സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൊതു വിദ്യാലയങ്ങളില്‍ ആലപിക്കുന്നതിനായി പ്രവേശനോത്സവ ഗാനം ക്ഷണിച്ചു. അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും രചനകള്‍ അയയ്ക്കാം. പ്രായപരിധിയില്ല. ഏറ്റവും നല്ല ഗാനത്തിന് സമ്മാനം നല്‍കും. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ , സര്‍വ്വ ശിക്ഷാഅഭിയാന്‍ , നന്ദാവനം, തിരുവനന്തപുരം, ഫോണണ്‍ - 0471 2320352. പി.എന്‍ .എക്‌സ്.1741/14
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Showing posts with label അറിയിപ്പ്. Show all posts
Showing posts with label അറിയിപ്പ്. Show all posts
സ്‌കൂള്‍ പ്രവേശനോത്സവഗാനം ക്ഷണിക്കുന്നു
സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൊതു വിദ്യാലയങ്ങളില്‍ ആലപിക്കുന്നതിനായി പ്രവേശനോത്സവ ഗാനം ക്ഷണിച്ചു. അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും രചനകള്‍ അയയ്ക്കാം. പ്രായപരിധിയില്ല. ഏറ്റവും നല്ല ഗാനത്തിന് സമ്മാനം നല്‍കും. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ , സര്‍വ്വ ശിക്ഷാഅഭിയാന്‍ , നന്ദാവനം, തിരുവനന്തപുരം, ഫോണണ്‍ - 0471 2320352. പി.എന്‍ .എക്‌സ്.1741/14
സമ്പൂര്‍ണ്ണയിലെ വിശദാംശങ്ങള്‍ പരിശോധിക്കണം
2014-15 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം എന്നിവ ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.in വെബ്‌സൈറ്റില്‍
ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
2012 ലെ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ (കെ.എസ്.സി.എസ്.ടി.ഇ) അപേക്ഷ ക്ഷണിച്ചു. നിര്‍മ്മലമായ ഊര്‍ജ്ജസ്രോതസ്സുകളും ന്യൂക്ളിയര്‍ സൂരക്ഷയും എന്നതാണ് ഇപ്രാവശ്യത്തെ മുഖ്യ വിഷയം. കേരളത്തിലെ സ്കൂളുകള്‍, ഐ.ടി.ഐ.കള്‍ പോളിടെക്നിക്കുകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, മുതലായ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദവിവരം www.kscste.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16.
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള സുവനീറിലേക്ക് ലേഖനങ്ങള്‍ ക്ഷണിച്ചു
ജനുവരി എട്ട് മുതല്‍ 12 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ നിന്നും ലേഖനങ്ങള്‍ ക്ഷണിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങള്‍/നൂതന പ്രവണതകളെ അടിസ്ഥാനമാക്കി മൂന്ന് പേജില്‍ കവിയാത്ത ലേഖനം, ഹെഡ്മാസ്റര്‍/പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടെ ഫോട്ടോസഹിതം ജനുവരി 20 നകം ലഭിക്കത്തക്കവിധം കെ.കേശവനുണ്ണി, കണ്‍വീനര്‍ - സുവനീര്‍ കമ്മിറ്റി, കേരള സ്കൂള്‍ ശാസ്ത്രോത്സവം - 2011-12, കെ.എച്ച്.എസ്. മൂത്താന്തറ, പാലക്കാട് (പി.ഒ.) എന്ന വിലാസത്തില്‍ അയയ്ക്കണം. ഏറ്റവും നല്ല ലേഖനങ്ങള്‍ക്ക് പുരസ്കാരം ഉണ്ടാവും.
Subscribe to:
Posts (Atom)
