വ്യാഴത്തിന്റെ ഉപഗ്രഹമായ Europa യില്‍ വെള്ളം കണ്ടെത്തി.




ശാസ്ത്രലോകത്തെ ഏറെ വിസ്മയിപ്പിക്കുന്ന ഒരു അറിവാണ് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് അതും വടക്കേ അമേരിക്കയിലെ വലിയ തടാകത്തിന്റെ അത്ര വലിപ്പത്തിലാണ് ഈ ജലശേഖരമെന്നു പറയുമ്പോള്‍ ..............
ഇത്രയും വലിയ ജലശേഖരം സ്ഥിതിചെയ്യുന്നത് യുറോപ്പയിലെ മഞ്ഞുകട്ടകള്‍ക്ക് താഴെയായിട്ടാണത്രെ .
ഈയൊരു കണ്ടുപിടുത്തം സൌരയൂഥത്തില്‍ , ഭൂമിയില്‍ മാത്രമല്ല ,  മറ്റെവിടെയെങ്കിലും ജീവനുള്ള
സാധ്യതയെയാണ് വിരല്‍ ചൂണ്ടുന്നത് .
1989 ല്‍ നാസയുടെ ബഹിരാകാശ വാഹനമായ ഗലീലിയോ സ്പേസ് ക്രാഫ്റ്റ് വ്യാഴത്തില്‍ ഇറങ്ങുകയും ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ചില ചോദ്യോത്തരങ്ങള്‍ 
1.വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട് ?
64
2.സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത് ?
വ്യാഴം
3.ആകാശത്തില്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ പ്രകാശമാനമായികാണുന്ന വസ്തുവേത് ?
വ്യാഴം
4.Galilean moons എന്ന പേരില്‍ അറിയപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ ഏതെല്ലാം ?
ഗലീലിയോ December 1609 നും  1610  January  നും ഇടക്ക് കണ്ടുപിടിച്ച വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണ്
Galilean moons എന്നപേരില്‍ അറിയപ്പെടുന്നത് .
 Io, Europa, Ganymede and Callisto എന്നിവയാണ് അവ .
5.ഈ കണ്ടുപിടുത്തം നിവിലുണ്ടായിരുന്ന ജ്യോതിശാസ്ത്രതത്ത്വങ്ങള്‍ക്ക് എതിരായതെങ്ങനെ ?
അന്നുവരെ വിശ്വസിച്ചിരുന്നത് ഭൂമിയെ ചുറ്റിയാണ് എല്ലാ ആകാശ വസ്തുക്കളും ചുറ്റിക്കൊണ്ടിരിക്കുന്നത്

എന്നായിരുന്നു. അത്തരമൊരു വിശ്വാസത്തെയാണ് ഈ കണ്ടുപിടുത്തം ( വ്യാഴത്തെ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളങ്ങള്‍ ) ആഘാതമേല്പിച്ചത് .
6.വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ കണ്ടുപിടിച്ചതാരാണ് ?
ഗലീലിയോ ഗലീലി
7.യുറോപ്പ എന്നാണ് കണ്ടുപിടിച്ചത് ?
January 7, 1610 നാണ് ഗലീലിയോ യുറോപ്പ കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു.പക്ഷെ അദ്ദേഹത്തിന്റെ ടെലിസ്കോപ്പിലെ ലെന്‍സിന്റെ കുറഞ്ഞ പവര്‍ കാരണം വ്യാഴത്തിന്റെ ഉപഗ്രഹമായ ലോ , യുറോപ്പ എന്നിവയെ തമ്മില്‍ വേര്‍തിരിച്ച് മാര്‍ക്ക് ചെയ്യുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതിനാല്‍ ഈ രണ്ട് ഉപഗ്രഹങ്ങളേയും ഔ
ബിന്ദുവിലായാണ് അദ്ദേഹം തന്റെ നോട്ട്‌ബുക്കില്‍ മാര്‍ക്ക് ചെയ്തത് . അടുത്ത ദിവസം , അതായത് January 8,

