Showing posts with label experiments. Show all posts
Showing posts with label experiments. Show all posts
മുട്ട പ്രശ്നത്തിന് പരിഹാരം
8-ം ക്ലാസിലെ അന്തരീക്ഷമര്‍ദ്ദത്തെ കുറിച്ചു പഠിക്കുന്നതിനാണ് പുഴുങ്ങിയ മുട്ട വേണ്ടത്.
മുട്ടയെ വിഴുങ്ങുന്ന ഫ്ലാസ്ക്  എന്ന പരീക്ഷണം.
സ്ക്കൂളില്‍ കഴിക്കാന്‍ മുട്ട നല്‍കുന്നതിനാല്‍ മുട്ടയ്ക്ക് ക്ഷാമമില്ലെന്നു പറയാം.
പക്ഷെ ഇത് ആഴ്ചയിലൊരിക്കലല്ലേ ഉള്ളൂ. ആ ദിവസമല്ല പരീക്ഷണമെങ്കില്‍ അതും പ്രശ്നം.
മറ്റൊന്ന് ഒന്നിലധികം ക്ലാസിലെടുക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ മുട്ട വേണ്ടി വരുന്നു.
ഒരു ക്ലാസില്‍ തന്നെ പരീക്ഷണം പരാജയപ്പെട്ടാല്‍ മറ്റൊന്നു കൂടി കരുതേണ്ടതായും വരും.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരംഇതാ.....


മുട്ടയ്ക്കു പകരം ബലൂണ്‍....!


ഒരു ബലൂണില്‍ വെള്ളം ഒഴിക്കുക. ഏകദേശം ഒരു മുട്ടയുടെ വലുപ്പത്തില്‍.
എന്നിട്ട് ചരടുപയോഗിച്ച് കെട്ടുക.(ഇത് പുഴുങ്ങിയ മുട്ടയ്ക്കു സമാനമായി...)
ഇത് കോണിക്കല്‍ ഫ്ലാസ്കിനുമുകളില്‍ വച്ച് പരീക്ഷണം നടത്താം......


ക്ലസ്റ്റര്‍ - ഹെല്‍പ് ഡെസ്ക്

AC or DC ?
ഇത്തവണത്തെ ക്ലസ്റ്ററിലെ ഒരു പരീക്ഷണത്തിന്റെ വീഡിയോ (ശ്രീ.ജെയിംസ് സാര്‍ തയ്യാറാക്കിയത്) ആണ് ഇവിടെ നല്‍കിയിരിക്കുന്നത്. പരീക്ഷണം ചെയ്യുന്നതിനുള്ള ഒരു മുന്നൊരുക്കത്തിന് ഇത് സഹായകരമാകുമെന്ന് കരുതുന്നു.


http://youtu.be/m2gtP209Fbw



ചീര്‍പ്പും പ്രകാശവും



ഒരു കാര്‍ഡ്ബോര്‍ഡിന്റെയോ, തെര്‍മോകോളിന്റെയോ അരികില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ചീര്‍പ്പ് ഘടിപ്പിക്കുക.
സൂര്യപ്രകാശമോ,അല്ലെങ്കില്‍ ടോര്‍ച്ചില്‍ നിന്നുള്ള പ്രകാശമോ ചീര്‍പ്പിലൂടെ വീഴാനനുവദിച്ചാല്‍ സമാന്തരമായ പ്രകാശരശ്മികളുണ്ടാക്കാം.
ഇവ വിവിധതരം ദര്‍പ്പണത്തിലൂടെ കടത്തിവിട്ട് പ്രതിഫലനരശ്മികളുടെ പ്രത്യേകതളറിയാം

മറ്റൊരു പ്രവര്‍ത്തനം


പ്രവര്‍ത്തനകുറിപ്പ്
പ്രവര്‍ത്തനം 1 ല്‍ ഉപയോഗിച്ച കമ്പിച്ചുരുളില്‍ നിന്ന് LED നീക്കം ചെയ്ത് അതിനെ ഒരു ബള്‍ബുമായി ശ്രേണീരീതിയില്‍ ബന്ധിപ്പിക്കുക. ഈ സെര്‍ക്കീട്ടിനെ അദ്ധ്യാപകന്റെ സഹായത്തോടെ 6V AC യുമായി ബന്ധിപ്പിച്ച് ബള്‍ബിനെ നിരീക്ഷിക്കുക. കമ്പിച്ചുരുളിനുള്ളിലേക്ക് കെട്ടുകമ്പി കോര്‍ സാവധാനം തള്ളി വയ്ക്കുക. മാറ്റം നിരീക്ഷിക്കുക. തുടര്‍ന്ന് ബള്‍ബിനെ നേരിട്ട് 6V AC യുമായി ബന്ധിപ്പിച്ച് മാറ്റങ്ങള്‍നിരീക്ഷിക്കുക.


