On line Physics Exam for SSLC students       യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,  മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന  ചോദ്യപേപ്പറുകൾ, കാടാമ്പുഴ അക്ഷയ സെൻറർ ഗൂഗിൾ  ഫോo  സിങ്കേതിക വിദ്യയിലൂടെ ഓൺലൈൻ  ചെയ്യുന്നു .    
         
ജില്ലയിലെ  അക്ഷയ  സെന്ററുകൾ സോഷ്യൽ മീഡിയ യിലൂടെ   രക്ഷിതാക്കളിൽ എത്തിക്കുന്നു
             
രക്ഷിതിക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾക് പരീക്ഷ  എഴുതാനും മാർക്ക് അപ്പോൾ  തന്നെ  അറിയാനും കഴിയുന്നു
     
ഇത് വഴി  കുട്ടികൾക്ക്  പഠനത്തിന്റെ  ടച്ച് വിടാതെ  ആശയങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു
      ഇത് കേരളത്തിലെ മുഴുവൻ  SSLC  എഴുതുന്ന  കുട്ടികൾക്കും  ഉപയോഗപെടുത്താവുന്നതാണ്


LINK
PHYSICS UNIT 1       https://forms.gle/b7jgin8ax11y3n3K8

PHYSICS UNIT 2       https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 3      https://forms.gle/jyaoxEGfR42dGst16

CHEMISTRY    1       https://forms.gle/dK1gCbiMXpMHFTfL9

CHEMISTRY    2      https://forms.gle/KrDhWECdz2dJsQmE7

MATHS     1                https://forms.gle/5DpUDPEw2yqeNpa17

CHEMISTRY   3      https://forms.gle/H7rPzqY1FYW6Yvsa8 

MATHS 2                https://forms.gle/hiCSEH7QEmJFQZKM6

PHYSICS 4             14/04/2020                             AT 5 PM


THIS ORDER CONTINUE UP TO END OF LOCK DOWN TIME

SSLC Revision - Physics and Chemistry - 2

ഇബ്രാഹിം മാഷിന്റെ എസ് എ​സ് ​എല്‍ സി റിവിഷന്‍ തുടരുന്നു......

Chapter 1-Physics

chapter -1- chemistry

chapter-2-chemistry

chapter-2-chemistry

chapter-2-physics

chapter-2-physics

SSLC 2018 Revision- PHYSICS & CHEMISTRY

എസ് എസ് എല്‍ പരീക്ഷ -2018 ന്റെ റിവിഷന്‍ സമയമായി.....
ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ ചെയ്തിരുന്നതിപോലെ ഇത്തവണയും റിവിഷന്‍ ചോദ്യങ്ങള്‍ ഇവിടെ പോസ്റ്റുകയാണ്. ആലുവ സൗത്ത് ഏഴിപ്രം സ്ക്കൂളിലെ ശ്രീ വി എ ഇബ്രാഹിം മാഷ് തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ ചോദ്യങ്ങളാണ് ഇത് . 
അദ്ദേഹത്തിന്റെ സ്ക്കൂളില്‍  എല്ലാ ഹൈസ്കൂള്‍ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് ഫസിലിറ്റിയും, ലാപ്‍ടോപ്പ്, LCD പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബോധനപ്രക്രിയ, മൂല്യനിര്‍ണ്ണയം, റിവിഷന്‍ എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. SSLC പരീക്ഷയുമായി ബന്ധപ്പെട്ട്  ഓരോദിവസവും ഫിസിക്സ്/കെമിസ്ട്രി ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി  നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിതപഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്തുവരുന്നത്. ഈ ടൂളുകള്‍   ക്രമത്തില്‍ www.physicsadhyapakan.blogspot.com " ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ അദ്ദേഹം കാണിക്കുന്ന സന്‍മനസ്സിന് നന്ദി........  

ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആദ്യഅധ്യായങ്ങളായ 'തരംഗചലനം ' ,'പിരിയോ‍ഡിക് ടേബിള്‍ ' എന്നിവയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

തരംഗചലനം 
പീരിയോഡിക് ടേബിള്‍ 
ഫിസിക്സ് റിസോഴ്സ് ഗ്രൂപ്പ് അംഗവും, സൗത്ത് ഏഴിപ്രം സ്ക്കൂളിലെ അധ്യാപകനുമായ ശ്രീ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ചോദ്യശേഖരം

8th -Magnetism

8th- Magnestism

8th- Reflection-1

8th-Reflection-2

9th- work-energy-power

9th-work-enerygy-power-2

9th-refraction-1

9th-refraction-2

Class Test Physics Standard 10Class Test Physics Standard 10 Score 20
1. താഴെ കൊടുത്തിരിക്കുന്നവയ്ക്ക് സമാനമായ കെല്‍വിന്‍ സ്കെയിലിലെ താപനില കണക്കാക്കുക (2)
    a). 370C b). 860F
    2). 5 kg മാസുള്ള ഒരു ഖരവസ്തുവിനെ ചൂടാക്കിയപ്പോള്‍ ലഭിച്ച അളവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗ്രാഫ് തന്നിരിക്കുന്നു. ഗ്രാഫ് വിശകലനം ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

    a) AB യില്‍ വസ്തുവിന്റെ അവസ്ഥ എന്ത്? (½)
    b) CDയില്‍ വസ്തുവിന്റെ അവസ്ഥ എന്ത്? (½)
    c) വസ്തുവിന്റെ ദ്രവണാങ്കം എത്ര? (½)
    d) അവസ്ഥാപരിവര്‍ത്തനത്തിനെടുക്കുന്ന സമയം എത്ര? (½)
    e) ഈ പ്രവര്‍ത്തനത്തിനാവശ്യമായ ആകെ താപത്തിന്റെ അളവ് കണക്കാക്കുക.
    (ഖര വസ്തുവിന്റെ വിശിഷ്ടതാപധാരിത 2900 J/kgK , ദ്രാവക വസ്തുവിന്റെ വിശിഷ്ടതാപധാരിത 2100 J/KgK, വസ്തുവിന്റെ ദ്രവീകരണലീനതാപം 200 X 103 J/kg ) (3)

   1. താഴെ പറയുന്നവയുടെ കാരണം കണ്ടെത്തുക. (3)
    a). ആവിയില്‍ പാകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ എളുപ്പത്തില്‍ വേവുന്നു.
    b). മണ്‍കൂജകളില്‍ സൂക്ഷിച്ചിരിക്കുന്ന ജലം നന്നായി തണുത്തിരിക്കുന്നു.
    c). അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വ്യത്യാസം നമ്മുടെ ശരീരതാപനിലയെ പെട്ടെന്ന് ബാധിക്കുന്നില്ല.
   2. ഒരു വൈദ്യുത ഉപകരണം ഒരു സെക്കന്റ് കൊണ്ട് 1000 J ഊര്‍ജം ഉപയോഗിക്കുന്നു.
    a). ഈ ഉപകരണത്തിന്റെ പവര്‍ എത്രയാണ്? (1)
    b). ഈ ഉപകരണം രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ എത്ര യൂണിറ്റ് വൈദ്യുതി ചെലവാകും? (1)
    c). ഇത്രയും യൂണിറ്റ് വൈദ്യുതി ചെലവാകാന്‍ ഒരു 230 V, 100 W ബള്‍ബ് എത്ര മണിക്കൂര്‍ പ്രവര്‍ത്തിക്കണം.? (2)
   3. പവര്‍ ഹൗസുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി വോള്‍ട്ടേജ് വര്‍ദ്ധിപ്പിച്ചാണ് ദൂരസ്ഥലങ്ങളിലേക്ക് പ്രേഷണം ചെയ്യുന്നത്.
    a). പവര്‍ സ്റ്റേഷനില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എത്ര വോള്‍ട്ടേജിലാണ്? (1)
    b). ദൂരസ്ഥലങ്ങളിലേക്ക് കമ്പികളിലൂടെ പ്രേഷണം ചെയ്യുമ്പോഴുള്ള പ്രശ്നം എന്ത്? (1)
    c). ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പ്രേഷണം ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് എങ്ങനെയാണ്? (1)
   4. ഒരു വിതരണ ട്രാന്‍സ് ഫോമറില്‍ നിന്നുള്ള A,B,C,D എന്നീ നാലു ചാലകമ്പികളും അവയ്ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും തന്നിരിക്കുന്നു.

