താഴെ തന്നിരിക്കുന്ന സമയ-പ്രവേഗ ഗ്രാഫ് വിശകലനം ചെയ്ത് തന്നിരിക്കുന്ന
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
1. ആദ്യ പ്രവേഗം എത്ര?
2. അന്ത്യ പ്രവേഗം എത്ര?
3. ചലനത്തിനെടുത്ത സമയം എത്ര?
4. 8 സെക്കന്റിലുണ്ടായ സ്ഥാനാന്തരം എത്ര?
5. 8 സെക്കന്റ് മുതല്‍ 10 സെക്കന്റ് വരെയുള്ള സ്ഥാനാന്തരം എത്ര?
6. ഇവിടെ ആക്കം ഉണ്ടോ?
7. ഗ്രാഫില്‍ എവിടെയാണ് സമപ്രവേഗം?
8. 8 സെക്കന്റില്‍ ഉണ്ടാകുന്ന ബലം കണ്ടുപിടിക്കുക.
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Showing posts with label mechanics. Show all posts
Showing posts with label mechanics. Show all posts
രണ്ട് വര്‍ക്ക്ഷീറ്റുകള്‍
1. Fill in the blanks
| Sl No | Length of the Pendulam | Mass of the Bob | Time taken for 10 Oscillations | Period |
| 1 | 40cm | 10 gm | 14 sec | ......... |
| 2 | 40cm | 20 gm | ............ | ......... |
| 3 | 60cm | 10 gm | ............ | ........... |
| 4 | 60cm | 20 gm | ............ | 1.6 sec |
2.An object of mass 2 kg is moving and velocity-time graph is plotted with the measurements taken from that motion. Analyse the graph and answer the following questions
b. What is the final velocity?
- Find out the time taken for motion?d. Find out the displacement in 8 seconds?e. Find out the displacement from 8 to 12 seconds?f. Find out the Force acting in 8 seconds?
ഒരു തേങ്ങ പ്രശ്നം
കുത്തനെയുള്ള ഒരു തെങ്ങിന്റെ മുകളിലിരിക്കുന്ന 2 കിലോഗ്രാം മാസുള്ള ഒരു തേങ്ങ 2 സെക്കന്റുകൊണ്ട് താഴെഎത്തുകയാണെങ്കില്‍
* തെങ്ങിന്റെ ഉയരം എത്ര?
* തെങ്ങിന്റെ മുകളിലിരിക്കുമ്പോള്‍ തേങ്ങയുടെ സ്ഥിതികോര്‍ജം എത്ര?
* തെങ്ങിന്റെ മുകളിലിരിക്കുമ്പോള്‍ തേങ്ങയുടെ ഗതികോര്‍ജം എത്ര?
* താഴെയെത്തുമ്പോഴോ?
എന്തു സംഭവിക്കും.....?
A, B എന്നിവ ഒരേപോലത്തെ രണ്ട് ബലൂണുകളാണ്.
ഇതില്‍ A ബലൂണ്‍ കുറച്ച് മാത്രമേ വീര്‍പ്പിച്ചിട്ടുള്ളൂ. രണ്ടും ഓരോ റബ്ബര്‍ ഹോസ് ക്ലിപ്പുകളിട്ട്
അടച്ചിരിക്കുന്നു. രണ്ട് ബലൂണുകളെയും ഒരു ചെറിയ പൈപ്പു വഴി ബന്ധിച്ചിരിക്കുന്നു. ക്ലിപ്പ് ഊരിയാല്‍(രണ്ട് ബലൂണുകളും ബന്ധിച്ചാല്‍.....)
എന്തു സംഭവിക്കും? എന്തുകൊണ്ട്?
* A യും B യും തുല്യവലിപ്പത്തിലാകും
* A വലുതാകും, B ചുരുങ്ങും
* B വലുതാകും A ചുരുങ്ങും
* A യും B യും മാറ്റമില്ലാതെ തുടരും.
ഇതില്‍ ഏതായിരിക്കും ശരി?
Labels:
experiments,
mechanics,
Worksheet
പ്രവൃത്തി
ചിത്രത്തില്‍ A എന്ന സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ തലയിലിരിക്കുന്ന വസ്തുവില്‍ പ്രവൃത്തി ചെയ്യു
ന്നുണ്ടോ?
ഈ ആള്‍ തലയിലിരിക്കുന്ന വസ്തുവില്‍ ബലം പ്രയോഗിക്കുന്നുണ്ടോ?
