Easy A+ Physics


-->




പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി നിരവധി അനിമേഷനുകള്‍, വീഡിയോകള്‍ എന്നിവ യു ട്യൂബിലും മറ്റ് വിദ്യാഭ്യാസ വെബ്സൈറ്റുകളിലും ബ്ലോഗിലും ലഭ്യമാണ്. എന്നാല്‍ പത്താം ക്ലാസ്സ് പാഠഭാഗങ്ങള്‍ എല്ലാം വിശദമാക്കുന്ന ഒരു ഇന്ററാക്ടീവ് സി. ഡി. യെ കുറിച്ചാണ് ഇവിടെ പറയുന്നത്. സി.ഡി തയ്യാറാക്കിയിരിക്കുന്നത് ശ്രീ. ജിതേഷ്.
സി.‍ഡി.യെക്കുറിച്ച് ടെക് നിക്കല്‍ ഹൈസ്ക്കൂള്‍ ഫിസിക്സ് അദ്ധ്യാപകന്‍ ശ്രീ.നസീര്‍ സാറിന്റെ അഭിപ്രായവും ഇതോടൊപ്പം നല്‍കുന്നു.   Easy A+ Physics


ഞായറാഴ്ച സൂപ്പര്‍ മൂണ്‍


The full moon is seen as it rises near the Lincoln Memorial, 19 March 2011, in Washington D.C. This type of full moon is called a "Super Perigee Moon" since it is at it's closest to Earth.

കേരളകൌമുദി വാര്‍ത്ത

ന്യൂഡൽഹി:  ഭ്രമണപഥത്തിൽ ഭൂമിയോട് അടുത്തു വരുന്ന ചന്ദ്രനെ ഞായറാഴ്ച  പൂർണ പ്രഭയിൽ കാണാനാകും. ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സമയത്തായിരിക്കും സൂപ്പർമൂൺ എന്ന പേരിൽ ചാന്ദ്രപ്രകാശം ഉച്ചസ്ഥായിയിലാകുന്നത്. എന്നാലും ഉദയ ചന്ദ്രനും അസ്തമയ ചന്ദ്രനും പ്രതാപികളായിരിക്കുമെന്ന് ശാസ്ത്രജ്‍ഞർ പറയുന്നു.

ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ലൂണാർ പെരിജി എന്ന പോയ്ന്റിൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,​63,​104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലായിരിക്കും ഈ സമയം. സൂപ്പർമൂണിന്റെ സമയത്ത് ചന്ദ്രൻ 14 ശതമാനം കണ്ട് വലുതും ചാന്ദ്രപ്രകാശം 30 ശതമാനം കണ്ട് ശക്തവുമായിരിക്കും.
ചന്ദ്രൻ ഭൂമിയോട് അടുക്കുന്പോൾ ജീവജാലങ്ങളുടെ സ്വഭാവത്തിൽ വ്യത്യാസം കാണുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രജ്‍ഞർ പറയുന്നത്.  ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.

അതേസമയം ഈ പ്രതിഭാസത്തോടടുത്ത ദിനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല രാജ്യങ്ങളിലുമുണ്ട്. വേലിയേറ്റം അല്പം ശക്തമാകുമെന്നതൊഴിച്ചാൽ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നു. ഇനി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്നത് അടുത്ത വർഷം ഓഗസ്റ്റ് പത്തിനായിരിക്കും. 
വാല്‍ക്കഷണം 
1.സൂപ്പര്‍ മൂണ്‍ പ്രതിഭാസവും സുനാമിയും 
2.ടൈറ്റാനിക്കിനെ മുക്കിയത് "സൂപ്പര്‍ മൂണ്‍"

കണ്ണൂരിലെ പറക്കും തളിക സത്യമോ മിഥ്യയോ ?


 കണ്ണൂരില്‍ പറക്കും തളിക പ്രത്യക്ഷപ്പെട്ടകാര്യം മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തകാര്യം പലരും അറിഞ്ഞിരിക്കുമല്ലോ .

പല സ്കൂളുകളിലും ക്ലാസില്‍ കുട്ടികള്‍ അദ്ധ്യാപകരോട് ഈ പ്രശ്നം പറഞ്ഞെന്നിരിക്കാം
അദ്ധ്യാപകര്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തുവോ ആവോ ?
പ്രസ്തുത വിഷയത്തെക്കുറിച്ച് കേരളത്തിലെ ഫിസിക്സ് അദ്ധ്യാപകരുടെ അഭിപ്രായമെന്താണ് ?
എന്നിരുന്നാലും
സ്പേസ് സ്റ്റേഷനും ബഹിരാകാശ ടെലിസ്കോപ്പും ഒക്കെ ഉള്ള ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത ........
വന്നാല്‍ .............
എങ്ങനെ മിണ്ടും ?
എങ്ങനെ മിണ്ടാതിരിക്കും ?

