Showing posts with label electricity. Show all posts
Showing posts with label electricity. Show all posts

പ്രതിരോധവും റെസിസ്റ്റിവിറ്റിയും

പറഞ്ഞുവരുന്നത് റെസിസ്റ്റിവിറ്റിയെ കുറിച്ചാണ്......പ്രതിരോധത്തെക്കുറിച്ചല്ല....!

ഫ്യൂസ് വയറിന്റെ പ്രതിരോധവും റെസിസ്റ്റിവിറ്റിയും കുറവാണെന്ന്  ഇബ്രാഹിം സാര്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.
പ്രതിരോധം കുറവാണ്......പക്ഷേ റെസിസ്റ്റിവിറ്റിയോ.....?
ഓരോ ലോഹത്തെ അല്ലെങ്കില്‍ ലോഹസങ്കരത്തെ സംബന്ധിച്ച് റെസിസ്റ്റിവിറ്റി സ്ഥിരമാണ്.
ഇവിടെ തന്നിരിക്കുന്ന റെസിസ്റ്റിവിറ്റി കളുടെ പട്ടിക നിരീക്ഷിക്കുക.
സാധാരണ ലോഹങ്ങളേക്കാള്‍ അതുള്‍പ്പെടുന്ന ലോഹസങ്കരത്തിന് റെസിസ്റ്റിവിറ്റി കൂടുതലായിരിക്കും.
ലെഡിനും ടിന്നിനും റെസിസ്റ്റിവിറ്റി വളരെ കൂടുതല്‍ തന്നെയാണ് (പട്ടിക നോക്കുക).
അപ്പോള്‍ അതിനേക്കാള്‍ കൂടുതലായിരിക്കും അവയുടെ ലോഹസങ്കരമായ ഫ്യൂസ് വയറിന്.

ഇനി മറ്റൊരു കാര്യം കൂടി.... കഴിഞ്ഞ SSLC പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു, ഏറ്റവും കൂടുതല്‍ റെസിസ്റ്റിവിറ്റിയുള്ള ലോഹം ഏത് എന്നത്.
ടങ്സറ്റണെന്ന് എല്ലാവര്‍ക്കും ഉത്തരം അറിയാമായിരുന്നു.
പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തെറ്റിച്ചില്ല....

പക്ഷേ പട്ടിക പ്രകാരം ടങ്സ്റ്റണേക്കാള്‍ റെസിസ്റ്റിവിറ്റി കൂടിയ ലോഹങ്ങള്‍ ധാരാളം.....
നിക്കല്‍, അയേണ്‍, മെര്‍ക്കുറി......

ഇനി ഈ പട്ടികകള്‍ എവിടെ നിന്നല്ലേ......
NCERT text Book
 http://ncert.nic.in/NCERTS/textbook/textbook.htm?jesc1=12-16
(പിന്നെ വിക്കിപിഡിയയില്‍ നിന്നും......
http://en.wikipedia.org/wiki/Electrical_resistivity_and_conductivity



പത്താം ക്ലാസ്സിലെ ആദ്യ അധ്യായത്തിലെ വര്‍ക്ക് ഷീറ്റ്

പത്താം ക്ലാസ്സിലെ ഫിസിക്സിന്റെ ആദ്യ അദ്ധ്യായത്തിലെ വര്‍ക്ക്ഷീറ്റാണ് ഇപ്പോള്‍ നല്‍കുന്നത്. A, B എന്നീ രണ്ട് സീരീസുകളിലായി സമാനരീതിയിലുള്ള വ്യത്യസ്ത ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഫോട്ടോസ്റ്റാറ്റ് എടുത്ത് ക്ലാസ്സ് ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......
Worksheet-Physics-1

2 - വൈദ്യുതകാന്തികപ്രേരണം



ശ്രീ അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ തുടരുന്നു......ഇത്തവണ രണ്ടാം പാഠഭാഗമാ​​യ വൈദ്യുതകാന്തികപ്രേരണമാണ്.
എല്ലാവരുടെയും വിശദമായ ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരങ്ങളും നല്‍കി എല്ലാവരും ഈ പരിപാടി
കൂടുതല്‍ സമ്പുഷ്ടമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Physics -2-വൈദ്യുതകാന്തികപ്രേരണം 

Physics-02-Eng Medium

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരുങ്ങാം......


 പത്താം ക്ലാസ്സില്‍ ഇനി റിവിഷന്റെ നാളുകളാണ്.....
എസ്.എസ്.എല്‍. സി പരീക്ഷയ്ക്ക് ഫിസിക്സില്‍ മുഴുവന്‍ സ്കോറും  കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
ഫിസിക്സ് അധ്യാപകന്‍ ചെയ്യാനുദ്ദേശിക്കുന്നു. മാതൃകാ ചോദ്യങ്ങള്‍, വര്‍ക്ക്ഷീറ്റുകള്‍, തുടങ്ങി റിവിഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുണ്ടാകേണ്ടതുണ്ട്. ഫിസിക്സില്‍ താല്‍പര്യമുള്ള എല്ലാവരുടെയും(അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫിസിക്സ് അധ്യാപകന് അയച്ചുതന്ന് ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍തഥിക്കുന്നു.