ബലത്തിന്റെ ദിശ അമ്പടയാളം ഉപയോഗിച്ച് F1 എന്ന് അടയാളപ്പെടുത്തുക.
ഈ ബലത്തിന്റെ ദിശയില്‍ വസേതുവിന് ചലനമുണ്ടോ?
ഇയാള്‍ A മുതല്‍ B വരെ നടക്കുകയാണെങ്കില്‍, വസ്തുവിന്‍മേല്‍ ബലം പ്രയോഗിക്കുന്നുണ്ടോ?
ഏതെല്ലാം ദിശയില്‍?
{മുകളിലോട്ട്(ഭാരത്തിനെതിരെ )മാത്രം; നടക്കുന്ന ദിശയില്‍ മാത്രം; മുകളിലോട്ടും നടക്കുന്ന ദിശയിലും; ഒരു ബലവും പ്രയോഗിക്കപ്പെടുന്നില്ല.}
ബലത്തിന്റെ ദിശ അടയാളപ്പെടുത്തുക.
ഇവയില്‍ ഏതെല്ലാം ബലങ്ങളാണ് പ്രവൃത്തി ചെയ്യുന്നത്? എന്തുകൊണ്ട്?
ചിത്രത്തിലെ ആള്‍ തലയിലെ ഭാരവും പേറി Bമുതല്‍ C വരെ നടന്നാല്‍ ഏതെല്ലാം ബലങ്ങള്‍ വസ്തുവില്‍ പ്രവൃത്തി ചെയ്യും? എന്തുകൊണ്ട്?
ഇവിടെ 20 kg മാസ്സുള്ള വസ്തുവില്‍ തിരശ്ചീനമായി പ്രയോഗിക്കപ്പെടുന്ന ബലം 50 N ആണെങ്കില്‍ ഓരോ ബലവും കല്ലില്‍ ചെയ്യുന്ന പ്രവൃത്തിയുടെ അളവ് കണക്കാക്കുക.?
ഭൂമിയുടെ കറക്കം നമുക്കനുഭവപ്പെടാത്തതെന്തുകൊണ്ട്....?
ഭൂമി മണിക്കൂറില്‍ 1600 കി.മീ. വേഗതയില്‍ ചലിക്കുന്നു. എന്നിട്ടും ഭമിയുമായി ഉറച്ചു നില്‍ക്കുന്ന നാം അറിയുന്നില്ല.
ചലനം അനുഭവപ്പെടുന്നത്, മറ്റേതെന്‍കിലും വസ്തവിന് ആപേക്ഷികമായി നിരീക്ഷിക്കുമ്പോഴാണ്. അങ്ങനെയല്ലാതെ ചലനം അനുഭവപ്പെടണമെന്‍കില്‍ ചലനത്തിന് മാറ്റം വരണം. അതായത് ത്വരണം ഉണ്ടാകണം. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും, ഭൂമിയുടെ കറങ്ങല്‍ മൂലമുള്ള ത്വരണത്തിന്- അഭികേന്ദ്രത്വരണത്തിന് - വിധേയമാകുന്നുണ്ട്. എന്നിട്ടും നമുക്കത് അനുഭവപ്പെടാത്തത്, അഭികേന്ദ്രത്വരണത്തിനേക്കാള്‍ വളരെ കൂടിയ ഗുരുത്വാകര്‍ഷണ ബലം മൂലമുള്ള ത്വരണത്തിന് വിധേയമായിക്കൊണ്ടരിക്കുന്നതുകൊണ്ടാണ്. അഭികേന്ദ്രബലം നമ്മെ പുറത്തേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം നമ്മെ ഉള്ളിലേക്ക് വലിക്കുന്നു. ഈ വടം വലിയില്‍ ഗുരുത്വാകര്‍ഷണമാണ് ജയിക്കുന്നത്.
എന്നാല്‍ കറങ്ങല്‍ വേഗത കൂടിയാല്‍ അഭികേന്ദ്രബലവും കൂടുതല്‍ വേണ്ടി വരും. മണിക്കൂറില്‍ 28000 കി.മീ.ല്‍ കൂടുതലാവുകയാണെന്‍കില്‍ ആവശ്യത്തിന് അഭികേന്ദ്രബലം
ചെലുത്താനാകാതെ വസ്തുക്കള്‍ പുറത്തേക്ക് തെറിച്ചു പോകും.