വാല്‍ക്കഷണം

1.പറക്കും തളികക്കു പിന്നിലെ രഹസ്യം - റിപ്പോര്‍ട്ടര്‍ 
2.യു എഫ് ഒ അപ്ലിക്കേഷനും പറക്കും തളികയും 
3.തൃശൂരില്‍ പറക്കും തളിക 

പത്താം ക്ലാസ്സിലെ ആദ്യ അധ്യായത്തിലെ വര്‍ക്ക് ഷീറ്റ്

പത്താം ക്ലാസ്സിലെ ഫിസിക്സിന്റെ ആദ്യ അദ്ധ്യായത്തിലെ വര്‍ക്ക്ഷീറ്റാണ് ഇപ്പോള്‍ നല്‍കുന്നത്. A, B എന്നീ രണ്ട് സീരീസുകളിലായി സമാനരീതിയിലുള്ള വ്യത്യസ്ത ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഫോട്ടോസ്റ്റാറ്റ് എടുത്ത് ക്ലാസ്സ് ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......
Worksheet-Physics-1

റസിസ്റ്റിവിറ്റി കൂടുതല്‍ ടങ്സ്റ്റണിനോ...? അതോ നിക്രോമിനോ...?

 
 വിവിധ വസ്തുക്കളുടെ റസിസ്റ്റിവിറ്റി പട്ടിക കാണൂ......
 വിക്കിപീഡിയ
 
Material ρ (Ω•m) at 20 °C σ (S/m) at 20 °C Temperature
coefficient[note 1]
(K−1)
Reference
Silver 1.59×10−8 6.30×107 0.0038 [8][9]
Copper 1.68×10−8 5.96×107 0.0068 [10]
Annealed copper[note 2] 1.72×10−8 5.80×107 0.00393 [11]
Gold[note 3] 2.44×10−8 4.10×107 0.0034 [8]
Aluminium[note 4] 2.82×10−8 3.5×107 0.0039 [8]
Calcium 3.36×10−8 2.98×107 0.0041
Tungsten 5.60×10−8 1.79×107 0.0045 [8]
Zinc 5.90×10−8 1.69×107 0.0037 [12]
Nickel 6.99×10−8 1.43×107 0.006
Lithium 9.28×10−8 1.08×107 0.006
Iron 1.0×10−7 1.00×107 0.005 [8]
Platinum 1.06×10−7 9.43×106 0.00392 [8]
Tin 1.09×10−7 9.17×106 0.0045
Carbon steel (1010) 1.43×10−7 6.99×106
[13]
Lead 2.2×10−7 4.55×106 0.0039 [8]
Titanium 4.20×10−7 2.38×106 X
Grain oriented electrical steel 4.60×10−7 2.17×106
[14]
Manganin 4.82×10−7 2.07×106 0.000002 [15]
Constantan 4.9×10−7 2.04×106 0.000008 [16]
Stainless steel[note 5] 6.9×10−7 1.45×106
[17]
Mercury 9.8×10−7 1.02×106 0.0009 [15]
Nichrome[note 6] 1.10×10−6 9.09×105 0.0004 [8]
GaAs 5×10−7 to 10×10−3 5×10−8 to 103
[18]
Carbon (amorphous) 5×10−4 to 8×10−4 1.25 to 2×103 −0.0005 [8][19]
Carbon (graphite)[note 7] 2.5e×10−6 to 5.0×10−6 //basal plane
3.0×10−3 ⊥basal plane
2 to 3×105 //basal plane
3.3×102 ⊥basal plane

[20]
Carbon (diamond) 1×1012 ~10−13
[21]
Germanium[note 8] 4.6×10−1 2.17 −0.048 [8][9]
Sea water[note 9] 2×10−1 4.8
[22]
Drinking water[note 10] 2×101 to 2×103 5×10−4 to 5×10−2
[citation needed]
Silicon[note 8] 6.40×102 1.56×10−3 −0.075 [8]
Wood(damp) 1×103 to 4 10−4 to -3
[23]
Deionized water[note 11] 1.8×105 5.5×10−6
[24]
Glass 10×1010 to 10×1014 10−11 to 10−15 ? [8][9]
Hard rubber 1×1013 10−14 ? [8]
Wood(oven dry) 1×1014 to 16 10−16 to -14
[23]
Sulfur 1×1015 10−16 ? [8]
Air 1.3×1016 to 3.3×1016 3×10−15 to 8×10−15
[25]
Paraffin wax 1×1017 10−18 ?
Fused quartz 7.5×1017 1.3×10−18 ? [8]
PET 10×1020 10−21 ?
Teflon 10×1022 to 10×1024 10−25 to 10−2

കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം VIDEO

ഒട്ടുമിക്ക സ്കൂളിലും പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ നടക്കുന്ന സമയമാണല്ലോ .
പത്താംക്ലാസ് ഫിസിക്സിലെ ആദ്യ അധ്യായമാണ് വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ . അതില്‍ ആദ്യമായി തന്നെ വരുന്ന  ചില പരീക്ഷണങ്ങള്‍ ഉണ്ട് .
മലപ്പുറം ജില്ല്ലയിലെ GBHSS TIRUR നിര്‍മ്മിച്ച ഈ വീഡിയോ ഏറെ പ്രോത്സാഹജനകമാണ് .
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുവാനും  പഠനം എളുപ്പമാക്കുവാനും  ഇത് സഹായിക്കും .
വിവരണം കൊടുത്തിരിക്കുന്നത് മലയാളത്തിലാണ് .
ഇത് നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുത്ത അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍
ഇവയുടെ യു ട്യൂബ് വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

1.കാര്‍ബണ്‍ ഇലക് ട്രോഡ് ഉപയോഗിച്ചുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം


2. കോപ്പര്‍ ഇലക് ട്രോഡ് ഉപയോഗിച്ചുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം 


3.ജൂള്‍ നിയമം 

വാല്‍ക്കഷണം

1.വൈദ്യുത ലേപനം നടത്തുമ്പൊള്‍ ഇലക് ട്രോഡുകള്‍ പൂര്‍ണ്ണമായും ഇലക് ട്രോലൈറ്റില്‍ മുങ്ങിയിരിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ? ഭാഗികമായി ഇലക് ട്രോലൈറ്റില്‍ മുങ്ങിയ ഒരു ഇരുമ്പാണിയില്‍ വെള്ളി പൂശിയാല്‍ എന്തായിരിക്കും ഫലം ?
2.ഏത് സര്‍ക്യൂട്ട് നിര്‍മ്മിക്കുമ്പോഴും സ്വിച്ച് ആവശ്യമാണെന്ന് പറയുന്നതെന്തുകൊണ്ട് ? പാഠപുസ്തകത്തിലെ പേജ് 69 ചിത്രം 5.3 നെ അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്താമോ ?
3. വൈദ്യുതോര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുത്തശേഷം ജോ മോള്‍ വീട്ടില്‍ ചെന്ന് 5 വാട്ടിന്റെ സി എഫ് ലാമ്പിന്‍ ചുവട്ടിലിരുന്ന് രാത്രിയില്‍ പഠനം ആരംഭിച്ചു . കുട്ടികളുടെ ഇത്തരത്തിലുള്ള പ്രവണതകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? വാട്ട്സ് കുറഞ്ഞ സി എഫ് ലാമ്പുകള്‍ രാത്രിയിലെ വായനക്ക് അനുയോജ്യമല്ല എന്ന അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്ത് ?

സന്തോഷം‌കൊണ്ട് ഇരിക്കാന്‍ വയ്യേ !!!