ആദ്യത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യമാതൃകകള്‍ അയച്ചുതന്നിരിക്കുന്നത് ശ്രീ. അരുണ്‍ബാബു മുതുവറയാണ്. എല്ലാവരുടെയും വിശദമായ വിലയിരുത്തലും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

അരുണ്‍ബാബു തയ്യാറാക്കിയ ഒന്നാം പാഠഭാഗവുമായി ബന്ധപ്പെട്ട ലിങ്ക് താഴെ ക്ലിക്കുക.
ഫിസിക്സ് ഒന്നാം പാഠം



Worksheets

                   -->
1. ചിത്രം നിരീക്ഷിക്കുക





a. ചിത്രത്തിലെ A, B എന്നീ ഉപകരണങ്ങളുടെ പേരെഴുതുക. (1)
b. ചിത്രം A യിലെ ഊര്‍ജമാറ്റം എന്ത്? ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനതത്ത്വം എന്ത്? (1)
    c. ആംപ്ലിഫയറിലെ പ്രധാന ഇലക്ട്രോണിക് ഘടകം ഏത്? ഇതിന്റെ ഉപയോഗം എന്ത്? (1)


2.ഘടകവര്‍ണ്ണങ്ങള്‍ ചേര്‍ന്നുള്ള ഒരു മജന്ത പ്രകാശസ്രോതസ്സ് ഇരുട്ടുമുറിയില്‍ക്രമീകരിച്ചിരിക്കുന്നു. പ്രകാശം ഒരു മഞ്ഞ ഫില്‍ട്ടറില്‍കൂടി കടന്ന് ഒരു വെളുത്ത പൂഷ്പത്തില്‍പതിക്കുന്നു.





(a). വെളുത്ത പൂഷ്പം ഏതു വര്‍ണ്ണത്തില്‍കാണപ്പെടും? (1)
(b). വെളുത്ത പൂഷ്പത്തിനുപകരം മഞ്ഞ പുഷ്പമായിരുന്നുവെങ്കിലോ? (1)


3.
--> 
 a. കേരളത്തിലെ പവര്‍സ്റ്റേഷനില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രവോള്‍ട്ടിലുള്ളതാണ്? (1)
b. വൈദ്യുത പവര്‍പ്രേഷണത്തില്‍സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍, സ്റ്റെപ് ഡൗണ്‍ട്രാന്‍സ്ഫോര്‍മര്‍
എന്നിവ എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത്? (1)
    c. നിങ്ങളുടെ വീടിനടുത്തുള്ള പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നേരിട്ടപ്പോള്‍ KSEB ഒരു
    ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഏത് തരം ട്രാന്‍സ്ഫോമറായിരിക്കും ഇത്? (1)

വൈദ്യുതി ലാഭിക്കാന്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും....?


-->

"പ്രിയപ്പെട്ട കുട്ടികളെ വൈദ്യുതി അമൂല്യമാണ്. വൈദ്യുതി പാഴാക്കുന്നത് രാജ്യത്തിന്റെ വികസനത്തിനുതന്നെ മുരടിപ്പുണ്ടാക്കുന്നു. ഈക്ലാസ്സിലെ 40 കുട്ടികളും ഒരു ദിവസം 1/10 യൂണിറ്റ് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നു എന്നു കരുതുക. അപ്പോള്‍ ഒരു ദിവസം നിങ്ങള്‍ 4 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു. അങ്ങനെയെങ്കില്‍ 30 ദിവസങ്ങള്‍ ഉള്ള ഒരു മാസം 120 യൂണിറ്റ് വൈദ്യുതിയും ഒരു വര്‍ഷം 1440 യൂണിറ്റ് വൈദ്യുതിയും ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ രീതിയില്‍ നമ്മുടെ വിദ്യാലയത്തിലെ 10 ക്ലാസ്സിലെ കുട്ടികള്‍ ചിന്തിച്ചാല്‍ ഒരു വര്‍ഷം 14400 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ നമുക്ക് കഴിയും. ഇത് 28800 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു തുല്യമാണ്. കാരണം ഒരു യൂണിറ്റ് വൈദ്യുതി നിങ്ങളുടെ വീടുകളില്‍ എത്തുമ്പോള്‍ അത്രയും തന്നെ വൈദ്യുതി പ്രസരണ നഷ്ടം ഉണ്ടാകുന്നു ​​എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്." നിസാര്‍ സാര്‍ ഇത്രയും പറഞ്ഞപ്പോള്‍ കുട്ടികള്‍ ചോദിച്ചു ,
" ഇതിനായി ഞങ്ങള്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് ?" 

നിങ്ങള്‍ ചെയ്യേണ്ടത്.....
1) നിങ്ങളുടെ വീടുകളില്‍ സാധാരണ ബള്‍ബുകള്‍ (ഫിലമെന്റ് ബള്‍ബുകള്‍) ഉപയോഗിക്കുന്നുണ്ട് എങ്കില്‍ അവയുടെ സ്ഥാനത്ത് സി. എഫ്. എല്‍ ഉപയോഗിക്കുക

2) സീറോ വാട്ട് ബള്‍ബുകള്‍ (പേരില്‍ മാത്രം സീറോ വാട്ട്) എന്ന പേരില്‍ വിളിക്കുന്ന ബള്‍ബുകള്‍ക്ക് (15W)പകരം പവര്‍ കുറഞ്ഞ LED ലാമ്പ് ഉപയോഗിക്കുക
സീറോ വാട്ട് ബള്‍ബുകള്‍ ഒരു ദിവസം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 0.09 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. അതായത് ഒരു മാസം 2.7 യൂണിറ്റ് വൈദ്യുതി. എന്നാല്‍ അവയുടെ
സ്ഥാനത്ത് LEDലാമ്പ് (1W)ഉപയോഗിക്കുമ്പോള്‍ ഒരു മാസം 0.18 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഒരു മാസം 2.52 യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു

3) ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ലൈറ്റ്, ഫാന്‍, ടി. വി., കമ്പ്യൂട്ടര്‍ എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യുക. പെട്ടെന്നു കറന്റു പോയാല്‍ മുറിയില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പ് വരുത്തുക

4) പകല്‍ സമയത്ത് വീടിനുള്ളില്‍ കാറ്റും വെളിച്ചവും കടക്കത്തക്കരീതിയില്‍ ജനാലകള്‍ തുറന്നിടുക. അത്യാവശ്യം വേണ്ടുന്ന സാഹചര്യങ്ങളില്‍ മാത്രം ലൈറ്റ്, ഫാന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുക

5) മുറികള്‍ക്കുള്ളില്‍ അടുത്ത തവണ പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക

6)പഴയ ട്യൂബ് ലൈറ്റുകള്‍ കേടുവന്ന് മാറ്റുമ്പോള്‍ ഇലക്ട്രോണിക്സ് ചോക്കും സ്ലിം ട്യൂബുകളും ഉപയാഗിക്കുക

7) നിലവില്‍ ഉപയോഗിക്കുന്ന ഫാനുകളുടെ കോയിലുകളില്‍ തകരാറ് ഉണ്ടെങ്കില്‍ അവ യഥാസമയം പരിഹരിക്കുക. പുതിയ ഫാനുകള്‍ വാങ്ങുമ്പോള്‍ വിലകുറവ് കണക്കിലെടുത്ത് ഭാരവും വാട്ടേജ് കൂടിയതുമായ ഫാനുകള്‍ വാങ്ങരുത്. സ്റ്റാര്‍ റേറ്റിംഗ് നോക്ക് ഫാനുകള്‍ തെരെഞ്ഞെടുക്കുക. മിതമായ വേഗതയില്‍ മാത്രം ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുക.
കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ ഉള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ആണ് സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തിയത്. ചുവന്ന പ്രതലത്തില്‍ 5 സ്റ്റാറുകള്‍ ഉണ്ടെങ്കില്‍ ആ ഉപകരണം ഏറ്റവും ഊര്‍ജക്ഷമത കൂടിയതായിരിക്കും

8)ആവശ്യകത അനുസരിച്ച് വലിപ്പവും സ്റ്റാര്‍ റേറ്റിംഗ് കൂടിയതുമായ റഫ്രിജറേറ്റര്‍ തെരെഞ്ഞെടുക്കുക. ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജിന്റെ വാതില്‍ തുറക്കരുത്. ആഹാരസാധനങ്ങള്‍ ചൂടോടെ ഫ്രിഡ്ജിനകത്ത് വയ്ക്കരുത്. കഴിയുമെങ്കില്‍ ഇടയ്ക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഭിത്തിയില്‍ നിന്നും ഒരടിയെങ്കിലും വിട്ടു ഫ്രിഡ്ജ് വയ്ക്കുന്നതാണ് നല്ലത്. രാത്രി 7 മണി മുതല്‍ 10 മണി വരെ ഫ്രിഡ്ജ് ഓഫ് ചെയ്ത് വയ്ക്കാം. കൂടുതല്‍ ഭാരം ഫ്രിഡ്ജിനകത്തു കയറ്റി വയ്ക്കരുത്

9)ഇസ്തിരിപ്പെട്ടി വാങ്ങുമ്പോള്‍ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്നവ തെരെഞ്ഞെടുക്കുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് 450W ഇസ്തിരിപ്പെട്ടി മതിയാവും. ഇസ്തിരി ഇടുന്ന സമയത്ത് ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക

10) മിക്സി, ഗ്രൈന്‍ഡര്‍ എന്നിവ മികച്ച സ്റ്റാര്‍ റേറ്റിംഗ് ഉള്ളവ തെരെഞ്ഞെടുക്കുക. ISI മുദ്രയുള്ള
ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡര്‍ തെരെഞ്ഞെടുക്കുക. ഓവര്‍ലോഡ് റിലേയുള്ള മിക്സി ഉപയോഗിക്കുക

11)സ്റ്റാര്‍ റേറ്റിംഗ് ഉള്ള വാട്ടര്‍ പമ്പ് ആവശ്യം അനുസരിച്ച് ശേഷി ഉള്ളവ വാങ്ങുക. അനാവശ്യമായി പമ്പ് പ്രവര്‍ത്തിപ്പിക്കരുത്

12) ടി. വി., കംപ്യുട്ടര്‍ എന്നിവ വാങ്ങുമ്പോള്‍ LCD/LED ണോണിറ്റര്‍ ഉള്ളവ തെരെഞ്ഞെടുക്കുക. ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ഓഫ് ചെയ്യുക

13) എസി, വാഷിംഗമെഷീന്‍, എയര്‍കൂളര്‍ എന്നിവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക.. 