ഇങ്ങനെയല്ലാതെ കറങ്ങല്‍ അനുഭവപ്പെടണമെന്‍കില്‍ ഭുമിക്ക് വെളിയിലിള്ള മറ്റേതെന്‍കിലും വസ്തുവിന് (സൂര്യന്‍. ചന്ദ്രന്‍, നക്ഷത്രങ്ങള്‍....)ആപേക്ഷികമായി ചലനത്തെ നിരീക്ഷിക്കണം. അവയുമായൊക്കെ ആപേക്ഷികമായി നിരീക്ഷിക്കുമ്പോള്‍ നാം നമ്മുടെ ചലനം അറിയും.'സൂര്യന്‍. ചന്ദ്രന്‍, നക്ഷത്രങ്ങള്‍....എന്നിവയാണ് ചലിക്കുന്നത് നാമല്ല, 'എന്ന മുന്‍ ധാരണയോടുകൂടി നോക്കുന്നതാണ് പ്രശ്നം......
ഈ മുന്‍ ധാരണയില്ലാതെ നിരീക്ഷിച്ചാല്‍ നമുക്ക് ഭമിയുടെ ചലനം അനുഭവപ്പെടും.....
Labels:
Astrophysics,
mechanics
ജെറ്റു വിമാനങ്ങള്‍ക്ക് പിന്നിലെ വെളുത്ത വരകള്‍
ജെറ്റു വിമാനങ്ങള്‍ ആകാശത്ത് വരയ്ക്കുന്ന വെളുത്ത വരകള്‍ കണ്ടിട്ടില്ലേ..? ഇത് ജെറ്റ് എന്‍ജിന്‍ പുറത്തു വിടുന്ന പുകയാണെന്ന് ചിലരെന്‍കിലും തെറ്റിദ്ധരിച്ചിരിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇത് എന്‍ജിന്‍ പുറത്ത് വിടുന്ന പുകയല്ല. ജെറ്റ് എന്‍ജിനകത്ത് ഇന്ധനം കത്തുമ്പോള്‍ ഇന്ധനത്തിലടങ്ങിയിട്ടുള്ള ഹൈഡ്രജനും വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് നീരാവി രൂപം കൊള്ളുന്നു. ഈ നീരാവി പുറം തള്ളപ്പെടുമ്പോള്‍ വെളുത്ത വരയുടെ രൂപത്തില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നു. ഇതാണ് നാം കാണുന്ന വെളുത്ത വരകള്‍. വായു ഈര്‍പ്പമുള്ളതാണെന്‍കില്‍ ഈ വര കുറെ നേരം തങ്ങി നില്ക്കും..
വര്ക്ക് ഷീറ്റ്.
A എന്ന വസ്തു 5m/s സ്ഥിര പ്രവേഗത്തില് ഒരു നേര് രേഖയില് കൂടി സഞ്ചരിക്കുന്നു.
B എന്ന വസ്തു 5m/s എന്ന സ്ഥിര പ്രവേഗത്തില് ഒരു വൃത്ത പാതയില് കൂടി സഞ്ചരിക്കുന്നു.
A എന്ന വസ്തുവിന് പ്രവേഗത്തില് , ദിശയില് എന്തെങ്കിലും മാറ്റമുണ്ടോ? ഇത് സമ പ്രവേഗം ആണോ?
B എന്ന വസ്തുവിന് പ്രവേഗത്തില് , ദിശയില് എന്തെങ്കിലും മാറ്റമുണ്ടോ? ഇത് സമ പ്രവേഗം ആണോ?
B എന്ന വസ്തു 5m/s എന്ന സ്ഥിര പ്രവേഗത്തില് ഒരു വൃത്ത പാതയില് കൂടി സഞ്ചരിക്കുന്നു.
A എന്ന വസ്തുവിന് പ്രവേഗത്തില് , ദിശയില് എന്തെങ്കിലും മാറ്റമുണ്ടോ? ഇത് സമ പ്രവേഗം ആണോ?
B എന്ന വസ്തുവിന് പ്രവേഗത്തില് , ദിശയില് എന്തെങ്കിലും മാറ്റമുണ്ടോ? ഇത് സമ പ്രവേഗം ആണോ?
ഗുരുത്വ കേന്ദ്രം
എതൊരു വസ്തുവിന്റെയും ഭാരം കേന്ദ്രീകരിച്ചിരിക്കുന്ന ബിന്ദുവാണ് ഗുരുത്വ കേന്ദ്രം.
