സ്പെക് ട്രം അഥവാ വര്‍ണ്ണരാജിയെക്കുറിച്ച് നമുക്ക് അറിയാം
പത്താംക്ലാസിലെ ഫിസിസ്കിലെ പ്രകാശത്തെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ പ്രിസത്തില്‍ ക്കൂടി സൂര്യപ്രകാശം ദര്‍പ്പണം ഉപയോഗിച്ച് കടത്തിവിട്ട് ഭിത്തിയില്‍ വര്‍ണ്ണ രാജി ലഭിക്കുന്ന പരീക്ഷണം ഉണ്ട് .
അതുപോലെ , ജലത്തില്‍ ദര്‍പ്പണം ചരിച്ചുവെച്ച് സൂര്യപ്രകാശത്തെ ഭിത്തിയില്‍ പ്രതിഫലിപ്പിച്ച് വര്‍ണ്ണരാജി ഉണ്ടാക്കുന്ന പരീക്ഷണവും നമുക്ക് അറിയാം
എങ്കില്‍ ..............
താഴെ പറയുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വര്‍ണ്ണരാജി ഉണ്ടാക്കുന്ന പരീക്ഷണമാണ് താഴെ കൊടുക്കുന്നത് .
പരീക്ഷണ സാമഗ്രികള്‍
സി.ഡി , എല്‍ . ഇ ഡി ടോര്‍ച്ച്
പരീക്ഷണ ക്രമം
പരീക്ഷണം നടത്തുന്നത് രാത്രിയായാല്‍ നല്ലത് .
എല്‍ . ഇ ഡി ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് സി ഡിയില്‍ ലൈറ്റ് അടിക്കുക.
പ്രസ്തുത പ്രകാശത്തിന്റെ പ്രതിഫലന രശ്മികളെ തൊട്ടടുത്ത ഭിത്തിയിലോ സ്കീനിലോ കേന്ദ്രീകരിക്കുക . നമുക്ക് വര്‍ണ്ണ രാജി ലഭിക്കുന്നു
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ പരീക്ഷണ പ്രക്രിയയെ സൂചിപ്പിക്കുന്നു.
ഈ ചോദ്യത്തിന് ഉത്തരം പറയാമോ ?
1.പ്രിസം ഉപയോഗിച്ച് ലഭിക്കുന്ന വര്‍ണ്ണരാജിയും സി ഡി ഉപയോഗിച്ച് ലഭിക്കുന്ന വര്‍ണ്ണരാജിയും തമ്മിലുള്ള വ്യത്യാസമെന്ത് ?




