2. വൈദ്യുതകാന്തിക പ്രേരണം

-->
ആശയങ്ങള്‍-
    • വൈദ്യുതകാന്തിക പ്രേരണം - ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സില്‍ മാറ്റം ഉണ്ടാകുമ്പോള്‍ ആ ചാലകത്തില്‍ ഒരു വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.
    • വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ -
      1. AC ജനറേറ്റര്‍
      2. DC ജനറേറ്റര്‍
      3. ചലിക്കും ചുരുള്‍ മൈക്രോഫോണ്‍
       
-->
    • മ്യുച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കമ്പിച്ചുരുളിലൂടെ(സോളിനോയ്ഡിലൂടെ) ഉള്ള വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അതിനു ചുറ്റുമുള്ള കാന്തികഫ്ലക്സിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. കാന്തിക ഫ്ലക്സിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ സമീപത്തുള്ള മറ്റൊരു കോയിലില്‍ വൈദ്യുതി പ്രേരണം ചെയ്യുന്നു.
    • ട്രാന്‍സ് ഫോമര്‍ - മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണം. AC വോള്‍ട്ടത വ്യത്യാസപ്പെടുത്താന്‍ ഉപയോഗിക്കുന്നു.
      സമവാക്യങ്ങള്‍ - a) Vs/Vp = Ns/Np b). Vp x Ip = Vs x Is
    • സെല്‍ഫ് ഇന്‍ഡക്ഷന്‍ - സോളിനോയ്ഡിലൂടെയുള്ള വൈദ്യുത പ്രവാഹത്തില്‍ മാറ്റങ്ങളുണ്ടാവുമ്പോള്‍ അതിനുചുറ്റുമുള്ള കാന്തികഫ്ലക്സിലും മാറ്റങ്ങളുണ്ടാവുന്നു. അത് സോളിനോയ്ഡില്‍ എതിര്‍ദിശയില്‍ വൈദ്യുതി പ്രേരണം ചെയ്യാന്‍ ഇടയാക്കുകയും സെര്‍ക്കീട്ടിലെ സഫലവോള്‍ട്ടത കുറയുകയും ചെയ്യുന്ന പ്രതിഭാസം.
    • ഇന്‍ഡക്ടര്‍ - സെല്‍ഫ് ഇന്‍ഡക്ഷന്‍ എന്ന തത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഘടകം. ഇത് ഊര്‍ജനഷ്ടമില്ലാതെ ACയുടെ വോള്‍ട്ടത കുറയ്ക്കുന്നു.
    • മോട്ടോര്‍ തത്വം - കാന്തികമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ആ ചാലകത്തില്‍ ഒരു ബലം അനുഭവപ്പെടുന്നു.
    • ഫ്ലെമിങ്ങിന്റെ ഇടതുകൈനിയമം. - ചൂണ്ടുവിരല്‍ → കാന്തികമണ്ഡലത്തിന്റെ ദിശ
നടുവിരല്‍ → കറന്റിന്റെ ദിശ
തള്ളവിരല്‍ → ചാലകത്തില്‍ അനുഭവപ്പെട്ട ബലത്തിന്റെ ദിശ
(ഇടതുകൈയിലെ തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവ പരസ്പരം ലംബമായിരിക്കണം)
    • മോട്ടോര്‍ തത്വം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍
    • A. വൈദ്യുത മോട്ടോര്‍ - വൈദ്യുതോര്‍ജം → യാന്ത്രികോര്‍ജം
      DC മോട്ടോര്‍ ഘടന – ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ് പ്ലിറ്റ് റിംഗ്സ്, ബ്രഷുകള്‍
    • B. ചലിക്കുംചുരുള്‍ ലൗഡ്സ്പീക്കര്‍ -
      വൈദ്യുതോര്‍ജം → യാന്ത്രികോര്‍ജം → ശബ്ദോര്‍ജം
      ഘടന : - ഫീല്‍ഡ് കാന്തം, വോയ്സ് കോയില്‍, ഡയഫ്രം( പേപ്പര്‍ കോണ്‍)