    a). ഈ ലൈനുകള്‍ ഏതെന്ന് (ഫേസ്, ന്യൂട്രല്‍...) കണ്ടെത്തി എഴുതുക. (2)
    b). ഇവയിലേതൊക്കെ ലൈനുകളാണ് ഒരു ഗാര്‍ഹിക സെര്‍ക്കീട്ടിലേക്ക് വേണ്ടത്? (1)
പൊരിച്ച ഐസ് ക്രീമിലെ ഫിസിക്സ് എന്താണ് ?

പൊരിച്ച ഐസ് ക്രീമിലെ ഫിസിക്സ് എന്താണ് ?
*************************************************************
ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂള്‍
പത്താം ക്ല്ലാസ് സി ഡിവിഷനില്‍ കാലത്ത് ഒന്നാമത്തെ പിരീഡ്
അത് ഫിസിക്സ് മാഷിന്റേതായിരുന്നു
മാഷിന്റെ ക്ലാസിനൊരു പ്രത്യേകതയുണ്ട് .
എന്നു വെച്ചാല്‍ പിരീഡിന്റെ ആദ്യത്തെ മൂന്ന് മിനിട്ട് മാഷ് സീറോ അവര്‍ ആയി പ്രഖ്യാപിച്ചീട്ടുണ്ട്
അതില്‍ കുട്ടികള്‍ക്ക് എന്ത് ചോദ്യവും ചോദിക്കാം
വിഷയം ഫിസിക്സ് ആയതിനാല്‍ പലപ്പോഴും കുട്ടികള്‍ ഫിസിക്സുമായി ബന്ധപ്പെട്ട നിത്യജീവിതത്തിലെ സംഭവങ്ങളാണ് ഉന്നയിക്കാറു പതിവ്
ആയതിനാല്‍ …......................
അന്നേദിവസം
പിരീഡിന്റെ തുടക്കത്തില്‍ തന്നെ മാഷ് സീറോ അവര്‍ പ്രഖ്യാപിച്ച സമയത്തിങ്കല്‍ …...........
സ്ക്കൂളില്‍ എന്നും സെന്റോഫിന് ബിരിയാണി സപ്ലൈ ചെയ്യുന്ന വാസൂട്ടന്റെ മകനായ വാസില്‍ എണീറ്റുനിന്നു
അവന്‍ എണീറ്റുനിന്നാല്‍ എല്ലാവരും ചിരിക്കാറാണ് പതിവ്
( പണ്ടൊരിക്കല്‍ അവന്‍ പപ്പടം എന്തിനാണ് വെളിച്ചെണ്ണയില്‍ വറുക്കുന്നത് അതിനു പകരം വെള്ളത്തില്‍ വറുത്തുകൂടെ എന്ന ചോദ്യം സ്കൂളില്‍ മാത്രമല്ല നാട്ടില്‍ തന്നെ ഹിറ്റായിരുന്നു . മിക്ക കല്യാണത്തലേന്നു കളിലും പ്രസ്തുത ചോദ്യം പപ്പടം വറുക്കുമ്പോഴൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു )
അന്നും അതുപോലെ സംഭവിച്ചു ; എല്ലാവരും ചിരിച്ചു !
മാഷ് അത് കാര്യമാക്കാതെ വാസിലിനെ പ്രോത്സാ‍ഹിപ്പിച്ചു
അവനും സഹപാഠികളുടെ പ്രതികരണം കണക്കിലെ ടുക്കാതെ ഗൌരവത്തില്‍ പറഞ്ഞു
മാഷേ പൊരിച്ച ഐസ് ക്രീമിലെ ഫിസിക്സ് എന്താണ് ? “
ക്ലാസ് ഒന്നടക്കം പൊട്ടിച്ചിരിച്ചും
അതും കൂടിയായപ്പോള്‍ അവന്‍ ചൂടായി
ഈ ക്ലാസില്‍ ആരെങ്കിലും പൊരിച്ച ഐസ് ക്രീം തിന്നീട്ടുണ്ടോ . എന്നീട്ട് പറയ് മറ്റ് കാര്യങ്ങളോക്കെ ”
ക്ലാസ് നിശ്ശബ്ദമായി
തുടര്‍ന്നും വാസില്‍ വെടിപൊട്ടിച്ചും
പൊരിച്ച ഐസ് ക്രിം മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണോ ? ”
അവന്‍ സീറ്റില്‍ സ്വസ്തമായി ഇരുന്നു
മാഷ് തന്റെ കഷണ്ടി ‌ത്തലയില്‍ രണ്ടു വട്ടം തലോടി , താടി രണ്ടു പ്രാവശ്യം താഴേക്ക് ഉഴിഞ്ഞു.
ഇത് കണ്ടാല്‍ കുട്ടികള്‍ക്കറിയാം മാഷ് കഠിനമായ മാനസിക വ്യായാമത്തിലാണെന്ന് . അതിനാല്‍ കുട്ടികള്‍ എല്ലാ വരും കാത്തിരുന്നു
മൂന്ന് മിനിട്ട് കഴിഞ്ഞതിനാല്‍ സീറോ അവര്‍ കഴിഞ്ഞതായി പ്രഖ്യാപിച്ചു
ഈ ചോദ്യത്തിന്റെ ഉത്തരം അടുത്ത ദിവസം പറയാമെന്ന് പറഞ്ഞ് മാഷ് പാഠഭാഗത്തിലേക്ക് നീങ്ങി

