Showing posts with label optics. Show all posts
Showing posts with label optics. Show all posts

Worksheets

                   -->
1. ചിത്രം നിരീക്ഷിക്കുക





a. ചിത്രത്തിലെ A, B എന്നീ ഉപകരണങ്ങളുടെ പേരെഴുതുക. (1)
b. ചിത്രം A യിലെ ഊര്‍ജമാറ്റം എന്ത്? ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനതത്ത്വം എന്ത്? (1)
    c. ആംപ്ലിഫയറിലെ പ്രധാന ഇലക്ട്രോണിക് ഘടകം ഏത്? ഇതിന്റെ ഉപയോഗം എന്ത്? (1)


2.ഘടകവര്‍ണ്ണങ്ങള്‍ ചേര്‍ന്നുള്ള ഒരു മജന്ത പ്രകാശസ്രോതസ്സ് ഇരുട്ടുമുറിയില്‍ക്രമീകരിച്ചിരിക്കുന്നു. പ്രകാശം ഒരു മഞ്ഞ ഫില്‍ട്ടറില്‍കൂടി കടന്ന് ഒരു വെളുത്ത പൂഷ്പത്തില്‍പതിക്കുന്നു.





(a). വെളുത്ത പൂഷ്പം ഏതു വര്‍ണ്ണത്തില്‍കാണപ്പെടും? (1)
(b). വെളുത്ത പൂഷ്പത്തിനുപകരം മഞ്ഞ പുഷ്പമായിരുന്നുവെങ്കിലോ? (1)


3.
--> 
 a. കേരളത്തിലെ പവര്‍സ്റ്റേഷനില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രവോള്‍ട്ടിലുള്ളതാണ്? (1)
b. വൈദ്യുത പവര്‍പ്രേഷണത്തില്‍സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍, സ്റ്റെപ് ഡൗണ്‍ട്രാന്‍സ്ഫോര്‍മര്‍
എന്നിവ എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത്? (1)
    c. നിങ്ങളുടെ വീടിനടുത്തുള്ള പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നേരിട്ടപ്പോള്‍ KSEB ഒരു
    ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഏത് തരം ട്രാന്‍സ്ഫോമറായിരിക്കും ഇത്? (1)

പ്രകാശവീഥിയിലൂടെ.......

പ്രകാശപ്രതിഫലനവുമായി ബന്ധപ്പെട്ട എല്ലകാര്യങ്ങളും ഇവിടെ തയ്യാര്‍......!
പാലക്കാട് വണ്ടിത്താവളം KKMHSS ലെ ജി.എന്‍. സുധീര്‍ സാര്‍ തയ്യാറാക്കിയ
ഈ അനിമേഷന്‍ കാണൂ..........



SSLC Capsule - പ്രകാശം ( Light )

ഗോളീയ ദര്‍പ്പണം



പ്രതിഫലന നിയമം - (i = r)

പ്രതിബിംബ രൂപീകരണം


ഒരേസ്ഥാനത്തുനിന്നും പുറപ്പെടുന്ന രണ്ട് പതനരശ്മികളുടെ പ്രതിഫലനകിരണങ്ങള്‍സന്ധിക്കുന്ന സ്ഥലത്താണ് യഥാര്‍ത്ഥ പ്രതിബിംബം രൂപപ്പെടുന്നത്.
പ്രതിഫലനകിരണങ്ങള്‍ പരസ്പരം അകന്നുപോകുന്നുവെങ്കില്‍ അവ പുറപ്പെടുന്നതായി തോന്നുന്ന ബിന്ദുവില്‍മിഥ്യാ പ്രതിബിംബം രൂപപ്പെടുന്നു.


ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി.


കോണ്‍വെക്സ്-- u = - , v= +, r = +, f = +      
കോണ്‍കേവ്-- u = - , v = - or +, f = -, r = - 

ആവര്‍ധനം- m = L'M'/LM = -v/u
ദര്‍പ്പണ സമവാക്യം- 1/f = 1/u +1/v 



അപവര്‍ത്തനം

അപവര്‍ത്തന നിയമം (Snell's നിയമം)
sin i / sin r = n (അപവര്‍ത്തനാങ്കം)
n=പ്രകാശത്തിന്റ ശൂന്യസ്ഥലത്തെ പ്രവേഗം/പ്രകാശത്തിന്റ മാധ്യമത്തിലെ പ്രവേഗം
അപവര്‍ത്തനാങ്കം കൂടുമ്പോള്‍ പ്രകാശത്തിന്റെ പ്രവേഗം കുറയുന്നു
 


പ്രകാശവീഥിയിലൂടെ

1.പ്രതിഫലനം
2.ഒരു കോണ്കേവ് ദര്പ്പണത്തില് രൂപപ്പെടുന്ന പ്റതിബിംബം
 3.ഒരു കോണ് വെക്സ് ലെന്സില്  രൂപപ്പെടുന്ന പ്റതിബിംബം
   ഇവയുടെ Applets ഇവിടെ ലഭ്യമാണ്.
1.Download the Applets to the Desktop
2.Right Click on it and click 'Extract here'
3.Open it with Geogebra.
    a. Application        Education         Geogebra
    b.In Geogebra window
        File     Open       Desktop(Double Click)     Select         Name of the file to be opened
    c.Click OK