-->
പ്രവര്‍ത്തനം 1.
"ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സില്‍ മാറ്റം ഉണ്ടാകുമ്പോള്‍ ആ ചാലകത്തില്‍ ഒരു വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.”
  • ഈ പ്രതിഭാസം എന്തു പേരില്‍ അറിയപ്പെടുന്നു?
  • ഒരു കമ്പിച്ചുരുളും( സോളിനോയ്ഡ്), കാന്തവും ഉപയോഗിച്ച് ഈ പ്രതിഭാസം ഒരു പരീക്ഷണത്തിലൂടെ വിശദീകരിക്കണമെങ്കില്‍ കമ്പിച്ചുരുളില്‍ വൈദ്യുതി ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിന് ഏത് ഉപകരണം ഉപയോഗിക്കുന്നതാണ് ഉചിതം?
  • കമ്പിച്ചുരുളുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സ് വ്യത്യാസപ്പെടുത്താന്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം?
  • കമ്പിച്ചുരുളിലുണ്ടാകുന്ന വൈദ്യുതിയുടെ അളവ് (പ്രേരിത emf) വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എഴുതുക.
  • ഈ പരീക്ഷണത്തില്‍ സോളിനോയ്ഡിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചു. ഇത് ഏതു തരം വൈദ്യുതിയാണ്? ഇത്തരത്തില്‍ പ്രവാഹത്തിന്റെ ദിശമാറാന്‍ കാരണമെന്ത്?
  • ഈ പരീക്ഷണത്തില്‍ സെര്‍ക്കീട്ട് ക്രമീകരിച്ച വിധം ചിത്രീകരിക്കുക.
  • ഈ പ്രവര്‍ത്തനത്തില്‍ നടക്കുന്ന ഊര്‍ജമാറ്റം എഴുതുക.
  • ഈ തത്വം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനം ഏതാണ്?
  • AC ജനറേറ്റര്‍ , DC ജനറേറ്റര്‍ എന്നിവയുടെ ഘടനയിലുള്ള പ്രധാനവ്യത്യാസം എഴുതുക.
  • AC ജനറേറ്റര്‍ , DC ജനറേറ്റര്‍, ബാറ്ററി എന്നീ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന വൈദ്യുതിയുടെ ഗ്രാഫുകള്‍ ചിത്രീകരിച്ച് താരതമ്യം ചെയ്യുക.
  • ബോക്സില്‍ നല്‍കിയ സൂചനകള്‍ ഉപയോഗിച്ച് താഴെ തന്നിരിക്കുന്ന ഓരോ ഉപകരണങ്ങളിലെയും ഘടകങ്ങളെ തിരിച്ചറിഞ്ഞ് ലിസ്റ്റ് ചെയ്യുക.
    ഡയഫ്രം, സ് പ്ലിറ്റ് റിങ്, വോയ്സ് കോയില്‍, ഫീല്‍ഡ്കാന്തം,
    സ്ലിപ് റിങ്, ആര്‍മേച്ചര്‍
  • a). AC ജനറേറ്റര്‍ b). DC ജനറേറ്റര്‍ c). മൂവിംഗ് കോയില്‍ മൈക്രോഫോണ്‍
    1. AC ജനറേറ്റര്‍, DC ജനറേറ്റര്‍, മൂവിംഗ് കോയില്‍ മൈക്രോഫോണ്‍ എന്നീ 3 ഉപകരണങ്ങളും വൈദ്യുതകാന്തികപ്രേരണ തത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ്.” ഈ പ്രസ്താവന സാധൂകരിക്കുക.
    -->
    പ്രവര്‍ത്തനം 2
    ചിത്രം നിരീക്ഷിക്കുക
    1. ചിത്രത്തില്‍ തന്നിരിക്കുന്നത് ഏത് ഉപകരണമാണ്?
    2. ഇതിന്റെ പ്രവര്‍ത്തനതത്വം എന്ത്?
    3. ഈ ഉപകരണം ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്‍പുട്ടില്‍ AC യാണോ അതോ DC യാണോ നല്‍കേണ്ടത്? എന്തുകൊണ്ട്?
    4. ഇവിടെ കൂടിയ വോള്‍ട്ടത ഏത് കോയിലിലായിരിക്കും?
    5. കൂടിയ കറന്റ് ഏത് കോയിലിലായിരിക്കും?
    6. AB എന്ന പ്രൈമറി കോയിലില്‍ കട്ടികൂടിയ കമ്പി ഉപയോഗിച്ചിരിക്കുന്നത് എന്തിനാണ്?
    7. ഈ ഉപകരണത്തിന്റെ പ്രൈമറികോയിലിലെ ചുറ്റുകളുടെ എണ്ണം 200, സെക്കന്ററി കോയിലിലെ ചുറ്റുകളുടെ എണ്ണം 1000, ഇന്‍പുട്ട് വോള്‍ട്ടത 3V എന്നിങ്ങനെയാണ് എങ്കില്‍ ഔട്ട്പുട്ട് വോള്‍ട്ടത എത്രയായിരിക്കും? പ്രൈമറി കോയിലിലെ കറണ്ട് 10A ആണെങ്കില്‍ സെക്കന്ററി കോയിലിലെ കറണ്ട് എത്രയായിരിക്കും?
    8. വൈദ്യുതപവര്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമോ? എന്തുകൊണ്ട്?
    1. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ AB എന്ന കോയിലുമായി ബാറ്ററി, സ്വിച്ച് എന്നിവയും CDയുമായി ബള്‍ബും ഘടിപ്പിച്ചാല്‍ ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് ബള്‍ബ് പ്രകാശിക്കാനുള്ള സാധ്യതയുള്ളത്? സാധൂകരിക്കുക.
    2. ചിത്രം നിരീക്ഷിക്കുക

    a). സെര്‍ക്കീട്ടില്‍ സ്വിച്ച് S ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ B,C എന്നീ അഗ്രങ്ങള്‍ക്കിടയിലെ വോള്‍ട്ടത എത്ര?
    b). സ്വിച്ച് S ഓഫ് അവസ്ഥയിലാണെങ്കില്‍ ഈ വോള്‍ട്ടതയിലും ബള്‍ബിന്റെ പ്രകാശത്തിലും എന്ത് വ്യത്യാസമാണ് ഉണ്ടാവുക. എന്തുകൊണ്ട്?
    c). S ഓഫ് അവസ്ഥയിലായിരിക്കുമ്പോള്‍ സോളിനോയിഡിനുള്ളില്‍ ഒരു പച്ചിരുമ്പ് കോര്‍ കടത്തിവെച്ചാല്‍ എന്തു നിരീക്ഷിക്കും? എന്തുകൊണ്ട്? d). സ്രോതസ്സായി 230 V AC ക്ക് പകരം 230 V DC ആണ് ഉപയോഗിക്കുന്നതെങ്കില്‍ സ്വിച്ചിന്റെ ഓണ്‍, ഓഫ് അവസ്ഥകളില്‍ ബള്‍ബിന്റെ പ്രകാശതീവ്രത താരതമ്യം ചെയ്യുക. ഉത്തരം സാധൂകരിക്കുക.
    e). ഒരു AC സെര്‍ക്കീട്ടില്‍ ഇന്‍ഡക്ടര്‍, റെസിസ്റ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം താരതമ്യം ചെയ്യുക.

     
    -->
    പ്രവര്‍ത്തനം 3
    ചിത്രം നിരീക്ഷിക്കുക

    1. ഇവിടെ കാന്തികമണ്ഡലത്തിന്റെ ദിശ ഏതായിരിക്കും?
    2. Xഎന്ന അഗ്രത്തില്‍ + പൊട്ടന്‍ഷ്യലും Yഎന്ന അഗ്രത്തില്‍ നെഗറ്റീവ് പൊട്ടന്‍ഷ്യലുമാണെങ്കില്‍ വൈദ്യുതപ്രവാഹ ദിശ ഏതായിരിക്കും?
    3. ഇവിടെ XY എന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അത് ചലിക്കാന്‍ സാധ്യതയുണ്ടോ? ഏത് തത്വപ്രകാരം?
    4. ഏത് നിയമം ഉപയോഗിച്ചുകൊണ്ട് നമുക്ക് ചാലകത്തിന്റെ ചലനദിശ കണ്ടുപിടിക്കാന്‍ സാധിക്കും? ഇവിടെ ചാലകത്തിന്റെ ചലനദിശ ഏതായിരിക്കും?
    5. വിപരീതദിശയില്‍ ചാലകത്തെ ചലിപ്പിക്കാന്‍ 2 വ്യത്യസ്തമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
    6. വൈദ്യുതമോട്ടോര്‍, മൂവിംഗ് കോയില്‍ ലൗഡ് സ്പീക്കര്‍ എന്നിവയിലെ പ്രധാന ഭാഗങ്ങള്‍, ഊര്‍ജമാറ്റം, പ്രവര്‍ത്തനതത്വം എന്നിവ താരതമ്യം ചെയ്യുക.

