Supernova to be visible for up to 2 weeks

Twenty-one million light years away — right next door when you consider the size of the universe — something unspeakably violent has happened. A star has died, exploding into what astronomers call a supernova.

Newly Discovered Supernova Peaking This Weekend




The nearest supernova of its type to be discovered for 40 years is predicted to be at its brightest in September and will be visible through a good pair of binoculars.
The supernova, which was first spotted on 24 Augustby scientists from Oxford University and the Palomar Transient Factory (PTF) collaboration, is in the Pinwheel Galaxy, M101.


Whilst not visible to the naked eye, with a clear sky anyone can observe the supernova using a good pair of binoculars or a small telescope:

To find M101 look for the formation known as ‘The Plough’ or ‘Big Dipper’, trace from the end of the ‘handle’ of The Plough and find the second star along, Mirza, and M101 lies four degrees to the East. Observers will see a bright star at the edge of one of M101’s spiral arms.

It looks more or less like just another bright star, unlike its companions this supernova will soon fade away, and after a few days it will only be visible with larger telescopes.
The Plough, also known as the Big Dipper or the Saptarshi (after the seven rishis), is an asterism of seven stars that has been recognized as a distinct grouping in many cultures from time immemorial. The component stars are the seven brightest of the formalconstellation Ursa Major.

The Oxford University-PTF team are using the Hubble Space Telescope to observe the supernova. These observations began about five days after the explosion and will continue into mid-October, including investigating the supernova's ultraviolet properties which cannot be studied from the ground.
The discovery of the supernova is particularly important because it is a type 1a supernova – the kind used by scientists to measure the expansion of the Universe.








ഒരു കുസൃതിച്ചോദ്യം ?


 ഒരു ഓണാ‍വധി ദിനത്തിലെ സുപ്രഭാതം
ഫിസിക്സ്  മാഷ് , പൂമുഖത്തിരുന്ന് ചായകുടിയും പത്രവായനയും ഒരു മിച്ച് ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അയല്‍പ്പക്കത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കുസൃതിക്കുട്ടന്‍ മാഷിനെ കാണുവാന്‍ വന്നത് .
മാഷ് സസന്തോഷം അവനെ സ്വാഗതം ചെയ്തു.
പൂമുഖത്തെ കസേരയിരയിലിരുത്തി.
കസേരയിലിരുന്ന ഉടനെ കുസൃതിക്കുട്ടന്‍ ചോദിച്ചു.
“ മാഷേ , ഒരു കുസൃതി ചോദ്യത്തിനു ഉത്തരം പറയാമോ ?”
മാഷ് പത്രം മടക്കിവെച്ച്  , ആയ്ക്കോട്ടെ എന്നമട്ടില്‍ തലയാട്ടി.
കുസൃതിക്കുട്ടന്‍ പറഞ്ഞു.
“അഞ്ചുമീറ്റര്‍ ഉയരമുള്ള മരത്തില്‍  നിന്നും ഒരു കായ  ഒരു സെക്കന്റുകൊണ്ട് താഴെയെത്തിയാല്‍ മരത്തിനു ചുവട്ടില്‍ നില്‍ക്കുന്ന കരടിയുടെ നിറമെന്തായിരിക്കും.?”
“ഹാ , ഹാ , ഹാ.......”  മാഷ് പൊട്ടിച്ചിരിച്ചു.
കാരണം കഴിഞ്ഞ ദിവസം കുസൃതിക്കുട്ടന്‍ മാഷിനെ വേറെ ഒരു ചോദ്യവുമായി സമീപിച്ചിരുന്നു.ഭാര്യാഭര്‍ത്താക്കന്മാരായ രണ്ടുപൂച്ചകള്‍ തമ്മില്‍ വഴക്കുണ്ടായി . കുറച്ചു കഴിഞ്ഞതിനുനുശേഷം അവര്‍ ഇണക്കത്തിലായി . അപ്പോള്‍ എന്താണ് അവര്‍ ആദ്യം പറഞ്ഞിരിക്കുക എന്ന ചോദ്യമായിരുന്നു അവന്‍ ചോദിച്ചത് . ഏതോ ഒരു ‘തരികിട ’ ടി വി  പരിപാടിയില്‍ നിന്ന് അവന് കിട്ടിയതാണത്രെ!
“ഉത്തരം പറയ് മാഷേ ”
“നീ ഗൌരവത്തിലാണോ പറയുന്നത് ?”
“ശ്ശെ , ഞാന്‍ മാഷിനോട് തമാശ പറയുമോ ?” അവന്‍ വിനിയാതീതനായി.
മാഷ് കുറച്ചു നേരം ആലോചിച്ചു
ഈ ചോദ്യത്തില്‍ നിന്ന് കരടിയുടെ നിറം എങ്ങനെ കണ്ടുപിടിക്കും ?
മാഷിന്റെ അവസ്ഥ അവന് മനസ്സിലായി .
കുസൃതിക്കുട്ടന്‍ പറഞ്ഞു
“മാഷേ , ഞാന്‍ നാളെ വരാം . അപ്പോഴേക്കും ഉത്തരം കണ്ടുപിടിച്ചാല്‍ മതി .”
എന്നീട്ട് അവന്‍ യാത്രയായി .
മാഷ് ഇപ്പോഴത്തെ അവസ്ഥ ഒന്നോര്‍ത്തുനോക്കി .
പണ്ടൊക്കെ മാഷമ്മാരാണ് കുട്ടികളോട് ചോദ്യം ചോദിക്കുക,
ഇപ്പോഴാകട്ടെ കുട്ടികളാണ് ചോദ്യം മാഷമ്മരോട് ചോദിക്കുന്നത് .
കാലം മാറിയിരിക്കുന്നു??
എങ്കിലും കുസൃതിക്കുട്ടന്‍ എന്ത് ഉത്തരമായിരിക്കും മാഷിനോട് പറഞ്ഞിരിക്കുക.
നിങ്ങള്‍ക്കു പറയാമോ
വാല്‍ക്കഷണം :
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പഠിച്ചുമിടുക്കരാകാന്‍- (പുസ്തകപരിചയം)