14) ബാത്ത്റൂമുകളില്‍ സി.എഫ് ലാമ്പുകള്‍ക്ക് പകരം 3W LED ലാമ്പുകള്‍ ഉപയോഗിക്കുക

15) അനാഴശ്യമായി തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതുകണ്ടാല്‍ ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുക

16) രാത്രികാലങ്ങളില്‍ കറന്റ് ഇല്ലാതിരിക്കുകന്ന സമയങ്ങളില്‍ ഉപയോഗിക്കുന്നതിന്, സോളാര്‍ LED ലാമ്പുകള്‍ ഉപയോഗിക്കുക

ഊര്‍ജ ഉപഭോഗ പട്ടിക
വൈദ്യുത ഉപകരണം പവര്‍ (W) ഒരു യൂണിറ്റ് വൈദ്യുതി ചെലവാകാന്‍ ഉപകരണം പ്രവര്‍ത്തിക്കേണ്ട സമയം ദിവസം 1മണിക്കുര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുമാസത്തെ വൈദ്യുത ഉപഭോഗം(യൂണിറ്റ്)
ബള്‍ബ് 40 25 മണിക്കൂര്‍ 1.2
ബള്‍ബ് 60 16.6മണിക്കൂര്‍ 1.8
ബള്‍ബ് 100 10 മണിക്കൂര്‍ 3
സി. എഫ്. എല്‍ 5 200മണിക്കൂര്‍ 0.15
സി. എഫ്. എല്‍ 14 71.42 മണിക്കൂര്‍ 0.42
സി. എഫ്. എല്‍ 20 50മണിക്കൂര്‍ 0.6
ഫ്ലൂറസെന്റ് ലാമ്പ് (ഇലക്ട്രോണിക് ചോക്ക്) 35 28.57മണിക്കൂര്‍ 1.05
ഫ്ലൂറസെന്റ് ലാമ്പ്
(കോപ്പര്‍ ചോക്ക്)
55 18.18 മണിക്കൂര്‍ 1.65
സീറോ വാട്ട് ബള്‍ബ് 15 66.66മണിക്കൂര്‍ 0.45
സീലിംഗ് ഫാന്‍ 60 16.66 മണിക്കൂര്‍ 1.8
ടേബിള്‍ ഫാന്‍ 40 25 മണിക്കൂര്‍ 1.2
ഇസ്തിരിപ്പെട്ടി 450 2.22മണിക്കൂര്‍ 13.5
ഇസ്തിരിപ്പെട്ടി 1000 1മണിക്കൂര്‍ 30
.സി. (1 ടണ്‍) 1400 43 മിനിറ്റ് 42
.സി. (1.5 ടണ്‍) 1800 33 മിനിറ്റ് 54
എയര്‍ കൂളര്‍ 170 5.88മണിക്കൂര്‍ 5.1
റഫ്രിജറേറ്റര്‍ 225 4.4 മണിക്കൂര്‍ 6.75
റഫ്രിജറേറ്റര്‍ 300 3.33 മണിക്കൂര്‍ 9
വാഷിംഗ് മെഷീന്‍ 200 5 മണിക്കൂര്‍ 6
വാഷിംഗ് മെഷീന്‍ (ഓട്ടോമാറ്റിക്) 365 2.73 മണിക്കൂര്‍ 58
റേഡിയോ 15 66.66മണിക്കൂര്‍ 0.45
സി.ഡി.പ്ലയര്‍ 20 50 മണിക്കൂര്‍ 0.6
ടി. വി. 60 16.66 മണിക്കൂര്‍ 1.8
ടി. വി. 120 8.33 മണിക്കൂര്‍ 3.6
കമ്പ്യൂട്ടര്‍ 100 10മണിക്കൂര്‍ 3
കമ്പ്യൂട്ടര്‍ 150 6.66 മണിക്കൂര്‍ 4.5
വൈദ്യുതി ലാഭിക്കുന്നത് വൈദ്യുതി നിര്‍മ്മിക്കുന്നതിന് തുല്യമാണ്.
നാം ലാഭിക്കുന്ന ഓരോയൂണിറ്റ് വൈദ്യുതിയും രാജ്യത്തോടും ഭാവിതലുറയോടും
നമ്മോടുതന്നെയും നാം സ്വീകരിക്കുന്ന കരുതലാണ്.

തയ്യാറാക്കിയത്  - ഹിത, പാലക്കാട്

ക്ലസ്റ്റര്‍ - ഹെല്‍പ് ഡെസ്ക്

AC or DC ?
ഇത്തവണത്തെ ക്ലസ്റ്ററിലെ ഒരു പരീക്ഷണത്തിന്റെ വീഡിയോ (ശ്രീ.ജെയിംസ് സാര്‍ തയ്യാറാക്കിയത്) ആണ് ഇവിടെ നല്‍കിയിരിക്കുന്നത്. പരീക്ഷണം ചെയ്യുന്നതിനുള്ള ഒരു മുന്നൊരുക്കത്തിന് ഇത് സഹായകരമാകുമെന്ന് കരുതുന്നു.


http://youtu.be/m2gtP209Fbw



യൂണിറ്റ് ടെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് 10

1. ഒരു ഇരുമ്പുവള സ്വര്‍ണ്ണം പൂശണം. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരെഴുതുക. (4)
a. കാഥോഡ് -
b. ആനോഡ് -
c. ഇലക്ട്രോലൈറ്റ് -
d. ഇവിടെ AC വൈദ്യുതി ഉപയോഗിക്കാമോ? സാധൂകരിക്കുക?