    -->
    മാതൃകോചോദ്യങ്ങള്‍
    1. ഒരു സോളിനോയ്ഡിന്റെ അഗ്രങ്ങള്‍ ഗാല്‍വനോമീറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു. ഒരു കാന്തത്തിന്റെ ഉത്തരധ്രുവം സോളിനോയ്ഡിനുള്ളിലേക്ക് ചലിപ്പിച്ചപ്പോള്‍ ഗാല്‍വനോമീറ്റര്‍ സൂചി വലതുവശത്തേക്ക് ചലിച്ചു.

    a). ഏത് പ്രതിഭാസമാണ് ഇതിന് കാരണം? (1 Score)
    b). കാന്തം കോയിലിനുള്ളില്‍ സ്ഥിരമായി വെച്ചിരുന്നാല്‍ എന്ത് നിരീക്ഷിക്കും? എന്തുകൊണ്ട്? (2 Score)
    c). കാന്തം കോയിലിനുള്ളില്‍ താഴേക്കും മുകളിലേക്കും തുടര്‍ച്ചയായി ചലിപ്പിച്ചാല്‍ സെര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹത്തിന്റെ സ്വഭാവം എന്തായിരിക്കും? ഉത്തരം സാധൂകരിക്കുക. (2 Score)
    1. ചിത്രങ്ങള്‍ നിരീക്ഷിച്ച് അവ ഓരോന്നും ഏത് ഉപകരണത്തെ സൂചിപ്പിക്കുന്നു എന്ന് ബോക്സില്‍ നല്‍കിയ സൂചനകള്‍ ഉപയോഗിച്ച് കണ്ടെത്തി രേഖപ്പെടുത്തുക. (2 Score)







    (  DC ജനറേറ്റര്‍,  സ്റ്റെപ് ഡൗണ്‍ ട്രാന്‍സ്ഫോമര്‍, AC ജനറേറ്റര്‍,
     സോളിനോയ്ഡ്, സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോമര്‍, DCമോട്ടോര്‍,  AC മോട്ടോര്‍)
    1. ഒരുട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ 100ചുറ്റുകളുംസെക്കന്ററിയില്‍2000ചുറ്റുകളും ഉണ്ട്.
      a). ഇത് ഏത് തരം ട്രാന്‍സ്ഫോമറാണ്? (1 Score)
      b). ഇന്‍പുട്ട് വോള്‍ട്ടത 12V ആണെങ്കില്‍ ഔട്ട്പുട്ട് വോള്‍ട്ടത കണക്കാക്കുക(2 Score)
      c). ഇന്‍പുട്ട് പവര്‍ 120W ആണെങ്കില്‍, പ്രൈമറി കോയിലിലെ കറന്റ്, സെക്കന്ററിയിലെ കറന്റ് എന്നിവ താരതമ്യം ചെയ്ത്, കട്ടികൂടിയ കമ്പി ഏത് കോയിലി ലാണ് ഉപയോഗിക്കേണ്ടത് എന്ന് കണ്ടെത്തുക. (2 Score)
    2. ഒരു AC സെര്‍ക്കീട്ടില്‍ ഇന്‍ഡക്ടറോ അല്ലെങ്കില്‍ പ്രതിരോധമോ ഉപയോഗിച്ച് സഫലവോള്‍ട്ടത കുറയ്ക്കാന്‍ സാധിക്കും.
      a).ഇന്‍ഡക്ടര്‍, സഫലവോള്‍ട്ടത കുറയ്ക്കുന്നത് ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് (1 Score)
      b). AC വോള്‍ട്ടത കുറയ്ക്കുന്നതിന് ഇന്‍ഡക്ടറാണോ അതോ പ്രതിരോധകമാണോ കൂടുതല്‍ അനുയോജ്യം? ഉത്തരം സാധൂകരിക്കുക. (2 Score)
    3. താഴെ നല്‍കിയ പ്രസ്താവനകള്‍ വിശകലനം ചെയ്ത് അവയില്‍ മൈക്രോഫോണുമായി ബന്ധപ്പെട്ടവ, ലൗഡ്സ്പീക്കറുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ പട്ടികപ്പെടുത്തുക
      a). മോട്ടോര്‍ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു
      b). വൈദ്യുതകാന്തിക പ്രേരണതത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
      c). ശബ്ദത്തെ വൈദ്യുത സിഗ്നലാക്കി മാറ്റുന്നു.
      d). വൈദ്യുത സിഗ്നലിനെ ശബ്ദമാക്കിമാറ്റുന്നു.
      e). ദുര്‍ബ്ബലമായ ശബ്ദസിഗ്നല്‍
      f). ആംപ്ലിഫൈ ചെയ്ത ശബ്ദസിഗ്നല്‍


    ഒരുക്കം -2014



    -->
    1.വൈദ്യുതപ്രവാഹത്തിന്റെ രാസഫലം - വൈദ്യുതോര്‍ജം → രാസോര്‍ജം
    • വൈദ്യുതവിശ്ലേഷണം - ഒരു ദ്രാവകത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അത് ഘടകപദാര്‍ത്ഥങ്ങളായി വേര്‍തിരിയുന്ന പ്രക്രിയ.
    • വൈദ്യുതലേപനം - വൈദ്യുതവിശ്ലേഷണപ്രക്രിയ ഉപയോഗിച്ച് ഒരു വസ്തുവിനെ ഒരു ലോഹം കൊണ്ട് പൂശുന്ന പ്രക്രിയ
    • ഫാരഡെയുടെ വൈദ്യുതവിശ്ലേഷണനിയമം - ഇലക്ട്രോലൈറ്റില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുത ചാര്‍ജ് കൂടുന്നതിനനുസരിച്ച് നെഗറ്റീവ് ഇലക്ട്രോഡില്‍ ശേഖരിക്കപ്പെടുന്ന ലോഹത്തിന്റെ മാസും വര്‍ദ്ധിക്കുന്നു.
      m = സ്ഥിരാങ്കം x Q
    • ലോഹീയചാലനവും ഇലക്ട്രോലൈറ്റിലൂടെയുള്ള ചാലനവും തമ്മിലുള്ള വ്യത്യാസം -
      ലോഹങ്ങളില്‍ സ്വതന്ത്രഇലക്ട്രോണുകളുടെ പ്രവാഹം
      ഇലക്ട്രോലൈറ്റില്‍ സ്വതന്ത്ര അയോണുകളുടെ പ്രവാഹം