1610 ന് ഇവ രണ്ടും വ്യത്യസ്തമായി മാര്‍ക്ക് ചെയ്തു. അതുകൊണ്ട് പ്രസ്തുത ദിവസമാണ് യുറോപ്പ കണ്ടുപിടിച്ച ദിവ്സമായി അംഗീകരിക്കുന്നത് .
8.യുറോപ്പയുടെ പരിക്രമണ കാലം എത്ര ?
3.551181 ദിവസം ചുരുക്കിപ്പറഞ്ഞാല്‍ മൂന്നര ദിവസം .
9. ശുക്രന്റെ വൃദ്ധിക്ഷയങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ് ?
അതും 1610 ല്‍ ഗലീലിയോ തന്നെയാണ് കണ്ടെത്തിയത് . അദ്ദേഹം തന്റെ ടെലിസ്കോപ്പ് ഉപയോഗിച്ച് ശുക്രനെ നോക്കിയപ്പോഴാണ് ഈ വസ്തുത അനുഭവപ്പെട്ടത് . അതായത് ചന്ദ്രന് വൃദ്ധിക്ഷയങ്ങള്‍ വരുന്നതുപോലെ ശുക്രന്‍ എന്ന ഗ്രഹത്തിനും ഉണ്ടാകുന്നു ( ഭൂമിയില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ )
10.വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ , വ്യാഴത്തെ ചുറ്റുകയാണെന്നും അത് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണെന്നും ഗലീലിയോക്ക് മനസ്സിലായതെങ്ങനെ ?
 1610   January 7 ന് ഗലീലിയോ രാത്രിയില്‍ ആകാശത്തേക്ക് ടെലിസ്കോപ്പില്‍ക്കൂടി  നോക്കിയപ്പോള്‍  , വ്യാഴം എന്ന ഗ്രഹത്തിനരികെയായി മൂന്ന് വളരെ ചെറിയ നക്ഷത്രങ്ങളെ കണ്ടു. അവ വളരെ ചെറുതായിരുന്നു. മാത്രമല്ല അവ ഒരേ രേഖയിലായിരുന്നു.
തുടര്‍ന്നുള്ള രാത്രിയിലെ നിരീക്ഷണത്തില്‍ , അവയുടെ സ്ഥാനം മാറുന്നതായി കണ്ടു.
ഈ സ്ഥാനമാറ്റം നക്ഷത്രങ്ങളുടെ സവിശേഷതകള്‍ക്ക് ചേരുന്നതായിരുന്നില്ല.അതായത് , അവ നക്ഷത്രങ്ങളാണെങ്കില്‍ ഇത്തരത്തില്‍ സ്ഥാനമാറ്റം സംഭവിക്കില്ലായിരുന്നു എന്നര്‍ഥം .
തുടര്‍ന്ന് ജനുവരി 10 ന് അദ്ദേഹം ഒരു പ്രത്യേക സംഗതി നിരീക്ഷിച്ചു .
അതായത് അതില്‍ ഒരെണ്ണത്തിനെ കാണുവാന്‍ സാധിക്കുന്നില്ല.
അതായത് പ്രസ്തുത ആ‍കാശ വസ്തു വ്യാഴം എന്ന ഗ്രഹത്തിനു പുറകില്‍ ആയതാണ് കാരണമെന്ന് അദ്ദേഹത്തിനു മനസ്സിലായി .
തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വ്യാഴം എന്ന ഗ്രഹത്തിനെ ചുറ്റുകയാണെന്ന് അദ്ദേഹത്തിനു മനസ്സിലായി . അതായത് അദ്ദേഹം മൂന്ന് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയാണ് കണ്ടത് എന്ന കാര്യം അദ്ദേഹത്തിനു മനസ്സിലായി .
നാലാമത്തെ ഉപഗ്രഹത്തിനെ അദ്ദേഹം ജനുവരി 13 ന് കണ്ടെത്തി.
വായിക്കുക :
1.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ (മാതൃഭൂമി വാര്‍ത്ത )
(http://www.mathrubhumi.com/online/malayalam/news/story/1283286/2011-11-18/world)
2. വാഴത്തിന്റെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പെന്നു സൂചന   (മനോരമ വാര്‍ത്ത )


വാല്‍ക്കഷണം  : 1
1 കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ ക്ഷണിക്കുന്നു
വാല്‍ക്കഷണം : 2
ഒരു അവധിക്കാല ഭൌതികശാസ്ത്ര ട്രെയിനിംഗ് ക്യാമ്പ് .
അന്ന് ക്ലാസെടുത്തിരുന്നത്  രാമദാസ് സാര്‍ , പ്യാരീലാല്‍ സാര്‍ , ജോര്‍ജ് സാ‍ര്‍ , ബേബി സാര്‍  തുടങ്ങിയവര്‍ .
അങ്ങനെ ഒരു വൈകുന്നേരത്താണ് ആ വാര്‍ത്ത കേട്ടത് .
പ്യാരീലാല്‍ സാര്‍ ഒരു ടെലിസ്കോപ്പുമായാണ് ക്യാമ്പില്‍ വന്നത് എന്ന കാര്യം .
ഉടനെ പ്യാരീലാല്‍ സാറിന്റെ മുറിയിലെത്തി.
ടെലിസ്കോപ്പ് കണ്ടു.ഉടനെ അത് ഫിറ്റ് ചെയ്ത് നോക്കണം എന്നായി അംഗങ്ങള്‍
ആകാശത്ത് കാര്‍മേഘങ്ങളും നിലാവും സജീവം