2. ചിത്രത്തില്‍ A എന്ന കോയിലില്‍ 100 ചുറ്റുകളും B യില്‍ 300 ചുറ്റുകളും ഉണ്ട്. (6)
A യില്‍ 6V , 3A AC കറണ്ട് നല്‍കുന്നു. എങ്കില്‍

a. Bയിലെ വോള്‍ട്ടത എത്ര?


b. B യിലെ കറണ്ട് എത്ര?


c. ഇത് എത് തരം ട്രാന്‍സ് ഫോമറാണ്?
d. ട്രാന്‍സ് ഫോമറിന്റെ പ്രവര്‍ത്തനതത്വം എന്ത്?

3. അനുയോജ്യമായി പൂരിപ്പിക്കുക. (3)
a.ഡിസ്ചാര്‍ജ് ലാമ്പില്‍ ഹൈഡ്രജന്‍‍‍‍‍ - നീല , നൈട്രജന്‍ - ..................
b. ഫിലമെന്റ് - ടങ്സ്റ്റണ്‍‍‍‍‍‍‍‍, ഫ്യൂസ് വയര്‍ - ..................
c. റസിസ്റ്റിവിറ്റി - Wm , പവറ്‍ -...............

4.

a. ചിത്രത്തില്‍തന്നിരിക്കുന്നത് എത് തരം ജനറേറ്ററാണ്? (4)

b. വൈദ്യുതിയുടെ ഗ്രാഫ് വരയ്ക്കുക‍?


c.ഇവിടെ ആര്‍മേച്ചര്‍കറക്കിയാലും ഫീല്‍ഡ്കാന്തം കറക്കിയാലും ഒരേരീതിയിലുള്ള വൈദ്യുതിയായിരിക്കുമോ ലഭിക്കുക?

d. ഇതിനെ മോട്ടോറായി ഉപയോഗിക്കാന്‍ പറ്റുമോ? ഉത്തരം സാധൂകരിക്കുക?




5.

a. ചിത്രത്തില്‍ R ന്റെ പ്രതിരോധം എത്ര? (3)


b. പവര്‍ എത്ര?

c. പ്രതിരോധത്തിനുപകരം ഇന്റക്ടര്‍ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാമോ? സാധുകരിക്കുക.

Unit Test – Physics Std 10 (chapter 1 and 2 )

1.Write the names of the following materials used to (4)
electroplate an iron Ring with Gold
a. Anode;
b. Cathode:
c. Electrolyte:
d. Can we use AC as power supply? Justify Your Answer


2.Fill suitably (3)
a. In Discharge lamp Hydrogen: Blue, Neon: ...................
b. Filament: Tungsten, Heating Coil:.....................
c. Resisitivity: Wm , Power:......................


3.In the figure, the primary coil A has 100 number of turns and secondary (6)
coil B has 300 number of turns. 6 Volt , 3 Amp AC supply is given to the coil A, then

a. Find out the Voltage in B?


b. Find out the Current in B?


c. Which type of transformer is this?
d. What is the working principle of a transformer?



4.a. Which type of generator is this? (4)



b. Draw the graph of emf from this generator?


c. Does there is any change in the emf, if the armature alone is rotated or the Field magnet alone is rotated ?

d. Can we use this as a motor? Justify your answer?



5.a. Find out the Resistance of Resistor R? (3)




b. Find out the Power?


c. Can we save energy by using inductor instead of Resistor? Justify?

യൂണിറ്റ് ടെസ്റ്റ്

1.അനുയോജ്യമായി പൂരിപ്പിക്കുക (3)


ഉപകരണം ലോഹം‌/ലോഹസങ്കരത്തിന്റ പേര് ഉപയോഗിക്കാനുള്ളകാരണങ്ങള്‍

ഹീറ്റിംഗ് കോയില്‍ ..............(a)......... ഉയര്‍ന്ന പ്രതിരോധം .......(b)..........

ഫിലമെന്റ് .........(c)............. .........(d)........ ഉയര്‍ന്ന ദ്രവണാങ്കം

ഫ്യൂസ് വയര്‍ ..............(e)........ ..........(f)...... ഉയര്‍ന്ന പ്രതിരോധം



2. ബന്ധം കണ്ടെത്തി അനുയോജ്യമായി പൂരിപ്പിക്കുക (3)

(a) പവര്‍ : വാട്ട് ; ...............: ജൂള്‍
(b) വിസ്തീര്‍ണ്ണം: m2 ; റസിസ്റ്റിവിറ്റി: ..............
© ഡിസ്ചാര്‍ജ് ലാമ്പില്‍, നൈട്രജന്‍: ചുവപ്പ് ; ................: നീല

3. 500W ന്റെയും 100W ന്റെയും ബള്‍ബുകള്‍ 250V സപ്ലെയുമായി സമാന്തരമായി ഘടിപ്പിച്ചിരിക്കുന്നു.

a. ഇതില്‍ ഏത് ബള്‍ബാണ് കൂടുതല്‍വെളിച്ചം തരുന്നത്?
b. രണ്ടു ബള്‍ബുകളുടെയും ഫിലമെന്റിന്റെ പ്രതിരോധം കണ്ടുപിടിക്കുക?
c. ഏതു ബള്‍ബിലൂടെയായിരിക്കും കൂടുതല്‍കറണ്ട് പ്രവഹിക്കുക?
d. രണ്ടു ബള്‍ബുകളും ശ്രേണിരീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെങ്കില്‍ ഏതു ബള്‍ബിനായിരിക്കും കൂടുതല്‍‍ പ്രകാശതീവ്രത? എന്തുകൊണ്ട്? (5)

4.ഒരു ഇരുമ്പു വള ചെമ്പു പൂശുന്നതിന്റെ ചിത്രം തന്നിരിക്കുന്നു.



