ഗലിലിയോ കണ്ടത് ..........



ചന്ദ്രനിലെ കുന്നും കുഴികളും 
ഗലിലിയോ അവയ്റെ ചിത്രം വരച്ചു . കുഴികളില് നിഴല് വീഴുന്നത് നോക്കി, കുഴികളുടെ ആഴം കണക്കാക്കി.
ശനിയുടെ ചെവികള്
ശനിയുടെ രണ്ടു വശങ്ങളിലും, ചെവി പോലെ കാണപ്പെടുന്നത് അദ്ദേഹം നിരീക്ഷിച്ചു.....എന്നാല് അവ വലയങ്ങലാനെന്നു തിരിച്ചറിയാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. 
വ്യാഴത്തിന്റെ ഉപഗ്രഹങ്ങള് 
വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങലെ കണ്ടെത്തിയത് ഗലിലിയോ ആണ്. അവ ഇയോ , യൂറോപ്പാ, ഗാനിമേഡ് , കലിസ്ടോ എന്നിവയാണ് - ഇവയാണ് ഗലിലിയോ ഉപഗ്രഹങ്ങള്.....
ശുക്രന് ചന്ദ്രക്കല പോലെ
ശുക്രന്റെ വൃധ്വിക്ഷയങ്ങള് നിരീക്ഷിച്ച് , രേഖപ്പെടുത്തി...
സൂര്യ കളങ്കങ്ങള്.....
സൂര്യന്റെ കറുത്ത പൊട്ടുകള് ഫില്ട്ടര് പിടിപ്പിച്ച ദൂരദര്ശനിയിലൂടെ നിരീക്ഷിച്ചു....ഈ പൊട്ടുകലുടെ ചലനം നിരീക്ഷിച്ചു, സ്വന്തം അച്ചുതണ്ടില് ഒരു പ്രാവശ്യം കറങ്ങാന് സൂര്യന് ഇരുപത്തി ഏഴു  ദിവസം വേണം...

ദര്പ്പണം - വര്ക്ക് ഷീറ്റ്



ഒരു കോണ്കേവ് ദര്പ്പണത്തിനു മുന്നില് AB എന്ന വസ്തു വച്ചിരിക്കുന്നു.  താഴെ പറയുന്നവ കണ്ടുപിടിക്കുക 
* വസ്തുവില് നിന്നും ദര്പ്പണത്തിന്റെ പൊളിലേക്കുള്ള അകലം എത്ര?
* ഫോക്കസ് ദൂരം എത്ര?
*ദര്പ്പണത്തിന്റെ പൊളില് നിന്നും പ്രതിബിംബത്തിലേക്കുള്ള അകലം എത്ര?
* വസ്തുവിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ സവിശേഷതകള് എന്തെല്ലാം?

ഗുരുത്വകേന്ദ്രം



ഒരാളോട്  ഒരു പാദം, ഒരു കൈ , തോള്, ചെവി എന്നിവ ചുമരില് ചേര്ത്ത് വച്ച് നില്ക്കാന് പറയുക.
ചുമരില് തൊടാതെ കാല് അകറ്റാന് പറയുക.....
അയാള്ക്ക് അതിനു കഴിയുമോ...? എന്തുകൊണ്ട്.....?

സൂര്യ കളങ്കങ്ങള്


സൂര്യന്റെ ഭ്രമണ പഥത്തില് അങ്ങിങ്ങായി കാണപ്പെടുന്ന കറുത്ത പുള്ളികളാണ് സൌര കളങ്കങ്ങള് . ഏതാനും ഭൂമികളുടെ വരെ വലിപ്പം ഇവ പ്രാപിക്കാറുണ്ട്. വലിപ്പക്കൂടുതലുള്ള അവസരങ്ങളിലെ ഭൂമിയില് നിന്ന് ഇവ എളുപ്പത്തില് നിരീക്ഷിക്കാവൂ.
1611 ല ഗാലിലിയോയാണ് ഇവ ആദ്യമായി നിരീക്ഷിച്ചു രേഖപ്പെടുത്തിയത്. സൌരോപരിതലത്തിലെ താരതമ്യേന താപനില കുറഞ്ഞ പ്രദേശങ്ങളാണിവ. സൂര്യ കളങ്കങ്ങള് ശക്തമായ കാന്തിക ക്ഷേത്രത്തിന്റെ ഉറവിടങ്ങള് കൂടിയാണ് . ഇവയുടെ എണ്ണം ക്രമേണ കൂടിക്കൂടി വന്നു പിന്നീട് പെട്ടെന്ന് കുറയുന്നു. പതിനൊന്നു വര്ഷം കൊണ്ട് പൂര്ത്തിയാക്കാവുന്ന ഒരു ചാക്രിക മാറ്റമാണിത്. സൂര്യകളങ്കങ്ങളുടെ ചലനം നിരീക്ഷിച്ചാണ് ഗലീലിയോ 27 ദിവസം കൊണ്ട് സൂര്യന് ഒരു ഭ്രമണം പൂര്ത്തിയാക്കുന്നു എന്ന് കണ്ടെത്തിയത്. 

