Showing posts with label Scientists. Show all posts
Showing posts with label Scientists. Show all posts
ഹോമി ജഹാംഗീര്‍ ഭാഭ

ഇന്ത്യന്‍ ആണവശാസ്ത്രത്തിെന്‍റ ശില്ചി

കാണുക.http://www.vigyanprasar.gov.in/scientists/bhabha/BHABHANEW.HTM

ചെകുത്താന്റെ വേല

  


    രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്റ്റീഫന്‍ ഗ്രേ എന്ന ശാസ്ത്രജ്ഞന്‍ പൂന്തോട്ടത്തില്‍ വച്ചു നടത്തിയ ഒരു അത്ഭുത പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കാന്‍ വലിയൊരു പുരുഷാരം തടിച്ചുകൂടി. തന്റെ ഭൃത്യനായ ഒരു ബാലനെ ബലമുള്ള ഒരു കയര്‍ ഉപയോഗിച്ച് തൂണില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു ഭൃത്യന്‍ വളരെ നേരിയ പിച്ചള കഷണങ്ങള്‍ ഒരു പാത്രത്തിലെടുത്ത് ആ ബാലന്റെ മൂക്കിന് താഴെ പിടിച്ചിരുന്നു. പിന്നീട് ഗ്രേ, ഉരസി ചാര്‍ജ് ചെയ്ത ഒരു ഗ്ലാസ് റോഡ് ആ ബാലന്റെ കാല്‍പാദത്തിനരികില്‍ കൊണ്ടു വന്നു. മറ്റേ ഭൃത്യന്റെ കൈയ്യിലെ പാത്രത്തിലിരുന്ന പിച്ചളത്തരികള്‍ തൂങ്ങിക്കിടന്നിരുന്ന ബാലന്റെ  മൂക്കിലേക്ക് കയറുന്ന അത്ഭുത കാഴ്ച കണ്ട് "ഇത് ചെകുത്താന്റെ വേലയാണ്" എന്നു പറഞ്ഞുകൊണ്ട് ജനം ഭയന്നോടിയത്രേ........

ഗലിലിയോ കണ്ടത് ..........



ചന്ദ്രനിലെ കുന്നും കുഴികളും 
ഗലിലിയോ അവയ്റെ ചിത്രം വരച്ചു . കുഴികളില് നിഴല് വീഴുന്നത് നോക്കി, കുഴികളുടെ ആഴം കണക്കാക്കി.
ശനിയുടെ ചെവികള്
ശനിയുടെ രണ്ടു വശങ്ങളിലും, ചെവി പോലെ കാണപ്പെടുന്നത് അദ്ദേഹം നിരീക്ഷിച്ചു.....എന്നാല് അവ വലയങ്ങലാനെന്നു തിരിച്ചറിയാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. 
വ്യാഴത്തിന്റെ ഉപഗ്രഹങ്ങള് 
വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങലെ കണ്ടെത്തിയത് ഗലിലിയോ ആണ്. അവ ഇയോ , യൂറോപ്പാ, ഗാനിമേഡ് , കലിസ്ടോ എന്നിവയാണ് - ഇവയാണ് ഗലിലിയോ ഉപഗ്രഹങ്ങള്.....
ശുക്രന് ചന്ദ്രക്കല പോലെ
ശുക്രന്റെ വൃധ്വിക്ഷയങ്ങള് നിരീക്ഷിച്ച് , രേഖപ്പെടുത്തി...
സൂര്യ കളങ്കങ്ങള്.....
സൂര്യന്റെ കറുത്ത പൊട്ടുകള് ഫില്ട്ടര് പിടിപ്പിച്ച ദൂരദര്ശനിയിലൂടെ നിരീക്ഷിച്ചു....ഈ പൊട്ടുകലുടെ ചലനം നിരീക്ഷിച്ചു, സ്വന്തം അച്ചുതണ്ടില് ഒരു പ്രാവശ്യം കറങ്ങാന് സൂര്യന് ഇരുപത്തി ഏഴു  ദിവസം വേണം...

ഗലീലിയോയും പരീക്ഷണവും.....



ഗലി ലിയോ യുടെ പിസ ഗോപുര പരീക്ഷണത്തിന്‍ വഴി തെളിച്ച ഒരു സംഭവം ഉണ്ട്
അദ്ദേഹം ദേവാലയത്തില്‍ ആരാധനയ്ക്ക് പോയതാണ് . അവിടെ ഇരിക്കുമ്പോള്‍ ദേവാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ കത്തിക്കുവാന്‍ വന്ന ആള്‍ വിളക്കുകള്‍ ഒരു വശത്തേക്ക്‌ വലിച്ചു മാറ്റി
കത്തിച്ചു. കത്തിച്ചു കഴിഞ്ഞു അയാള്‍ മറ്റു ജോലിക്ക് പോയി. വിളക്കിന്റെ ആട്ടം നിര്‍ത്താനൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കുറച്ച്കഴിയുമ്പോള്‍ ആട്ടം നില്ക്കും എന്ന് അയാള്‍ക്കറിയാം. എന്നാല്‍ ഗലീലിയോ വിളക്ക് ആടുന്നത് ശ്രദ്ധിച്ചു. ആട്ടം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓരോ ആട്ടത്തിനുമെടുക്കുന്ന സമയം ഒരുപോലെ ആണെന്ന് തോന്നി. ക്ര്യത്യം അളന്നു നോക്കാന്‍ അപ്പോള്‍ സൌകര്യമില്ലല്ലോ. പക്ഷെ ആ സംഭവം ഗലീലിയോ യുടെ ചിന്തയെ ഉണര്‍ത്തി.