പ്രസാധകര്‍: ഡി.സി.ബുക്സ്


ഗ്രന്ഥകാരനെക്കുറിച്ച് 
 ശ്രീ .ബി.എസ്.വാരിയര്‍
1937ല്‍ സെപ്തംബറില്‍ മന്നാറില്‍ ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ്
കോളേജില്‍ നിന്ന് 1958 ല്‍ ഇലക് ട്രിക്കല്‍ എഞ്ചിനീയറിംഗില്‍
ബിരുദംനേടി.സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ആയിരുന്നു.വിദ്യാഭ്യാസം ,
ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ , വ്യക്തിത്വവികസനം ............. എന്നീമേഖലകളില്‍
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്തകത്തെക്കുറിച്ച്:
1.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനരീതികള്‍ മെച്ചപ്പെടുത്തുവാനും
വിലയിരുത്തുവാനും സഹായിക്കുന്ന ഗ്രന്ഥം
2.ഏറ്റവും സുഖകരമായ കാര്യങ്ങള്‍ മാത്രം ചെയ്ത് ഒരു രംഗത്തും ആര്‍ക്കും
മുന്നേറാനാവില്ല.
3.പഠനസമയം ഫലപ്രദമായി വിനിയോഗിക്കുക.
4.പഠനത്തിലെന്നല്ല , ജീവിതത്തില്‍ തന്നെ വിജയിക്കണമെങ്കില്‍ സമയനിഷ്ഠകൂടിയേ
തീരൂ.
5.അവധിദിനത്തിലും പ്രവൃത്തിദിനത്തിലും വെവ്വേറേ ടൈംടേബിള്‍ വേണം.
6.ടൈംടേബിളില്‍ ഇടവേളകള്‍ നല്ലതാണ്.
7.പഠിക്കാന്‍ ഇണങ്ങിയ ശാന്തമായ ചുറ്റുപാട് കണ്ടെത്തുക.
8.ശബ്ദശല്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.
9.വലിയ ക്ഷീണമോ തളര്‍ച്ചയോ ദുഃഖമോ ഉള്ളപ്പോള്‍ പഠിക്കാന്‍ ശ്രമിക്കാതിരിക്കുക.
10.പഠിച്ചുമിടുക്കരായാലുള്ള ഗുണം സ്വപ്നം കാണുക.
11.വിഷയങ്ങള്‍ മാറ്റിമാറ്റി പഠിക്കുക
12.വിജയ കഥകള്‍ വായിച്ച് ആവേശം കൊള്ളുക.
13.തടസ്സങ്ങളുടെ മുന്നില്‍ മനം മടുക്കാതിരിക്കുക; അവയെ തരണം ചെയ്യാന്‍ വഴി
കണ്ടെത്തുക.
14.മറ്റൊരാള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യം എനിക്കും ചെയ്യുവാന്‍ കഴിയുമെന്ന്
വിചാരിച്ച് മുന്നേറുക.
15.നിഷേധ ചിന്തക്കാരെ കഴിവതും ഒഴിവാക്കുക; അവരുടെ ഉപദേശം അവഗണിക്കുക.
16.വായിക്കുക , എഴുതിനോക്കുക ... എന്നിന്നനെയുള്ള രീതികള്‍ ആവര്‍ത്തിക്കുക.
17.മുന്നില്‍ ഏതാനും കുട്ടികള്‍ ഉണ്ടെന്ന് സങ്കല്പിച്ച് അവരെ പഠിപ്പിക്കുക.
18.കണക്ക് ചെയ്തും ചിത്രങ്ങള്‍ വരച്ചൂം പഠിക്കുക.
.............
.............
തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍
ഓണാശംസകള്‍