      വൈദ്യുതപ്രവാഹത്തിന്റെ താപഫലം -വൈദ്യുതോര്‍ജം → താപോര്‍ജം
      *ജൂള്‍ നിയമം - ഒരു ചാലകത്തിലൂടെ വൈദ്യുതി ഒഴുകുമ്പോള്‍ അത് ചൂടുപിടിക്കുന്നു.
      താപം = കറന്റ് 2 X പ്രതിരോധം X സമയം H = I2Rt
      * വൈദ്യുതിയുടെ താപഫലം ഉപയോഗിക്കുന്ന സംവിധാനങ്ങള്‍
      • വൈദ്യുത ഇസ്തിരിപ്പെട്ടി, ഹീറ്റര്‍, തുടങ്ങിയ താപന ഉപകരണങ്ങള്‍
      • സുരക്ഷാ ഫ്യൂസ് - സെര്‍ക്കീട്ടല്‍ അമിതമായ വൈദ്യുതപ്രവാഹം ഉണ്ടാകുമ്പോള്‍ ദ്രവണാങ്കം കുറഞ്ഞ ഫ്യൂസ് വയര്‍ ഉരുകി പൊട്ടിപ്പോകുന്നു.
      * വൈദ്യുത പവര്‍
      ഒരു സെക്കന്റില്‍ ഒരു വൈദ്യുത ഉപകരണം ചെയ്യുന്ന പ്രവൃത്തിയുടെ അളവ്.
      പവറിന്റെ യൂണിറ്റ് J/s അല്ലെങ്കില്‍ W (വാട്ട് ) ആണ്.
      സമവാക്യങ്ങള്‍ P = V x I P = I2R P = V2/R



      വൈദ്യുതപ്രവാഹത്തിന്റെ പ്രകാശഫലം - വൈദ്യുതോര്‍ജം → പ്രകാശോര്‍ജം
      *ഇന്‍കാന്‍ഡസെന്റ് ലാമ്പുകള്‍ - ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം പുറപ്പെടുവിക്കുന്നവ
      *ഡിസ്ചാര്‍ജ് ലാമ്പുകള്‍ - ഒരു ഗ്ലാസ്സ്ട്യൂബില്‍ കുറഞ്ഞമര്‍ദ്ദത്തിലുള്ള വാതകത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്നവ. ഇന്‍കാന്‍ഡസെന്റ് ലാമ്പുകളെ അപേക്ഷിച്ച് കുറഞ്ഞപവര്‍ മാത്രം ഉപയോഗിക്കുന്നു.
      • ഫ്ലൂറസെന്റ് ലാമ്പുകള്‍ -ഡിസ്ചാര്‍ജ് ലാമ്പിന്റെ ഗ്ലാസ്സിനുള്ളില്‍ ഫ്ലൂറസെന്റ് പദാര്‍ത്ഥം പൂശിയിരിക്കും മെര്‍ക്കുറി ബാഷ്പത്തിലൂടെ വൈദ്യുതഡിസ്ചാര്‍ജ് ഉണ്ടാകുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഫ്ലൂറസെന്റ് പദാര്‍ത്ഥം അവ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
      • CFL- ഒതുക്കമുള്ള ഫ്ലൂറസെന്റ് ലാമ്പുകള്‍. പ്രത്യേക ഇലക്ട്രോണിക് സെര്‍ക്കീട്ടുകളുടെ സഹായത്താല്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള വൈദ്യുതി ഉണ്ടാക്കി മെര്‍ക്കുറി ബാഷ്പത്തിലൂടെ ഡിസ്ചാര്‍ജ് ചെയ്യുന്നു.
      L E D (ലൈറ്റ് എമിറ്റിംഗ് ഡയോഡ് ) - വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശിക്കുന്ന ഡയോഡ്. പ്രകാശിക ഉപകരണങ്ങളില്‍ ഏറ്റവും പവര്‍ കുറഞ്ഞത്
    പ്രവര്‍ത്തനം 1
    ചിത്രം നിരീക്ഷിക്കുക. Cu SO4 ലായനിയിലൂടെ രണ്ട് കാര്‍ബണ്‍ ദണ്ഡുകള്‍ ഉപയോഗിച്ച് വൈദ്യുതി കടത്തിവിടുന്നു.