അങ്ങനെയിരിക്കെ ആരോ ടെലിസ്കോപ്പ് ഫോക്ക്സ് ചെയ്ത
“ദാ ഒരു തിളക്കമുള്ള വസ്തു “
ചുറ്റുമുള്ളവര്‍ നോക്കി
ഉണ്ടല്ലോ തിളക്കമുള്ള വസ്തു
“അത് പള്ളിയിലെ ലൈറ്റാ ‘
പൊട്ടിച്ചിരി എല്ലായിടത്തും പരന്നു.
തുടര്‍ന്ന് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കാണിച്ചുതരാം എന്നായി പ്യാരീലാല്‍ സാര്‍ .
എന്നാല്‍ അങ്ങനെയെന്ന് അംഗങ്ങളും .
പക്ഷെ , വെളുപ്പിന് നാലുമണീക്ക് എണീക്കണം
എന്നാല്‍ മാത്രമേ കാണുവാന്‍ കഴിയൂ.
പിറ്റേന്ന് നാലുമണിയായപ്പോഴേക്കും ഗ്രൌണ്ടില്‍ പല അംഗങ്ങളും എത്തി.
വ്യാഴത്തിനെ ആകാശത്ത് കണ്ടു
ടെലിസ്കോപ്പില്‍ ക്കൂടി നോക്കി .
ഗലീലിയോ കണ്ട ആ ദൃശ്യം ചരിത്രപരമായ പ്രാധാന്യത്തൊടെ പലരും നോക്കിക്കണ്ടു.
തുടര്‍ന്ന് ആരോ ഒരാള്‍ ടെലിസ്കോപ്പ് ശുക്രനു നേരെയാക്കി .
ടെലിസ്കോപ്പിലൂടെ കണ്ട ശുക്രന്‍ ചന്ദ്രക്കലയുള്ളതായിരുന്നു.

................
...............
ഈ ഒരു അവസരത്തില്‍ അതിന്റെ ഓര്‍മ്മ പുതുക്കുന്നു .’
ഒപ്പം പ്യാരീലാല്‍ സാറിന് നന്ദിയും രേഖപ്പെടുത്തുന്നു.




Question box


Question box-1

A boy tosses up a ball in the air with an initial velocity U .At the instance it reaches the maximum height H ,he tosses up a second ball with the same initial velocity U.Find out the height where the two balls collide?

a]H/4.

b] 3H/4

c]H/2

d] None of these
Explanation of the answer is also expecting ,Thank you.
മഴവില്ല്
സൂര്യരശ്മികള്‍ക്ക് ജലകണികകളില്‍ വച്ച് ര​ണ്ടുപ്രാവശ്യം അപവര്‍ത്തനത്തിനും.ഒരു പ്രാവശ്യം പൂര്‍ണ്ണ ആന്തരപ്രതിഫലനത്തിനും വിധേയമാകുന്നതിനാല്‍ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്നു.തത്ഫലമായി പുറംവക്കില്‍ ചുവപ്പും ഉളളില്‍ വയലററും നിറമുളള മഴവില്ല് കാണുന്നു.
എന്നാല്‍ ര​ണ്ടുപ്രാവശ്യം അപവര്‍ത്തനത്തിനും.ര​ണ്ടു പ്രാവശ്യം പൂര്‍ണ്ണ ആന്തരപ്രതിഫലനത്തിനും വിധേയമാകുമ്പോള്‍ പുറംവക്കില്‍ വയലററും ഉളളില്‍ ചുവപ്പും നിറമുളള മഴവില്ല് ദൃശ്യമാകാം( Secondary Rainbow)

   ഇതെന്താ ഇങ്ങനെ????!!!!!





                                      ഈ ഓഡിയോ ബട്ടൺ അമർത്തൂ സംശയം കേൽക്കൂ
                                              To Enable Audio , please be with Mozilla Firefox