ഇത്തവണത്തെ അധ്യാപക പരിശീലനപരിപാടിയില്‍ ICT പ്രയോഗത്തിന്റെ സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ യൂണിറ്റ് റിസോഴ്സസും ഒരു ഫോള്‍ഡറില്‍ ശേഖരിച്ച് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഐ.ടി.ടൂള്‍ സംവിധാനം പരിചയപ്പെടലാണ് ഇത്.
ഇതോടൊപ്പം പത്താം ക്ലാസിലെ ശബ്ദം എന്ന പാഠഭാഗം കൈകാര്യം ചെയ്യാന്‍ Audacity എന്ന sound editing tool എങ്ങിനെ ഉപയോഗിക്കാം എന്നു നോക്കാം.
Audacity ജാലകം തുറക്കുക
Applications --> Sound & Video --> Audacity
ഇങ്ങനെ തുറന്നു വരുന്ന ജാലകത്തില്‍ ഒരു ശബ്ദ ഫയല്‍ Import ചെയ്യുകയോ ഏതെങ്കിലും ഒരു ശബ്ദ ഫയല്‍ Audacity ഉപയോഗിച്ച് തുറക്കുകയോ ചെയ്യുക.
File --> Open അല്ലെങ്കില്‍ File --> Import
എന്ന ക്രമത്തില്‍ ശബ്ദം/സംഗീതം ചേര്‍ക്കുക. (കുട്ടികളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തതായാലും മതി.)
ഇനി Menu bar ലെ Effect ല്‍ ഉള്ള ടൂളുകള്‍ ഉപയോഗിച്ച് ശബ്ദത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുക.
ഉദാഹരണമായി Change pitchഎന്ന ടൂളില്‍ ആവൃത്തി( Frequency) വ്യത്യാസപ്പെടുത്തുമ്പോള്‍ ശബ്ദത്തിലുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.
Amplify എന്ന ടൂള്‍ ഉപയോഗിച്ച് ശബ്ദതീവ്രത Decibel ക്രമത്തില്‍ മാറുന്നത് നിരീക്ഷിക്കാം.
Echo എന്ന ടൂള്‍ ഉപയോഗിച്ച് പ്രതിധ്വനി യുടെ സമയം നീട്ടാം.
മറ്റു ടൂളുകള്‍ സ്വയം പരീക്ഷിച്ചു നോക്കൂ......
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Showing posts with label Sound. Show all posts
Showing posts with label Sound. Show all posts
Subscribe to:
Posts (Atom)