    1. X,Y എന്നീ ഇലക്ട്രോഡുകളില്‍ പോസിറ്റീവ് ഇലക്ട്രോഡ്, നെഗറ്റീവ് ഇലക്ട്രോഡ് എന്നിവ ഏതെന്നു കണ്ടെത്തിരേഖപ്പെടുത്തുക
    2. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോലൈറ്റ് ഏതാണ്? അതിന്റെ നിറം എന്താണ്?
    3. വൈദ്യുതി പ്രവഹിക്കുമ്പോള്‍ ചാലകകമ്പികളിലൂടെ ഒഴുകുന്നത് ഏത് കണങ്ങ ളായിരിക്കും? ഇലക്ട്രോലൈറ്റിലൂടെ ഒഴുകുന്നത് ഏത് കണങ്ങളായിരിക്കും?
    4. കുറെസമയം വൈദ്യുതിപ്രവഹിച്ചശേഷം ഇലക്ട്രോഡുകളിലും ഇലക്ട്രോലൈറ്റിലും എന്തെല്ലാം മാറ്റങ്ങളാണ് നിരീക്ഷിക്കുക.
    5. ഈ മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ എഴുതുക.
    6. ഈ സജ്ജീകരണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഒരു സ്റ്റീല്‍ കപ്പില്‍ ചെമ്പ് പൂശുന്നതിനാവശ്യമായ സജ്ജീകരണം ചിത്രീകരിക്കുക.
    7. താഴെകൊടുത്തിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓരോന്നിലും ഉപയോഗിക്കേണ്ട ഇലക്ട്രോലൈറ്റ്, പോസിറ്റീവ് ഇലക്ട്രോഡ്, നെഗറ്റീവ് ഇലക്ട്രോഡ് എന്നിവയെ സൂചിപ്പിക്കുന്ന പട്ടിക തയ്യാറാക്കുക.
      a). ചെമ്പുവളയത്തില്‍ സ്വര്‍ണ്ണം പൂശുന്നതിന്
      b). സ്റ്റീല്‍ സ്പൂണില്‍ വെള്ളി പൂശുന്നതിന്
      c). ഒരു ഇരുമ്പാണിയില്‍ ക്രോമിയം പൂശുന്നതിന്.
    8. വൈദ്യതലേപന പ്രക്രിയ കൂടുതല്‍ വേഗത്തില്‍ നിര്‍വ്വഹിക്കാന്‍ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
    9. വൈദ്യുതലേപനം നടത്തുമ്പോള്‍ വൈദ്യുത ചാര്‍ജ്ജ് 5മടങ്ങായി വര്‍ദ്ധിപ്പിച്ചാല്‍ നെഗറ്റീവ് ഇലക്ട്രോഡില്‍ ശേഖരിക്കപ്പെടുന്ന ലോഹത്തിന്റെ മാസിന് എന്തു വ്യത്യാസമാണ് ഉണ്ടാവുക. ഉത്തരം കണ്ടെത്താന്‍ നിങ്ങളുപയോഗിച്ച സമവക്യം എഴുതുക.
    10. വൈദ്യുത ലേപനത്തിന് AC വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമോ? എന്തു കൊണ്ട്?

    പ്രവര്‍ത്തനം 2
    സെര്‍ക്കീട്ട് ചിത്രം നിരീക്ഷിക്കുക.

    1. സ്വിച്ച് S ഓണ്‍ ചെയ്താല്‍ R എന്ന പ്രതിരോധകത്തില്‍ നടക്കുന്ന ഊര്‍ജമാറ്റം എഴുതുക.
    2. ഈ സെര്‍ക്കീട്ടിലൂടെ 5മിനിറ്റ് നേരം വൈദ്യുതി പ്രവഹിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
    3. ഈ സംവിധാനത്തിന്റെ പവര്‍ എത്രയായിരിക്കും?
    4. സ്രോതസ്സിന്റെ വോള്‍ട്ടത 10V ആയി കുറച്ചാല്‍ 1 സെക്കന്റില്‍ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് എത്ര? ഇപ്പോള്‍ പവറില്‍ ഉണ്ടാകുന്ന വ്യത്യാസം കണക്കാക്കുക.
    5. വൈദ്യുത താപന ഉപകരണങ്ങളുടെ പ്രധാന ഭാഗം ഏതാണ്? ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം ഏത്?
    6. സുരക്ഷാ ഫ്യൂസിന്റെ ധര്‍മ്മമെന്ത്?
    7. സെര്‍ക്കീട്ടില്‍ അമിതമായ വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ ഇടയാക്കുന്ന രണ്ട് സാഹചര്യങ്ങള്‍ എഴുതുക.
    8. ഹീറ്റിംഗ് കോയിലിന്റെയും ഫ്യൂസ് വയറിന്റെയും ദ്രവണാങ്കങ്ങള്‍ താരതമ്യം ചെയ്യുക.
    9. 240V ല്‍ പ്രവര്‍ത്തിക്കുന്ന 40W ബള്‍ബ്, 60W ബള്‍ബ് എന്നിവയുടെ ഓരോന്നിന്റെയും ഫിലമെന്റുകളുടെ പ്രതിരോധം കണ്ടെത്തി താരതമ്യം ചെയ്യുക.
    10. 100W ബള്‍ബ് 1 സെക്കന്റില്‍ എത്ര ജൂള്‍ ഊര്‍ജം ഉല്‍പാദിപ്പിക്കും?

    പ്രവര്‍ത്തനം 3
    1. ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍ നടക്കുന്ന ഊര്‍ജമാറ്റം എഴുതുക.
    2. ഇന്‍കാന്‍ഡസെന്റ് ലാമ്പിലെ പ്രധാനഭാഗം ഏതാണ്? ഇത് നിര്‍മ്മിക്കാനുപയോഗിച്ച പദാര്‍ത്ഥം ഏത്?
    3. വൈദ്യുതബള്‍ബില്‍ ഫിലമെന്റായി ടങ്സ്റ്റണ്‍ ഉപയോഗിക്കാനുള്ള കാരണങ്ങള്‍ എഴുതുക.
    4. റെസിസ്റ്റന്‍സ്, റെസിസ്റ്റിവിറ്റി എന്നിവ തമ്മിലുള്ള ബന്ധവും വ്യത്യാസവും വ്യക്തമാക്കുക. യൂണിറ്റുകള്‍ എഴുതുക.
    5. ബള്‍ബിനുള്ളിലെ വായു പൂര്‍ണ്ണമായും നീക്കി കുറഞ്ഞഅളവില്‍ അലസവാതകങ്ങള്‍ നിറക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
    6. ഡിസ്ചാര്‍ജ് ലാമ്പില്‍ പ്രകാശം ഉണ്ടാകുന്നത് എങ്ങിനെയാണ്?
    7. വിവിധ ഡിസ്ചാര്‍ജ് ലാമ്പുകളില്‍ വ്യത്യസ്തമായ വര്‍ണ്ണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് എങ്ങിനെ?
    8. ഫ്ലൂറസെന്റ് ലാമ്പുകളില്‍ ഗ്ലാസ്സ്ട്യൂബിനുള്ളില്‍ ഫ്ലൂറസെന്റ് പദാര്‍ത്ഥം പൂശിയിരിക്കുന്നത് എന്തിനാണ്?
    9. ഊര്‍ജനഷ്ടം ഏറ്റവും കുറവുള്ള വൈദ്യുത പ്രകാശിക ഉപകരണം ഏതാണ്?
    10. ഇന്‍കാന്‍ഡസെന്റ് ലാമ്പുകളെ അപേക്ഷിച്ച് ഫ്ലൂറസെന്റ് ലാമ്പുകളുടെ മേന്‍മകള്‍ എന്തെല്ലാം?
    11. ഉപയോഗ ശൂന്യമായ ഫ്ലൂറസെന്റ് ലാമ്പുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