വാല്‍ക്കഷണം :

എന്നാണ് പൊരിച്ച ഐസ് ക്രീം കണ്ടുപിടിച്ചത് എന്നാണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത വിവരണങ്ങൾ നിലനിൽക്കുന്നുണ്ട്. ഐസ്ക്രീം സൺഡേ അവതരിപ്പിച്ച 1893 ലെ ചിക്കാഗോ വേൾഡ് ഫെയറിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് ഒരു വാദം . 1894 ലെ ഒരു ഫിലാഡെൽഫിയൻ കമ്പനിയാണ് ഇത് കണ്ടുപിടിച്ചത് എന്ന് മറ്റൊരു വാദം . 1960 കളിൽ ജപ്പാനിലെ ടെംമ്പുറ റസ്റ്റോറന്റുകളാണ് ഇത് കണ്ടുപിടിച്ചത് എന്ന് മൂന്നാമതൊരുവാദം

ഐസ്ക്രീം ബ്രഡ്ഡ് പൊടിയിൽ പൊതിഞ്ഞ് പെട്ടെന്ന് എണ്ണയിലിട്ട് പൊരിച്ചെടുത്ത് ഉണ്ടാക്കുന്ന ഡെസെർട്ടാണ് പൊരിച്ച ഐസ്ക്രിം. തണുത്ത് ഐസ്ക്രീമിന്റെ ചുറ്റും ബ്രഡ്ഡിന്റെ ഒരു പൊരിഞ്ഞ കവചമുണ്ടായിരിക്കും. അതുകൊണ്ട് ഇതിന്റെ പുറം ചൂടായിരിക്കുമെങ്കിലും അകത്തുള്ള ഐസ്ക്രീം തണുത്തുതന്നെയിരിക്കും.