പ്രകാശവീഥിയിലൂടെ.......

പ്രകാശപ്രതിഫലനവുമായി ബന്ധപ്പെട്ട എല്ലകാര്യങ്ങളും ഇവിടെ തയ്യാര്‍......!
പാലക്കാട് വണ്ടിത്താവളം KKMHSS ലെ ജി.എന്‍. സുധീര്‍ സാര്‍ തയ്യാറാക്കിയ
ഈ അനിമേഷന്‍ കാണൂ..........



അദ്ധ്യാപകദിനം-സെപ്തംബര്‍ 5



നമുക്ക് എത്ര സൌത്ത് പോള്‍ ഉണ്ട് ?


സ്ഥലം സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് .
സന്ദര്‍ഭം : എട്ടാം ക്ലാസുകാരുടെ ഐ ടി പ്രാക്ടിക്കല്‍ പിരീഡ്

ഐ ടി മാഷ്  ഒരു കമ്പ്യൂട്ടറില്‍ ചെന്നിരുന്നു.
എല്ലാ ഗ്രൂപ്പ് ലീഡര്‍മാരേയും വിളിച്ചു.
കമ്പ്യൂട്ടര്‍ മോണിറ്റര്‍ കാണുവാന്‍ പറ്റുന്ന വിധത്തില്‍ ഗ്രൂപ്പ് ലീഡര്‍മാരെ  ഇരുത്തുകയും
ചിലരെ നിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് മാഷ് ......
ഉബുണ്ടുവിലെ മാര്‍ബില്‍ സോഫ്‌റ്റ്വെയര്‍ കുട്ടികളെ
പരിചയപ്പെടുത്തിക്കൊടുക്കുവാനാരംഭിച്ചു.
സോഫ്റ്റ്വെയര്‍ തുറക്കുന്ന രിതി പറഞ്ഞുകൊടുത്തു.
മാര്‍ബിള്‍ തുറന്നു .
ഗ്ലോബ് വ്യൂ എടുത്തു
അങ്ങനെ ഭൂമിയെ ഇഷ്ടം പോലെ കറക്കി നോക്കി .
ഇടവും വലവും കറക്കി .
മേലും കീഴും കറക്കി.
വാസ്കോഡഗാമ 1498 ല്‍ കടല്‍ മാര്‍ഗ്ഗം ആഫ്രിക്കയുടെ ഗുഡ്‌ഹോപ് മുനമ്പ് (
സുപ്രതീക്ഷിതാ മുനമ്പ് ) വഴി ഇന്ത്യയിലേക്കെത്തിയ കടല്‍ മാര്‍ഗ്ഗത്തിലൂടെ മൌസ്
ചലിപ്പിച്ചു .
ദൂരം അളന്നു നോക്കി
ഏകദേശം ഇരുപതിനായിരം കിലോമീറ്ററിനടുത്ത് ...
ചാവക്കാടും തൃശൂരും തമ്മിലുള്ള നേര്‍ രേഖാ ദൂരം അളന്നു നോക്കി
ഏകദേശം 18 കിലോമീറ്റര്‍
തമിഴ് നാട്ടിലെ രാമേശ്വരവും ശ്രീലങ്കയിലെ മണ്ഡപവും തമ്മിലുള്ള ദൂരം  ,
തിരുവനന്തപുരവും ഡല്‍ഹിയും തമ്മിലുള്ള ദൂരം എന്നിങ്ങനെ പല സ്ഥലങ്ങള്‍
തമ്മിലുള്ള ദൂരം അളന്നു.
ഇനി നിങ്ങള്‍ അവരവരുടെ ഗ്രൂപ്പില്‍ പോയി  ചെയ്തുനോക്ക് എന്ന് കമ്പ്യൂ‍ട്ടറിനു ചുറ്റും
നില്‍ക്കുന്ന കുട്ടികളോട് പറഞ്ഞു.
അങ്ങനെ ..........
.............
പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍
ക്ലാസിലെ കമ്പ്യൂട്ടര്‍ പുലി എന്ന പേരിനാല്‍ സ്വയം അഭിമാനിക്കുന്ന മണ്‍സൂര്‍ എണീറ്റ്

