Showing posts with label teaching aid. Show all posts
Showing posts with label teaching aid. Show all posts

Easy A+ Physics


-->




പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി നിരവധി അനിമേഷനുകള്‍, വീഡിയോകള്‍ എന്നിവ യു ട്യൂബിലും മറ്റ് വിദ്യാഭ്യാസ വെബ്സൈറ്റുകളിലും ബ്ലോഗിലും ലഭ്യമാണ്. എന്നാല്‍ പത്താം ക്ലാസ്സ് പാഠഭാഗങ്ങള്‍ എല്ലാം വിശദമാക്കുന്ന ഒരു ഇന്ററാക്ടീവ് സി. ഡി. യെ കുറിച്ചാണ് ഇവിടെ പറയുന്നത്. സി.ഡി തയ്യാറാക്കിയിരിക്കുന്നത് ശ്രീ. ജിതേഷ്.
സി.‍ഡി.യെക്കുറിച്ച് ടെക് നിക്കല്‍ ഹൈസ്ക്കൂള്‍ ഫിസിക്സ് അദ്ധ്യാപകന്‍ ശ്രീ.നസീര്‍ സാറിന്റെ അഭിപ്രായവും ഇതോടൊപ്പം നല്‍കുന്നു.   Easy A+ Physics


മുട്ട പ്രശ്നത്തിന് പരിഹാരം
8-ം ക്ലാസിലെ അന്തരീക്ഷമര്‍ദ്ദത്തെ കുറിച്ചു പഠിക്കുന്നതിനാണ് പുഴുങ്ങിയ മുട്ട വേണ്ടത്.
മുട്ടയെ വിഴുങ്ങുന്ന ഫ്ലാസ്ക്  എന്ന പരീക്ഷണം.
സ്ക്കൂളില്‍ കഴിക്കാന്‍ മുട്ട നല്‍കുന്നതിനാല്‍ മുട്ടയ്ക്ക് ക്ഷാമമില്ലെന്നു പറയാം.
പക്ഷെ ഇത് ആഴ്ചയിലൊരിക്കലല്ലേ ഉള്ളൂ. ആ ദിവസമല്ല പരീക്ഷണമെങ്കില്‍ അതും പ്രശ്നം.
മറ്റൊന്ന് ഒന്നിലധികം ക്ലാസിലെടുക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ മുട്ട വേണ്ടി വരുന്നു.
ഒരു ക്ലാസില്‍ തന്നെ പരീക്ഷണം പരാജയപ്പെട്ടാല്‍ മറ്റൊന്നു കൂടി കരുതേണ്ടതായും വരും.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരംഇതാ.....


മുട്ടയ്ക്കു പകരം ബലൂണ്‍....!


ഒരു ബലൂണില്‍ വെള്ളം ഒഴിക്കുക. ഏകദേശം ഒരു മുട്ടയുടെ വലുപ്പത്തില്‍.
എന്നിട്ട് ചരടുപയോഗിച്ച് കെട്ടുക.(ഇത് പുഴുങ്ങിയ മുട്ടയ്ക്കു സമാനമായി...)
ഇത് കോണിക്കല്‍ ഫ്ലാസ്കിനുമുകളില്‍ വച്ച് പരീക്ഷണം നടത്താം......


ഹൈഡ്രോലിക് ജാക്ക്


ലളിതമായി നിര്മ്മിക്കാവുന്ന ഒരു ഹൈഡ്രോലിക് ജാക്ക് പരിചയപ്പെടൂ........

ന്യൂട്ടന്റെ വര്ണ്ണ പമ്പരം


ആവശ്യമായ സാമഗ്രികള് :
കാര്ഡ്
ബോര്ഡ് , ക്രയൊണ്സ് , വണ്ണം കൂടിയ ചരട് .....
നിര്മ്മിക്കുന്ന വിധം :
ഏകദേശം പതിനഞ്ചു സെ. മീ. വ്യാസമുള്ള ഒരു കാര്ഡ് ബോര്ഡ് വെട്ടിയെടുക്കുക . അതില് വെള്ള പേപ്പര് ഒടിഇക്കുക. വൃത്തത്തെ ഏഴ് തുല്യ ഭാഗങ്ങളാക്കി തിരിച്ച് അതില് മഴവില്ലിലെ ഏഴ്വര്ണ്ണങ്ങള് (വിബ്ഗ്യോര്) ക്രമമായി ക്രയൊണ്സ് ഉപയോഗിച്ച പെയിന്റ് ചെയ്യുക.
ഓരോ ഭാഗത്തും ഓരോ ചായംതേക്കുക. വൃത്തത്തിന്റെ ഉള്ളിലായി രണ്ടു ദ്വാരങ്ങളിടുക. ദ്വാരങ്ങളിലുറെ വണ്ണമുള്ള ചാക്ക് നൂലോ, ചരടോ കയറ്റിരണ്ടറ്റവും കെട്ടുക. രണ്ട് കയ്കളിലായി ചരടുകള് പിടിച്ച ശേഷം കറക്കിയാല് വര്ണ്ണ പമ്പരം കറങ്ങുകയും, ഏഴ്വര്ണ്ണങ്ങള് ചേര്ന്നു വെളുത്ത നിറത്തില് കാണുകയും ചെയ്യും...