വീട്ടില്‍ വന്നു ശരിയായ പരീക്ഷണംതുടങ്ങി . ഒരു കല്ല് ചരടില്‍ കെട്ടി ആട്ടി വിട്ടു. ആട്ടം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് . ആട്ടത്തിന്റെ സമയം അളക്കാന്‍ തക്കതായ ഉപകരണങ്ങള്‍ ഒന്നും തന്നെയില്ല. നാഡി യിടിക്കുന്നത് എണ്ണിയാണ് സമയം കണ്ടത്‌ . ഓരോ ആട്ടത്തിനും ഉള്ള സമയം ഒന്നു തന്നെ. പെന്റുലത്തിന്റെ ദ ഓലന കാലം -പീരിയാഡ്, നടുവില്‍ നിന്നു എത്ര പോകുന്നു എന്നതിനെ ആശ്രയിക്കുന്നില്ല എണ്ണ തത്വമാണ് ഗലീലിയോ കണ്ടു പിടിച്ചത്‌..

ഗലീലിയോ കാര്യങ്ങള്‍ അവിടെ അവസാനിപ്പിച്ചില്ല. പരീക്ഷണം തുടര്‍ന്നു. ചരടില്‍ കെട്ടിയ
കള്ളിന്റെ മാസ്, ചരടിന്റെ നീളം, ഇവയെല്ലാം മാറ്റി വീണ്ടും ഡോളാന കാലം നിര്‍ണ്ണയിച്ചു. കള്ളിന്റെ മാസ് മാറ്റിയാലും ഡോളാന കാലം ഒന്നു തന്നെ. നീളം മാറ്റിയാല്‍ മാത്രമെ അത് മാറുന്നുള്ളൂ എന്ന് കണ്ടു.

ചരടില്‍ കെട്ടിയ കല്ല് ഒരറ്റത്ത് നിന്നും നടുവിലേക്ക് വരുമ്പോള്‍, ആ കല്ല്‌ ഒരു തരത്തില്‍ പറഞ്ഞാല്‍ കീഴോട്ടു വീഴുകയല്ലേ, ഈ വീഴ്ചയെ ചരട് ഒന്നു നിയന്ത്രിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. അപ്പോള്‍ ഭാരം കൂടിയതും കുറഞ്ഞതും ആയ കല്ലുകള്‍ നടുവിലേക്ക്‌ വരാന്‍ എടുത്ത സമയം ഒരേ പോലെ യല്ലേ ....ഗലീളിയോയ്ക്ക് സംശയമായി. ഒരു ശരിയായ പരീക്ഷണം തന്നെ നടത്തണം .

അദ്ദേഹം പോയത്‌ പിസായിലെ ചരിഞ്ഞ ഗോപുരതിലെക്ക് ആണ് . ഭാര വ്യത്യാസമുല്ല ഗോളങ്ങള്‍ താഴേക്ക്‌ ഇട്ടു നോക്കാന്‍......

ഥെയ്ല്‍സ് (B.C.624-545)



ഗ്രീക്ക് ചിന്തയുടേയും,ശാസ്ത്രത്തിന്റേയും പിതാവെന്ന നിലയില്‍‍‍‍‍ അറിയപ്പെടുന്ന പ്രതിഭയാണ് ഥെയ്ല്‍സ്.B.C.624-ല്‍‍‍‍‍‍‍‍‍ മൈലീററസിലാണ് അദ്ദേഹത്തിന്റെ ജനനം.ഥെയ്ല്‍സിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നതിനാല്‍‍‍‍‍‍‍‍‍‍‍‍‍‍ പിതാവിനോടൊപ്പം അക്കാലത്തെ വിജ്ഞാനകേന്ദ്രങ്ങളായ ബാബിലോണിയയും, ഈജിപ്തും, പേര്‍ഷ്യയും സന്ദര്‍ശിയ്ക്കവാന്‍ ഥെയ്ല്‍സിന്‍ സാധിച്ചു.
സൂര്യനെക്കുറിച്ചുളള ശാസ്ത്രീയപഠനങ്ങള്‍‍ നടക്കുന്നതിന് മുന്‍പ് തന്നെ സൂര്യഗ്രഹണം(B.C.585 May 28) പ്രവചിക്കുവാന്‍‍‍‍‍‍ അദ്ദേഹത്തിന് കഴിഞ്ഞു.ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഗോളമാണെന്നും അദ്ദേഹം കരുതി.
അറിയാവുന്ന വസ്തുതകളില്‍നിന്ന് പടിപടിയായി ചിന്തിച്ച് ഗണിതശാസ്ത്രതത്വങ്ങള്‍ തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.വൃത്തത്തിന്റെ വ്യാസം വൃത്തത്തെ രണ്ട് സമഭാഗങ്ങളായി ഭാഗിക്കുമെന്ന് അദ്ദേഹം കണ്ടെത്തി.ലംബങ്ങളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി.പിരമിഡിന്റെ നിഴലിന്റെ നീളം ഒരു ദണ്ഡിന്റെ നീളവുമായി താരതമ്യപ്പെടുത്തി, അദ്ദേഹം പിരമിഡിന്റെ ഉയരം നിര്‍ണയിച്ചു.
പ്രപഞ്ചത്തിന്റെ അടിസ്ഥാനപദാര്‍ത്ഥം ജലം ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.ആംബറിനെ ഉരസുംപോള്‍‍‍‍‍‍‍‍‍‍‍‍‍ അത് കംപിളിനാരുകളേയും നൂല്‍‍ ക‍ഷണങ്ങളേയും ആകര്‍ഷിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.സ്ഥിതവൈദ്യുതിയെക്കുറിച്ചുളള പഠനത്തിന് ഇത് തുടക്കം കുറിച്ചു