ്ട് ഒരു പ്രാവശ്യം ചുറ്റുന്നു.
          - എന്നാല്‍ ഭൂമിയിലുള്ളവര്‍ക്ക് സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായി തോന്നുന്നു.
          - അതിനാല്‍ സൂര്യന്‍ ഒരു ദിവസം 10 നീങ്ങുന്നതായി തോന്നുന്നു.
          - ഭൂമിയുടെ പരിക്രമണം മൂലം സൂര്യന്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന തായി തോന്നുന്ന പാതയാണ് ക്രാന്തിവൃത്തം.
          - ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് സൗരരാശികള്‍
          - ഓരോ സൗരരാശിയിലെയും നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ഓരോ പേര്‍ നല്‍കി യിരിക്കുന്നു. മേടം മുതല്‍ മീനം വരെ.
          - സൂര്യന്‍ ഏത് സൗരരാശിയിലാണോ നില്‍ക്കുന്നത് ആ കാലയളവ് ആ രാശിയുടെ പേരില്‍ അറിയപ്പെടുന്നു.
        • ഞാറ്റുവേല - -സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി പറയുന്നു.
          - സൂര്യന്‍ ഏത് നാളിലാണോ നില്‍ക്കുന്നത്, അതാണ് അപ്പോഴത്തെ ഞാറ്റുവേല.
          - ഒരു ഞാറ്റുവേലയുടെ കാലയളവ് 13-14 ദിവസമാണ്.

        • സൂര്യന്‍:-- സൗരയൂഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രം
          - കോര്‍, വികിരണമേഖല, സംവഹനമേഖല, ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ, എന്നിവയാണ് സൂര്യന്റെ പ്രധാന മണ്ഡലങ്ങള്‍.
          -ഫോട്ടോസ്ഫിയറില്‍ ഏകദേശം 6000 കെല്‍വിന്‍ താപനില
          -കോറില്‍ ഏകദേശം 1.5 കോടി താപനില
          -പ്രഭാമണ്ഡലത്തില്‍ കാണുന്ന താപനില കുറഞ്ഞഭാഗങ്ങളാണ് സൗരകളങ്കങ്ങള്‍.
          സൗരപ്രതലത്തില്‍ ചിലപ്പോള്‍ കാണുന്ന വന്‍ജ്വാലകളാണ് സൗരപ്രോമിന്‍സുകള്‍
        • നക്ഷത്രങ്ങളുടെ നിറം :- അവയുടെ താപനിലയെ ആശ്രയിച്ചിരിക്കുന്നു.
          - താപനില ഏറ്റവും കൂടിയത് നിലനിറത്തില്‍ കാണപ്പെടുന്നു.
        • നക്ഷത്രപരിണാമം :- നക്ഷത്രങ്ങള്‍ നെബുലയില്‍ രൂപം കൊള്ളുന്നു.
          - തുടര്‍ന്ന് പ്രാഗ് നക്ഷത്രം, മുഖ്യധാരാ നക്ഷത്രം.
          - മുഖ്യധാരാ നക്ഷത്രങ്ങള്‍ വികസിച്ച് ചുവന്നഭിമനാകുന്നു.
          - സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കുറവുള്ളവ വെള്ളക്കുള്ളനായി കറുത്ത കുള്ളനായി മാറുന്നു.
          - 1.44 മടങ്ങില്‍ കൂടിതലും 3 മടങ്ങില്‍ കുറവുമുള്ളവ സൂപ്പര്‍നോവയായി ന്യൂട്രോണ്‍ സ്റ്റാറായി മാറുന്നു.
          - 3മടങ്ങിലും കൂടിയവ സൂപ്പര്‍നോവയായി ബ്ലാക്ക് ഹോളായി മാറുന്നു.
        • ഐന്‍സ്റ്റീന്‍ സമവാക്യം - E = mc2
        • ഗാലക്സികള്‍ :- കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ഗാലക്സി.
          -ഗാലക്സികള്‍ സ്വയം ഭ്രമണം ചെയ്യുന്നു.
          - പലരൂപത്തിലുള്ള കോടിക്കണക്കിന് ഗാലക്സികളുണ്ട്.
          - സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം (Milky way)(ആകാശഗംഗ)
          - ഇതിന്റെ ആകൃതി സ്പൈറല്‍ ആകൃതിയാണ്.
          - ഇതിന്റെ ഒരു കൈയുടെ അറ്റത്തായാണ് സൂര്യന്റെ സ്ഥാനം.
        • ആസ്ട്രോണമിക്കല്‍ യൂണിറ്റ് (AU):- ഭൂമിയില്‍ സൂര്യനിലേക്കുള്ള ദൂരം(ഏകദേശം 15 കോടി കിലോമീറ്റര്‍)
        • പ്രകാശവര്‍ഷം:- പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം(9.46 x1012km)
        • ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ - കോപ്പര്‍നിക്കസിന്റെ സൗരകേന്ദ്ര സിദ്ധാന്തത്തെ പിന്തുണച്ചു.
        • മഹാസ്ഫോടന സിദ്ധാന്തം - പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തം.
        • ബഹിരാകാശഗവേഷണം ഭാരതത്തില്‍
        • ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് - ഡോ.വിക്രം സാരാഭായി
        • TERLS – Thumba Equatorial Rocket Launching Station
        • ISRO – Indian Space Research Organisation (1969)
        • ആര്യഭട്ട – ആദ്യത്തെ ഇന്ത്യന്‍ കൃത്രിമഉപഗ്രഹം (1975)
        • GSLV – Geo Synchronous Satellite Launch Vehicle.
        • PSLV – Polar Satellite Launch Vehicle
        • ഇക്വറ്റോറിയല്‍ ഉപഗ്രഹം - ഭൂമദ്ധ്യരേഖയ്ക്ക് മുകളിലൂടെ പരിക്രമണം ചെയ്യുന്നു.
        • പോളാര്‍ ഉപഗ്രഹം - ധ്രുവങ്ങള്‍ക്ക് മുകളിലൂടെ പരിക്രമണം ചെയ്യുന്നു.
       
