Class Test Physics Standard 10



Class Test Physics Standard 10 Score 20
1. താഴെ കൊടുത്തിരിക്കുന്നവയ്ക്ക് സമാനമായ കെല്‍വിന്‍ സ്കെയിലിലെ താപനില കണക്കാക്കുക (2)
        a). 370C b). 860F
        2). 5 kg മാസുള്ള ഒരു ഖരവസ്തുവിനെ ചൂടാക്കിയപ്പോള്‍ ലഭിച്ച അളവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗ്രാഫ് തന്നിരിക്കുന്നു. ഗ്രാഫ് വിശകലനം ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

        a) AB യില്‍ വസ്തുവിന്റെ അവസ്ഥ എന്ത്? (½)
        b) CDയില്‍ വസ്തുവിന്റെ അവസ്ഥ എന്ത്? (½)
        c) വസ്തുവിന്റെ ദ്രവണാങ്കം എത്ര? (½)
        d) അവസ്ഥാപരിവര്‍ത്തനത്തിനെടുക്കുന്ന സമയം എത്ര? (½)
        e) ഈ പ്രവര്‍ത്തനത്തിനാവശ്യമായ ആകെ താപത്തിന്റെ അളവ് കണക്കാക്കുക.
        (ഖര വസ്തുവിന്റെ വിശിഷ്ടതാപധാരിത 2900 J/kgK , ദ്രാവക വസ്തുവിന്റെ വിശിഷ്ടതാപധാരിത 2100 J/KgK, വസ്തുവിന്റെ ദ്രവീകരണലീനതാപം 200 X 103 J/kg ) (3)

      1. താഴെ പറയുന്നവയുടെ കാരണം കണ്ടെത്തുക. (3)
        a). ആവിയില്‍ പാകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ എളുപ്പത്തില്‍ വേവുന്നു.
        b). മണ്‍കൂജകളില്‍ സൂക്ഷിച്ചിരിക്കുന്ന ജലം നന്നായി തണുത്തിരിക്കുന്നു.
        c). അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വ്യത്യാസം നമ്മുടെ ശരീരതാപനിലയെ പെട്ടെന്ന് ബാധിക്കുന്നില്ല.
      2. ഒരു വൈദ്യുത ഉപകരണം ഒരു സെക്കന്റ് കൊണ്ട് 1000 J ഊര്‍ജം ഉപയോഗിക്കുന്നു.
        a). ഈ ഉപകരണത്തിന്റെ പവര്‍ എത്രയാണ്? (1)
        b). ഈ ഉപകരണം രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ എത്ര യൂണിറ്റ് വൈദ്യുതി ചെലവാകും? (1)
        c). ഇത്രയും യൂണിറ്റ് വൈദ്യുതി ചെലവാകാന്‍ ഒരു 230 V, 100 W ബള്‍ബ് എത്ര മണിക്കൂര്‍ പ്രവര്‍ത്തിക്കണം.? (2)
      3. പവര്‍ ഹൗസുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി വോള്‍ട്ടേജ് വര്‍ദ്ധിപ്പിച്ചാണ് ദൂരസ്ഥലങ്ങളിലേക്ക് പ്രേഷണം ചെയ്യുന്നത്.
        a). പവര്‍ സ്റ്റേഷനില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എത്ര വോള്‍ട്ടേജിലാണ്? (1)
        b). ദൂരസ്ഥലങ്ങളിലേക്ക് കമ്പികളിലൂടെ പ്രേഷണം ചെയ്യുമ്പോഴുള്ള പ്രശ്നം എന്ത്? (1)
        c). ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പ്രേഷണം ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് എങ്ങനെയാണ്? (1)
      4. ഒരു വിതരണ ട്രാന്‍സ് ഫോമറില്‍ നിന്നുള്ള A,B,C,D എന്നീ നാലു ചാലകമ്പികളും അവയ്ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും തന്നിരിക്കുന്നു.

        a). ഈ ലൈനുകള്‍ ഏതെന്ന് (ഫേസ്, ന്യൂട്രല്‍...) കണ്ടെത്തി എഴുതുക. (2)
        b). ഇവയിലേതൊക്കെ ലൈനുകളാണ് ഒരു ഗാര്‍ഹിക സെര്‍ക്കീട്ടിലേക്ക് വേണ്ടത്? (1)