കേരളത്തില്‍ പൊരിച്ച ഐസ് ക്രീം
***************************************
എന്നാല്‍ കേരളത്തില്‍ ഇത് പലരീതിയില്‍ ഉണ്ടാക്കുന്നുണ്ട് . വളരെ കനം കുറച്ച് പരത്തിയ മാവ് ( അരിപ്പൊടിയോ മറ്റ് ഏതെങ്കിലുമോ ആവാം ) ചതുരാകൃതിയില്‍ മുറിച്ചെടുക്കുന്നു . വളരെ താഴ്ന്ന ഊഷ്മാവിലുള്ള ഐസ്‌ക്രിം അതില്‍ നിശ്ചിത അളവില്‍ അഥവാ ഒരു കോഴിമുട്ട വലുപ്പത്തില്‍ വെക്കുന്നു . പ്രസ്തുത ഐസ് ക്രീമിന ചതുരാകൃതിയില്‍ പരത്തിയതുകൊണ്ട് പൊതിയുന്നു . അതിനുശേഷം ഒരു പാത്രത്തില്‍ ഉടച്ചുവെച്ചീട്ടുള്ള കോഴിമുട്ടയില്‍ മുക്കുന്നു . തുടന്ന് മറ്റൊരു പാത്രത്തില്‍ വെച്ചീട്ടുള്ള നാളികേരം ചിരകിയതില്‍ ഉരുട്ടിയെടുക്കുന്നു . അപ്പോള്‍ നാളികേരം അതിനു ചുറ്റും പറ്റിപ്പിടിച്ചീട്ടുണ്ടായിരിക്കും . ഉടനെത്തന്നെ അടുപ്പത്ത് വെച്ചീട്ടൂള്ള പാത്രത്തിലെ തിളച്ച എണ്ണയിലേക്ക് ഇത് ഇട്ട് മൊരിച്ചെടുക്കുന്നു . എണ്ണയില്‍ ഇട്ട് മൊരിഞ്ഞ ഉടനെതന്നെ എടുക്കണമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം . അങ്ങനെ പൊരിച്ച ഐസ് ക്രീം റെഡിയായി . ഐസ് ക്രിം പാത്രത്തില്‍ നിന്ന് എടുത്തു കഴിഞ്ഞാല്‍ തുടന്നുള്ള പ്രക്രിയകളെല്ലാം വളരെ വേഗത്തില്‍ വേണമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്

പൊരിച്ച ഐസ് ക്രീമില ഫിസിക്സ്
**********************************************
താഴ്‌ന്ന നിലയിലാണ് ഐസ് ക്രീമിന്റെ ഊഷ്മാവ് എന്നതിനാല്‍ അത് പെട്ടെന്ന് ഉരുകുകയില്ല . തുടന്ന് അതിനു ചുറ്റും രൂപപ്പെടുന്ന കവചം ചൂടായശേഷം താപത്തെ പെട്ടെന്ന് അകത്തേക്ക് കടത്തിവിടുകയുമില്ല .

പൊരിച്ച ഐസ് ക്രീമും ആരോഗ്യവും

മനുഷ്യന്റെ ശാരീരിക ആരോഗ്യവുമായി ചിന്തിക്കയാണെങ്കില്‍ ഈ ഭക്ഷണം ആമാശയത്തിന നല്ലതല്ല . വ്യത്യസ്ത ഊഷ്മാവിലുള്ള ഭക്ഷണം ചെല്ലുന്നത് ആമാശയത്തിന് ദോഷകരമാണ് . ഐസ് ക്രിം തന്നെ ആമായശത്തിന് ദോഷകരമാണെന്നിരിക്കെ അതിന്റെ കൂടെയുള്ള മറ്റ് അറ്റാച്ച്മെന്റിന്റെ കാര്യം പറയാനുണ്ടോ ?