ഉറക്കെ വിളിച്ചു
“മാഷേ നോര്‍ത്ത് പോള്‍ രണ്ട് എണ്ണം ഉണ്ട്  . അത് മാഷ് ക്ലാസില്‍ പറഞ്ഞു തന്നീട്ടുണ്ട്
. പക്ഷെ , ഇവിടെ അതിനനുസരിച്ച് സൌത്ത് പോള്‍ രണ്ടെണ്ണം കാണുന്നില്ലല്ലോ ?
അതെന്താ മാഷേ ?”
മാഷ് മണ്‍സൂറിന്റെ മുന്നിലെ മോണിറ്ററില്‍ നോക്കി .
മണ്‍സൂര്‍ ഭൂമിയെ മേല്‍ കീഴ് തിരിച്ചു
സൂം ചെയ്തു കാണിച്ചു തന്നു
അപ്പോള്‍ ........
മാഷും ഓര്‍ത്തു
എന്താ ഇതിന് കാരണം
മാഷ് പറഞ്ഞു
“ഉത്തരം ഒന്നു റഫര്‍ ചെയ്ത് പറഞ്ഞു തരാം . നിങ്ങള്‍ ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യ് .”
തുടര്‍ന്ന് ഐ ടി മാഷ് മറ്റൊരു കമ്പ്യൂട്ടറില്‍ ചെന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്യുവാന്‍ തുടങ്ങി .
എന്താണാവോ ഇതിനു കാരണം
നിങ്ങള്‍ക്ക് ഈ മാഷിനെ ഒന്നു സഹായിക്കാന്‍ പറ്റുമോ ?
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുക്കുന്നു
( ചിത്രങ്ങളില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം വലുതായിക്കാണാം)
ചിത്രം ഒന്ന് : സൌത്ത് പോള്‍

ചിത്രം രണ്ട് നോര്‍ത്ത്  പോള്‍


ചിത്രം മൂന്ന് : ജീയോഗ്രഫിക് നോര്‍ത്ത് , മാഗ്‌നറ്റിക് നോര്‍ത്ത് 


പ്രവര്‍ത്തനങ്ങള്‍ 
മാര്‍ബിള്‍ ഉപയോഗിച്ച് താഴെ പറയുന്നവ  കണ്ടുപിടിക്കുക

1. ഭൂമിയുടെ കാന്തിക നോര്‍ത്തും ജിയോഗ്രഫിക്  നോര്‍ത്തും തമ്മിലുള്ള അകലം എത്ര?
2. കാന്തിക നോര്‍ത്തും സൌത്ത് പോളും തമ്മിലുള്ള അകലം എത്ര?
3. ജിയോഗ്രഫിക് നോര്‍ത്തും സൌത്ത് പോളും തമ്മിലുള്ള അകലം എത്ര?
4. തിരുവനന്തപുരത്തുനിന്ന് നോര്‍ത്ത് പോളിലേക്കുള്ള ദൂരം എത്ര ? സൌത്ത് പോളിലേക്കോ ?
5.ഭൂമധ്യരേഖയില്‍ക്കൂടിയുള്ള ഭൂമിയുടെ ചുറ്റളവ് എത്ര?
5.നോര്‍ത്ത് പോള്‍ സൌത്ത് പോള്‍ എന്നിവ  വഴിയുള്ള ഭൂമിയുടെ ചുറ്റളവ് എത്ര?
6. കൊളംബസ് അമേരിക്ക കണ്ടുപിടിച്ച കടല്‍ മാര്‍ഗ്ഗം കാണിക്കാമോ ? അത് ഏകദേശം എത്ര
കിലോമീറ്റര്‍ വരും ?


എന്താണ് ഇലക്ട്രോ പോളിഷിംഗ് ?