      പ്രവര്‍ത്തനം 1
      2014 ജനുവരി 25-ാംതീയതി എന്നത് മലയാളമാസം മകരം 12ാംതീയതി വിശാഖം നാളാകുന്നു. ഉത്രാടം, തിരുവോണേ, അവിട്ടം എന്നീ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടാണ് മകരം രാശി കിടക്കുന്നത്.
      1. ആ ദിവസം ചന്ദ്രന്‍ ഏത് നക്ഷത്രത്തിന്റെ അടുത്തായിരിക്കും ?
      2. സൂര്യന്‍ ഏത് നക്ഷത്രക്കൂട്ടത്തിന്റെ അടുത്തായിരിക്കും ?
      3. ആകെ എത്ര നാളുകള്‍ ഉണ്ട് ?
      4. ഒരു നാളില്‍ സാധാരണയായി ചന്ദ്രന്‍ എത്രദിവസം ഉണ്ടാകും?
      5. ചന്ദ്രന് ഭൂമിയെചുറ്റാന്‍ എത്രദിവസം വേണം ?
      6. ചന്ദ്രന് ഒരുദിവസം എത്ര ഡിഗ്രി ചലനമുണ്ടാകും ?
      7. രാശികള്‍ക്ക് പേര് നല്‍കിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത് ?
      8. ക്രാന്തി വൃത്തത്തില്‍ ആകെ എത്ര രാശികളുണ്ട് ?
      9. രാശികളും മലയാളമാസവും തമ്മിലുള്ള ബന്ധമെന്താണ് ?
      10. സൂര്യന് ഒരു ദിവസം എത്ര ഡിഗ്രി ചലനമുണ്ടായതായി തോന്നുന്നു ?
      11. മകരമാസത്തില്‍ ഏതൊക്കെ ഞാറ്റുവേലകളാണുള്ളത് ?
      12. ഞാറ്റുവേല എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് ?
      13. എന്താണ് ഞാറ്റുവേല ?
      14. ഒരു ഞാറ്റുവേലയുടെ കാലാവധി ഏകദേശം എത്ര ദിവസമാണ് ?
      15. തിരുവാതിര ഞാറ്റുവേല എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത് ?