ഗുരുത്വ കേന്ദ്രം വസ്തുവിന്റെ താഴെ ആയാല് മാത്രമേ, അതിനു സ്ഥിരത കൈവരിക്കുവാന് കഴിയുകയുള്ളൂ.
ഗുരുത്വ കേന്ദ്രം മുകളിലായാല് സ്ഥിരത നഷ്ടപ്പെടുകയും , മറിയാനുള്ള സാധ്വത കൂടുകയും ചെയ്യും.
തേക്കടി ദുരന്തിനു കാരണം, കൂടുതല് പേര് ബോട്ടിന്റെ മുകളില് ആയിരുന്നിരിക്കാം ...
അത് അസ്ഥിര സന്തുലിതാവസ്ഥയില് ആവുകയും , ബോട്ട്മറിയുകയും ചെയ്തു.....
ഗുരുത്വ കേന്ദ്രം വസ്തുവിന്റെ താഴെ ആയാല് മാത്രമേ, അതിനു സ്ഥിരത കൈവരിക്കുവാന് കഴിയുകയുള്ളൂ.
ഗുരുത്വ കേന്ദ്രം മുകളിലായാല് സ്ഥിരത നഷ്ടപ്പെടുകയും , മറിയാനുള്ള സാധ്വത കൂടുകയും ചെയ്യും.
തേക്കടി ദുരന്തിനു കാരണം, കൂടുതല് പേര് ബോട്ടിന്റെ മുകളില് ആയിരുന്നിരിക്കാം ...
അത് അസ്ഥിര സന്തുലിതാവസ്ഥയില് ആവുകയും , ബോട്ട്മറിയുകയും ചെയ്തു.....
ഗുരുത്വകേന്ദ്രം
ഒരാളോട് ഒരു പാദം, ഒരു കൈ , തോള്, ചെവി എന്നിവ ചുമരില് ചേര്ത്ത് വച്ച് നില്ക്കാന് പറയുക.
ചുമരില് തൊടാതെ കാല് അകറ്റാന് പറയുക.....
അയാള്ക്ക് അതിനു കഴിയുമോ...? എന്തുകൊണ്ട്.....?
ഗലീലിയോയും പരീക്ഷണവും.....

ഗലി ലിയോ യുടെ പിസ ഗോപുര പരീക്ഷണത്തിന്‍ വഴി തെളിച്ച ഒരു സംഭവം ഉണ്ട്
അദ്ദേഹം ദേവാലയത്തില്‍ ആരാധനയ്ക്ക് പോയതാണ് . അവിടെ ഇരിക്കുമ്പോള്‍ ദേവാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ കത്തിക്കുവാന്‍ വന്ന ആള്‍ വിളക്കുകള്‍ ഒരു വശത്തേക്ക് വലിച്ചു മാറ്റി
കത്തിച്ചു. കത്തിച്ചു കഴിഞ്ഞു അയാള്‍ മറ്റു ജോലിക്ക് പോയി. വിളക്കിന്റെ ആട്ടം നിര്‍ത്താനൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കുറച്ച്കഴിയുമ്പോള്‍ ആട്ടം നില്ക്കും എന്ന് അയാള്‍ക്കറിയാം. എന്നാല്‍ ഗലീലിയോ വിളക്ക് ആടുന്നത് ശ്രദ്ധിച്ചു. ആട്ടം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓരോ ആട്ടത്തിനുമെടുക്കുന്ന സമയം ഒരുപോലെ ആണെന്ന് തോന്നി. ക്ര്യത്യം അളന്നു നോക്കാന്‍ അപ്പോള്‍ സൌകര്യമില്ലല്ലോ. പക്ഷെ ആ സംഭവം ഗലീലിയോ യുടെ ചിന്തയെ ഉണര്‍ത്തി.
വീട്ടില്‍ വന്നു ശരിയായ പരീക്ഷണംതുടങ്ങി . ഒരു കല്ല് ചരടില്‍ കെട്ടി ആട്ടി വിട്ടു. ആട്ടം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് . ആട്ടത്തിന്റെ സമയം അളക്കാന്‍ തക്കതായ ഉപകരണങ്ങള്‍ ഒന്നും തന്നെയില്ല. നാഡി യിടിക്കുന്നത് എണ്ണിയാണ് സമയം കണ്ടത് . ഓരോ ആട്ടത്തിനും ഉള്ള സമയം ഒന്നു തന്നെ. പെന്റുലത്തിന്റെ ദ ഓലന കാലം -പീരിയാഡ്, നടുവില്‍ നിന്നു എത്ര പോകുന്നു എന്നതിനെ ആശ്രയിക്കുന്നില്ല എണ്ണ തത്വമാണ് ഗലീലിയോ കണ്ടു പിടിച്ചത്..