a. നമ്പറിട്ടിരിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക?
b. ഇലക്ട്രോലൈറ്റിന്റെ ഗാഢതയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? എന്തുകൊണ്ട്? (5)


5.{ CF ലാമ്പ്, LED ലാമ്പ്, ഇന്‍കാന്റസെന്റ് ലാമ്പ്, സോഡിയം വേപ്പര്‍ലാമ്പ് }
a. മുകളില്‍തന്നിരിക്കുന്ന ലിസ്റ്റില്‍ഏതാണ് കൂടുതല്‍നിഴല്‍ഉണ്ടാക്കുന്നത്?
b. ഏതിനാണ് ഫിലമെന്റ് ഉള്ളത്?
c. ഏതിനാണ് ഏറ്റവും ചെലവുകുറവ്?
d. ഏതാണ് UV കിരണങ്ങള്‍‍‍ഉണ്ടാക്കുന്നത്?
e. ഇതില്‍‍ ഏത് ലാമ്പാണ് വീട്ടാവശ്യത്തിന് നിങ്ങള്‍ ഉപയോഗിക്കുക? സാധുകരിക്കുക? (4)


SSLC Capsule - വൈദ്യുത പവര്‍ പ്രേഷണം ( Electrical Power Trasmission)

പവര്‍ സ്റ്റേഷന്‍ വിവിധതരം
ഹൈഡ്രോഇലക്ട്രിക്- യാന്ത്രികോര്‍ജം->വൈദ്യുതോര്‍ജം
തെര്‍മല്‍-താപോര്‍ജം->യാന്ത്രികോര്‍ജം-> വൈദ്യുതോര്‍ജം
ന്യൂക്ലിയര്‍-ആണവോര്‍ജം-‍>താപോര്‍ജം-> യാന്ത്രികോര്‍ജം-> വൈദ്യുതോര്‍ജം


പവര്‍ജനറേറ്റര്‍-സ്റ്റേറ്റര്‍, റോട്ടര്‍, എക്സൈറ്റര്‍..


ത്രീഫേസ് ജനറേറ്റര്‍, സിംഗിള്‍ഫേസ് ജനറേറ്റര്‍


ഉത്പാദനം - 11kV
വോള്‍ട്ടേജ് ഉയര്‍ത്തി പ്രേഷണം ചെയ്യുന്നു.
പിന്നീട് വോള്‍ട്ടേജ് താഴ്ത്തുന്നു


പവര്‍വിതരണം ACയിലാണ്....ഊര്‍ജനഷ്ടവും വോള്‍ട്ടേജ് താഴ്ചയും പരിഹരിക്കുന്നതിന്....


പവര്‍ഗ്രിഡ്- വിതരണലൈനുകളെ തമ്മില്‍ബന്ധിപ്പിക്കുന്ന ശൃംഖല......


സ്റ്റാര്‍ കണക്ഷന്‍


ഗൃഹവൈദ്യുതീകരണം 
സമാന്തരരീതിയില്‍- പ്രത്യേകം, പ്രത്യേകം നിയന്ത്രിക്കുന്നതിന്-ഒരേ വോള്‍ട്ടത ലഭ്യമാക്കുന്നതിന്.

ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസില്‍


ഫേസും ന്യൂട്രലും ഉപകരണത്തിന് ലഭിക്കണം. 


എര്‍ത്ത് ലൈന്‍ ഉറപ്പാക്കണം


മെയിന്‍ ഫ്യൂസ്, മെയിന്‍സ്വിച്ചിനും, kWh- മീറ്ററിനു മിടയില്‍






SSLC Capsule - വൈദ്യുതകാന്തികപ്രേരണം ( Electromagnetic Induction)


ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ളക്സിന്റെ വ്യതിയാന നിരക്കിന് ആനുപാതികമായി emf.
യാന്ത്രികോര്‍ജം ->വൈദ്യുതോര്‍ജം



വൈദ്യുതമോട്ടോര്‍ =   വൈദ്യുതോര്‍ജം ->യാന്ത്രികോര്‍ജം 

മൈക്രോഫോണ്‍=ശബ്ദോര്‍ജം->വൈദ്യുതോര്‍ജം(ജനറേറ്ററിന്റെ തത്വം)

ലൗഡ്സ്പീക്കര്‍=വൈദ്യുതോര്‍ജം ->ശബ്ദോര്‍ജം(മോട്ടോറിന്റെ തത്വം)


രണ്ടിലും ഭാഗങ്ങള്‍ ഒരുപോലെ....



മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കോയിലില്‍നിന്ന് മറ്റൊരു കോയിലിലേക്ക്

പ്രൈമറി കോയിലില്‍ AC ആയാല്‍ സെക്കന്ററിയില്‍തുടര്‍ച്ചയായി വൈദ്യുതി ലഭിക്കും
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്- ട്രാന്‍സ്ഫോമറില്‍


ട്രാന്‍സ്ഫോമര്‍ 2 തരം - 

സ്റ്റെപ്പ് അപ്പ്-വോള്‍ട്ടത ഉയര്‍ത്തുന്നു., സെക്കന്ററിയില്‍കൂടുതല്‍ചുറ്റുകള്‍, പ്രൈമറിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍


സ്റ്റെപ്പ് ഡൗണ്‍‍-വോള്‍ട്ടത താഴ്ത്തുന്നു., പ്രൈമറിയില്‍കൂടുതല്‍ചുറ്റുകള്‍, സെക്കന്ററിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍


പ്രൈമറിയിലും സെക്കന്ററിയിലും പവര്‍തുല്യം
Vs/Vp = Ns/Np
Vp x Ip = Vs x Is 


സെല്‍ഫ് ഇന്റക്ഷന്‍- AC കടന്നുപോകുന്ന അതേകോയിലില്‍ തന്നെ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.
ഈ വൈദ്യുതി നല്‍കുന്ന emf ന്റെ വിപരീത ദിശയിലാണ് (Back emf)



SSLC Capsule - വൈദ്യുതി ( Electricity)

താപഫലം , പ്രകാശഫലം

താപഫലം - ജൂള്‍നിയമം- H=I2Rt 

(H=താപം,I=വൈദ്യുതപ്രവാഹ തീവ്രത R=പ്രതിരോധം, t=സമയം)
 

ഓം നിയമം V=IR

 ഹീറ്റിംഗ് കോയിലായി- നിക്രോം (Ni, Cr, Fe, Mn)

-ഉയര്‍ന്ന പ്രതിരോധം, ഉയര്‍ന്ന ദ്രവണാങ്കം, 
ചുട്ടുപഴുത്തു നില്‍ക്കാനുള്ള കഴിവ്

ഫ്യൂസ് - വൈദ്യുത സര്‍ക്കീട്ടിനെ സംരക്ഷിക്കുന്നതിന്- താപഫലം
 ഫ്യൂസ് വയര്‍- ലെഡ്+ടിന്‍-താഴ്ന്ന ദ്രവണാങ്കം, ഉയര്‍ന്ന പ്രതിരോധം


സംയോജനരീതികള്‍-2തരം
1.ശ്രേണീരീതി-R=R1+R2+R3
I ഒരുപോലെ, V വ്യത്യസ്തം, സഫലപ്രതിരോധം കൂടുന്നു.


2.സമാന്തരരീതി-  1/R = 1/ R1 + 1/ R2 + 1/R3
V ഒരുപോലെ, I വ്യത്യസ്തം, സഫലപ്രതിരോധം കുറയുന്നു.


ഫിലമെന്റ് ലാമ്പ്- താപം കൊണ്ട് ചുട്ടുപഴുത്ത് ധവളപ്രകാശം
ഫിലമെന്റ് - ടങ്സ്റ്റണ്‍


ഡിസ്ചാര്‍ജ് ലാമ്പ്- വാതകങ്ങള്‍ക്ക് അനുസരിച്ച് നിറം.


ഫ്ളൂറസെന്റ് ലാമ്പ് - മേന്മകള്‍....


ആര്‍ക്ക് ലാമ്പ്- ഫിലമെന്റില്ലാതെ താപഫലം


വൈദ്യുതപവര്‍ P =I2R = V2/R  = VI

വൈദ്യുതോര്‍ജത്തിന്റെ വ്യവസായിക യൂണിറ്റ്- kWh(യൂണിറ്റ്)
 = കിലോ വാട്ടിലുള്ള പവര്‍ x മണിക്കൂര്‍
അളക്കുന്ന ഉപകരണം- വാട്ട് ഔവര്‍മീറ്റര്‍ 

 

ശ്രേണീ- സമാന്തരം വിശകലനം (SSLC Model Question No -14)

താഴെ തന്നിരിക്കുന്ന സെര്‍ക്കീട്ട് വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.


Fig 1

1. Effective Resistance?  
2. Current through A?
3. Current through B?
4. Volatage across A?
5. Voltage across B?

Fig 2

1. Effective Resistance?
2. Current in the circuite?
3. Effective Resistace of A and C?
4. Voltage across A and C?
5. Current through A?
6. Current through C?
7. Current through A and C?
8. Voltage across B ?
9. Current through B?

Check the difference in current of A in Fig 1 and Fig 2
Check the difference in current of B in Fig 1 and Fig 2



Ans

Fig 1

1. 2+2 = 4 ohm
2. I = V/R = 12/4 = 3 A
3. 12/4 = 3 A ( as it is series both are same)
4. v= IR = 2 x 3 = 6 V
5. v= IR = 2 x 3 = 6 V

Fig 2

1. 1 + 2 = 3 ohm
2. I = V/R = 12/3 = 4 A
3. 1/2 + 1/2 =1/1  = = 1 ohm
4. V=IR = 4 x1 = 4 V
5. I=V/R = 4/2 = 2 A
6. I=V/R = 4/2 = 2 A
7. I=V/R = 4/1 = 4 A
8. V=IR = 4 x 2 = 8 V
9. I=V/R = 8/2 = 4 A 




  

Worksheets - വൈദ്യുതി



*ഈ രണ്ട് പ്രതിരോധകങ്ങളെ സര്‍ക്കീട്ടില്‍ ഏതെല്ലാം രീതിയില്‍ബന്ധിപ്പിക്കാം?
*ഇതില്‍ ഏതുരീതിയില്‍ ബന്ധിപ്പിച്ചാലാണ് സഫലപ്രതിരോധം കൂടുതല്‍ലഭിക്കുക?
*ഈ രീതിയുടെ രേഖാചിത്രം വരയ്ക്കുക.
*ഈ സംവിധാനത്തെ 12V സപ്ളെയുമായി ബന്ധിപ്പിച്ചാല്‍സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം കണക്കാക്കുക.