ചീര്‍പ്പും പ്രകാശവും



ഒരു കാര്‍ഡ്ബോര്‍ഡിന്റെയോ, തെര്‍മോകോളിന്റെയോ അരികില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ചീര്‍പ്പ് ഘടിപ്പിക്കുക.
സൂര്യപ്രകാശമോ,അല്ലെങ്കില്‍ ടോര്‍ച്ചില്‍ നിന്നുള്ള പ്രകാശമോ ചീര്‍പ്പിലൂടെ വീഴാനനുവദിച്ചാല്‍ സമാന്തരമായ പ്രകാശരശ്മികളുണ്ടാക്കാം.
ഇവ വിവിധതരം ദര്‍പ്പണത്തിലൂടെ കടത്തിവിട്ട് പ്രതിഫലനരശ്മികളുടെ പ്രത്യേകതളറിയാം

വിവിധതരം ലെന്‍സുകളും ഒരു പ്രശ്നവും......







വിവിധ തരം ലെന്‍സുകളെ പരിചയപ്പെടു.......
1. കോണ്‍വെക്സ്
2.പ്ളാനോ കോണ്‍വെക്സ്
3.കോണ്‍കേവോ കോണ്‍വെക്സ്
4.കോണ്‍കേവ്
5.പ്ളേനോ കോണ്‍കേവ്
6.കോണ്‍വെക്സോ കോണ്‍കേവ്


പ്രശ്നം....?
താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ ഒരു കോണ്‍കേവ് ലെന്‍സിലൂടെ പ്രകാശ രശ്മികള്‍ സഞ്ചരിക്കുമോ?

രണ്ട് ചിത്രങ്ങള്‍......





സമാന്തരരീതിയില്‍- പ്രത്യേകം, പ്രത്യേകം നിയന്ത്രിക്കുന്നതിന്-ഒരേ വോള്‍ട്ടത ലഭ്യമാക്കുന്നതിന്.
ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസില്‍
ഫേസും ന്യൂട്രലും ഉപകരണത്തിന് ലഭിക്കണം.
എര്‍ത്ത് ലൈന്‍ ഉറപ്പാക്കണം
മെയിന്‍ ഫ്യൂസ്, മെയിന്‍സ്വിച്ചിനും, kWh- മീറ്ററിനു മിടയില്‍



പ്രതിബിംബരൂപീകരണം.......
ഒരു ബിന്ദുവില്‍നിന്നും പുറപ്പെടുന്ന ഏതെങ്കിലും 2പ്രകാശരശ്മികളുടെ പ്രതിഫലനകിരണങ്ങള്‍കൂട്ടിമുട്ടുന്ന സ്ഥലത്ത് പ്രതിബിംബം ഉണ്ടാകുന്നു.

തുണികള്‍ നീലത്തില്‍ മുക്കുമ്പോള്‍ തിളങ്ങുന്നത്.........




നീലത്തിലും മറ്റും അടങ്ങിയിരിക്കുന്ന ചില പ്രത്യേക വര്‍ണ്ണങ്ങള്‍ക്ക് സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുവാനും അവയെ നേരിയ നീലനിറമുള്ള പ്രകാശമാക്കി പ്രതിഫലിപ്പിക്കുവാനുമുള്ള കഴിവുണ്ട്. തുണിയില്‍ നീലം മുക്കുമ്പോള്‍, നീലത്തിന്റെ അംശം തുണിയില്‍ പറ്റിയിരിക്കുകയും സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ്
അവയുടെ തിളക്കം കൂടുതലായി തോന്നുന്നത്.

പ്രതിബിംബ രൂപീകരണം





*ചിത്രത്തിലെ OB എന്ന വസ്തുവിലെ Bഎന്ന ബിന്ദുവില്‍നിന്നും പുറപ്പെടുന്ന 4 പതനരശ്മികള്‍ വരയ്ക്കക.
Draw 4 incident rays from the point B



*ഇതില്‍ ഏതെങ്കിലും രണ്ട് പതനരശ്മികളുടെ പ്രതിപതനകിരണങ്ങള്‍ വരയ്ക്കുക.

Draw the reflected rays of any two incident rays

*ഈ പ്രതിപതനകിരണങ്ങള്‍ സന്ധിക്കുന്ന ബിന്ദു ഏത്?
which is the point where  the reflected rays meet?

* ഈ ബിന്ദുവില്‍ ഒരു പ്രതിബിംബം രൂപീകരിക്കുമോ?
does the image form in this point?



ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദ്രന്‍മാര്‍ക്ക് വലിപ്പം കൂടുതല്‍ തോന്നുന്നതെന്തുകൊണ്ട്.....?




ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം കൂടുതലായും അവയ്ക്ക് നേരിയ ദീര്‍ഘവൃത്താകൃതി കൈവന്നതായി നമുക്ക് തോന്നാറുണ്ട്.
യഥാര്‍ത്ഥത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പത്തില്‍ വ്യത്യാസം ഒന്നും വരുന്നില്ല. ഇത് വെറും തോന്നല്‍ മാത്രമാണ്. ഉദയാസ്തമയസമയങ്ങളിലും, മറ്റു സമയങ്ങളിലും ഒരേ ക്യാമറ ഉപയോഗിച്ച് സൂര്യന്റെയോ ചന്ദ്രന്റെയോ പടമെടുത്ത് നോക്കിയാല്‍ ഇത് മനസ്സിലാക്കാം.
ഉദയാസ്തമയസമയങ്ങളില്‍ വലിപ്പം കൂടുതലായി തോന്നുന്നത്, ഭൂമിയിലെ മരങ്ങള്‍, മലകള്‍ എന്നിവയുമായി സൂര്യനെയും ചന്ദ്രനെയും താരതമ്യപ്പെടുത്തുന്നതുകൊണ്ടാണ്.
അകലെ നില്‍ക്കുന്ന മരം ചെറുതായാണ് കാണുന്നത്, എന്‍കില്‍ പ്പോലും അതിന്റെ യഥാര്‍ത്ഥ വലിപ്പം നമുക്കറിയാം. അപ്പോള്‍ മരത്തിന് സമീപത്തായി , അതിനേക്കാള്‍ വലുതായി ചന്ദ്രനെയോ സൂര്യനെയോ കാണുമ്പോള്‍, അവയും കാണുന്നതിനേക്കാള്‍ വലുതാണെന്ന തോന്നല്‍ നമുക്കുണ്ടാകുന്നു.
വായുവിലൂടെ സംചരിച്ച് നമ്മുടെ കണ്ണിലെത്തുന്ന പ്രകാശരശ്മികളുടെ അപവര്‍ത്തനം മൂലമാണ് സൂര്യചന്ദ്രന്‍മാര്‍ക്ക് ഉദയാസ്തമയസമയങ്ങളില്‍ ദീര്‍ഘ വൃത്താകൃതി കൈവരുന്നതായി തോന്നുന്നത്..........

ദര്പ്പണം - വര്ക്ക് ഷീറ്റ്



ഒരു കോണ്കേവ് ദര്പ്പണത്തിനു മുന്നില് AB എന്ന വസ്തു വച്ചിരിക്കുന്നു.  താഴെ പറയുന്നവ കണ്ടുപിടിക്കുക 
* വസ്തുവില് നിന്നും ദര്പ്പണത്തിന്റെ പൊളിലേക്കുള്ള അകലം എത്ര?
* ഫോക്കസ് ദൂരം എത്ര?
*ദര്പ്പണത്തിന്റെ പൊളില് നിന്നും പ്രതിബിംബത്തിലേക്കുള്ള അകലം എത്ര?
* വസ്തുവിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ സവിശേഷതകള് എന്തെല്ലാം?

Types of MIRRORS

  
 


വിവിധതരാം  ദര്പ്പണങ്ങള്  ഏതെല്ലാം ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നു. ?
ഓരോന്നിനും ഉപയോഗിക്കുന്ന ഏതു തരം   ദര്പ്പണങ്ങള് ആണ് എന്നും  എഴുതുക.......

WORK SHEET - light

വായുവില് നിന്നും ഒരു പ്രിസത്തിലെക്കുള്ള പ്രകാശ രശ്മിയുടെ 
പാത കാണിക്കുന്ന ചിത്രം തന്നിരിക്കുന്നു.
*ചിത്രത്തില് പതന കോണ് ഏതാണ്?
*ചിത്രത്തില്  അപവര്ത്തന  കോണ് ഏതാണ് ?
* അപവര്ത്തനാങ്കം എത്ര ?
* പ്രകാശത്തിന്റെ ഗ്ലാസ്സിലെ വേഗത എത്ര ? 
( പ്രകാശത്തിന്റെ വായുവിലെ വേഗത = 300000000 m/sec )

പ്രതിബിംബം രൂപീകരിക്കൂ....


എ ബി എന്ന വസ്തു വക്രതാ കേന്ദ്രതിനരികെ സ്ഥിതി ചെയ്യുന്നു .
എ യില് നിന്നുള്ള പ്രകാശരശ്മികലുടെ പ്രതിഫലന കിരണങ്ങള് വരച്ച്
പര്തിബിംബം രൂപീകരിക്കൂ.....

കിരണ ചിത്രം വരയ്ക്കൂ ........










, ബി എന്നീ പ്രകാശ രശ്മികലുടെ പ്രതിഫലന കിരണങ്ങള് വരയ്ക്കൂ......













ബി എന്ന പ്രകാശ സ്രോതസ്സിന്റെ പ്രതിബിംബം വരയ്ക്കൂ...