    മാതൃകാചോദ്യങ്ങള്‍
    1. ഉചിതമായി പൂരിപ്പിക്കുക (1 Score)
      ബള്‍ബിലെ ഫിലമെന്റ് : ടങ്സ്റ്റണ്‍
      ഹീറ്റിംഗ് കോയില്‍ : a)….....................
      ഫ്യൂസ് വയര്‍ : b)......................
    2. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
      a). എല്ലാ ഫ്ലൂറസെന്റ് ലാമ്പുകളും ഡിസ്ചാര്‍ജ് ലാമ്പുകളാണ്.
      b). എല്ലാ ഡിസ്ചാര്‍ജ് ലാമ്പുകളും ഫ്ലൂറസെന്റ് ലാമ്പുകളാണ്.
      c). LED ഒരു ഡിസ്ചാര്‍ജ് ലാമ്പാണ്. (1 Score)
    3. സെര്‍ക്കീട്ട് ചിത്രം നിരീക്ഷിക്കുക.

    a). സെര്‍ക്കീട്ടില്‍ R1, R2 എന്നീ പ്രതിരോധകങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത് ഏത് രീതിയിലാണ് ? (1 Score)
    b). R1, R2 എന്നിവയിലൂടെ ഒഴുകുന്ന കറന്റ് തുല്യമായിരിക്കുമോ? ഇവയുടെ അളവ് കണക്കാക്കുക. (2 Score)
    c). R1, R2 എന്നിവയില്‍ ഓരോന്നിലും 1 സെക്കന്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് കണക്കാക്കി അവ താരതമ്യം ചെയ്യുക. (2 Score)
    1. അമിതമായ വൈദ്യുതപ്രവാഹത്തില്‍ നിന്ന് ഒരു സെര്‍ക്കീട്ടിനെ സംരക്ഷിക്കു ന്നതിനുള്ള ഒരു ഉപാധിയാണല്ലോ സുരക്ഷാ ഫ്യൂസ്.
      a).വൈദ്യുതപ്രവാഹത്തിന്റെ ഏത് ഫലമാണ് ഇതില്‍ ഉപയോഗപ്പെടുത്തി യിരിക്കുന്നത് ? (1 Score)
      b). അമിതമായ വൈദ്യുതപ്രവാഹം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഏതെല്ലാം?
    (1 Score)
    c). അമിതമായ വൈദ്യുത പ്രവാഹത്തില്‍ നിന്ന് സുരക്ഷാഫ്യൂസ് സെര്‍ക്കീട്ടിന് സംരക്ഷണം നല്‍കുന്നത് എങ്ങിനെ? (2 Score)
    1. 250V ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹീറ്ററിന്റെ പവര്‍ 1000W ആണ്.
      a). ഈ സെര്‍ക്കീട്ടിലെ കറണ്ട് എത്രയാണ്? (1 Score)
      b). 100V ല്‍ ഇതേ ഹീറ്റര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അപ്പോള്‍ അതിന്റെ പവര്‍ എത്രയായിരിക്കും? (2 Score)
    2. r = AR/l
      a). ഈ സമവാക്യത്തില്‍ r, R എന്നിവ ഓരോന്നും ഏതളവുകളെ സൂചിപ്പിക്കുന്നു.
    (1 Score)
    b). ഒരു ചാലകത്തിന്റെ നീളം വര്‍ദ്ധിക്കുമ്പോള്‍ ഈ അളവുകളില്‍ എന്തു വ്യത്യാസമാണ് അനുഭവപ്പെടുക. (2 Score)
    c). ഇവയുടെ ഓരോന്നിന്റെയും യൂണിറ്റുകള്‍ എഴുതുക. (1 Score)












    Second term Exam Standard 10 -Physics (draft)

    -->
    Second Term Exam Standard 10 Physics - Answer key

    1. (a) (1)
    2. magenta (1)
    3. (b). resistor, capacitor, diode, transistor (1)
    4. decibel (dB) (1)
    5. (b). The number of turns of coils in each armature is same (1)
    6. a). P- Radio waves , Q – Gamma rays (1)
      b). Gamma rays (1)
    7. a). (d) (1)
      b). © (1)
    8. I = P/V = 1500/250 = 6A (1)
      H = Pxt = 1500 x 5 x 60 = 450000 J
      OR
      P x Hr /1000 = 1500 x (5/60 ) /1000 = .13 Unit(kWh) (1)
    9. a). Earth pin should be connected to the metallic body part of the electric iron.(1)
      b). Earth pin connected to the earth – If the live wires in contact with the metallic body , more current flows as it is connected to earth. This causes the breakage of fuse. (2)
    10. a). 256 Hz.
      b). The amplitude of the sound increases. It is due to resonance (2)
    11. a). Scattering (1)
      b). violet, indigo, blue (1)
      c). size of the particles (1)
    12. a). dark/ black (1)
      b). yellow. Yellow light contains red and green.
           Cyan. Cyan light contains green and blue - write any one (2)
      OR
      a). white (1)
      b). These secondary colours are the combinations of the primary colours Red, Green and Blue. Due to persistence of vision it appears as white (2)
    13. a). The electrical oscillations corresponding to the sound waves (1)
      b). amplitude (1)
      c). draw the graph of half wave dc (1)
    14. a). Cyan (1)
      b) X= green, Y= Blue (1)
      c). cyan contains green and blue, it splits when the dispersion taken place. (1)
    15. a). f= v/l = 340/.01m = 34000 Hz (2)
      b). No. We can hear only the sound waves of frequency between 20Hz and 20000Hz.(1)
    16. a). Main fuse should be connected in the phase line instead of neutral line.
      Switch S2 is in earth line. It must be in the phase line (2)
      b). At the place of section fuse (1)
      c). It save the circuit from short-circuit, overloading, etc. It is easy to re install. (1)
    17. a). The brightness of the bulb increases. When the iron core is removed, the rate of self induction decreases. (2)
      b). when S1 and S2 are switched on, The bulb will not glow.
      When S1 and S3 switched on, The brightness of the bulb increases.(Malayalam Med) (1)
      c). The circuit becomes short-circuit and it causes the breakage of fuse. (1)


      We can finalise the key after discussions........