 ______________________________________________________
 2.


a.)ചിത്രങ്ങള്‍ തിരിച്ചറിയുക.
b.)ഓരോന്നിലും നടക്കുന്ന ഊര്‍ജമാറ്റം എഴുതുക


_______________________________________________________________________________

3.
 
 

ഗാര്‍ഹിക സര്‍ക്കീട്ടിലെ തെറ്റുകള്‍ കണ്ടെത്തുക....


ടെസ്ററര്‍ നിര്‍മ്മിക്കാം......

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ഇന്‍ഡിക്കേറ്റര്‍ ലാംപ്, 390കിലോ ഓം പ്രതിരോധവുമായി ശ്രേണിയില്‍ ബന്ധിപ്പിക്കുക. P എന്ന ഭാഗം ഫേസ് ലൈനില്‍ വച്ച് , E എന്ന ഭാഗത്ത് സ്പര്‍ശിച്ചാല്‍, ഇന്‍ഡിക്കേറ്റര്‍ ലാംപ് തെളിയും.....

ഫേസ്‌ ലൈന്‍ അപകടകാരിയാണ്‌.മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലല്ലാതെ ഈ  പരീക്ഷണം ചെയ്യരുത്‌'

ചെകുത്താന്റെ വേല

  


    രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്റ്റീഫന്‍ ഗ്രേ എന്ന ശാസ്ത്രജ്ഞന്‍ പൂന്തോട്ടത്തില്‍ വച്ചു നടത്തിയ ഒരു അത്ഭുത പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കാന്‍ വലിയൊരു പുരുഷാരം തടിച്ചുകൂടി. തന്റെ ഭൃത്യനായ ഒരു ബാലനെ ബലമുള്ള ഒരു കയര്‍ ഉപയോഗിച്ച് തൂണില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു ഭൃത്യന്‍ വളരെ നേരിയ പിച്ചള കഷണങ്ങള്‍ ഒരു പാത്രത്തിലെടുത്ത് ആ ബാലന്റെ മൂക്കിന് താഴെ പിടിച്ചിരുന്നു. പിന്നീട് ഗ്രേ, ഉരസി ചാര്‍ജ് ചെയ്ത ഒരു ഗ്ലാസ് റോഡ് ആ ബാലന്റെ കാല്‍പാദത്തിനരികില്‍ കൊണ്ടു വന്നു. മറ്റേ ഭൃത്യന്റെ കൈയ്യിലെ പാത്രത്തിലിരുന്ന പിച്ചളത്തരികള്‍ തൂങ്ങിക്കിടന്നിരുന്ന ബാലന്റെ  മൂക്കിലേക്ക് കയറുന്ന അത്ഭുത കാഴ്ച കണ്ട് "ഇത് ചെകുത്താന്റെ വേലയാണ്" എന്നു പറഞ്ഞുകൊണ്ട് ജനം ഭയന്നോടിയത്രേ........

ആര്‍ക്കാണ് വെളിച്ചം കൂടുതല്‍ ?

 
40W ന്റെയും 60W ന്റെയും ഓരോ ബള്‍ബുകള്‍ 240V സപ്ലെയുമായി സമാന്തരരീതിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു

1.  ഏത് ബള്‍ബിനായിരിക്കും പ്രകാശം കൂടുതല്‍?
2. ഏത് ബള്‍ബിലായിരിക്കും കൂടുതല്‍ വൈദ്യുതപ്രവാഹതീവ്രത(I)?
3. രണ്ട് ബള്‍ബുകളുടെയും ഫിലമെന്റിന്റെ പ്രതിരോധം(R) കണക്കാക്കുക?
4. ബള്‍ബുകള്‍ ശ്രേണീരീതിയിലാണ് ഘടിപ്പിച്ചിരുന്നതെങ്കില്‍ ഏത് ബള്‍ബിനായിരിക്കും
   പ്രകാശം കൂടുതല്‍ ഉണ്ടാവുക? എന്തുകൊണ്ട്?

വര്‍ക്ക് ഷീറ്റ് - ഡൈനാമോ



ഒരു DC ഡൈനാമോയുടെ ചിത്രം നല്‍കിയിരിക്കുന്നു.

*ഇതിന്റെ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക


*ഇതില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ഗ്രാഫ് വരയ്ക്കുക


*ഇതിന്റെ ആര്‍മേച്ചര്‍ നിശ്ചലമാക്കി വച്ചുകൊണ്ട് ഫീല്‍ഡ്കാന്തം കറക്കിയാലും ഫീല്‍ഡ്കാന്തം നിശ്ചലമാക്കി വച്ചുകൊണ്ട്  ആര്‍മേച്ചര്‍ കറക്കിയാലും ഒരേ രീതിയിലുള്ള വൈദ്യുതിയാണോ ലഭിക്കുക ? എന്തുകൊണ്ട് ? 


*ഈ ഡൈനാമോ ഒരു മോട്ടോറായി ഉപയോഗിക്കാന്‍ കഴിയുമോ? എങ്ങിനെ?

------- 

വര്‍ക്ക് ഷീറ്റ്




1.  സര്‍ക്കീട്ടിലെ സഫലപ്രതിരോധം എത്ര?
2..  സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹ തീവ്രത എത്ര?
3. AB യ്ക്ക കുറുകെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?
4. BC യ്ക്ക കുറുകെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?
5. CD യ്ക്ക കുറുകെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?
6. Q എന്ന പ്രതിരോധകത്തിലൂടെയുള്ള വൈദ്യുതപ്രവാഹ തീവ്രത എത്ര?