പത്താംക്ല്ലാസിലെ പരീക്ഷ കഴിഞ്ഞ മാഷ് വീട്ടിലെത്തി പൂമുഖത്തിരുന്ന് ചായകുടിക്കുകയായിരുന്നു.
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തത് .
മാഷ് ഫോണെടുത്തു
“മാഷേ “ ശബ്ദത്തിന്റെ `ഗുണ` ത്തില്‍ നിന്ന് മാഷിന് ആളെ മനസ്സിലായി .
 കുസൃതിക്കുട്ടന്‍ തന്നെ !
“ ഉം “ മാഷൊന്ന് ഇരുത്തിമൂളി .
മാഷിനറിയാം കുസൃതിക്കുട്ടന്‍ എന്തിനാണ് തന്നെ ഈ നേരത്ത് വിളിക്കുന്നതെന്ന് . ഇന്നത്തെ ഫിസിക്സ് പരീക്ഷയുടെ പ്രതികരണമായിരിക്കും മൊബൈല്‍ ഫോണിലൂടെ വരിക
കുസൃതിക്കുട്ടന്‍ പറഞ്ഞു “ മാഷേ , സന്തോഷം കൊണ്ട്  ഇരിക്കാന്‍ വയ്യ ”
“എന്തുപറ്റി ” മാഷ് ഒന്നും അറിയാത്തപോലെ ചോദിച്ചു
“അത്ര എളുപ്പം ; അത് തന്നെ .ചോദ്യപേപ്പറിന് പ്രതിരോധം തീരെ ഇല്ല ” കുസൃതിക്കുട്ടന്‍ ഉത്തരം പറഞ്ഞു
അപ്പോള്‍ മാഷും ഒന്നു ചുഴിഞ്ഞു നോക്കാന്‍ തീരുമാനിച്ചു
“ഹീറ്ററിനാണോ ,ടങ്‌സ്റ്റണ്‍ ബള്‍ബിനാണോ കൂടുതല്‍ പ്രതിരോധം ” മാഷ് ചോദിച്ചൂ
“ അതിനെന്താ സംശയം മാഷേ , പി സമം വി സ്ക്വയര്‍ ബൈ ആര്‍ അല്ലേ ...” അവന്‍ പൂര്‍ത്തിയാക്കും മുന്‍പേ മാഷ് അടുത്ത ചോദ്യത്തിലേക്കു കടന്നു.
“റസിസ്റ്റിവിറ്റിക്കെന്തു സംഭവിച്ചു കുസൃതിക്കുട്ടാ”
“അതിന് മാറ്റമില്ലല്ലോ മാഷേ ” അതേ ടോണില്‍ കുസൃതിക്കുട്ടന്റെ മറുപടി .
“അപ്പോള്‍ റസിസ്റ്റന്‍സിനോ ?”
“ നീളം കുറഞ്ഞാല്‍ പ്രതിരോധം കുറയില്ലേ മാഷേ ”
“അപ്പോള്‍ താപത്തിനോ ”
“ എച്ച് സമം ഐ സ്ക്വയര്‍ ആര്‍ ട്ടി അല്ലേ മാഷേ അതിനാല്‍ പ്രതിരോധം കുറഞ്ഞാല്‍ കറന്റ് കൂടുമ്പോള്‍ .....”
“ശരി കുസൃതിക്കുട്ടാ ”
മാഷ് മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അടുത്ത കമന്റിലേക്കു കടന്നു
“ ശരി കുസൃതിക്കുട്ടാ , അടുത്ത രണ്ട് പരീക്ഷകളും കഴിഞ്ഞ്  സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കോ  ”
മാഷ് ഫോണ്‍വെച്ച സമയത്തുതന്നെ മാഷിന്റെ ഭാ‍ര്യ  പൂമുഖത്തെത്തി.
“ എന്താ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കാര്യമൊക്കെ പറയുന്നേ “
മാഷ് കുസൃതിക്കുട്ടന്റെ കാര്യം പറഞ്ഞു
അപ്പോള്‍ മാഷിന്റെ ഭാര്യ ആത്മഗതമെന്നോണം പറഞ്ഞു.
“ എനിക്കും ഇന്നു സന്തോഷത്തിന്റെ ദിവസമാ . ഇന്ന് ബാങ്കില്‍ ............ രൂപയുടെ ഫിക്സഡ് ഡപ്പോസിറ്റ് കിട്ടി ”
അപ്പോഴും മാഷിന് ചിരിക്കാനാണ് തോന്നിയത് ; കാരണം ചോദ്യപേപ്പറിന്റെ എളുപ്പവും ബാങ്കിലെ ഫിക്സഡ് ഡപ്പോസിറ്റിന്റെ  കനവും തമ്മിലുള്ള താരതമ്മ്യം  ഓര്‍ത്ത്

കരിപ്പാറ സുനില്‍ സാറിന്റെ sslc റിവിഷന്‍ സഹായി-2013



നമ്മുടെ ബ്ലോഗ് ടീമംഗമായ ശ്രീ. കരിപ്പാറ സുനില്‍ സാര്‍ അദ്ദേഹത്തിന്റെ സ്വന്തം ബ്ലോഗില്‍ തയ്യാറാക്കിയിരിക്കുന്ന 
SSLC ഫിസിക്സ് റിവിഷന്‍ സഹായി-2013  .
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെടുന്നത്..........



SSLC -Summary Physics by MP James

 
SSLC പരീക്ഷ എത്തിക്കഴിഞ്ഞു. പരീക്ഷമായി ബന്ധപ്പെട്ട് ഫിസിക്സ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരവും ക്യാപ്സൂളും മറ്റ് പഠനപ്രവര്‍ത്തനങ്ങളും നല്‍കാന്‍ 'ഫിസിക്സ് അദ്ധ്യാപകനു' കഴിഞ്ഞു. ഓരോപാഠഭാഗവുമായി ബന്ധപ്പെട്ട് പരമ്പര എഴുതിയ അരുണ്‍ബാബു മുതുവറയോടും ചോദ്യപേപ്പറും മെമ്മറിമൊഡ്യൂളും നല്‍കിയ നൗഷാദ് പരപ്പനങ്ങാടിയോടുമുള്ള നന്ദി ഇപ്പോള്‍ രേഖപ്പെടുത്തട്ടെ.....

ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ഫിസിക്സ് രത്നചുരുക്കം
'SUMMARY-SSLC Physics' ആണ് അവതരിപ്പിക്കുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്ക്കൂളിലെ അദ്ധ്യാപകനും നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവുമായ ശ്രീ. എം.പി.ജയിംസ് സാറാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്യാ  A+ കാര്‍ക്ക് ഇത് വളരെയോറെ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയോടെ.......

Physics Summary -pdf

Physics Summary - word