      പ്രവര്‍ത്തനം 2
      സൗരയൂഥത്തിന്റെ കേന്ദ്രമായി സൂര്യനാണല്ലോ നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം. ആകാശഗംഗയിലെ ഒരംഗമാണ് സൂര്യന്‍.
      1. സൂര്യന്റെ മണ്ഡലങ്ങള്‍ ഏതൊക്കെയാണ് ?
      2. സാധാരണയായി നമുക്ക് ദൃശ്യമാകുന്നമണ്ഡലം ഏത് ?
      3. സൂര്യഗ്രഹണസമയത്ത് ദൃശ്യമാകുന്നവ ഏതൊക്കെ ?
      4. സൂര്യനില്‍ ഊര്‍ജ ഉല്പാദനം നടക്കുന്നത് എവിടെയാണ് ?
      5. ഈ ഊര്‍ജം ഏറ്റവും പുറംപാളിയില്‍ എത്തുന്നത് എങ്ങിനെ ?
      6. സൂര്യനില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പ്രതിഭാസം എന്ത് പേരിലറിയപ്പെടുന്നു ?
      7. സൂര്യന്റെ നിറത്തിന് അടിസ്ഥാനമെന്താണ് ?
      8. മറ്റ് നക്ഷത്രങ്ങള്‍ക്ക് നിറമുണ്ടോ ?
      9. ന്യൂക്ലിയര്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം കണ്ടുപിടിക്കുന്നതിനുള്ള സമവാക്യംഎന്ത് ?
      10. നെബുലകള്‍ എന്നാല്‍ എന്താണ് ?
      11. നക്ഷത്രങ്ങളുടെ അവസാനഘട്ടം ഏതൊക്കെ രീതിയിലാകാം ?
      12. ഗാലക്സി എന്നാല്‍ എന്താണ് ?
      13. സൂര്യന്‍ ഏത് ഗാലക്സിയിലാണ് ?
      14. ഒരു ആസ്ട്രോണമിക്കല്‍ യൂണിറ്റ് (AU) എന്നാല്‍ എത്രയാണ് ?
      പ്രവര്‍ത്തനം 3
      ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും പുതിയ കാല്‍വെയ്പാണ് ചൊവ്വാ പര്യവേക്ഷണത്തിനായി 2013 നവംബര്‍ 5 ന് മംഗള്‍യാന്‍ എന്ന പേടകത്തിന്റെ വിക്ഷേപണം.
      1. ഇന്ത്യന്‍ ബഹിരാകാശപര്യവേക്ഷണത്തിന് തുടക്കം കുറിച്ചത് ആര് ?
      2. ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ എവിടെയൊക്കെയാണ് ?
      3. ഏതൊക്കെ തരം ഉപഗ്രഹങ്ങളെയാണ് ഇന്ത്യ പൊതുവായി വിക്ഷേപിക്കാറുള്ളത് ?
      4. ഇതിനായി ഏതൊക്കെ തരം റോക്കറ്റുകള്‍ ഉപയോഗിക്കുന്നു ?
      5. എന്തൊക്കെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് കൃത്രിമഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്?
      മാതൃകാ ചോദ്യങ്ങള്‍
      1. 14/04/14 എന്ന തീയതി 1189 മേടം 1 -ംതീയതി കൂടിയാണ്. അന്നേ ദിവസം അത്തം നാളാകുന്നു.
        a). മേടം 1-ംതീയതി സൂര്യന്‍ ഏത് രാശിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത് ? (1 Score)
        b). ചന്ദ്രന്‍ ഏത് നക്ഷത്രത്തിനടുത്തായിരിക്കും ? (1 Score)
        c). മേടം 1-ംതീയതി മുതല്‍ ഏതു ഞാറ്റുവേലയായിരിക്കും ? അത് എത്രാം തീയതി വരെയാകാം ? (2 Score)
      2. സൂര്യന്റെ വിവിധ മണ്ഡലങ്ങള്‍ കാണിച്ചിരിക്കുന്ന ചിത്രം നിരിക്ഷിക്കുക.

      a). X എന്നത് ഏത് ഭാഗമാണ് ? Y എന്നത് ഏത് മേഖലയാണ് ? (2 Score)
      b). X ല്‍ നിന്നും Y യിലേക്ക് ഊര്‍ജം എത്തുന്നത് എങ്ങിനെയാണ് ? (2 Score)
      c). ക്രോമോസ്ഫിയറിനും പുറത്തുള്ള മണ്ഡലമേതാണ് ? ഇത് നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ പറ്റുന്ന സന്ദര്‍ഭം ഏത് ? (2 Score)

      1. നക്ഷത്ര പരിണാമത്തിന്റെ വിവധ ഘട്ടങ്ങള്‍ കാണിക്കുന്ന ചിത്രം നിരീക്ഷിക്കുക

      a). നെബുല എന്നാല്‍ എന്താണ്? (1 Score)
      b). A, B ഇവ ഓരോന്നും എന്താണ്? (1 Score)
      c). ഒരു നക്ഷത്രം ബ്ലാക്ക് ഹോളായി തീരാനുള്ള സാദ്ധ്യത എന്താണ്? (1 Score)

      1. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. (1 Score)
        ഒരു AU : സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം
        ഒരു പ്രകാശവര്‍ഷം : …................................
      2. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളെ ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങളുമായി ബന്ധ പ്പെട്ടവ എന്നും പോളാര്‍ ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടവ എന്നും തരംതിരിക്കുക.
        * ഭൂമദ്ധ്യരേഖയ്ക്ക് മുകളിലായി ഭൂമിയെ പരിക്രമണം ചെയ്യുന്നു.
        * 200km മുതല്‍ 1000km വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.
        * ധ്രുവങ്ങള്‍ക്ക് മുകളിലൂടെ ഭൂമിയെ പരിക്രമണം ചെയ്യുന്നു.
        * ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഇത്തരം ഉപഗ്രഹങ്ങളാണ്.
        * GSLV ഉപയോഗിച്ച് വിക്ഷേപിക്കുന്നു.
        * PSLV ഉപയോഗിച്ച് വിക്ഷേപിക്കുന്നു.