ഗലീലിയോ കാര്യങ്ങള്‍ അവിടെ അവസാനിപ്പിച്ചില്ല. പരീക്ഷണം തുടര്‍ന്നു. ചരടില്‍ കെട്ടിയ
കള്ളിന്റെ മാസ്, ചരടിന്റെ നീളം, ഇവയെല്ലാം മാറ്റി വീണ്ടും ഡോളാന കാലം നിര്‍ണ്ണയിച്ചു. കള്ളിന്റെ മാസ് മാറ്റിയാലും ഡോളാന കാലം ഒന്നു തന്നെ. നീളം മാറ്റിയാല്‍ മാത്രമെ അത് മാറുന്നുള്ളൂ എന്ന് കണ്ടു. അദ്ദേഹം ദേവാലയത്തില്‍ ആരാധനയ്ക്ക് പോയതാണ് . അവിടെ ഇരിക്കുമ്പോള്‍ ദേവാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ കത്തിക്കുവാന്‍ വന്ന ആള്‍ വിളക്കുകള്‍ ഒരു വശത്തേക്ക് വലിച്ചു മാറ്റി
കത്തിച്ചു. കത്തിച്ചു കഴിഞ്ഞു അയാള്‍ മറ്റു ജോലിക്ക് പോയി. വിളക്കിന്റെ ആട്ടം നിര്‍ത്താനൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കുറച്ച്കഴിയുമ്പോള്‍ ആട്ടം നില്ക്കും എന്ന് അയാള്‍ക്കറിയാം. എന്നാല്‍ ഗലീലിയോ വിളക്ക് ആടുന്നത് ശ്രദ്ധിച്ചു. ആട്ടം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓരോ ആട്ടത്തിനുമെടുക്കുന്ന സമയം ഒരുപോലെ ആണെന്ന് തോന്നി. ക്ര്യത്യം അളന്നു നോക്കാന്‍ അപ്പോള്‍ സൌകര്യമില്ലല്ലോ. പക്ഷെ ആ സംഭവം ഗലീലിയോ യുടെ ചിന്തയെ ഉണര്‍ത്തി.
വീട്ടില്‍ വന്നു ശരിയായ പരീക്ഷണംതുടങ്ങി . ഒരു കല്ല് ചരടില്‍ കെട്ടി ആട്ടി വിട്ടു. ആട്ടം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് . ആട്ടത്തിന്റെ സമയം അളക്കാന്‍ തക്കതായ ഉപകരണങ്ങള്‍ ഒന്നും തന്നെയില്ല. നാഡി യിടിക്കുന്നത് എണ്ണിയാണ് സമയം കണ്ടത് . ഓരോ ആട്ടത്തിനും ഉള്ള സമയം ഒന്നു തന്നെ. പെന്റുലത്തിന്റെ ദ ഓലന കാലം -പീരിയാഡ്, നടുവില്‍ നിന്നു എത്ര പോകുന്നു എന്നതിനെ ആശ്രയിക്കുന്നില്ല എണ്ണ തത്വമാണ് ഗലീലിയോ കണ്ടു പിടിച്ചത്..
ഗലീലിയോ കാര്യങ്ങള്‍ അവിടെ അവസാനിപ്പിച്ചില്ല. പരീക്ഷണം തുടര്‍ന്നു. ചരടില്‍ കെട്ടിയ
ചരടില്‍ കെട്ടിയ കല്ല് ഒരറ്റത്ത് നിന്നും നടുവിലേക്ക് വരുമ്പോള്‍, ആ കല്ല് ഒരു തരത്തില്‍ പറഞ്ഞാല്‍ കീഴോട്ടു വീഴുകയല്ലേ, ഈ വീഴ്ചയെ ചരട് ഒന്നു നിയന്ത്രിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. അപ്പോള്‍ ഭാരം കൂടിയതും കുറഞ്ഞതും ആയ കല്ലുകള്‍ നടുവിലേക്ക് വരാന്‍ എടുത്ത സമയം ഒരേ പോലെ യല്ലേ ....ഗലീളിയോയ്ക്ക് സംശയമായി. ഒരു ശരിയായ പരീക്ഷണം തന്നെ നടത്തണം .