ഇലക് ട്രോപ്ലേറ്റിംഗിനെക്കുറിച്ച് പത്താംക്ലാസിലെ ഫിസിക്സില്‍ പഠിക്കുവാനുണ്ട് .
അതിനാല്‍ അതിനെക്കുറിച്ച് നമുക്ക് അറിയാം .
 എന്നാല്‍ എന്നാല്‍ എന്താണ് ഇലക്ട്രോ പോളിഷിംഗ് ?
വൈദ്യുതികൊണ്ട് ലോഹപ്രതലങ്ങള്‍  മിനുസപ്പെടുത്തിയെടുക്കുന്ന ഒരു ഒരു യാന്ത്രികമല്ലാത്ത
ഒരു പ്രക്രിയയാണ് ഇലക് ട്രോ പോളിഷിംഗ് .( ‘ യാന്ത്രികമല്ല’ എന്ന പദത്തിന്റെ
അര്‍ത്ഥം കൂടി നാം പരിഗണിക്കേണ്ടതുണ്ട് . അതായത് നമുക്ക് യന്ത്രസഹായത്താല്‍
ലോഹോപരിതലങ്ങള്‍ മിനുസപ്പെടുത്തുവാന്‍ സാധിക്കുമല്ലോ )
ഇലക് ട്രോപ്ലേറ്റിഗിലേതുപോലെ ഇതിനും അനുയോജ്യമായ ഇല്‍ക് ട്രോലൈറ്റ് ,
പോസറ്റീവ് ഇലക് ട്രോഡ് , നെഗറ്റീവ് ഇലക് ട്രോഡ് എന്നിവ ആവശ്യമാണ് .
ഒരു ടാങ്കില്‍ ഇലക്ട്രോലൈറ്റ് നിറച്ച് അതില്‍ മിനുസപ്പെടുത്തേണ്ട വസ്തു
മുക്കിയിടുന്നു.മിനുസപ്പെടുത്തേണ്ടവസ്തുവാണ് ആനോഡ് ( പോസറ്റീവ് ഇലക് ട്രോഡ്) .
നെഗറ്റീവ് ഇലക് ട്രോഡും ടാങ്കില്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിച്ചിരിക്കണം.
ഇവിടെ ലോഹത്തിന്റെ പ്രതലത്തിലെ മുഴച്ചു നില്‍ക്കുന്ന ലോഹഭാഗങ്ങള്‍ ലായനിയില്‍
ലയിച്ചു ചേരുന്നു.
സാധാരണയായി ഇലക് ട്രോപ്ലേറ്റിഗിന് ഉപയോഗിക്കുന്ന ഇലക് ട്രോലൈറ്റുകള്‍ സള്‍ഫ്യൂറിക് ആസിഡിന്റേയും ഫോസ്‌ഫോറിക് ആസിഡിന്റേയും മിശ്രിത ലായനിയാണ്.
വാഷിംഗ് മെഷീനിലെ സൈയിന്‍ലസ് സ്റ്റീല്‍ ഡ്രമ്മുകള്‍ , സൈയിന്‍ലെസ് സ്റ്റീല്‍ ശസ്ത്രക്രിയോപകരണങ്ങള്‍ എന്നിവ മിനുസപ്പെടുത്തുവാന്‍ ഈ രീതി ഉപയോഗിക്കാറുണ്ട് .
പ്രവര്‍ത്തനം :1
1. ഇലക് ട്രോ പ്ലേറ്റിംഗിലേയും ഇലക് ട്രോ പോളിഷിഷിഗിലേയും പ്രധാന വ്യത്യാസം പറയാമോ ?
2. ഒരു പ്ലാസ്റ്റിക് വസ്തുവിന്മേല്‍ വൈദ്യുതലേപനം സാധ്യമാണോ?

The Solar Atmosphere

The Solar Atmosphere
This image is from a series of mosaics obtained at the National Solar Observatory/Richard B. Dunn Solar Telescope, with the Interferometric Bidimensional Spectrometer (IBIS). Each of the nine subfields was individually speckle reconstructed using KISIP v6 and assembled into the mosaic. The final images are approximately 238 x 242 arcseconds, or four times four arcminutes, with a pixel scale of 0.0976 arcseconds per pixel. That's about 175,000 kilometers on a side, and the Earth would only be as big as the sunspot seen in the lower right. However, this image covers only two percent of the visible solar disk.

This image shows a broad range of typical chromospheric structures, including sunspots, superpenumbra, plage, filaments and quiet internetwork. A small flare is also visible to the right of the sunspot. Both calcium and hydrogen lines show the same structures, but with different sensitivies to temperature, density and dynamics. (Date of Image: August 2010)
ആഗസ്റ്റ് 20 ലെ ക്ലസ്റ്ററിലെഅസൈന്മെന്റിന് ഉത്തരം കാണാൻ 
ഈ വിഡിയോ കാണൂ


നമ്മുടെ ക്ലാസ് മുറികൾ എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ??!!


ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സെന്റ് ജോസെഫ്സ് ഹൈസ്കൂൾ പങ്ങാരപ്പിള്ളിയിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ പഠനോപ കരണങ്ങളുമായി പഠന പ്രവർത്തനത്തിൽ