അവധിക്കാല പ്രവര്‍ത്തനങ്ങള്‍



പഠനസാമഗ്രികള്‍

കവചിത ചെമ്പുകമ്പി 28-30 ഗേജ് - 200 gm 

കവചിത ചെമ്പുകമ്പി 22 ഗേജ് - 100 gm 


1” P.V.C. പൈപ്പ് (8 cm നീളം) – 1 


വൈന്‍ഡിംഗ് വയര്‍ (കെട്ടു കമ്പി) 10 cm
നീളത്തില്‍ മുറിച്ചത് (കോറായി ഉപയോഗിക്കാന്‍ )- 1 കെട്ട്
(കോറിന്റെ വണ്ണം 1.5cm ല്‍ കൂടരുത്)

L.E.D. - 1

സ്പീക്കര്‍ മാഗ്നറ്റ് - 1

ട്രാന്‍സ്ഫോമര്‍ (12,0,12)V, 1A - 1

സൈക്കിള്‍ ഡൈനാമോ ബള്‍ബ്(ടോര്‍ച്ച് ബള്‍ബ്) -1

കണക്ടിംഗ് വയര്‍

ബള്‍ബ് ഹോള്‍ഡര്‍



പ്രവര്‍ത്തനം 1
കവചിത ചെമ്പുകമ്പി P.V.C. പൈപ്പിനു മുകളില്‍ പൂര്‍ണ്ണമായും ചുറ്റിയെടുക്കുക. അഗ്രങ്ങളെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് LED യുമായി ബന്ധിപ്പിക്കുക. കെട്ട് കെമ്പി കോര്‍പൈപ്പിനുള്ളില്‍ വയ്ക്കുക. പൈപ്പിന്റെ ഏതെന്‍കിലും ഒരഗ്രത്തിലേക്ക് സ്പീക്കര്‍ മാഗ്നറ്റ് പെട്ടെന്ന് അടുപ്പിക്കുക. പിന്നീട് പിന്‍വലിക്കുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക. എതിര്‍ അഗ്രത്തിലും ഈ പ്രവര്‍ത്തനം ആവര്‍ത്തിക്കുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക.




അവധിക്കാല പ്രവര്‍ത്തനം

 
വളരെ നേര്‍ത്ത കവചിത ചെമ്പുകമ്പി (50cm നീളമുള്ളത്) ഉപയോഗിച്ച് ഒരു ചുരുള്‍ നിര്‍മ്മിക്കുക(ഒരു റീഫിലിന്റെ വണ്ണത്തില്‍) അഗ്രങ്ങളിലെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് ഒരു സെല്ലിന്റെ അഗ്രങ്ങളില്‍ ബന്ധിപ്പിച്ച് തൂക്കിയിടുക. അതിനു സമീപത്തേക്ക് ഒരു കാന്തത്തെ കൊണ്ടുവരിക. നിങ്ങളുടെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി കാരണം കണ്ടെത്തുക.

എന്തു സംഭവിക്കും.....?




A, B എന്നിവ ഒരേപോലത്തെ രണ്ട് ബലൂണുകളാണ്.
ഇതില്‍ A ബലൂണ്‍ കുറച്ച് മാത്രമേ വീര്‍പ്പിച്ചിട്ടുള്ളൂ. രണ്ടും ഓരോ റബ്ബര്‍ ഹോസ് ക്ലിപ്പുകളിട്ട്
അടച്ചിരിക്കുന്നു. രണ്ട് ബലൂണുകളെയും ഒരു ചെറിയ പൈപ്പു വഴി ബന്ധിച്ചിരിക്കുന്നു. ക്ലിപ്പ് ഊരിയാല്‍(രണ്ട് ബലൂണുകളും ബന്ധിച്ചാല്‍.....)


എന്തു സംഭവിക്കും? എന്തുകൊണ്ട്?

* A യും B യും തുല്യവലിപ്പത്തിലാകും
* A വലുതാകും, B ചുരുങ്ങും
* B വലുതാകും A ചുരുങ്ങും
* A യും B യും മാറ്റമില്ലാതെ തുടരും.
ഇതില്‍ ഏതായിരിക്കും ശരി?

ജടത്വം പരീക്ഷണങ്ങള്

അടിയിലെ നാണയം മാത്രം തെറിപ്പിക്കണം എങ്ങിനെ.....?

കാര്ഡില് തട്ടുമ്പോള് എന്ത് സംഭവിക്കും.....? എന്തുകൊണ്ട്....?


നാണയത്തെ മാത്രം അവിടെ നിര്ത്താന് കഴിയുമോ....?


നാണയത്തെ കൃത്യമായി കാര്ഡിന്റെ അറ്റത്ത് നിര്ത്താന് കഴിയുമോ......?



സീറ്റ് ബെല്റ്റ് ആവശ്യമോ....?