അദ്ദേഹം പോയത് പിസായിലെ ചരിഞ്ഞ ഗോപുരതിലെക്ക് ആണ് . ഭാര വ്യത്യാസമുല്ല ഗോളങ്ങള്‍ താഴേക്ക് ഇട്ടു നോക്കാന്‍......

Labels:
Astrophysics,
mechanics,
Scientists
നിങ്ങള്ക്ക് എത്ര ഭാരമുണ്ടാകും...?

ഭൂമിയില് നിങ്ങളുടെ ഭാരം 54 കിലോഗ്രാം വെയിറ്റ് ആണെന്ന് സങ്കല്പ്പിക്കുക......എങ്കില് നിങ്ങള്ക്ക്
*ചന്ദ്രനില് എത്രയായിരിക്കും ഭാരം...?
*വ്യാഴത്ത്തിലെത്രയായിരിക്കും ഭാരം ....?
*ബുധനില് എത്ര യായിരിക്കും ഭാരം....?
*ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു ഒരു ബഹിരാകാശ വാഹനത്തില് എത്രയായിരിക്കും ഭാരം....?
(സൂചനകള് - ഭൂമിയിലെ ഗുരുത്വാകര്ഷണ ത്വരണത്തിന്റെ 1/6 ചന്ദ്രനിലെത്,
2.65 മടങ്ങാണ് വ്യാഴത്ത്തിന്റെത്,
0.38 മടങ്ങാണ് ബുധനിലെത്....)
Labels:
Astrophysics,
mechanics,
Worksheet
വേഗത എത്ര....?

ഇതു ഭൂമിയാണ് എന്ന് സങ്കല്പ്പിക്കുക .......
ഇതിന്റെ മധ്യ രേഖയില് അടയാളപ്പെടുത്തിയിരിക്കുന്ന ബിന്ദുവില്
നിശ്ചലമായി നില്ക്കുന്ന ആളുടെ വേഗത എത്ര......?
(സൂചന : ഭൂമധ്യ രേഖ ചുറ്റളവ് നാല്പ്പതിനായിരം കിലോമീറ്റര്...)
Labels:
Astrophysics,
mechanics
ഒരു ചോദ്യം
ഭൂമധ്യ രേഖ യിലൂടെയുള്ള ഒരു റെയില് പാത വഴി ഒരാള് മണിക്കൂറില് ആയിരത്തി അറുനൂറ്റി അറുപത്തി ഏഴ് കിലോ മീറ്റര് വേഗതയില് പടിഞ്ഞാറോട്ട് നിര്ത്താതെ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ....അയാള്ക്ക് സൂര്യന് അസ്തമിക്കുന്നത് എപ്പോഴായിരിക്കും...? എന്തുകൊണ്ട്...?
Labels:
Astrophysics,
mechanics
ജടത്വം പരീക്ഷണങ്ങള്
അടിയിലെ നാണയം മാത്രം തെറിപ്പിക്കണം എങ്ങിനെ.....?

കാര്ഡില് തട്ടുമ്പോള് എന്ത് സംഭവിക്കും.....? എന്തുകൊണ്ട്....?

നാണയത്തെ മാത്രം അവിടെ നിര്ത്താന് കഴിയുമോ....?

നാണയത്തെ കൃത്യമായി കാര്ഡിന്റെ അറ്റത്ത് നിര്ത്താന് കഴിയുമോ......?

സീറ്റ് ബെല്റ്റ് ആവശ്യമോ....?
കാര്ഡില് തട്ടുമ്പോള് എന്ത് സംഭവിക്കും.....? എന്തുകൊണ്ട്....?
നാണയത്തെ മാത്രം അവിടെ നിര്ത്താന് കഴിയുമോ....?
നാണയത്തെ കൃത്യമായി കാര്ഡിന്റെ അറ്റത്ത് നിര്ത്താന് കഴിയുമോ......?
സീറ്റ് ബെല്റ്റ് ആവശ്യമോ....?
Labels:
experiments,
mechanics
എളുപ്പത്തില് ചലിക്കാന് കഴിയുന്നത് ആര്ക്ക്
Subscribe to:
Posts (Atom)