    Second term exam Answer key - Physics standard 9


    Second Term Exam-2013 Standard 9 Physics
    Answer key

    1. Power (1)
    2. The rays of light incident on the lens are parallel (1)
    3. Potential Energy → Kinetic Energy → Electric Energy → Heat Energy (2)
    4. A = 60W B = 2250 J (2)
    5. a. Medium A (1)
      b. Medium B (1)
      c. It will be in straight line (1)
    6. Frequency – number of vibrations per second – Hertz
      Rate of change of momentum – Second law of motion – kgm/s2
      action and reaction are equal and opposite – Third law of motion – rocket (3)
    7. a. Force and displacement (1)
      b. W= mgh = 12 x 10 x 5 = 600 J (2)
    8. a. The vertical line from the centre of gravity is out side the base. (1)
      b. 4 (1)
      c. The point c become lower (1)
    9. a. The falling due to the gravitational attraction of earth only. (1)
      b. zero (1)
      c. Both spheres will reach at the same time (1)
    10. a. F = GMm/R2 (1)
      b. F = ma (1)
      c. a = GM/R2 (1)
    11. a. Potential Energy (1)
      b. the stone due to position and spring due to strain (1)
      c. Total Energy = U = 2 x10 x 5 = 100 J (1)
      It get Kinetic Energy of 100J, when just before it touches the ground (1)
    12. a. A (1)
      b. zero (1)
      c. mass at A and B are same. Weight is more at A. (2)
    13. a. because the angle of incidence is greater than critical angle. (1)
      b. Total internal reflection (1)
      c. Refraction is taken place here.
      The angle of incidence is less than critical angle. (2)
    14. (A)a. u = -6cm, v = +3cm (1)
      b. yes (1)
      c. 2 cm (1)
      f = uv/u-v = -6 x 3 /-6 -3 = -18 / -9 = 2 cm (1)
      OR
    15. (B) a. Draw the Image formation (2)
      b. virtual, erect, small (1)
      c. Between F and O (1) 

    Standard 8 - Physics - Answer key

    -->
    Standard 8 Physics Answer key

    1. Displacement (1)
    2. c. For a constant applied force the pressure increases when the surface area decreases.(1)
    3. 15 cm (1)
    4. a. Pascal OR N/m2 (1)
      b. Vector (1)
    5. a. No., The internal force doesn't move the body. (1)
      b. Unbalanced External Force (1)
    6. Balanced Force - b, c
      Unbalanced Force – a, d (2)
    7. N S N S N S
      N S N S N S (1)
    b. 2 (1)
      1. a. Torch cells, Insulated copper wire, Nail etc. (1)
        b. Wind the insulated copper wire over the nail and connect it to the battery (1)
      2. a. 100 N (1)
        b. 100/.25 = 400 N/ m2 (1)
        c. Vertically(the area of contact will be minimum) (1)
      3. a. Inertia of Motion (1)
        b. The iron ball.
        when the mass increases inertia increases. (2)
      4. a. Magnetic Induction (1)
        b. South(s) (1)
        c. They will repel (1)
      5. a. Gravitational Force, Buoyant Force (1)
        b. They are equal and in opposite direction (1)
        c. 100N (1)


    Convex Mirror ഒരു ഉപയോഗം

    കോണ്‍‌വെക്സ് ദര്‍പ്പണം അകലെ നിന്നൊരു വീക്ഷണം 

    ഇതൊരു ജംഗ്‌ഷനാണ് 

    മൂന്നും കൂടിയ സെന്റര്‍ 



    രണ്ടും കോണ്‍‌വെക്സ് ദര്‍പ്പണങ്ങള്‍ തന്നെ

    ദര്‍പ്പണത്തിലെ പ്രതിബിംബം രൂപപ്പെട്ടത്  ശ്രദ്ധിക്കുമല്ലോ ?

    അകലെയുള്ള വൃക്ഷം എങ്ങനെയുണ്ട് 



    പ്രതിബിംബം രൂപപ്പെട്ടത് നോക്കൂ 







    ഇപ്പോള്‍ ദര്‍പ്പണത്തിന് വളരെ അടുത്തുനിന്നാണ് ഫോട്ടോ എടുക്കുന്നത് 

    ദര്‍പ്പണത്തിന് വളരെ അടുത്തുനിന്ന് ഫോട്ടോ എടുത്തപ്പോള്‍ 

    ഫോണിലെ SAMSUNG എന്നത് മറ്റൊരു ദര്‍പ്പണം ഉപയോഗിച്ച് വായിക്കണമെങ്കില്‍ പ്രസ്തുത ദര്‍പ്പണം ഇടതു കയ്യിലോ വലതു കയ്യിലോ ആണ് പിടിക്കേണ്ടത് ?

    വാല്‍ക്കഷണം  


    ഈ ലിങ്കൊന്നു ക്ലിക്ക് ചെയ്തു നോക്കു . റോഡ് സുരക്ഷക്ക് ഇതും അവശ്യമല്ലേ
     ഐസോണ്‍  വാല്‍നക്ഷത്രം