സൂര്യനെ നേരിട്ട് നിരീക്ഷിക്കരുത് ..............സൂര്യകളങ്കങ്ങള് നിരീക്ഷിക്കാനുള്ള ഒരു സൂര്യ ദര്ശിനി നിര്മ്മിക്കൂ............

ഫ്രിഡ്ജിന്റെ ഫ്രീസര് എപ്പൊഴും മുകള് ഭാഗത്തായിരിക്കുന്ന്നത് എന്തുകൊണ്ട് ?



ഫ്രീസര് അതിനു ചുറ്റുമുള്ള വായുവിനെ തണുപ്പിക്കുമല്ലോ. തണുത്ത വായുവിന് ചൂടുള്ള വായുവിനേക്കാള് ഘനത്വം ഉണ്ട്. ഘനത്വം കൂടിയ തണുത്ത വായു താഴോട്ടു സഞ്ചരിക്കുന്നു. മേല്പോട്ട് ഉയരുന്ന വായു ഫ്രീസറില് തട്ടി തണുത്ത്  താഴേക്കു പോരുന്നു. ഇപ്രകാരം ഒരു സംവഹന ധാര ഫ്രിഡ്ജില് രൂപപ്പെടുന്നു. ഫ്രീസര് താഴത്തായിരുന്നെങ്കില് അവിടെ വച്ച് തണുക്കുന്ന വായു അവിടെ തന്നെ നില്ക്കും. മുകള് ഭാഗത്തുള്ള വായുവിനെ തണുപ്പിക്കാന് കഴിയാതെ വരികയും ചെയ്യും....തണുത്ത വായു ഫ്രിഡ്ജിനകത്ത്  മുഴുവന് സ്വയം
സഞ്ചരിക്കുവാനാണ് ഫ്രീസര് മുകളില് തന്നെ സ്ഥാപിച്ചിരിക്കുന്നത് .

ചൂടുള്ള ചായ ഊതി കുടിക്കുന്നതെന്തിനു ?



ചൂടുള്ള ചായ തണുക്കുന്നത് പ്രധാനമായും ബാഷ്പീകരണം വഴിയാണ്.  
എന്നാല് ഉപരിതലത്തിലുള്ള  ബാഷ്പം വേഗത്തില് നീങ്ങിപ്പോയില്ലെങ്കില്  ബാഷ്പീകരണ നിരക്ക്  
കുറയും. ഊതുമ്പോള് ബാഷ്പം തുടര്ച്ചയായി നീങ്ങി കിട്ടുന്നത് കൊണ്ട് ബാഷ്പീകരണം വേഗത്തില് നടക്കും. 
അപ്പോള് ചായ വേഗം തണുത്തു കിട്ടും. അതുകൊണ്ടു ചൂട് ചായ ഊതിക്കുടിക്കാം....

kaanthikatha (Magnetism)

എട്ടാം ക്ലാസ്സിലെ കാന്തികത എന്ന അധ്യായത്തിന്റെ കരടിന്റെ ഫോട്ടോ കോപ്പി ഇതോടൊപ്പം നല്കിയിരിക്കുന്നു.
അധ്യാപക തുടര് ശാക്തീകരണത്തിന് ഉപയോഗപ്പെടുത്തുക.....







Types of MIRRORS

  
 


വിവിധതരാം  ദര്പ്പണങ്ങള്  ഏതെല്ലാം ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നു. ?
ഓരോന്നിനും ഉപയോഗിക്കുന്ന ഏതു തരം   ദര്പ്പണങ്ങള് ആണ് എന്നും  എഴുതുക.......

Work sheet - elctricity





സെര്ക്യുറ്റ്  നിരീക്ഷിച്ച് , താഴെ പറയുന്ന രീതിയില് സ്വിച്ച് കള് ഉപയോഗിച്ചാല് 
ഉണ്ടാകുന്ന അമീട്ടര് റീഡിംഗ് കണക്കാക്കുക.
* S2 മാത്രം ON?
* S1, S2 എന്നിവ ON, S3 OFF
* S3 മാത്രം ON