    2012 സെപ്റ്റംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു വാല്‍ നക്ഷത്രമാണ് സി/ 2012 എസ് 1. റഷ്യയിലെ ഇന്റര്‍ നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിൽ വെച്ചാണ് ഈ വാൽനക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാൽനക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐ.എസ്.ഒ.എൻ (ISON) എന്നും വിളിക്കുന്നു.
    2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു. ഈ സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ അകലേക്കൂടിയാണ്
    ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പേരിടൽ പ്രകാരമാണ് ഐസോണിന് C/2012 S1എന്നപേര് ലഭിച്ചത്. ഇതിലെ C ധൂമകേതു ഒരു ആവർത്തിക്കാത്ത സ്വഭാവമുള്ളതാണെന്ന് (Non Periodical) സൂചിപ്പിക്കുന്നു. ധൂമകേതു കണ്ടെത്തിയ വർഷമാണ് 2012 . S എന്നത് ധൂമകേതുവിനെ കണ്ടെത്തിയ മാസത്തെയും ആ മാസത്തിൽ അത് ഏത് പകുതിയിലാണ് എന്നും സൂചിപ്പിക്കുന്നു. ഇവിടെ ഐസോൺ കണ്ടെത്തപ്പെട്ടത് സെപ്തംബർ രണ്ടം പകുതിയിൽ ആണെന്നു മനസ്സിലാക്കാം. 1 എന്ന സംഖ്യസൂചിപ്പിക്കുന്നത് ആ മാസം കണ്ടെത്തിയ ആദ്യ ധൂമകേതുവാണ് ഐസോൺ എന്നാണ്. (2013 ജനുവരി ആദ്യം കണ്ടെത്തുന്ന ആദ്യത്തേതും ആവർത്തന സ്വഭാവമില്ലാത്ത ധൂമകേതുവിന്റെ പേര് C/2013 A1 എന്നായിരിക്കും. ജനുവരി 15 ന് ശേഷമാണ് ഇതിനെ കണ്ടത്തുന്നതെങ്കിൽ പേര് C/2013 B1 എന്നും ആയിരിക്കും.
    ഇപ്പോഴുള്ള കണക്കുകൂട്ടൽ അനുസരിച്ചു 10,000 വർഷങ്ങൾക്ക് മുൻപ് ഊർട്ട് മേഘങ്ങളിൽ നിന്നാണ് ഐസോൺ യാത്ര തിരിച്ചത് എന്നു കരുതപ്പെടുന്നു. റഷ്യയിലെ ജ്യോതിശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോം നോവിചൊണൊക്കും ചേർന്ന് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടർ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബർ മാസത്തിലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 2013 ജനുവരിയിൽ നാസയുടെ ഡീപ് ഇംപാക്ട് ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്നു നാസയുടെ തന്നെ സ്വിഫ്റ്റ് ദൌത്യവും ഹബിൾ ദൂരദര്‍ശിനിയും അതിനെ കൂടുതൽ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങൾ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റർ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്നു ഹബിൾ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂൺ മാസത്തിൽ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങൾ ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളൂ. ജൂൺ-ജൂലൈ മാസങ്ങൾ ആയപ്പോൾ ഐസോൺ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തിൽ (370 മുതൽ 450 മില്യൺ കിലോമീറ്റർ) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാൽ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാൻ കഴിയാതെ വന്നിരുന്നു. സൂര്യന് പിന്നിൽ മറഞ്ഞ ശേഷം ആഗസ്റ്റ് 12-നു അരിസോണയിലെ ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരി വീണ്ടും നിരീക്ഷിക്കുകയുണ്ടായി. മുൻപ് കണക്ക് കൂട്ടിയിരുന്നതിന്റെ ആറിൽ ഒന്നു തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ അപ്പോൾ അതിന് ഉണ്ടായിരുന്നുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോൺ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്നു എല്ലാവരും കണ്ടു.
    വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങംരാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബർ 28-നാണ് ഐസോൺ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന തിളക്കം അത് ആർജ്ജിക്കും എന്നു കരുതപ്പെടുന്നു. വളരെ ചെറിയ ഒരു ധൂമകേതു എന്ന നിലയിൽ സൌരസാമീപ്യം ചിലപ്പോൾ ഇതിനെ അപ്പാടെ നശിപ്പിച്ചു എന്നും വരാം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ സൂര്യനിൽ നിന്നും കൂടുതൽ തിളക്കത്തോടെ അത് അകന്നുപോകാൻ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോൾ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാൻ കഴിയൂ. കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും അപ്പോൾ ഇത്. ഡിസംബർ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാൻ കഴിയുക. സൂര്യനിൽ നിന്നും അകന്നു തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളിൽ ഐസോണിനെ കാണാൻ കഴിയും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമായിരിക്കും എന്നു കരുതുന്നു. പക്ഷേ സൂര്യനിൽ നിന്നുള്ള അകൽച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും.
    തിളക്കം
    ഈ വാൽനക്ഷത്രത്തെ കണ്ടുപിടിച്ച സമയത്ത് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത വിധം അകലത്തിലായിരുന്നു അത്. മറ്റു വാൽനക്ഷത്രങ്ങളെപ്പോലെത്തന്നെ സൂര്യനോട് അടുക്കുംതോറും ഇതിന്റെ തിളക്കം കൂടിവരികയും ഭ്രമണപഥം സൂര്യനിൽ നിന്ന് അകലുമ്പോൾ തിളക്കം കുറഞ്ഞുവരികയും ചെയ്യും. 2013 ആഗസ്ത് മാസത്തോടുകൂടി ഇതിന്റെ തിളക്കം ക്രമേണ വർധിക്കുന്നതിനാൽ ചെറിയ ടെലിസ്കോപുകൾ ഉപയോഗിച്ച് കാണാനാവും . 2013 ഒക്ടോബർ അവസാനം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ വാൽനക്ഷത്രം ദൃശ്യമാവും. നവംബർ മാസത്തോടെ തിളക്കം വർധിച്ച് ചന്ദ്രനോളം തന്നെ എത്തുമെന്നാണ് നിഗമനം. ഡിസംബർ മാസത്തിൽ വാൽനക്ഷത്രത്തിന്റെ തിളക്കം കുറഞ്ഞുതുടങ്ങുന്നു. ഭൂമിയുടെ രണ്ട് അർധഗോളങ്ങളിൽ നിന്നും ഈ കാഴ്ച ലഭിക്കുമെന്ന് കരുതുന്നു.
    നിരീക്ഷണങ്ങൾ
    സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി ഐസോണിൽ നിന്ന് വൻതോതിലുള്ള കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ കണ്ടെത്തി. ഏകദേശം 997 903.214കി.ഗ്രാം കാർബൺ ഡയോക്സൈഡ് പ്രധാനമായിട്ടുള്ള വാതകങ്ങളും 5,44,31,084.4കി.ഗ്രാം ദിവസേന പുറംതള്ളുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.





    Courtesy..Kerala Sasthra Sahithya Parishad.

    ദേശീയ ശാസ്ത്ര ഒളിമ്പ്യാഡ്

    STUDENT BROCHURE & PREVIOUS QUESTION PAPER(2012) ഇവ ലഭിയ്ക്കുവാന്‍ CLICK ചെയ്യുക